500+ Km റേഞ്ചുള്ള റോഡ് ട്രിപ്പിന് പറ്റിയ ടോപ് 5 ഇവികള്‍
ഓട്ടോമൊബൈൽസ്
- 1 year, 1 month, 20 days ago
ഗണേശ ചതുര്‍ത്ഥി (Ganesh Chaturthi 2025) അടുത്തിരിക്കുകയാണ്. ഈ ഉത്സവകാലം ദൂരെയുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പദ്ധതിയിടുന്ന അന്യദേശങ്ങളിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ബിസിനസ് ചെയ്യുകയോ ചെയ്യുന്ന ആളാണോ നിങ്ങള്‍?. ഗണേശ ചതുര്‍ത്ഥിക്ക് സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന അഞ്ച് ഇലക്ട്രിക് കാറുകള്‍ (Electric Car) ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഇവയുടെ എക്‌സ്‌ഷോറൂം വില 25 ലക്ഷം രൂപയില്‍ താഴെയാണ്. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്ന ആ വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.