125 സിസി സെഗ്മെന്റിലെ പവർഫുൾ ബൈക്കുകൾ നോക്കിയാലോ
ഓട്ടോമൊബൈൽസ്
- 1 year, 1 month, 18 days ago
അടുത്തിടെ വലിയൊരു മാറ്റത്തിന് വിധേയമായ സെഗ്മെന്റുകളിൽ ഒന്നാണ് ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിളുകളുടേത്. അടിസ്ഥാന സൌകര്യങ്ങൾ മാത്രം വാഗ്‌ദാനം ചെയ്യുന്ന മോഡലുകളിൽ നിന്നും സ്റ്റൈലിഷും ഫീച്ചർ റിച്ചുമായ യൂത്ത്ഫുൾ മോഡലുകൾ കിട്ടുന്ന വിഭാഗമായി ഇത് മാറിയത് വളരെ വേഗമായിരുന്നു. ഒപ്പം പെർഫോമൻസിന്റെ കാര്യത്തിലും അടിപൊളിയായി ആശാൻമാർ മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. ബജാജ്, ഹീറോ, ഹോണ്ട, ടിവിഎസ് എന്നിവ താങ്ങാനാവുന്ന വില നിലനിർത്തിക്കൊണ്ട് കൂടുതൽ സ്പോർട്ടിയായ ബൈക്കുകൾ അവതരിപ്പിച്ചതാണ് ഇവയെ യുവാക്കളിലേക്ക് അടുപ്പിച്ചത്. ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമായ ഏറ്റവും ശക്തമായ 125 സിസി മോട്ടോർസൈക്കിളുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?