ടാറ്റ ഹാരിയർ ഇവി ടെസ്റ്റ് ഡ്രൈവ് നടത്തി കേന്ദ്രമന്ത്രി
ഓട്ടോമൊബൈൽസ്
- 1 year, 1 month, 25 days ago
ജനങ്ങളുടെ മനസറിഞ്ഞ് വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ടാറ്റ മോട്ടോർസ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണല്ലോ ടാറ്റ ഹാരിയർ ഇവി. ജനങ്ങൾ മനസിൽ കണ്ടപ്പോൾ ടാറ്റ അത് പ്ലാൻ്റിൽ കണ്ടു എന്ന് വേണമെങ്കിൽ പറയാം. വാഹനം അവതരിപ്പിച്ചതിന് ശേഷം നിരവധി സെലിബ്രിറ്റികളും അത് പോലെ തന്നെ രാഷ്ട്രീയ നേതാക്കളും വാഹനം ടെസ്റ്റ് ഡ്രൈവ് നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും വൈറലായതുമായ വ്യക്തിയാണ് കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമി. അദ്ദേഹം തൻ്റെ ഡൽഹിയിലുളള വസതിയിൽ ടാറ്റ ഹാരിയർ ഇവി ടെസ്റ്റ് ഡ്രൈവ് നടത്തുന്ന വീഡിയോ അദ്ദേഹത്തിൻ്റെ തന്നെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു.വീഡിയോ ടാറ്റ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.