ഇക്കാര്യത്തിൽ കമ്പിനി വേണ്ട... നിസാനുമായി വഴിപിരിഞ്ഞ് റെനോ

പല രാജ്യങ്ങളിലും വാഹന നിർമാതാക്കൾ പങ്കാളിത്തത്തിൽ ഏർപ്പെടുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ടൊയോട്ടയും (Toyota) മാരുതി സുസുക്കിയും (Maruti Suzuki) പോലെ തന്നെ ഇന്ത്യയിൽ സഹകരണത്തോടെ പ്രവർത്തിക്കുന്ന രണ്ട് വ്യത്യസ്‌ത കമ്പനികളാണ് റെനോയും (Renault) നിസാനും (Nissan). ബാഡ്‌ജ് എഞ്ചിനീയറിംഗ് മുതൽ ഇരുബ്രാൻഡുകളുടേയും വാഹനങ്ങൾ വരെ ഒരേ പ്ലാന്റിൽ നിന്നുമാണ് പണിതിറക്കുന്നത്. നിസാൻ മാഗ്നൈറ്റ് റെനോ കൈഗറായതും റെനോ ഡസ്റ്റർ നിസാൻ ടെറാനോയായതുമെല്ലാം ഈയൊരു കൂട്ടുകെട്ടിന്റെ ഫലമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇരുകമ്പനികളും വഴിപിരിഞ്ഞിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പാവങ്ങളുടെ സൂപ്പർബൈക്കിൽ ഗംഭീര മാറ്റങ്ങളുമായി യമഹ

യൂത്തൻമാരുടെ സൂപ്പർബൈക്ക് മോഹത്തിന് ചിറകുകൾ നൽകിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ചെറിയ പൈസയ്ക്ക് R-15 കൊണ്ടുവന്ന് ചെറുപ്പക്കാരെയെല്ലാം ചാക്കിലാക്കിയ കമ്പനി പിന്നാലെ ഇതേ എഞ്ചിനും മെക്കാനിക്കലുകളുമെല്ലാം ഉപയോഗിച്ച് MT-15 എന്ന ഗംഭീര നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളും ഇന്ത്യയിൽ പുറത്തിറക്കി. വിശ്വാസ യോഗ്യമായ എഞ്ചിന് പുറമെ ഒന്നാന്തരം പെർഫോമൻസും 40+ പ്ലസ് മൈലേജും കൂടിയായപ്പോൾ സംഗതി ഉഷാറായി. പിൻസീറ്റിന് നീളം പോരെന്നത് ഒഴിച്ചാൽ എല്ലാം ഒത്തിണങ്ങിയ മോഡലാണ് യമഹ MT. ഇപ്പോഴിതാ ബൈക്കിലേക്ക് ചെറിയൊരു നവീകരണം കൊണ്ടുവന്നിരിക്കുകയാണ് ബ്രാൻഡ്.

ഒറ്റമാസം 10000+ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റ് ഹീറോ വിഡ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. 2022 ഒക്‌ടോബറില്‍ വിഡ എന്ന സബ് ബ്രാന്‍ഡിന് കീഴില്‍ ഹീറോ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മന്ദഗതിയില്‍ തുടങ്ങിയ ഹീറോ വിഡ ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്. 2025 ജൂലൈ മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ആദ്യമായി ഹീറോ വിഡയുടെ പ്രതിമാസ വില്‍പ്പന 10,000 യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

കിടിലൻ ഫീച്ചറുകളുമായി വോൾവോ XC60 ലോഞ്ച് ചെയ്തു

സേഫ്റ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്താത്ത ബ്രാൻഡാണ് വോൾവാ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ബ്രാൻഡിൻ്റെ എസ്‌യുവി സെഗ്മെൻ്റാണ് ഏറെ പ്രിയപ്പെട്ടത്.അതിൽ തന്നെ ലോകത്താകമാനം 2.7 മില്യൺ യൂണിറ്റുകൾ വിറ്റു പോയ മോഡലാണ് XC60. ആഗോളതലത്തിൽ പുതുക്കിയ മോഡൽ എത്തിയതിന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പേൾ ഇന്ത്യയിൽ XC60 -യുടെ പുതിയ മോഡൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ മുഖം മിനുക്കലുകളും ഇൻ്റീിയർ കുറച്ച് മാറ്റങ്ങളുമായിട്ടാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 71.90 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.
Advertisement

വെറും 74,959 രൂപയ്ക്ക് ഇടിവെട്ട് 100 സിസി ബൈക്കുമായി ഹോണ്ട

കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ ഹീറോ മോട്ടോകോർപ്പിന്റെ ആധിപത്യം എങ്ങനെയും അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. സ്‌കൂട്ടർ വിപണിയിൽ എതിരാളികളെയെല്ലാം നിലംപരിശാക്കി കുതിക്കാനാവുന്നുണ്ടെങ്കിലും എൻട്രി ലെവൽ ബൈക്ക് ശ്രേണിയിൽ ഹീറോയെ തൊടാൻ ഇതുവരെ ഹോണ്ടയ്ക്ക് സാധിച്ചിട്ടില്ലെന്ന് വേണം പറയാൻ. എന്നാൽ സ്പ്ലെൻഡറിനെ തൂക്കാൻ നിയോഗിച്ച ഷൈൻ 100 വിപണിയിൽ ഷൈൻ ചെയ്‌തുവെന്നതാണ് സത്യം. കുറച്ച്കാലം മുമ്പ് വിപണിയിലെത്തിയ ആശാൻ 3 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് സ്പ്ലെൻഡറിന് വെല്ലുവിളിയാവാൻ കഴിഞ്ഞു. ഇതേബൈക്കിന്റെ കൂടുതൽ പ്രീമിയം DX വേരിയന്റിനെ കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

കൊതിപ്പിക്കുന്ന വിലയില്‍ 'ബേബി' ഹോര്‍നെറ്റ് പുറത്തിറങ്ങി

ഹോണ്ടയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ CB125 ഹോര്‍നെറ്റ് അവതരിപ്പിച്ചിരുന്നു. ടിവിഎസ് റെയ്ഡര്‍ 125, ഹീറോ എക്‌സ്ട്രീം 125 R, ബജാജ് പള്‍സര്‍ N125 എന്നീ സ്ഥാപിത മോഡലുകള്‍ ഉള്‍പ്പെടുന്ന 125സിസി സ്‌പോര്‍ട്ടി കമ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റില്‍ അരങ്ങേറ്റം കുറിക്കുന്ന ബൈക്കിന്റെ വില ഇപ്പോള്‍ ഹോണ്ട പ്രഖ്യാപിച്ചിരിക്കുകയാണ്. മുതിര്‍ന്ന സഹോദരനായ CB750 ഹോര്‍നെറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രസകരവും ഷാര്‍പ്പറുമായ ഡിസൈനില്‍ വരുന്ന ബേബി ഹോര്‍നെറ്റിന്റെ വിലയും സവിശേഷതകളുമെല്ലാം ചുവടെ വായിക്കാം.

ഹൈവേയിൽ സഡൻ ബ്രേക്കിട്ടാൽ ഡ്രൈവർ കുടുങ്ങും

ദേശീയ പാതയിൽ വാഹനമോടിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിൽ പ്രധാനമാണ് ഓടിക്കൊണ്ടിരിക്കേ പെട്ടെന്ന് സഡൻ ബ്രേക്ക് ഇടുന്നത്. സാധാരണ റോഡുകൾ പോലെയല്ല ഹൈവേകളിൽ വാഹനം വളരെ വേഗത്തിൽ പോകുന്ന വഴിയാണല്ലോ. അവിടെ പെട്ടെന്ന് ഒരു മുന്നറിയിപ്പും കൂടാതെ ബ്രേക്ക് ചെയ്താൽ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് നിർത്താനോ വെട്ടിച്ച് മാറ്റാനോ സാധിച്ചുവെന്ന് വരില്ല. ഇത്തരത്തിൽ 2017 സംഭവിച്ച അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു കാർ പെട്ടെന്ന് മുന്നറിയിപ്പൊന്നും കൂടാതെ ബ്രേക്ക് ഇട്ടത് കൊണ്ട് പിന്നിൽ വന്ന ബൈക്ക് യാത്രക്കാരൻ ഇടിച്ച് റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന വാഹനം ഇടിക്കുകയും ചെയ്തിരുന്നു.

റൂഫ്‌ടോപ്പ് വ്യൂ അടക്കം ആഡംബര സൗകര്യങ്ങളുമായി ടാറ്റ യോദ്ധ

സ്വന്തം വാഹനം തന്നെ വീടാക്കി ഉലകം ചുറ്റുന്ന ധാരാളം പേരെ നാം കണ്ടിട്ടുണ്ട്. അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യത്ത് ഇത് സര്‍വസാധാരണമായ ജീവിതരീതിയാണെങ്കിലും മോട്ടോര്‍ഹോമുകള്‍ അല്ലെങ്കില്‍ ഓവര്‍ലാന്‍ഡിംഗ് വാഹനങ്ങള്‍ പോലുള്ള സംഗതി ഇന്ത്യയില്‍ പ്രചാരം നേടാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഇത്തരം ജീവിതരീതി പിന്തുടരുന്നവര്‍ക്ക് സ്വന്തമായി വീടുകള്‍ ഉണ്ടാകാം, അല്ലെങ്കില്‍ സ്ഥിരമായ ഒരു വാസസ്ഥലം ഇല്ലാതെ യാത്ര ചെയ്തുകൊണ്ടേയിരിക്കാം. ചിലര്‍ക്ക് ഭൂഖണ്ഡങ്ങള്‍ താണ്ടി യാത്ര ചെയ്യാനുള്ള താല്‍പര്യവും ഇതിലൂടെ നിറവേറ്റാനാകും. ചിലര്‍ ഇത്തരം മോട്ടോര്‍ഹോമുകള്‍ ഉപയോഗിക്കുന്നത് വിനോദയാത്രകള്‍ക്കും, മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കാനുമാണ്.

90 ദിവസത്തിൽ മാരുതി വിറ്റത് 5.27 ലക്ഷം കാറുകൾ

പുതിയൊരു കാർ വാങ്ങാൻ തീരുമാനിച്ച് കഴിഞ്ഞാൽ ഇന്ത്യക്കാർ ആദ്യം പരിഗണിക്കുക മാരുതി സുസുക്കിയുടെ ഏതെങ്കിലും വണ്ടി എടുത്താലോ എന്നായിരിക്കും. ചെറിയ മെയിന്റനെൻസ് കോസ്റ്റും നല്ല മൈലേജും വിശ്വാസവും എല്ലാമായി ഏതൊരു സാധാരണക്കാരനും ഇണങ്ങുന്ന വിധത്തിൽ കാറുകൾ പുറത്തിറക്കുന്നതിൽ ഈ കമ്പനിക്കുള്ള വൈദഗ്ധ്യം ഒന്ന് വേറെ തന്നെയാണ്. ഇതെല്ലാം വിൽപ്പന കണക്കുകളിലും പ്രതിധ്വനിക്കുന്നുമുണ്ട്. എതിരാളികളെ ഏറെ പിന്നിലാക്കി കുതിച്ചുപായുന്ന കമ്പനി ഏറ്റവും കൂടുതൽ പണംവാരുന്ന രാജ്യങ്ങളിൽ ഒന്നുകൂടിയാണിത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025-26 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

കിയയുടെ ഇലക്‌ട്രിക് എംപിവിയിലെ യാത്രാസുഖം കൂടും

മൾട്ടി പർപ്പസ് വാഹന വിഭാഗത്തിന്റെ രാശി തെളിഞ്ഞുനിൽക്കുകയാണിപ്പോൾ. മാരുതി സുസുക്കി എർട്ടിഗയും ടൊയോട്ട ഇന്നോവയുമെല്ലാം മാത്രമുണ്ടായിരുന്ന വിപണിയെ മാറ്റിയെടുത്ത മോഡലാണ് കിയ കാരെൻസ്. ഫീച്ചേഴ്‌സും പ്രാക്‌ടിക്കാലിറ്റിയും കിടിലൻ ലുക്കുമെല്ലാമായി എത്തിയ മോഡൽ അതിവേഗം തന്റെ സ്ഥാനം കണ്ടെത്തുകയുണ്ടായി. എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ചിന്തിക്കാനാവാത്ത തലത്തിലേക്ക് നീങ്ങി കാരെൻസിന്റെ ഇലക്ട്രിക് പതിപ്പും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അടുത്തിടെ അവതരിപ്പിക്കുകയുണ്ടായി. 7-സീറ്റർ എംപിവിയുടെ ഇവി പതിപ്പ് ഇതിനോടകം വലിയതോതിൽ ജനശ്രദ്ധയാകർഷിക്കുകയും ചെയ്‌തിട്ടുണ്ട്. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറാണെന്ന പ്രത്യേകതയോടെ എത്തിയ മോഡൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

എംജി സൈബർസ്റ്ററും ബിഎംഡബ്ല്യും Z4 തമ്മിലൊരു താരതമ്യം

രാജ്യത്തെ വേഗതയേറിയ ഇവി സ്പോർട്സ് കാർ അവതരിപ്പിച്ച് എംജി ഞെട്ടിച്ചതിൽ നിന്നും വണ്ടിപ്രാന്തൻമാർ വിമുക്തരായിട്ടില്ല. വണ്ടിപ്രാന്തൻമാർ ഏറെ കാത്തിരുന്ന എംജിയുടെ ഇവി സ്പോർട്സ് കാർ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ കാറായി എംജി സൈബർസ്റ്റർ ലാൻഡ് സ്പീഡ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.എംജി സൈബർസ്റ്റർ വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിലെത്തിയാണ് നേട്ടം സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) അതായത് സമ്പൂർണ ഇറക്കുമതി വാഹനമായാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഈ കാറിനെ രാജ്യത്ത് എത്തിക്കുന്നത്. സ്കൈസ്‌ക്രാപ്പർ ഗ്രേ, പോർട്ടിമാവോ ബ്ലൂ ഓപ്ഷനുകൾ ഉൾപ്പെടെ 7 കളർ ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാകും.

ഹൈബ്രിഡ് കാറുകൾക്ക് വേണ്ടി പിടിവലി

വിവിധ പവർട്രെയിനുകളിൽ ലഭ്യമാമ് കാറുകൾ. അതിൽ തന്നെ എല്ലാവരും തെരഞ്ഞെടുക്കുന്നത് ഡീസൽ വാഹനങ്ങളാണ്. അത് മറ്റൊന്നും കൊണ്ടല്ല, മൈലേജ് എനന് ലക്ഷ്യം വച്ച് കൊണ്ടാണ് വാങ്ങുന്നത്. ഹൈബ്രിഡ് ടെക്നോളജിയുടെ വരവോടെ എല്ലാവരും പെട്രോൾ ഹൈബ്രിഡ് വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അതിൽ തന്നെ ടൊയോട്ടയുടെ വാഹനങ്ങൾക്കാണ് ഡിമാൻ്റ് കൂടുതൽ. എംപിവിയുടെ കാര്യത്തിൽ നോക്കിയാൽ ഹൈക്രോസ് മികച്ച വിൽപ്പനയാണ് കാഴ്ച്ചവയ്ക്കുന്നത് എന്നത് സംശയമില്ല. 2025 ന്റെ ആദ്യ പകുതിയിൽ തന്നെ ഹൈബ്രിഡ് വാഹന വിൽപ്പന ഇരട്ടിയിലധികമായിട്ടുണ്ട്.
Advertisement

മിതമായ വിലയില്‍ പുതിയ ഏഥര്‍ 450S പുറത്തിറങ്ങി!

പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന നിലപാടില്‍ ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഏഥര്‍ എനര്‍ജി. തങ്ങള്‍ക്കൊപ്പം വിപണിയില്‍ പ്രവേശിച്ച ഓല ഇലക്ട്രിക് മാസങ്ങളോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ശേഷം ഇപ്പോള്‍ മൂന്നിലേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. അതിനൊപ്പം ഏഥര്‍ എനര്‍ജി ഓലയുമായുള്ള വിടവ് നികത്തിക്കൊണ്ടിരിക്കുകയാണ്. ജൂലൈ അവസാന വാരം വാഹന്‍ ഡേറ്റ പ്രകാരം ഓലയുടെ വിപണി വിഹിതം 17.2 ശതമാനമാണ്. അതേസമയം 16.5 വിപണി വിഹിതവുമായി ഏഥര്‍ തൊട്ടുപിറകില്‍ തന്നെയുണ്ട്. ജൂലൈ 27 വരെയുള്ള കണക്കുകള്‍ പ്രകാരം ഓലയും ഏഥറും തമ്മില്‍ വെറും 526 യൂണിറ്റുകളുടെ വ്യത്യാസം മാത്രമാണുള്ളത്.

1.27 കോടിയുടെ പുത്തൻ കാർ വാങ്ങി നാഗചൈതന്യ

രണ്ട് കല്യാണങ്ങൾക്കൊണ്ട് വാർത്തകളിൽ എപ്പോഴും ഇടംപിടിക്കുന്ന പേരായി മാറിയിരിക്കുകയാണ് തെലുങ്ക് നടൻ നാഗ ചൈതന്യയുടേത് (Actor Naga Chaitanya). സാമന്തയുമായുള്ള വേർപിരിയലും ശോഭിത ധുലിപാലയുമായുള്ള (Sobhita Dhulipala) രണ്ടാം വിവാഹവുമെല്ലാം മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ ഏറെ ഇഷ്‌ടമുള്ള കാര്യങ്ങളാണ്. നാഗാർജുനയുടെ മകൻ എന്നതിലുപരിയായി ടോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നാഗാർജുനയ്ക്ക് സാധിച്ചിട്ടുണ്ട്. ലവ് സ്റ്റോറി, മജിലി, 100% ലവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ താരത്തിന്റെ അഭിനയം മലയാളികൾക്കിടയിൽ വരെ ട്രോളുകൾ ആയിട്ടുണ്ടെങ്കിലും അത്രമോശം നടനൊന്നുമല്ല കക്ഷി.

റേഞ്ച് റോവര്‍ കറങ്ങുന്നതാണ് രാജമൗലിയുടെ അടുത്ത ഹീറോ

തമിഴ്‌നാട്ടിലോ കേരളത്തിലോ വന്ന് സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി രജനീകാന്ത് എന്നായിരിക്കും ഉത്തരം ലഭിക്കുക. നേരെമറിച്ച് തെലുങ്ക് സംസ്ഥാനങ്ങളില്‍ പോയി സൂപ്പര്‍ സ്റ്റാറിനെ ചോദിച്ചാല്‍ അവര്‍ മഹേഷ് ബാബു എന്നായിരിക്കും ഉത്തരം നല്‍കുക. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണെങ്കിലും അല്ലു അര്‍ജുന്‍, പ്രഭാസ്, രാംചരണ്‍ എന്നിവരെ പോലെ കേരളത്തില്‍ മഹേഷ് ബാബുവിന് ഫാന്‍സില്ല. എന്നാല്‍ കരിയറില്‍ ഇതുവരെ ഒറ്റ ഫേ്‌ലാപ്പ് പോലുമില്ലാത്ത ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ അടുത്ത സിനിമയിലെ നായകന്‍ മഹേഷ് ബാബുവാണ്. ആ ഒറ്റ സിനിമ മതിയാകും കേരളത്തില്‍ മാത്രമല്ല പാന്‍ ഇന്ത്യ ലെവലില്‍ താരം അറിയപ്പെടാന്‍.

ടൂവീലർ റൈഡർമാർക്ക് ഇനി രാത്രിയിൽ പേടിക്കണ്ട!

ഇരുചക്രവാഹനയാത്രക്കാർക്ക് വേണ്ടിയും വാഹന വിപണിയിൽ ഒരുപാട് സംഭാവനകൾ നൽകുന്ന ബ്രാൻഡാണ് യുനോ മിൻഡ. ഇന്ത്യൻ ആഫ്റ്റർ മാർക്കറ്റിൽ മോട്ടോർസൈക്കിളുകൾക്കായി തങ്ങളുടെ അഡ്വാൻസ്ഡ് എൽഇഡി ബ്ലിങ്കറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സ്റ്റൈലിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന റൈഡർമാരെ തൃപ്തിപ്പെടുത്തുന്നതിനായി, വളരെ നൂതനമായി തന്നെയാണ് ഈ ബ്ലിങ്കറുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പെട്ടെന്നുളള ഇൻസ്റ്റാളേഷൻ, മികച്ച ക്വാളിറ്റി, വിസിബിളിറ്റി എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. സൂര്യവെളിച്ചം കുറവുളള സമയത്തും ഉയർന്ന ട്രാഫിക്കിലുമുള്ള സാഹചര്യങ്ങളിലും വളരെ ഉപകാരപ്പെടും. IP67 റേറ്റിംഗ് ഉള്ള ഇവ വാട്ടർപ്രൂഫും പൊടി പ്രതിരോധശേഷിയുള്ളതുമാണ്, മഴ, മഞ്ഞ്, പരുക്കൻ റോഡ് സാഹചര്യങ്ങൾ എന്നിവയെ നേരിടാൻ നിർമ്മിച്ചതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ 400 സിസി കഫേ റേസർ ബൈക്ക് പുറത്തിറക്കാൻ ട്രയംഫ്

മിഡിൽ ക്ലാസുകാരന്റെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നിരിക്കാം എന്നെങ്കിലും ഒരു സൂപ്പർബൈക്ക് വാങ്ങുക എന്നത്. പക്ഷേ ഒടുക്കത്തെ വില കാരണം ആ മോഹമെല്ലാം പണ്ടേ നമ്മൾ ഉപേക്ഷിച്ചിട്ടുണ്ടാവും. എന്നാൽ ബ്രിട്ടീഷ് ആഡംബര ബൈക്ക് നിർമാതാക്കളായ ട്രയംഫ് നമ്മുടെ സ്വന്തം ബജാജിന്റെ കൈപിടിച്ചതോടെ കിടുക്കൻ 400 സിസി മോട്ടോർസൈക്കിളുകൾ വില കുറച്ച് അവതരിപ്പിക്കാൻ തുടങ്ങി. ആദ്യം സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിങ്ങനെ രണ്ട് മോഡലുകൾ അവതരിപ്പിച്ച കമ്പനി ഈ 400 സിസി നിര വിപുലീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. മിഡ്-കപ്പാസിറ്റി സെഗ്മെന്റ് അരങ്ങുവാണിരുന്ന റോയൽ എൻഫീൽഡിനും ഹോണ്ടയ്ക്കുമാണ് ഇതോടെ ക്ഷീണമായത്.

ഇന്ത്യൻ വാഹന വിപണി നമ്പർ വൺ ആക്കുമെന്ന് നിതിൻ ഗഡ്കരി

ലോകത്തിലെ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. ഏറ്റവും മുന്നിലുള്ളത് യു.എസ് ആണ്. 78 ലക്ഷം കോടി രൂപയാണ് വാഹനവ്യവസായത്തിലൂടെ അമേരിക്കയ്ക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുളള ചൈനയുടെ സംഭാവന 47 ലക്ഷം കോടി ആണെങ്കിൽ ഇന്ത്യയുടേത് 22 ലക്ഷം കോടിയാണ്. നിതിൻ ഗഡ്കരി അധികാരത്തിൽ വരുമ്പോൾ 7.5 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ 10 വർഷത്തിന് ശേഷം ഇപ്പോളത് 22 ലക്ഷം കോടിയിൽ എത്തിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല. ലക്ഷകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. യു.എസിനേയും ചൈനയേയും മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പ് നൽകുന്നുണ്ട്.

വെള്ളക്കെട്ട് കാരണം ബെന്‍സുകാരന് 16 ലക്ഷത്തിന്റെ 'പണി'

ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന കാറുകള്‍ക്ക് വലിയ തുക റോഡ് ടാക്‌സ് വാങ്ങുന്നുണ്ടെങ്കിലും ഇന്ത്യയിലെ പല സ്ഥലങ്ങളിലും റോഡുകളുടെ സ്ഥിതി ഇന്നും വളരെ മോശമാണ്. ചെറിയ രീതിയില്‍ മഴ പെയ്താല്‍ റോഡുകള്‍ പുഴയായി രൂപാന്തരപ്പെടുന്ന ഒത്തിരി നഗരങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. നിനച്ചിരിക്കാത്ത നേരത്തായിരിക്കും വെള്ളക്കെട്ടുകള്‍ രൂപപ്പെടുക. റോഡുകളിലെ വെള്ളക്കെട്ട് കാരണം വാഹനം കേടാകുന്നത് പതിവാണ്. വെള്ളം കയറി എഞ്ചിന്‍ തകരാറിലാകുന്നതും മറ്റ് ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങളുമാണ് ഇതിന് പ്രധാന കാരണമാകാറ്. അടുത്തിടെ ഗാസിയാബാദ് സ്വദേശിയായ മെര്‍സിഡീസ്-ബെന്‍സ് GLA ഉടമക്ക് ഇത്തരത്തില്‍ ദുരനുഭവം നേരിട്ടതിനെ തുടര്‍ന്ന് കൈയ്യില്‍ നിന്ന് പൊട്ടിയത് 16 ലക്ഷം രൂപയാണ്.

ഇന്ത്യയിൽ സമ്പാദിച്ചതെല്ലാം ദുബായിൽ ചെലവഴിച്ച് അജിത്

മോളിവുഡിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തൻ ആരാണെന്ന് ചോദിച്ചാൽ അതിൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും തമ്മിലൊരു മത്സരമുണ്ടെന്നതാണ് ശരി. പക്ഷേ കോളിവുഡിൽ ഈയൊരു പേരിന് യഥാർഥ അവകാശി സാക്ഷാൽ സൂപ്പർസ്റ്റാർ അജിത് കുമാറാണ്. ആരാധകർ തലയെന്ന് സ്നേഹത്തോടെ വിളിക്കുന്ന താരം അടുത്തിടെ സ്വന്തമായി റേസിംഗ് ടീം വരെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർകാറുകളും സൂപ്പർബൈക്കുകളുമെല്ലാം അമ്മാനമാടുന്ന അജിത്തിന് 53.846 മില്യൺ യുഎസ് ഡോളർ ആസ്തിയുള്ളതായാണ് കണക്കുകൾ. നിലവിൽ ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന തമിഴ് സിനിമയുടെ മങ്കാത്ത പുതുതായി മറ്റൊരു ആഡംബര മോട്ടോർസൈക്കിൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
Advertisement

7 സീറ്ററിൻ്റെ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ വേറെയും കാറുകൾ

ഒരു ഫാമിലി കാർ വാങ്ങാൻ ഇഷ്ടപ്പെടുന്നവർ എംപിവി സെഗ്മെൻ്റായിരിക്കും തെരഞ്ഞെടുക്കുക. 10 ലക്ഷത്തിൽ താഴെ മികച്ച എംപിവി ലഭിക്കുന്നത് റെനോ ട്രൈബർ മാത്രമാണ്. എന്നാൽ എംപിവി വേണ്ട ഹാച്ച്ബാക്ക് മതിയെങ്കിൽ ലിസ്റ്റിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ നിരവധി വാഹനങ്ങളുണ്ട്. ട്രൈബറിൻ്റെ ഫെയ്സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ തന്നെ നിരവധി ബുക്കിങ്ങുകൾ ലഭിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ എംപിവികളില്‍ ഒന്നാണ് റെനോ ട്രൈബര്‍. അപ്‌ഡേറ്റുകള്‍ നടപ്പാക്കിയിട്ടും 6.29 ലക്ഷം രൂപയെന്ന കൊതിപ്പിക്കുന്ന വിലയിലാണ് ട്രൈബര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഫ്രഞ്ച് കമ്പനി ഓഫര്‍ ചെയ്യുന്നത്. നിങ്ങളുടെ അടുത്തുളള റെനോ ഷോറൂമിൽ പോയി വാഹനം കാണാൻ മറക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

'കാണം വിറ്റും ഓണത്തിന് കാര്‍ വാങ്ങണം'!

2025 ജൂലൈ മാസം ഏതാനും മണിക്കൂറുകള്‍ കൊണ്ട് വിടപറയും. ഓഗസ്റ്റ് മാസം പിറക്കുമ്പോള്‍ ജൂലൈയിലെ പോലെ ചില കിടിലന്‍ കാര്‍ ലോഞ്ചുകളാണ് നമ്മെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന ഉത്സവ സീസണിന്റെ വാതിലാണ് ശരിക്കും ഓഗസ്റ്റ് മാസം. അതുകൊണ്ട് തന്നെ ഓഗസ്റ്റ് തൊട്ട് പുത്തന്‍ വാഹന ലോഞ്ചുകളുടെ പുരവും തുടങ്ങുകയായി. മലയാളികളുടെ ദേശീയ ഉത്സവമായ ഓണാഘോഷങ്ങളുടെ തുടക്കം ഓഗസ്റ്റ് അവസാനത്തോടെയാണ്. അതുകൊണ്ട് നാളെ മുതല്‍ അതായത് 2025 ഓഗസ്റ്റ് മാസം പുറത്തിറങ്ങുകയോ അല്ലെങ്കില്‍ അവതരിപ്പിക്കപ്പെടുകയോ ചെയ്യാന്‍ പോകുന്ന കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങി

സേഫ്റ്റിയിലൂടെ ആളുകളുടെ മനസിൽ കയറിക്കൂടിയ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. പിന്നീട് സാധാരണക്കാർക്കായി ഇലക്ട്രിക് കാറുകളും പുറത്തിറക്കി വൈദ്യുത വിപ്ലവത്തിനും തിരികൊളുത്താൻ കമ്പനിക്കായി. എംജിയുടെ വരവ് കമ്പനിക്ക് ചെറിയ ക്ഷീണം വരുത്തിയെങ്കിലും ജനപ്രിയ മോഡലുകൾക്കെല്ലാം ബാറ്ററി ഹൃദയം വെച്ചുപിടിപ്പിച്ച് ശക്തരാവാൻ ടാറ്റയ്ക്ക് സാധിച്ചു. ബ്രാൻഡിന്റെ വൈദ്യുത നിരയിലേക്ക് പുതുതായി എത്തിയ അതിഥിയാണ് ഹാരിയർ ഇവി. വാഗമണ്ണിലെ ആനപ്പാറയെല്ലാം കയറി വാർത്തകളിൽ നിറഞ്ഞ എസ്‌യുവിയെ ഇക്കഴിഞ്ഞയിടയ്ക്ക് കമ്പനി ഔദ്യോഗികമായി വിപണനത്തിന് എത്തിച്ചിരുന്നു. ഇപ്പോഴിതാ രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങിയിരിക്കുകയാണ് ടാറ്റ.

ടോള്‍ പ്ലാസകളില്‍ ഇനി വണ്ടി നിര്‍ത്തേണ്ട! ബാരിക്കേഡുകള്‍ നീക

നിലവില്‍ ദേശീയപാതകളിലും എക്‌സ്പ്രസ്‌വേകളിലും ടോള്‍ പിരിക്കുന്നതിനായി ഫാസ്ടാഗ് (FASTag) സംവിധാനമാണ് ഉപയോഗിക്കുന്നത്. ടോള്‍ പ്ലാസകളിലെ തിരക്ക് കുറച്ച് വേഗത്തില്‍ കടന്നുപോകാന്‍ വേണ്ടിയാണ് സംവിധാനം കൊണ്ടുവന്നത്. എന്നിരുന്നാലും പലപ്പോഴും ടോള്‍ പ്ലാസകളില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അധികം വൈകാതെ ഇന്ത്യയിലെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോകാന്‍ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ എട്ട് ടോള്‍ പ്ലാസകളിലായി പൈലറ്റ് പ്രൊജക്ട് നടത്താനാണ് തീരുമാനം. പരീക്ഷണം വിജയകരമായാല്‍ മറ്റു ടോള്‍ പ്ലാസകളിലേക്കും വ്യാപിപ്പിക്കും. എന്താണ് പുതിയ ടോള്‍ പിരിവ് സംവിധാനമെന്ന് വിശദമായി ചുവടെ പരിശോധിക്കാം.

മുഖംമാറി ആളെപ്പിടിക്കാൻ ഫോക്‌സ്‌വാഗണിന്റെ കുഞ്ഞൻ എസ്‌യുവി

ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, ടൊയോട്ട, സ്കോഡ, ഫോക്‌സ്‌വാഗൺ, സിട്രൺ, കിയ, ഹോണ്ട അങ്ങനെ എല്ലാ കമ്പനികളും അണിനിരക്കുന്ന വിഭാഗത്തിൽ മത്സരം കനക്കുകയാണ്. പോളോ പോയപ്പോൾ ജർമൻ വാഹന നിർമാതാക്കൾക്ക് രക്ഷകനായി ഈ ശ്രേണിയിൽ പ്രത്യക്ഷപ്പെട്ട മോഡലായിരുന്നു ടൈഗൂൺ. കിടിലൻ പ്രൈസിംഗും ഫീച്ചേഴ്‌സും ഒന്നുമല്ല, നല്ല ഒന്നാന്തരം സേഫ്റ്റി ഒരുക്കിയാണ് വണ്ടി ആളുകളെ കൈയിലെടുത്തത്. അടുത്തിടെയായി വിൽപ്പന അൽപം പിന്നാക്കമാണെങ്കിലും ഇതിനെ മറികടക്കാനുള്ള പദ്ധതികളും കമ്പനി ആസൂത്രണം ചെയ്‌തിട്ടുണ്ട്.