മാരുതി കാറുകളെ ഒതുക്കി നമ്പർ വണ്ണായി ഹ്യുണ്ടായി എസ്‌യുവി
ഓട്ടോമൊബൈൽസ്
- 1 year, 1 month, 29 days ago
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്നത് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേയുള്ളു മാരുതി സുസുക്കി എന്ന്. അപ്പോൾ സ്വാഭാവികമായും ആളുകൾ ചിന്തിക്കുന്നുണ്ടാവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറും മാരുതിയുടേത് ഏതെങ്കിലും ആയിരിക്കുമെന്ന് അല്ലേ. പക്ഷേ നിങ്ങൾക്ക് അക്കാര്യത്തിൽ തെറ്റി കേട്ടോ. തലക്കെട്ടിൽ പറഞ്ഞതുപോലെ മാരുതി കാറുകളെ എല്ലാം ഇടിച്ച് ഒതുക്കി നമ്പർ വണ്ണായത് ഹ്യുണ്ടായി എസ്‌യുവിയാണ്. അതും 11.11 ലക്ഷം രൂപ മുതൽ വില തുടങ്ങുന്ന ക്രെറ്റയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന വാഹനം.