സ്പൈസ് കിംഗിൻ്റെ ഗാരേജിലേക്ക് ബിഎംഡബ്ല്യു X7 എത്തി
ഓട്ടോമൊബൈൽസ്
- 1 year, 2 month, 10 days ago
കേരളത്തിൽ ഇപ്പോൾ ആഡംബര വാഹനങ്ങളുടെ കാര്യത്തിൽ ഒരു കുറവുമില്ല. വ്യവസായ പ്രമുഖരും സെലിബ്രിറ്റികളും എല്ലാം ആഡംബര വാഹനങ്ങളുടെ പിന്നാലെയാണല്ലോ. വാഹനപ്രേമികളുടെ ഇടയിൽ പേരുകേട്ട ഒരു വ്യവസായ പ്രമുഖനാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനായ ഡോ വിജു ജേക്കബ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗാരേജ് ഇദ്ദേഹത്തിന് സ്വന്തമെന്ന് പറയാം. കേരളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു XM, ഫെറാറി റോമ, റോൾസ് റോയ്‌സ് കലിനൻ സീരീസ് II തുടങ്ങിയ മോഡലുകളെല്ലാം സ്വന്തമാക്കിയതും ഇദ്ദേഹമായിരുന്നു. ആ കൂട്ടത്തിലേക്ക് ജർമൻ ബ്രാൻഡിൻ്റെ ഒരു കരുത്തനായ എസ്‌യുവി എത്തിച്ചിരിക്കുകയാണ് അദ്ദേഹം.