യാത്രക്കാരെ രക്ഷിച്ച് മാരുതിയുടെ ഉരുക്ക് ഹാച്ച്ബാക്ക്

ഒരു വാഹനത്തിൻ്റെ പ്രധാന ഫീച്ചറുകളിലൊന്നായിരിക്കണം സേഫ്റ്റി എന്നത്. എന്നാൽ സുരക്ഷയുടെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്ന ബ്രാൻഡാണ് മാരുതി സുസുക്കി. എന്നാൽ കളിയാക്കിയവരുടേയും ചെളി വാരിയെറിഞ്ഞവരുടേയും മുന്നിൽ കൂടുതൽ കരുത്തോടെ ക്രാഷ് ടെസ്റ്റിൽ4 സ്റ്റാർ റേറ്റിങ്ങ് മേടിച്ച് തലയുയർത്തിനിൽക്കുന്നുണ്ട്. ഹാച്ച്ബാക്കിൽ ബലേനോ ഇപ്പോൾ പഴയ ആളല്ല. ദൂരയാത്രയ്ക്ക് പോകുമ്പോൾ എല്ലാവരും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെയാണ്. എന്നാഷ പലപ്പോഴുംവഴി തെറ്റിക്കുകയോ അല്ലെങ്കിൽ മാപ്പിൽ നോക്കി പോകുമ്പോൾ അപകടം സംഭവിക്കുകയോ ചെയ്യാറുണ്ട്. അത്തരത്തിൽ ഹൈദരാബാദിൽ നിന്ന് ഗോവയിലേക്കുളള യാത്രയിൽ ബലേനോ അപകടത്തിൽപ്പെടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

6.29 ലക്ഷത്തിന് ഇതുപോലൊരു 7-സീറ്റർ വേറെ കിട്ടാനില്ല

സാധാരണക്കാരന്റെ പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് കാറുകൾ നിർമിച്ച് പുറത്തിറക്കുന്നതിനാൽ മാരുതി സുസുക്കിയേക്കാൾ കേമൻമാരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ (Renault). ഹാച്ച്ബാക്കായാലും എസ്‌യുവിയായാലും ഇനി 7 സീറ്റർ എംപിവിയായാലും ഏതുതരം മോഡലായാലും ചെറിയ വിലയ്ക്ക് ആളുകളിലേക്ക് എത്തിക്കാനാവുമെന്ന് ബ്രാൻഡ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. വെറുതേയല്ല ഇതൊന്നും പറയുന്നത് കേട്ടോ. ക്വിഡ്, ട്രൈബർ (Triber), കൈഗർ തുടങ്ങിയ റെനോയുടെ മോഡൽ നിര കണ്ടാൽ ഇക്കാര്യം ആർക്കും മനസിലാക്കാനാവുന്നതേയുള്ളൂ. സാധാരണക്കാർക്കായി നിലകൊള്ളുന്ന ഇത്രയും മിടുക്കൻമാരെ നമ്മൾ ഇന്ത്യക്കാർ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ലെന്നതാണ് സത്യം.

ഹോണ്ടയുടെ പുത്തന്‍ 125സിസി ബൈക്ക് എത്തി

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. തങ്ങളുടെ ജൈത്രയാത്രയുല്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട ഈ വേള രണ്ട് പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കിയാണ് ജാപ്പനീസ് ബ്രാന്‍ഡ് ആഘോഷിച്ചത്. ഷൈന്‍ 100 DX എന്ന മോഡലിനൊപ്പം ഹോണ്ട സിബി 125 ഹോര്‍നെറ്റ് എന്ന പുതിയ ബൈക്ക് പുറത്തിറക്കി സ്‌പോര്‍ട്ടി 125 സിസി വിഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍. വര്‍ഷങ്ങളായി 125 സിസി കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ ഹോണ്ട തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി പോരുന്ന കമ്പനി ഇനി സ്‌പോര്‍ട്ടിയര്‍ സെഗ്‌മെന്റിലും മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്.

പിഴ കിട്ടിയത് 517 കോടി രൂപ

ഹ്യുണ്ടായി മോട്ടോർസ് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിലും വിൽപ്പനയിലും മികച്ച നേട്ടം കൈവരിക്കുന്നതിനിടയിൽ ഇടിത്തീ പോലെ ജിഎസ്ടി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് 517 കോടി രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് കൊണ്ടുളള നോട്ടീസ് ലഭിച്ചിരിക്കുകയാണ്. കാരണം എന്താണെന്ന് പരിശോധിച്ചാൽ ഹ്യുണ്ടായി തങ്ങളുടെ വിൽപ്പനയിലുളള ചില എസ്‌യുവി മോഡലുകൾക്കുളള സെസ് തുക കുറച്ച് കാണിച്ചുവെന്നാണ് പരാതി. 2017-20 കാലഘട്ടത്തിലാണ് സെസ് തുക കുറച്ച് കാണിച്ചത്. അതിനാൽ 256 കോടി രൂപ സെസ് തുകയായിട്ടും പിഴയായി 258 കോടി രൂപയും അടയ്ക്കാനാണ് ജിഎസ്ടി വകുപ്പ് ഹ്യുണ്ടായിക്ക് അയച്ചിരിക്കുന്ന നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.
Advertisement

സ്പ്ലെൻഡറിനെ പൂട്ടാൻ പുതിയ 100 സിസി ബൈക്കുമായി ഹോണ്ട; ഷൈൻ DX

എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹീറോ സ്പ്ലെൻഡറിന്റെ ആധിപത്യം അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ഇതിന്റെ ഭാഗമായി രണ്ട് വർഷം മുമ്പ് 100 സിസി സെഗ്മെന്റിലേക്ക് ഷൈൻ എന്നൊരു പുത്തൻ ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ചെറിയ വിലയും നല്ല മൈലേജും എല്ലാമായെത്തിയ ആശാനെ വേഗത്തിൽ ഇന്ത്യക്കാർ വാങ്ങുകയുണ്ടായി. എൻട്രി ലെവൽ സെഗ്മെന്റിൽ ഹീറോയെ വെല്ലാൻ ഹോണ്ടയ്ക്ക് ഇല്ലാതിരുന്ന ആയുധനം അങ്ങനെ കണ്ടെത്താനുമായി. ഇതിനോടകം 3 ലക്ഷത്തിലധികം ആളുകളാണ് ഷൈൻ 100 വാങ്ങിയിരിക്കുന്നതും.

ഈ ബൈക്കിന്റെ ബേസ് വേരിയന്റ് നിര്‍ത്തലാക്കി

സ്‌പോര്‍ട്‌സ് ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഒരു ഗെയിംചേഞ്ചര്‍ ആയിരുന്നു ഹീറോ കരിസ്മ. മോശം വില്‍പ്പനയും കടുത്ത മത്സരവും കാരണം 2019-ല്‍ ഹീറോ ഐതിഹാസിക മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. അധികം വൈകാതെ 2023-ല്‍ കരിസ്മ XMR (Hero Karizma XMR) എന്ന പേരില്‍ ഇതേ മോഡല്‍ കമ്പനി തിരികെ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പ് തങ്ങളുടെ മുന്‍നിര മോട്ടോര്‍സൈക്കിളിന്റെ ബേസ് വേരിയന്റ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ഇനി മുതല്‍ ഈ മോട്ടോര്‍സൈക്കിള്‍ ടോപ്പ്, കോംബാറ്റ് എന്നീ വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ.

83 കി.മീ. മൈലേജുള്ള പുത്തൻ ബൈക്കുമായി ഹീറോ

ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ മുടുചൂടാമന്നൻമാരാണ് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡറിലൂടെ പണം വാരുന്നത് കണ്ട് എതിരാളികൾ വരെ അസൂയപ്പെടുന്നുണ്ട്. ഹോണ്ടയും ടിവിഎസും പോലുള്ളവരെല്ലാം പരിശ്രമിച്ചിട്ടും ഹീറോയുടെ ആധിപത്യത്തെ മറികടക്കാനാവുന്നില്ലെന്നതാണ് സത്യം. സ്പ്ലെൻഡർ മാത്രമല്ല കേട്ടോ, HF 100, HF ഡീലക്‌സ്, പാഷൻ, ഗ്ലാമർ എന്നിങ്ങനെ വൈവിധ്യമാർന്ന മറ്റ് ബജറ്റ് മോഡലുകളാലും സമ്പന്നമാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ സെഗ്മെന്റ്. അക്കൂട്ടത്തിലേക്ക് പുതിയൊരു പോരാളിയെ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

എർട്ടിഗയിലെ സുഖവും സൗകര്യങ്ങളും കൂടി

വീട്ടിലേക്ക് ഒരു സെവൻ സീറ്റർ വാങ്ങണമെന്ന് ആലോചിക്കുമ്പോൾ തന്നെ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്ന പേരായിരിക്കും മാരുതി സുസുക്കി എർട്ടിഗയുടേത് (Maruti Suzuki Ertiga). ടൊയോട്ട ഇന്നോവയായിരിക്കും പലർക്കും വാങ്ങാൻ ആഗ്രഹമെങ്കിലും എർട്ടിഗയുടെ ഡബിൾ കൊടുത്താലേ വാങ്ങാനാവൂ എന്നതിനാൽ പലരും എർട്ടിഗയിലേക്കാണ് നീങ്ങാറ്. അതാവുമ്പോൾ കണ്ണുംപൂട്ടി പോർച്ചിൽ വാങ്ങിയിടാല്ലോ. പിന്നീട് ഒരവസരത്തിൽ കൊടുക്കണമെന്ന് വിചാരിച്ചാലും നല്ല റീസെയിൽ വാല്യുവും കിട്ടും. പിന്നെ കുറഞ്ഞ മെയിന്റനെൻസ്, കിടു മൈലേജ്, ആവശ്യത്തിലധികം സ്പേസ്, പ്രായോഗികത എന്നിങ്ങനെ എർട്ടിഗ തെരഞ്ഞെടുക്കാൻ വേറെയുമുണ്ട് കാരണങ്ങൾ.

1.3 കോടിയുടെ കിടിലൻ കാറിൽ വരുന്ന മുതലാളിയെ കണ്ടോ

ഒരു കല്ല്യാണത്തിനോ അല്ലെങ്കിൽ നല്ല ചടങ്ങുകൾക്ക് വേണ്ടി വസ്ത്രം തെരഞ്ഞെടുക്കുമ്പോൾ ആദ്യം പറയുന്ന പേരാണ് റെയ്മണ്ട്. റെയ്മണ്ട് ഗ്രൂപ്പ് എംഡി ഗൗതം സിംഘാനിയ (Gautam Singhania) വണ്ടിപ്രാന്തന്‍മാര്‍ക്ക് ഒരു ആമുഖം ആവശ്യമില്ലാത്ത ആളാണ്. വണ്ടി ഓടിക്കല്‍ മാത്രമല്ല ഡ്രിഫ്റ്റിംഗ് ആണ് ഇദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങളില്‍ ഒന്ന്. മാള്‍ട്ടയില്‍ നടന്ന ഓള്‍സ്റ്റാര്‍സ് യൂറോപ്യന്‍ ഡ്രിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് അമേച്വര്‍ വിഭാഗത്തില്‍ ജയിച്ച സിംഘാനിയക്ക് ഇന്റര്‍നാഷനല്‍ പ്രോ ഡ്രിഫ്റ്റ് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ഡ്രിഫ്റ്റര്‍ കൂടിയാണ് ഈ ശതകോടീശ്വരന്‍. അദ്ദേഹത്തിൻ്റെ ഗാരേജിൽ കോടികൾ വിലയുള്ള വാഹനങ്ങളാണുളളത്. ഇപ്പോൾ അദ്ദേഹം ബിഎംഡബ്ല്യുവിൻ്റെ M2 മോഡലിൽ വരുന്ന വീഡിയോ യുട്യൂബിൽ വൈറലാണ്.

മമ്മൂക്കയുടെ പടത്തിലെ വില്ലത്തിയുടെ പുതിയ ആഡംബര കാർ

സെലിബ്രിറ്റികളെ സംബന്ധിച്ച് ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ചിലർ സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമെങ്കിലും സാധാരണ രീതിയിൽ അവർ തങ്ങളുടെ ശരീരഭാരം നിയന്ത്രിക്കും. ചില സെലിബ്രിറ്റികൾ ശരീരഭാരം കുറച്ച് ഞെട്ടിക്കാറുണ്ട്. അങ്ങനെ ലുക്ക് മൊത്തത്തിൽ മാറ്റി അതീവ സുന്ദരിയായ വന്ന നടിയാണ് വരലക്ഷമി ശരത്കുമാർ. മലയാളികൾക്ക് എന്നും സുപരിചിതയാണ് വരലക്ഷമി. 2016-ൽ പുറത്തിറങ്ങിയ കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ കമല എന്ന വില്ലത്തി കഥാപാത്രത്തെ ആരും മറക്കാൻ സാധ്യതയില്ല.മലയാളത്തിൽ 3 പടങ്ങളിലെ തല കാണിച്ചിട്ടുളളു എങ്കിലും ഇന്നും ആരാധകർക്ക് ഒരു കുറവുമില്ല.

ടെസ്‌ലക്ക് സാധിക്കാത്ത നേട്ടത്തില്‍ BYD

ചൈനയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (ബിവൈഡി) എന്ന കമ്പനിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പുച്ഛിച്ച കഥ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ടെസ്‌ലയെ പിന്നിലാക്കി പുത്തന്‍ നേട്ടങ്ങള്‍ കൈവരിക്കുന്നത് ശീലമാക്കുകയാണ് BYD. കമ്പനി അടുത്തിടെ 1.3 കോടി ന്യൂ എനര്‍ജി വാഹനങ്ങള്‍ (NEV) പുറത്തിറക്കി ആഗോള വാഹന വിപണിയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. യാങ്വാങ് U 7 എന്ന മോഡലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഷെന്‍ഷെന്‍-ഷാന്‍വെയ് സോണിലെ വാഹന നിര്‍മാണശാലയില്‍ നിന്നാണ് റെക്കോഡ് നേട്ടം കുറിച്ച വാഹനം പുറത്തിറങ്ങിയത്.

ഇന്ത്യയിലെ സൈനിക യൂണിറ്റുകളിലേക്ക് തദ്ദേശീയ യുഎവികൾ എത്തിച്ച് അപ്പോളിയോൺ ഡൈനാമിക്സ്

ബിറ്റ്സ് പിലാനി സ്റ്റാർട്ടപ്പായ അപ്പോളിയോൺ ഡൈനാമിക്സ്, പ്രതിരോധ സാങ്കേതികവിദ്യയിലെ നൂതനത്വം പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ ആർമി യൂണിറ്റുകൾക്ക് യുഎവികൾ വിതരണം ചെയ്യുന്നു.
Advertisement

ടെസ്‌ല ആദ്യം കിട്ടാൻ ഈ നാട്ടിൽ പോകേണ്ടി വരുമോ

ഇവി ഭീമനായ ടെസ്‌ല തങ്ങളുടെ കന്നി അങ്കം കുറിച്ചതോടെ ബുക്കിങ്ങുകളും ധാരാളം ലഭിക്കുന്നുണ്ട്. എന്നാൽ ഒരു ഷോറൂം മാത്രമുളളത് കൊണ്ട് തന്നെ വിദേശത്തുളളത് പോലെ ഹോം ഡെലിവറി ഒന്നും സാധ്യമാവില്ലായിരിക്കും. പക്ഷേ ഇന്ത്യയിൽ എവിടെയിരുന്നു ടെസ്‌ല ബുക്ക് ചെയ്യാനുളള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്. തുടക്കത്തിൽ മുംബൈ,ഡൽഹി,പൂനെ എന്നിവടങ്ങളിൽ മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ ഇന്ത്യ മുഴുവൻ തങ്ങളുടെ ബുക്കിങ്ങ് വിപുലീകരിച്ചിരിക്കുകയാണ് ടെസ്‌ല. അതായത് കേരളത്തിൽ ഇരുന്നും നിങ്ങൾക്ക് ടെസ്‌ല ബുക്ക് ചെയ്യാം. എന്നാൽ ആദ്യ മുൻഗണന ചില സ്ഥലങ്ങളിൽ മാത്രമായിരിക്കും എന്നു കമ്പനി അറിയിച്ചിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കിയാലോ.

ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് പുതിയ മാറ്റവുമായി കമ്പനി

ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കുതിക്കുന്നവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ. 450 സീരീസിലൂടെയും റിസ്‌തയെന്ന ഫാമിലിമാനിലൂടെയും ഇന്നും കുറ്റങ്ങളും കുറവുകളും ഒന്നുമില്ലാതെ തിമിർക്കുകയാണ് ഏഥർ. കൃത്യമായ ഇടവേളകളിൽ അതത് ഇവികളിൽ മാറ്റങ്ങൾ കൊണ്ടുവരാനും ബ്രാൻഡ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പരിഷ്ക്കാരവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. പക്ഷേ ഏതെങ്കിലുമൊരു ഇവിയിലല്ല പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുന്നതെന്ന് മാത്രം. പകരം നിലവിലുള്ള 'പ്രോ പായ്ക്ക്' സോഫ്റ്റ്‌വെയർ സ്യൂട്ടിനെ 'ഏഥർസ്റ്റാക്ക് പ്രോ' എന്ന് പുനർനാമകരണം ചെയ്‌തുകൊണ്ടാണ് ഏഥർ ഇത്തവണ ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്.

പുതിയ ബാലിസ്റ്റിക്+ മോഡുമായി അള്‍ട്രാവയലറ്റ് F77

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് തങ്ങളുടെ യൂറോപ്യന്‍ എന്‍ട്രി ഗംഭീരമാക്കി അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കമ്പനിയിലെ നിക്ഷേപകനും തുടക്കം മുതലുള്ള അഭ്യുദയകാംക്ഷിയുമായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ ഫ്രഞ്ച് തലസ്ഥാന നഗരിയായ പാരീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ അള്‍ട്രാവയലറ്റ് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ F77-ന്റെ പെര്‍ഫോമന്‍സ് അപ്ഡേറ്റ് പുറത്തിറക്കി. ജെന്‍3 പവര്‍ട്രെയിന്‍ ഫേംവെയര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ അപ്ഡേറ്റ് നിലവിലുള്ള എല്ലാ F77 ഉപഭോക്താക്കള്‍ക്കും നയാപൈസ ചിലവില്ലാതെ ലഭ്യമാണ്.

ബെൻസ് ഉണ്ടായാൽ പോര തലയ്ക്ക് അകത്ത് ആൾതാമസം കൂടി വേണം

ആഡംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. എന്നാൽ അത് മെയിൻ്റെയിൻ ചെയ്യാൻ കൂടി പഠിക്കണം, അല്ലെങ്കിൽ അത് എങ്ങനെ ഉപയോഗിക്കണം എന്ന് പലർക്കും അറിയില്ല. വാഹനത്തിൻ്റെ കഴിവും പരിമിതികളും അറിഞ്ഞ് വേണം വാഹനമോടിക്കാൻ. സാഹസം കാണിക്കാനും അഭ്യാസം കാണിക്കാനും മുതിരുമ്പോൾ സുരക്ഷ നോക്കി വേണം ചെയ്യാൻ. മണ്ടത്തരങ്ങൾ കാണിച്ചാൽ നഷ്ടം ലക്ഷങ്ങളായിരിക്കും. അത്തരത്തിൽ കാശിൻ്റെ ഹുങ്ക് നിറഞ്ഞ ഒരു വ്യക്തി കാണിച്ച അഭ്യാസം സോഷ്യൽ മീഡിയയിൽ വൈറലാണ്. അത് എന്താണെന്ന് അറിയാൻ ഈ ലേഖനം തുടർന്ന് വായിക്കുകയും വീഡിയോ കാണുകയും ചെയ്യാൻ മറക്കരുതേ.

പുത്തൻ ലുക്കിൽ 6.10 ലക്ഷത്തിന്റെ 7-സീറ്റർ വരുന്നു

ഇന്ത്യൻ വിപണിയിൽ ക്വിഡും ഡസ്റ്ററും വിറ്റ് കാശുണ്ടാക്കിയ വാഹന നിർമാതാക്കളായിരുന്നു റെനോ (Renault). ചൂടപ്പം പോലെ ഇരുമോഡലുകളും വിറ്റഴിഞ്ഞ നല്ലകാലം അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും നല്ലൊരു നാളെ അധികം ദൂരെയല്ലെന്ന് മനസിലാക്കിയ ഫ്രഞ്ച് ബ്രാൻഡ് ശക്തമായി പോരാടുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നതാവട്ടെ ട്രൈബർ എന്ന 7-സീറ്റർ ബജറ്റ് എംപിവിയാണ് (Triber 7-Seater MPV). ഇത്രയും കുറഞ്ഞ വിലയിൽ ലഭ്യമായൊരു പ്രായോഗികമായ വണ്ടി വേറെയുണ്ടോയെന്ന് വരെ സംശയമാണ്. മാരുതി എർട്ടിഗയും ടൊയോട്ട ഇന്നോവയും വാങ്ങാൻ കാശില്ലാത്തവർക്ക് കണ്ണുംപൂട്ടി ആശാനെ സ്വന്തമാക്കാനാവും.

ഇതിഹാസത്തെ ഓര്‍മിപ്പിക്കുന്ന പുത്തന്‍ ഇ-സ്‌കൂട്ടര്‍ ഈ മാസം

ഇന്ത്യയുടെ ഇരുചക്ര വാഹന ചരിത്രം എഴുതുമ്പോള്‍ വിസ്മരിക്കാനാകാത്ത നാമമാണ് കൈനറ്റിക്ക്. പലരുടെയും നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഈ ഒരു ബ്രാന്‍ഡും അവര്‍ പുറത്തിറക്കിയ സ്‌കൂട്ടറുകളും. കാലത്തിന് അനുസരിച്ച് കോലം മാറി ഇലക്ട്രിക് അവതാരത്തില്‍ കമ്പനി കൈനറ്റിക് ഗ്രീന്‍ എന്ന പേരില്‍ പുനര്‍ജനിച്ചിരുന്നു. കൈനറ്റിക് ഗ്രീനിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ കൃത്യമായി പറഞ്ഞാല്‍ 2025 ജൂലൈ 28-ന് കമ്പനി ഒരു പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. ലോഞ്ചിന് മുന്നോടിയായി ഈ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.

കിയയുടെ പുത്തൻ 7-സീറ്റർ ഇലക്‌ട്രിക് എംപിവിയുടെ റിവ്യൂ വിശേഷം

Kia Clavis EV-യുടെ സമ്പൂർണ്ണ അവലോകനം. സവിശേഷതകൾ, വില, ഡ്രൈവിംഗ് അനുഭവം, ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയെക്കുറിച്ച് അറിയുക. നിങ്ങളുടെ അടുത്ത ഇലക്ട്രിക് MPV-യോ? ഉടൻ തന്നെ അറിയുക.

1 കി.മീ. ഓടാൻ വെറും 57 പൈസ മതി

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹനവിപണിയായ ഇന്ത്യയിലേക്ക് ഇവി ഭീമനായ ടെസ്‌ല എത്തിയതിൻ്റെ ഓളങ്ങൾ കെട്ടടങ്ങിയിട്ടില്ല, തിരി കൊളുത്തിയതേയുളളു. ഇറക്കുമതി ചെയ്യുന്നത് കൊണ്ട് തന്നെ വാഹനങ്ങൾക്ക് വില കൂടുതലാണെന്ന് തുടക്കത്തിൽ തന്നെ സൂചനകൾ ലഭിച്ചിരുന്നു. ബ്രാൻഡിൻ്റെ ഏറ്റലും താങ്ങാനാവുന്ന മോഡലാണ് മോഡൽ Y. ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചിരിക്കുന്നതും ഈ മോഡൽ തന്നെയാണ്. റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.
Advertisement

ബുഗാട്ടി സിഇഒ ഡെയ്‌ലി യൂസിനായി വാങ്ങിയത് VW ഗോള്‍ഫ്

ഒരു കമ്പനിയുടേയോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെയോ ഏറ്റവും തലപ്പത്തുള്ള തസ്തികയാണ് സിഇഒ എന്ന് നാം ചുരുക്കി വിളിക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. കമ്പനിയുടെ വലിപ്പമനുസരിച്ച് സിഇഒമാരുടെ വരുമാനവും കൂടുതല്‍ ആയിരിക്കും. സാധാരണയായി കോടികള്‍ വിലമതിക്കുന്ന സൂപ്പര്‍ കാറുകളും എസ്യുവികളും സ്വന്തമാക്കുന്ന സിഇഒമാരെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സിഇഒയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കക്ഷി ഒരു കാര്‍ ബ്രാന്‍ഡിന്റെ സിഇഒ ആയിട്ട് കൂടി താരതമ്യേന വളരെ കുറഞ്ഞ വിലയുള്ള കാര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് തുറന്ന് പറഞ്ഞാണ് ശ്രദ്ധേയനാകുന്നത്. അത് ആരാണെന്ന് നമുക്ക് നോക്കാം.

80 Km മൈലേജ്, വില്‍ക്കുന്നത് 47000 രൂപക്ക്!

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്ന ഒരു ജനപ്രിയ ഇരുചക്ര വാഹനമാണ് ടിവിഎസ് XL 100. മോപ്പെഡ് വിഭാഗത്തില്‍ പെടുന്ന ഈ ഒരു മോഡലിന് ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ വലിയ സ്വീകാര്യതയുണ്ട്. കുറഞ്ഞ വിലയും മികച്ച മൈലേജുമാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട വാഹനമായി ഇത് മാറി. നിലവില്‍ ഐസി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന മോപ്പഡുകള്‍ ഇന്ത്യയില്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. ഇലക്ട്രിക് മോപ്പെഡുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും അവ വാങ്ങാനുള്ള ധൈര്യം ഭൂരിഭാഗത്തിനും ഇതുവരെ ആയിട്ടില്ല.

7-സീറ്റർ ഇലക്‌ട്രിക് എംപിവിയുടെ ബുക്കിംഗ് തുടങ്ങിയേ

മാരുതി എർട്ടിഗയോടും ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടും പടവെട്ടി ഇന്ത്യയിലെ എംപിവി വിഭാഗത്തിൽ വെന്നിക്കൊടി പാറിച്ച കിയ കാരെൻസ് ഇലക്ട്രിക്കിലേക്കും വേഷം മാറിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച വില പ്രഖ്യാപനമെല്ലാം കഴിഞ്ഞ് ആളുകളെ കൈയിലെടുത്ത കാരെൻസ് ക്ലാവിസ് (Kia Carens Clavis EV) ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറാണെന്ന പ്രത്യേകതയും ഇതിനുണ്ടെന്നതും ശ്രദ്ധേയമാണ്. വിലയിലും ലുക്കിലും റേഞ്ചിലുമെല്ലാം ഫ്ലാറ്റായവർക്ക് ഇന്ന് മുതൽ വാഹനം പ്രീ-ബുക്ക് ചെയ്‌തിടാം.

ഈ കാറുകൾ തിരിച്ചുവിളിച്ച് കമ്പനി

ടൊയോട്ടയും മാരുതിയുടെ പോലെ പ്രത്യക്ഷത്തിൽ രണ്ട് കമ്പനികളാണെങ്കിലും ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡയും ഒന്നാണെന്ന് പറയുന്നതാവും ശരി. ഇക്കാര്യം വണ്ടിഭ്രാന്തൻമാർക്കെല്ലാം കൃത്യമായി അറിയാവുന്ന കാര്യവുമാണ്. കുഷാഖ്, ടൈഗൂൺ, സ്ലാവിയ, വെർട്ടിസ് എന്നിവയെല്ലാം അടിസ്ഥാനപരമായി എഞ്ചിനും ട്രാൻസ്മിഷനും പ്ലാറ്റ്ഫോമുമെല്ലാം പങ്കിടുന്നവരാണ്. ഇപ്പോഴിതാ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 4 കാറുകളിൽ ചില നിർമാണ തകരാറുകൾ കണ്ടുപിടിച്ചിരിക്കുകയാണ് കമ്പനികൾ. ഇതിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ തങ്ങളുടെ മോഡലുകളെയെല്ലാം തിരിച്ചുവിളിച്ചിരിക്കുകയാണ്.

ഹൈക്രോസിനോട് ഭ്രമം കൂടാനുള്ള കാരണങ്ങൾ ഇതൊക്കെ

എംപിവി എന്ന് പറഞ്ഞാൽ അത് ഇന്നോവ ആണല്ലോ എല്ലാവരുടേയും മനസിൽ. സെഗ്മെൻ്റ് ഇന്നോവയ്ക്ക് മുൻപും പിന്നീടും എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. തലമുറ മാറ്റത്തിലൂടെ കടന്ന് വന്ന് ഹൈബ്രിഡ് ഹൃദയം കൂടി ആയപ്പോൾ ടൊയോട്ട ഷോറൂമിൽ തിരക്കോട് തിരക്കായി. വണ്ടി കിട്ടാനില്ലാത്ത അവസ്ഥ. എന്നാലോ വിലയാണെങ്കിൽ ടൊയോട്ട ഇടയ്ക്ക് വർധിപ്പിക്കുന്നുമുണ്ട്. എത്ര പൊള്ളുന്ന വിലയാണെങ്കിലും ഡിമാൻ്റിന് ഒരു കുറവുമില്ല. ഇന്നോവയുടെ ഹൈബ്രിഡ് പതിപ്പായ ഹൈക്രോസിൻ്റെ ഫീച്ചറുകളും വിലകളും എല്ലാം എല്ലാവർക്കും കാണാപാഠം ആണെങ്കിലും കുറച്ച് കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ.