ബെന്‍സ് വാങ്ങുമ്പോള്‍ അച്ഛന് ഥാര്‍ എങ്കിലും വേണ്ടേ
ഓട്ടോമൊബൈൽസ്
- 1 year, 3 month, 13 days ago
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വ്യക്തികളാണ് മാതാപിതാക്കള്‍. മക്കളെ വളര്‍ത്തി വലുതാക്കുന്നതില്‍ അമ്മമാരുടെ റോള്‍ ഏറെ പ്രശംസിക്കപ്പെടാറുണ്ടെങ്കിലും അതില്‍ അച്ഛന്മാര് വഹിച്ച പങ്ക് പലപ്പോഴും വിസ്മരിക്കപ്പെടാറാണുള്ളത്. 'അച്ഛന് കൊണ്ട വെയിലാണ് ഞങ്ങള്‍ അനുഭവിക്കുന്ന ഈ തണല്‍' എന്ന് ഫാദേഴ്സ് ഡേക്ക് സ്റ്റാറ്റസ് ഇടാറുണ്ടെങ്കിലും പലരും വളര്‍ന്ന് വലുതായി കഴിയുമ്പോള്‍ പിതാക്കന്മാര്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാറില്ല. പലപ്പോഴും സെലിബ്രിറ്റികള്‍ അവര്‍ക്ക് ഒരു കുടുംബവും മറ്റുമായി കഴിയുമ്പോള്‍ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കുന്നതും അവരുമായി പിണങ്ങുന്നതുമെല്ലാം പതിവാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു നടനുണ്ട്.