ബജാജിന്റെ ഈ ബൈക്ക് മടങ്ങിയെത്തുന്നു, രേഖകള്‍ ഓണ്‍ലൈനില്‍

രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ക്രൂയിസര്‍ ബൈക്കുകള്‍ക്ക് തരക്കേടില്ലാത്ത പേരും പ്രശസ്തിയുമുണ്ട്. ബജാജിന്റെ അവഞ്ചര്‍ ഒരു കാലത്ത് മികച്ച വില്‍പ്പന നേടിയിരുന്നു. ഇപ്പോള്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വീണ്ടും ആധിപത്യം വീണ്ടെടുക്കാനായി കമ്പനി പുതിയൊരു പോരാളിയെ കളത്തിലിറക്കാന്‍ പോകുകയാണ്. നിലവില്‍, അവഞ്ചര്‍ 220 ക്രൂയിസ്, അവഞ്ചര്‍ 160 സ്ട്രീറ്റ് എന്നീ രണ്ട് ബൈക്കുകള്‍ മാത്രമാണ് ബജാജ് അവഞ്ചര്‍ പേരില്‍ വില്‍ക്കുന്നത്. ഇപ്പോള്‍ അവഞ്ചര്‍ 220 സ്ട്രീറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് തിരികെയെത്തിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. ഇന്ത്യന്‍ വിപണിയില്‍ അവഞ്ചര്‍ 220 സ്ട്രീറ്റിനെ കമ്പനി ഹോമോലോഗേറ്റ് ചെയ്തിട്ടുണ്ട്.

1 ലക്ഷത്തിന്റെ സ്‌കൂട്ടറിന് 14 ലക്ഷത്തിന്റെ നമ്പര്‍

അടുത്ത കാലത്തായി നമ്പര്‍പ്ലേറ്റുകള്‍ ലേലത്തില്‍ പിടിക്കാനായി വാഹന ഉടമകള്‍ ലക്ഷങ്ങള്‍ വാരിവിതറുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ്‌സ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയായ വേണു ഗോപാലകൃഷ്ണന്‍ ഇത്തരത്തില്‍ ഒറ്റ വാഹന നമ്പര്‍ ലേലത്തിലൂടെയാണ് ദേശീയ തലത്തില്‍ ശ്രദ്ധേയനായത്. 'KL 07 DG 0007' എന്ന നമ്പര്‍ 45.99 ലക്ഷം രൂപ പൊടിച്ചാണ് വേണു സ്വന്തമാക്കിയത്. കേരളത്തില്‍ ഇതുവരെ ലേലത്തില്‍ വിറ്റ ഏറ്റവും വിലപിടിപ്പുള്ള നമ്പര്‍ ആയി ഇതുമാറി.

താലിമാല വാങ്ങാനെത്തി വൃദ്ധദമ്പതികള്‍; വെറും 20 രൂപയ്ക്ക് മാല നല്‍കി ജ്വല്ലറി ഉടമ

അനുകമ്പയും മനുഷ്യത്വവും പ്രകടിപ്പിക്കുന്നതിനായി, 90 വയസ്സുള്ള ദമ്പതികൾക്ക് വെറും 20 രൂപയ്ക്ക് 3,000 രൂപ വിലമതിക്കുന്ന സ്വർണ്ണ മാല ജ്വല്ലറി വ്യാപാരിയായ നിലേഷ് ഖിവൻസാര നൽകുന്നു.

സംഗീത കുടുംബത്തിലേക്ക് ബിഎംഡബ്ല്യുവിൻ്റെ ആഡംബര സെഡാൻ

90'സ് കിഡ്സിൻ്റെ സംഗീത പ്രേമം അനശ്വരമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഒരു ഗായകനാണ് അഫ്സൽ ഇസ്മയിൽ. 2000-ൽ ഇറങ്ങിയ മമ്മൂട്ട നായകനായ വല്യേട്ടൻ എന്ന ചിത്രത്തിലെ കണ്ണിലമ്പും വില്ലും എന്ന ഗാനമാണ് അദ്ദേഹത്തിൻ്റെ കരിയറിലെ വഴിത്തിരിവായത്. അതിന് ശേഷം ഇങ്ങോട്ട് മെലഡിയും, ഫാസ്റ്റ്നമ്പർ സോങ്ങുകൾ കൊണ്ട് ഏതൊരു ആളിനേയും തൻ്റെ ആരാധകരാക്കി മാറ്റുകയായിരുന്നു ആ മാന്ത്രിക സ്വരത്തിൽ പാടി പാട്ടുകളാണ്.2K കിഡ്സ് പോലും ഇപ്പോഴും മൂളിനടക്കുന്ന പല ഗാനങ്ങളും. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ കുടുംബത്തിലേക്ക് ഒരു ആഡംബര സെഡാൻ എത്തിയിരിക്കുകയാണ്.
Advertisement

ഹെൽമെറ്റിനൊപ്പം ഈ സേഫ്റ്റി ഫീച്ചറും നിർബന്ധമാക്കുന്നു

ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരെല്ലാം ഹെൽമറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കിയ കാര്യമാണ്. കേരളത്തിൽ ഇക്കാര്യമെല്ലാം പണ്ടേ നടപ്പിലാക്കുകയും ആളുകൾ നിയമം പാലിക്കുന്നുമുണ്ട്. ഇപ്പോഴിതാ രാജ്യത്ത് വിൽക്കുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ഗതാഗതവകുപ്പ്. 2026 ജനുവരി ഒന്ന് മുതലാവും ഇക്കാര്യം നടപ്പിലാവുകയെന്ന് കേന്ദ്രം അറിയിച്ചു. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമാക്കുന്നത് എന്തായാലും ഏറെ സ്വാഗതാർഹമായ കാര്യമാണ്. റോഡപകടങ്ങളും മരണങ്ങളും കുറച്ച് റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ നീക്കം.

! ഹോണ്ടയുടെ പുത്തന്‍ സ്‌പോര്‍ട്ടിയര്‍ സെഡാന്റെ വിലയറിയാം

ഇന്ത്യയിലെ ഏറ്റവും മികച്ച സെഡാന്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഹോണ്ട. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ സെഡാനുകള്‍ ഉപഭോക്താക്കള്‍ടയില്‍ വളരെ ജനപ്രിയമാണ്. എസ്യുവികള്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുമ്പ് ഹോണ്ട അതിന്റെ സിറ്റി, അമേസ് സെഡാനുകള്‍ ഉപയോഗിച്ച് വിപണിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പഴയ ഹോണ്ട സിറ്റി മോഡലുകള്‍ കാര്‍ പ്രേമികള്‍ക്കിടയില്‍ ഇന്നും ജനപ്രിയമാണ്. അനന്തമായ മോഡിഫിക്കേഷന്‍ സാധ്യതകള്‍ ഉള്ള ഈ സെഡാന്‍ മോഡല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ ഇന്നും ഡിമാന്‍ഡ് ഉണ്ട്. അടുത്തിടെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ കാണപ്പെട്ട ഹോണ്ട സിറ്റി മോഡല്‍ ഇപ്പോള്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. പുത്തന്‍ കാറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ വായിക്കാം.

കീഴടി ഖനന വിവാദം: തമിഴ്നാടിനോട് അവഗണന, മോദിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ

കീഴാറ്റി ഖനനത്തെ കേന്ദ്ര സർക്കാർ അവഗണിച്ചതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശിക്കുകയും തമിഴ് പൈതൃകത്തിന് ശരിയായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ബോളിവുഡിൻ്റെ 'കിം കർദാഷിയാൻ' വരുന്നത് കണ്ടോ

ബോളിവുഡിൽ കളം നിറഞ്ഞാൽ പിന്നെ അന്യഭാഷയിലും കൂടെ വരവറിയിക്കുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. ബോളിവുഡിൽ തൻ്റെ കഴിവ് തെളിയിച്ചതിന് ശേഷം തമിഴ്, തെലുങ്ക്,മറാത്തി എന്നീ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. ടോളിവുഡിൻ്റെ പ്രിയങ്കരിയായി മാറിയ സുന്ദരി മറ്റാരുമല്ല അത് സായ് മഞ്ചരേക്കറാണ്. സർൽമാൻ ഖാനാണ് താരത്തിനെ ബോളിവുഡിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. അത് കൊണ്ട് തന്നെ നടിക്ക് മികച്ച ആരംഭം തന്നെയായിരുന്നു ലഭിച്ചത്. താരത്തിൻ്റെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ താരം ജിമ്മിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ CLE കാബ്രിയോലെറ്റും സ്വന്തമാക്കി വിജു

ഇന്ത്യയിൽ ആഡംബര കാറുകൾക്ക് ഏറ്റവും ആവശ്യക്കാരുള്ള വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് നമ്മുടെ കൊച്ചുകേരളം. വലിയ വ്യവസായി പ്രമുഖരും സിനിമ സെലിബ്രിറ്റുകളുമെല്ലാം വില കൂടിയ കാറുകൾ സ്വന്തമാക്കുന്ന വാർത്തകളെല്ലാം നാം അടിക്കടി സോഷ്യൽ മീഡിയയിലും മറ്റും കാണുന്നുണ്ട്. അടുത്തിടെ വേണു ഗോപാകൃഷ്‌ണൻ എന്ന വ്യക്തി കോടികൾ മുടക്കി കാറുകൾ വാങ്ങുന്ന തിരക്കിലാണ്. പക്ഷേ വാഹനങ്ങളോട് ഇതിനേക്കാൾ ഭ്രാന്തുള്ള മറ്റൊരു വ്യവസായി പ്രമുഖൻ ഇങ്ങ് കോതമംഗലത്തുണ്ട് കേട്ടോ. മറ്റാരുമല്ല, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനായ ഡോ വിജു ജേക്കബ് ആണ് കക്ഷി. കേരളത്തിലെ ഏറ്റവും വലിയ കാര്‍ ഗരാജുകളില്‍ ഒന്ന് പടുത്തുയർത്തിയിരിക്കുന്ന ഇദ്ദേഹത്തെ പലരും സ്നേഹത്തോടെ വിളിക്കുന്ന പേരാണ് സ്പൈസ് കിംഗ്.

3 ഡോര്‍ ഥാറിന് അപ്‌ഡേറ്റ്, പരീക്ഷണത്തിനായി നിരത്തില്‍

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡ് ആണ് മഹീന്ദ്ര. സമീപകാലത്ത് ബ്രാന്‍ഡ് പുറത്തിറക്കിയ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് ഥാര്‍. നിലവില്‍ 3 ഡോര്‍, 5 ഡോര്‍ പതിപ്പുകളിലായി ഈ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡര്‍ വാങ്ങാം. 2020-ലാണ് ഥാര്‍ 3 ഡോര്‍ പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഥാര്‍ റോക്‌സ് എന്ന പേരില്‍ 5 ഡോര്‍ പതിപ്പ് പുറത്തിറക്കിയത്. റോക്‌സ്‌സിന്റെ വരവോട് കൂടി എസ്‌യുവിയുടെ വരവോട് കൂടി മോഡലിന്റെ വില്‍പ്പന കുത്തന കൂടിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹീന്ദ്ര പ്രതിമാസം 10,000 യൂണിറ്റിലധികം ഥാര്‍ വിറ്റുപോകുന്നുണ്ട്.

കേരള മണ്ണിൽ തങ്ങളുടെ ഇലക്ട്രിക് കാറുകളെത്തിച്ച് വിൻഫാസ്റ്റ്

വിയറ്റ്‌നാമീസ് ഇവി നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് രാജ്യത്ത് തങ്ങളുടെ ഡീലർഷിപ്പ് ആരംഭിക്കുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു, എന്നാൽ അതിന് ശേഷം വരവ് വീണ്ടും വൈകുമെന്നുളള തരത്തിൽ ചില കിംവദന്തികൾ വന്നിരുന്നു, എന്നാൽ അതെല്ലാം തെറ്റാണെന്ന് തുറന്നടിച്ച് കൊണ്ട് കേരളത്തിലേക്ക് വിൻഫാസ്റ്റിൻ്റെ ആദ്യ ലോഡ് എത്തിയിരിക്കുകയാണ്. വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യത്തെ ഡീലര്‍ഷിപ്പ് നമ്മുടെ സ്വന്തം കളമശേരിയിലാണ്. പണി ഏകദേശം തീരാറായ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടക്കത്തില്‍ VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കാനാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്‍.

അൾട്രാവയലറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്‌തവരുടെ എണ്ണം

ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് പ്രത്യേക ഇമേജുള്ളവരാണ് അൾട്രാവയലറ്റ്. ദുൽഖർ സൽമാന് വരെ ഓഹരിയുള്ള കമ്പനിയുടെ വൈദ്യുത സ്പോർട്‌സ് ബൈക്ക് ആഗോളതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വില അൽപം ഉയർന്ന തലത്തിലായതിനാൽ ഇന്ത്യയിലെ സാധരണക്കാരൊന്നും ഇവനിലേക്ക് അടുത്തിരുന്നില്ലെന്നതാണ് സത്യം. പക്ഷേ കമ്പനിയുടെ പ്ലാൻ ബിയായി എത്തിയ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ കത്തിക്കയറി. വിൽപ്പന പോലും ആരംഭിക്കുന്നതിന് മുമ്പേ തന്നെ ബുക്ക് ചെയ്യാനായി ആളുകളുടെ തിക്കുംതിരക്കുമാണ് ഇപ്പോൾ. ഹോണ്ട ആക്‌ടിവ ഇവിക്ക് പോലും ലഭിക്കാത്ത സ്വീകാര്യതയാണ് വളരെ വേഗത്തിൽ അൾട്രാവയലറ്റിന്റെ ടെസറാക്റ്റ് നേടിയെടുത്തത്.
Advertisement

ഇങ്ങനെ ചെയ്താല്‍ ഏത് കൊമ്പനും ഹെല്‍മെറ്റ് വെക്കും

ഇന്ത്യയിലെ ഏറ്റവും സാധാരണമായ ട്രാഫിക് നിയമ ലംഘനമാണ് ഹെല്‍മെറ്റ് (Helmet) ധരിക്കാതെ വാഹനമോടിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ വരവോട് കൂടി ഇതില്‍ ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും നാട്ടിന്‍പുറങ്ങളിലും ചെറിയ പട്ടണങ്ങളിലും ഇപ്പോഴും ഹെല്‍മെറ്റ് വെക്കാതെ വാഹനമോടിക്കുന്നവര്‍ നിരവധിയാണ്. നിയമ ലംഘനത്തിന് പിഴ കിട്ടുമ്പോള്‍ അത് അങ്ങ് അടച്ചാല്‍ പരിപാടി അവസാനിച്ചല്ലോ എന്ന നിലപാടാണ് ചിലര്‍ക്ക്. എന്നാല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്ക് 'വരമ്പത്ത് കൂലി' കണക്കെ നടപടി നേരിട്ടാല്‍ എങ്ങിനെയുണ്ടാകും. അത്തരത്തിലുള്ള ഒരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

പത്രാസുള്ള പുതിയ കാറുമായി ഹോണ്ട വരുന്നു

വിൽപ്പനയില്ലാത്ത ആകെ വിഷമിച്ചിരിക്കുന്ന ഹോണ്ടയ്ക്ക് ഉണർവേകാൻ പുത്തനൊരു കാർ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. നിലവിൽ അമേസ്, സിറ്റി, എലിവേറ്റ് എന്നിങ്ങനെ മൂന്ന് മോഡലുകൾക്കൊണ്ട് മാത്രം ജീവൻ നിലനിർത്തുന്ന ജാപ്പനീസ് ബ്രാൻഡ് രാജ്യത്ത് സജീവമാവാനുള്ള ഒരുക്കങ്ങളാണ് ഇതിലൂടെ ആരംഭിക്കുന്നത്. അടുത്തിടെ കേട്ടതുപോലെ സിവിക് ടൈപ്പ് R (Honda Civic Type R) പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള മോഡലുകളാണ് ഹോണ്ടയുടെ ഷോറൂമുകളിലേക്ക് എത്താനിരിക്കുന്നത്. ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ (Volkswagen Golf GTI) തിരികൊളുത്തിയതു പോലൊരു വെടിക്കെട്ട് ഹോണ്ടയ്ക്കും പെർഫോമൻസ് ഹാച്ച്ബാക്കിലൂടെ ഒരുക്കാനാവുമെന്നാണ് വിശ്വാസം.

സിഎൻജി ബൈക്കിന് വിലകുറച്ച് കമ്പനി, ഇവിയിലേക്ക് ഇനി നോക്കേണ്ട

ബജാജ് എന്ന് കേൾക്കുമ്പോഴേ ആളുകളുടെ മനസിൽ തെളിയുന്ന ചിത്രം പൾസർ എന്ന ഇതിഹാസ ബൈക്കിന്റേതാവും. പൾസർ മുതലാളിയെന്നാണ് കമ്പനിയുടെ ചെല്ലപ്പേരെങ്കിലും പെട്രോൾ ഇതരബദലുകളുമായി സാധാരണക്കാർക്കിടയിൽ നല്ലൊരു ഇമേജ് നേടിയെടുക്കാനും ബ്രാൻഡിനായിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് അവതരിപ്പിച്ച് ഞെട്ടിച്ചതെല്ലാം ഇതിന്റെ ഭാഗമായാണെന്ന് വേണം പറയാൻ. ഇലക്ട്രിക് രംഗത്ത് ചേതക് ഇവിയും പണംവാരുമ്പോൾ ഫ്രീഡം 125 (Bajaj Freedom) മോട്ടോർസൈക്കിളാണ് സിഎൻജി കരുത്തിൽ വെന്നിക്കൊടി പാറിക്കുന്നത്. ഫുൾടാങ്ക് ഇന്ധനം ഉണ്ടെങ്കിൽ 330 കിലോമീറ്റർ വരെ മോട്ടോർസൈക്കിൾ ഓടിക്കാനാവുമെന്നത് നിസാര കാര്യമൊന്നുമല്ലല്ലോ.

3000 മുടക്കിയാൽ ടോളിൽ മലയാളികളുടെ ലാഭം എത്രയാണെന്ന് അറിയണോ

കേരളത്തിൽ യാത്ര ചെയ്യുന്നവർക്ക് ടോൾ പ്ലാസ എന്താണെന്ന് അറിയാത്തവരായി ആരും തന്നെ കാണില്ല. ടോൾ, ഹൈവേകൾ, അന്തർസംസ്ഥാന എക്സ്പ്രസ് വേകൾ, തുരങ്കങ്ങൾ, പാലങ്ങൾ തുടങ്ങിയ ചില റോഡുകളിൽ ഈടാക്കുന്ന ഒരു തരം നികുതിയാണ് എന്ന് എല്ലാവർക്കും അറിയുമായിരിക്കുമല്ലോ. കേരളത്തിൽ തന്നെ നിരവധ ടോൾ പ്ലാസകളുണ്ട്. കണക്കുകൾ പ്രകാരം കേരളത്തിൽ 11 പ്രധാന ടോൾ പ്ലാസകളാണുളളത്. 14 ജില്ലകളിലായി വ്യാപിച്ചു കിടുക്കുന്ന ആക്കുളം, വാളയാർ,കൊല്ലം,കുമ്പളം,കുണ്ടന്നൂർ,പാലിയേക്കര,പന്നിയങ്കര,പൊന്നാരിമങ്കലം,തിരുവല്ലം,തിരുവങ്ങാട്,വരാപ്പുഴ എന്നിവയാണ് അതൊക്കെ. ഒരിക്കലെങ്കിലും ടോൾ കൊടുക്കാത്തവരായി ഒരാളും കാണില്ല, കേന്ദ്രത്തിൻ്റെ പുതിയ ടോൾ നയം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പഖ്യാപിച്ചിരുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ ഞെട്ടിക്കാൻ ഹീറോ

ഓല, ഏഥർ തുടങ്ങിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകളെ ഒതുക്കി ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി കൈയടക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജും ടിവിഎസും ഹീറോയും. ചേതക്കിലൂടെ ഇവി സെഗ്മെന്റ് ബജാജ് തൂക്കിയപ്പോൾ ഐക്യൂബിലൂടെ ടിവിഎസും വിഡ സീരീസിലൂടെ ഹീറോയും ശക്തമായ മുന്നേറ്റമുണ്ടാക്കി. ഇപ്പോഴിതാ കൂടുതൽ ആളുകളെ കൈയിലെടുക്കാനായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ പുത്തനൊരു മോഡലുമായി രംഗത്തെത്തുകയാണ്. ടീസർ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയ വിഡ VX2 (Hero Vida VX2) ജൂലൈ ഒന്നിന് മറനീക്കിയെത്തും.

6.70 ലക്ഷത്തിന് വിറ്റിട്ടും കാറിന് പഴയ കച്ചോടമില്ല

നമ്മുടെ രാജ്യത്ത് കാര്‍ വാങ്ങാന്‍ കൈയ്യില്‍ വളരെ കുറച്ച് പണം മാത്രമുള്ളവര്‍ ഹാച്ച്ബാക്ക് ബോഡിസ്‌റ്റൈലിലുള്ള കാറുകളാണ് പരിഗണിക്കുക. അത്യാവശ്യം തരക്കേടില്ലാത്ത പൈസയുള്ളവര്‍ സ്‌പോർട് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവി) വാങ്ങും. എന്നാല്‍ ഹാച്ച്ബാക്കില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുകയും വേണം എന്നാല്‍ എസ്‌യുവി വാങ്ങാനുള്ള സാമ്പത്തിക ശേഷിയുമില്ലാത്തവരെയാണ് നമ്മുടെ പ്രീമിയം ഹാച്ച്ബാക്ക് (Premium Hatchback) വിഭാഗം കുപ്പിയിലാക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള ഒരു സെഗ്‌മെന്റ് കൂടിയാണ് ഇത്. ഇപ്പോള്‍ പ്രധാനമായും നാല് കാറുകളാണ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഉള്ളത്.

സുരേഷ് ഗോപിയുടെ വീട്ടിലെത്തിയത് 2 ഗോൾഫ് ജിടിഐ കാറുകൾ

നിലവിൽ രാജ്യത്ത് ഏറ്റവും ട്രെൻഡിംഗായി നിൽക്കുന്ന കാറാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ. വളരെ പരിമിതമായ യൂണിറ്റുകളിൽ മാത്രം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത ഈ ഹാച്ച്ബാക്ക് വാങ്ങിക്കാൻ ഏറ്റവും കൂടുതൽ മത്സരിക്കുന്നത് മലയാളികളാണെന്നതാണ് രസകരമായ കാര്യം. സെലിബ്രിറ്റികളെല്ലാം ഒന്നിച്ച് ബുക്ക് ചെയ്‌ത കാറിന്റെ വിതരണവും ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പേജുകളെല്ലാം നിറഞ്ഞുകഴിഞ്ഞു. മോളിവുഡിലെ ആദ്യത്തെ ഗോൾഫ് സ്വന്തമാക്കി ജയസൂര്യ നമ്പർ വൺ ആയപ്പോൾ സൂപ്പർസ്റ്റാറും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഒന്നിച്ച് എത്തിയത് 2 ഗോൾഫ് ഹാച്ച്ബാക്കുകളാണ് കേട്ടോ.

മഹീന്ദ്ര എസ്‌യുവിയിൽ പ്രശസ്ത ഗായിക കാണിച്ച മണ്ടത്തരം കണ്ടോ

യാത്രകളെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല, അത് കൊണ്ട് തന്നെ സ്വന്തമായി കാറുളളവരൊക്കെ അതൊരു ക്യാമ്പിങ്ങ് വാൻ ആക്കി മാറ്റിയാണ് ദൂര യാത്രകൾ ഒക്കെ പോകുന്നത്. ചിലർ സീറ്റ് മടക്കി വലിയ ബെഡ് വിരിച്ചായിരിക്കും കിടക്കുക, എന്നാൽ ഇത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ചെയ്യുന്നത് വാഹനത്തിൻ്റെ സുരക്ഷ ഫീച്ചറുകൾക്ക് ദോഷം ചെയ്യും. അത് കൊണ്ട് തന്നെ പലരും വാഹനം നിർത്തിയിട്ടതിന് ശേഷമായിരിക്കും സീറ്റുകൾ മടക്കി ബെഡ് വിരിച്ച് വിശ്രമിക്കുന്നത്. ശിവ ചൗധരി എന്ന ഗായികയെ അറിയാത്തവരായി ആരും തന്നെ കാണില്ല.താരത്തിൻ്റെ സ്റ്റേജ് ഷോകൾക്ക് നിരവധി ആരാധകരുണ്ട്.
Advertisement

ആക്‌ടിവ ഇവിയുടെ ബാറ്ററി സ്വാപ്പിംഗ് ചാർജ് കുറച്ച് ഹോണ്ട

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യയിൽ വിരാജിക്കുന്നത് കണ്ട് ഹാലിളകിയവരാണ് ഹോണ്ട. തുടർന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഗിയർലെസ് സ്‌കൂട്ടറായ ആക്‌ടിവയെ വൈദ്യുതീകരിച്ച് കമ്പനി അടുത്തിടെ വിപണനത്തിന് എത്തിച്ചിരുന്നു. ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ V2, ഓല S1, ഏഥർ 450 തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് എത്തിയ ആക്‌ടിവ ഇവി 2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. പിന്നീട് ഇവിയുടെ വിപണനവും ചില നഗരങ്ങ മാത്രം കേന്ദ്രീകരിച്ച് ഹോണ്ട ആരംഭിക്കുകയും ചെയ്‌തു. ഇതുവരെ കേരളത്തിലെങ്ങും എത്തിയില്ലെങ്കിലും മലയാളികൾ ഒന്നടങ്കം ഇതിഹാസത്തെ കാത്തിരിക്കുകയാണ്.

ജ്യോതികയുടെ യാത്രയ്ക്ക് ഇനി മഹീന്ദ്രയുടെ കൂട്ട്

മഹീന്ദ്രയുടെ ഏറ്റവും ഡിമാൻ്റുളള ഒരു മോഡലാണ് XUV 700. അവതരിപ്പിച്ചപ്പോൾ മുതൽ എല്ലാ വണ്ടിപ്രാന്തൻമാരുടേയും മനസിൽ പ്രത്യേക ഇടം സ്വന്തമാക്കിയ ആളാണ് കക്ഷി. പല സെലിബ്രിറ്റികളും മഹീന്ദ്രയുടെ ഈ മോഡൽ സ്വന്തമാക്കിയിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സുന്ദരി നടിയും കൂടെ ചേർന്നിരിക്കുകയാണ്. റീൽസുകളിലൂടേയും സോഷ്യൽ മീഡിയ വീഡിയോകളിലൂടേയും ഏവരുടേയും മനം കവർന്നു കൊണ്ടിരിക്കുന്ന കന്നഡ സുന്ദരി ജ്യോതിക യാദവാണ് തൻ്റെ യാത്രകൾക്ക് കൂട്ടായി മഹീന്ദ്രയുടെ പുത്തൻ XUV 700 സ്വന്തമാക്കിയിരിക്കുന്നത്. താരം തന്നെയാണ് പേജിലൂടെ സന്തോൽ വാർത്ത പങ്കുവച്ചിരിക്കുന്നത്.

അമ്മാവൻ്റെ ആസ്തി 41 മില്യൺ ഡോളർ! അനന്തരവളുടെ കറക്കം ബെൻസിൽ

സമാര സാഹ്നി എന്ന പേര് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എങ്ങും സമാര മയം എന്ന് തന്നെ പറയാം. ഏതെങ്കിലും സൂപ്പർസ്റ്റാറോ, മറ്റെന്തെങ്കിലും ആണോ എന്നൊക്കെ വിചാരിച്ച് ഗൂഗിളിൽ തപ്പി ചെല്ലുമ്പോഴാണ് ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സുന്ദരി കുട്ടിയുടെ ചിത്രം കാണാൻ സാധിക്കുന്നത്. സമാര ആരാണെന്ന് അറിയുമ്പോഴാണ് ശരിക്കും ഞെട്ടാൻ പോകുന്നത്. ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാറായ രൺബീർ കപൂറിൻ്റെ അനന്തരവളാണ് കക്ഷി, അതായത് രൺബീറിൻ്റെ മൂത്ത സഹോദരിയായ റിധിമ കപൂർ സാഹ്നിയുടെ മകളാണ് സമാര.

വിപണി കീഴടക്കി ടിവിഎസിന്റെ ഫാമിലി സ്‌കൂട്ടര്‍

മോപ്പഡ് മുതല്‍ സ്പോര്‍ട്‌സ് ബൈക്കുകള്‍ വരെ പുറത്തിറക്കുന്ന ഇരുചക്ര വാഹന ബ്രാന്‍ഡ് ആണ് ടിവിഎസ് മോട്ടോര്‍. തമിഴ്‌നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറാണ് ഐക്യൂബ്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് ഐക്യുബ് പുതിയ വില്‍പ്പന റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ഐക്യൂബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 6 ലക്ഷം യൂണിറ്റ് പിന്നിട്ടു. സിയാം ഇന്‍ഡസ്ട്രി ഡാറ്റ പ്രകാരം 2025 ഏപ്രില്‍ അവസാനത്തോടെ 1,345 യൂണിറ്റുകളുടെ കുറവുണ്ടായിരുന്നു. 2025 മെയ് മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ ഇത് കൈവരിക്കാനായി. മെയ് മാസം അവസാനിച്ചതോടെ സ്‌കൂട്ടറിന്റെ മൊത്തം വില്‍പ്പന 6,26,297 യൂണിറ്റുകളായി.

പമ്പ് ടോയിലെറ്റ് ഉപഭോക്താക്കള്‍ക്ക് മാത്രമെന്ന് കോടതി

ദീര്‍ഘദൂര യാത്രകളില്‍ പൊതുജനങ്ങള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത് സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ദീര്‍ഘ, ഹ്രസ്വദൂര യാത്രകളില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്നവരെ ബാധിക്കുന്ന ഒരു സുപ്രധാന ഉത്തരവ് പുറത്തുവിട്ടിരിക്കുകയാണ് കേരള ഹൈകോടതി. പെട്രോള്‍ പമ്പുകളിലെ ശുചിമറുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇനി പെട്രോള്‍ പമ്പിലെ ശുചിമുറകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകള്‍ക്ക് മാത്രമായി പമ്പുകളിലെ ശുചിമുറി ഉപയോഗം നിയന്ത്രിക്കണമെന്ന് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.