3 ലക്ഷം പേർ വാങ്ങിയ എസ്‌യുവിയായി ടൊയോട്ട ഫോർച്യൂണർ
ഓട്ടോമൊബൈൽസ്
- 1 year, 4 month, 9 days ago
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner). ഇന്നോവയെന്ന (Innova) അതികായകനുള്ള ആരാധകരേക്കാൾ വലിയ ഫാൻബേസുള്ള എസ്‌യുവി (SUV) സ്വന്തമാക്കുക എന്നത് ഏതൊരു വണ്ടിഭ്രാന്തന്റേയും വലിയ സ്വപ്നമായിരിക്കും. ഇപ്പോൾ കേരളത്തിലെ സോഷ്യൽ മീഡിയ ഇൻഫ്യുവൻസർമാരുടെ ഇടയിലും ഫോർച്യൂണർ ഒരു സംസാരവിഷയമാണ്. ഫോർച്യൂണർ വാങ്ങിക്കാൻ കുടുംബപ്രശ്‌നങ്ങൾ വ്ലോഗിലൂടെ പങ്കുവെച്ച് വ്യുസുണ്ടാക്കുന്നതെല്ലാം ട്രോളായി മാറുന്ന സമയമാണിത്. അതൊക്കെ തൽക്കാലെ ഇവിടെ നിർത്തിയിട്ട് ടൊയോട്ട എസ്‌യുവിയുടെ (Toyota Fortuner SUV) കാര്യത്തിലേക്ക് നമുക്ക് വരാം.