വലിപ്പത്തിലും പെർഫോമൻസിലും ഇവരിൽ ആരാണ് കേമൻ
ഓട്ടോമൊബൈൽസ്
- 1 year, 4 month, 23 days ago
കിയ തങ്ങളുടെ സെവൻ സീറ്റർ സെഗ്മെൻ്റിൽ കാലുറപ്പിച്ച് നിർത്താൻ പ്രാപ്തമായത് കാരൻസിൻ്റെ വരവോടെയാണ്. അത് പോലെ തന്നെ സഹോദര ബ്രാൻഡായ ഹ്യുണ്ടായി അൽകസാർ അവതരിപ്പിച്ചതോടെയാണ് തങ്ങൾക്ക് ഇന്നോവയോട് പോലും മുട്ടാൻ തക്ക ഒരു കരുത്ത് ആയത്. കിയ ഇപ്പോൾ പുതിയ കാരൻസ് ക്ലാവിസ് അവതരിപ്പിക്കുമ്പോൾ ഹ്യുണ്ടായി അൽകസാറുമായി ഒരു താരതമ്യം ചെയ്ത് നോക്കിയാലോ. നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് കാരെൻസിന്റെ മുഖംമിനുക്കിയ മോഡൽ നിരത്തിലേക്ക് എത്തിയിരിക്കുന്നത്.ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് കാരെൻസ് ക്ലാവിസ് എന്ന പുതിയ പേരും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ സമ്മാനിച്ചിട്ടുണ്ട്.