അമ്മമാർക്ക് പറ്റിയ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
ഓട്ടോമൊബൈൽസ്
- 1 year, 4 month, 26 days ago
ഉപാധികളില്ലാത്ത സ്നേഹത്തിനുടമ ആരെന്ന് ചോദിച്ചാൽ നിസംശയം പറയാനാവുന്ന ഉത്തരമാണ് അമ്മ. ജീവിതത്തിൽ പകർന്നുകിട്ടുന്ന പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓർമിക്കുവാനായി നാം ഒരു പ്രത്യേക ദിനം വരെ ആചരിക്കുന്നുണ്ട്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച്ചയാണ് മദേഴ്‌സ് ഡേയായി ഇന്ത്യയിൽ ആചരിക്കുന്നത്. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ഈ ദിവത്തിനും ചില പ്രത്യേകതകളുണ്ട്. അമ്മമാരോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തിൽ ഒതുക്കാനാവുന്നതാണോയെന്ന് ചോദിക്കുന്നവരും നമുക്ക് ചുറ്റുമുണ്ടാവും. അമ്മയ്ക്കൊപ്പം നിന്നുകൊണ്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിലിട്ട് മദേഴ്‌സ് ഡേ ആചരിക്കുന്നവരായിരിക്കും സമൂഹത്തിൽ കൂടുതലുമുള്ളത്.