10 വര്‍ഷമെടുത്ത് വാങ്ങിയ ഫെറാറി 1 മണിക്കൂറില്‍ കത്തി
ഓട്ടോമൊബൈൽസ്
- 1 year, 5 month, 12 days ago
പണക്കാരനായാലും പാവപ്പെട്ടവന് ആയാലും പുത്തന്‍ കാര്‍ എന്നത് ഏതൊരാളുടെയും സ്വപ്നമായിരിക്കും. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സ്വരുക്കൂട്ടി വെക്കുന്ന പണം എടുത്തായിരിക്കാം അവര്‍ സ്വപ്നം നേടിയെടുക്കുന്നത്. ചെറിയ ബജറ്റിലുള്ള കാറുകള്‍ വാങ്ങാനായി തുലോം കുറഞ്ഞ സമയം മാത്രം കാത്തിരുന്നാല്‍ മതിയാകം. എന്നാല്‍, ഫെറാറി പോലെ വില കൂടിയ കാറുകള്‍ വാങ്ങാനായി ചിലര്‍ക്ക് ആയുഷ്കാലത്തെ സമ്പാദ്യം മൊത്തം ചെലവഴിക്കേണ്ടി വരും. സമാനമായ രീതിയിലായിരുന്നു ജപ്പാനിലെ മ്യൂസിക് പ്രൊഡ്യൂസറായ ഹോങ്കോണ് തന്റെ സ്വപ്ന വാഹനമായ ഫെറാറി 458 സ്പൈഡര്‍ വാങ്ങിയത്. 33-കാരന്റെ 10 വര്‍ഷത്തെ സ്വപ്നമായിരുന്നു ഈ കാര്‍.