ഫോർഡിനെ പോലെ തോറ്റുമടങ്ങാനില്ലെന്ന് റെനോ
ഓട്ടോമൊബൈൽസ്
- 1 year, 5 month, 14 days ago
പണ്ടത്തെ പ്രതാപമില്ലെങ്കിലും ക്വിഡ്, ഡസ്റ്റർ എന്നീ രണ്ട് വണ്ടികൾ മാത്രം മതിയാവും റെനോ എന്ന ഫ്രഞ്ച് വാഹന നിർമാതാക്കളെ എന്നെന്നും ഓർമിക്കാൻ. ക്വിഡ്, ട്രൈബർ, കൈഗർ എന്നിങ്ങനെ മൂന്ന് പാവംപിടിച്ച മോഡലുകൾ മാത്രം ഇന്ത്യയിൽ പുറത്തിറക്കുന്ന കമ്പനിക്ക് കുറച്ച് കാലമായി വിൽപ്പനയിൽ കാര്യമായ പുരോഗതിയൊന്നും അവകാശപ്പെടാനില്ല. ഡസ്റ്റർ പോയതോടെ ഭാഗ്യമെല്ലാം അക്കൂടെ പോയെന്നാണ് എല്ലാവരും പറയുന്നത്. അധികം വൈകാതെ ഫോർഡിന്റെ അവസ്ഥയാവുമെന്നും രാജ്യത്ത് നിന്നും പടിയിറങ്ങേണ്ടതായി വരുമെന്നും പലരും വിധി എഴുതുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ അങ്ങനെ തോറ്റുമടങ്ങാൻ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് റെനോ.