അള്‍ട്രാവയലറ്റ് ടെസറാക്റ്റ് Vs എതിരാളികൾ
ഓട്ടോമൊബൈൽസ്
- 1 year, 6 month, 27 days ago
കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓളമുണ്ടാക്കിയ വാഹന നിര്‍മാതാക്കളാണ് അള്‍ട്രാവയലറ്റ് (Ultraviolette). ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അള്‍ട്രാവയലറ്റിന്റെ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ആഴ്ച വിപണിയില്‍ എത്തി. ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് മാത്രം പുറത്തിറക്കിയിരുന്ന കമ്പനി ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റിലേക്ക് കൂടി സാന്നിധ്യം അറിയിച്ചതായിരുന്നു അതില്‍ ശ്രദ്ധേയം. പ്രീമിയം ലുക്കും നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുമായി വരുന്ന അള്‍ട്രാവയലറ്റ് ടെസറാക്റ്റ് (Ultraviolette Tesseract ) ഇതിനോടകം ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്.