ഓലയും ഏഥറും ഓടിയൊളിക്കേണ്ടി വരുമോ

ഇലക്ട്രിക് വാഹന വിപണിയിൽ ഏറ്റവും അധികം വിൽപ്പനയുളള ബ്രാൻഡുകളാണ് ഓലയും ഏഥറും. പുതിയതായി നിരവധി ബ്രാൻഡുകൾ വിപണിയിലേക്ക് കാലു കുത്തിക്കൊണ്ട് ഇരിക്കുകയാണ്. ഇനി കളത്തിലേക്ക് ഇറങ്ങാനുളളത് യമഹ കൂടിയാണ്.ഇനി അരങ്ങേറ്റത്തിന് അധികം വൈകില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് വളരെ കുറഞ്ഞ വിലയിൽ എങ്ങനെ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിക്കാം എന്നാണ് ഓരോ കമ്പനിയും ശ്രമിക്കുന്നത്. എന്നാൽ യമഹ പോലെയൊരു ബ്രാൻഡ് വാഹനത്തിൻ ്റെ രെർഫോമൻസിന് മുൻതൂക്കം നൽകുന്നത് കൊണ്ട് അത്തരത്തിലൊരു വാഹനം പ്രതീക്ഷിക്കുന്നതായിരിക്കും ശരി എന്നാണ് തോന്നുന്നത്.

ബിഗ്‌ബോസ് കഴിഞ്ഞാലും മാരാരുടെ തട്ട്താണ് തന്നെയിരിക്കും!

സോഷ്യല്‍ മീഡിയയില്‍ ആരെയും കൂസാതെ അഭിപ്രായം പറയുന്നവര്‍ക്ക് ആരാധകര്‍ക്കൊപ്പം തന്നെ ധാരാളം വിമര്‍ശകരും ഉണ്ടാകും. ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്ന അഖില്‍ മാരാറിനെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ നടത്തുന്ന പ്രതികരണങ്ങളിലൂടെയും അടിയുറച്ച നിലപാടുകളിലൂടെയുമാണ് മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ അഖില്‍ ഒരു മത്സരാര്‍ത്ഥിയായി എത്തുമ്പോള്‍ നല്ല നെഗറ്റീവ് ഇമേജും ഉണ്ടായിരുന്നു. എന്നാല്‍ എതിരാളികളില്ലാതെ ആ സീസണില്‍ അഖില്‍ മാരാര്‍ വിജയിയായി മാറിയപ്പോള്‍ ഹേറ്റേഴ്‌സ് പോലും ഫാന്‍സായി മാറി.

അർബാസ് ഖാൻ്റെ മുൻ കാമുകി, ഇൻസ്റ്റാഗ്രാമിൽ 1.6 മില്യൺ ഫാൻസ്

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങൾ. 75.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോള്‍, 76.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന 220d 4MATIC ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് GLC ഇന്ത്യയില്‍ വാങ്ങാനാവുക. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിന് 90.24 ലക്ഷം രൂപയാണ് മുംബൈയിലെ ഓണ്‍-റോഡ് വില. അതേസമയം ഡീസലാണെങ്കില്‍ 92.99 ലക്ഷവും ഓണ്‍-റോഡ് വിലയായി മുടക്കണം. GLC 300 വേരിയന്റിന് 254 bhp പവറും 400 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്.

ഉക്രെയ്‌നിനുള്ള സൈനിക സഹായം റദ്ദാക്കാന്‍ ട്രംപ്; ഉപദേശകരുടെ നിലപാട് നിര്‍ണായകം


Advertisement

ക്രെറ്റ വാങ്ങാന്‍ ഇനി ആളുകള്‍ വരിനില്‍ക്കും!

1.2 ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളുമായി ഇന്ത്യന്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തെ നയിച്ച് കൊണ്ടിരിക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ. പ്രീമിയം ലുക്കുകളും സവിശേഷതകളും കാരണം ഹ്യുണ്ടായി ക്രെറ്റ എല്ലായ്‌പ്പോഴും ഈ വിഭാഗത്തില്‍ ഒരു ജനപ്രിയ ചോയ്‌സാണ്. കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ സവിശേഷതകളും പുതിയ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുമുള്ള ക്രെറ്റയുടെ നിലവിലെ പതിപ്പ് പുറത്തിറക്കിയത്. ഒരു വര്‍ഷക്കാലം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ ക്രെറ്റയുടെ ഒന്നാം സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ഒരു കാറിന് പോലും മുന്നോട്ട് വരാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ വേരിയന്റുകളും ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി ഹ്യുണ്ടായി 2025 ക്രെറ്റ വിപണിയില്‍ എത്തിയിരിക്കുകയാണ്.

കേന്ദ്രം പറഞ്ഞ സമയത്തിന് മുമ്പേ മാഗ്ന്നൈറ്റിലേക്ക് ആ മാറ്റം

ഇന്ത്യൻ വിപണിയിൽ വില്‍ക്കുന്ന എല്ലാ കാറുകളും E20 നിലവാരത്തിലുള്ള ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് പരിഷ്ക്കരിക്കണമെന്ന തീരുമാനം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മിക്ക നിർമാതാക്കളും തങ്ങളുടെ മോഡൽ നിരയെ ഇതിനോടകം നവീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചട്ടം നടപ്പിലാവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നിസാൻ മാഗ്നൈറ്റും E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുകയാണ്. കോംപാക്‌ട് എസ്‌യുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് BR10 പെട്രോൾ എഞ്ചിനാണ് ഇപ്പോൾ E20 ഫ്യുവൽ നിലവാരത്തിലേക്ക് അപ്ഡേറ്റ് ചെയ്‌തിരിക്കുന്നതെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചു.

കേന്ദ്രം ചതിച്ചാശാനേ...!

രാജ്യത്ത് മാത്രമല്ല ലോകത്തിലെങ്ങും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളോടുളള പ്രിയം കൂടി വരികയാണ്. ഏതൊരു ഇലക്ട്രിക് വാഹനയുടമയുടേയും ആശങ്ക എന്ന പറയുന്നത് ചാർജിങ്ങ് സ്റ്റേഷനുകളുടെ ലഭ്യത കുറവാണ്. പക്ഷേ ഇവി നയങ്ങളെ സംസംഥാനങ്ങൾ പിന്തുണയ്ക്കുമ്പോഴും ഇവികൾ റോഡിലിറങ്ങണമെങ്കിൽ ആവശ്യത്തിന് ഇവി ചാർജിങ്ങ് സ്റ്റേഷനുകൾ കൂടി പ്രോത്സാഹിപ്പിക്കണം. കേരളത്തിൽ ആകെ മൊത്തം രണ്ട് ലക്ഷത്തിന് മുകളിൽ ഇലക്ട്രിക് വാഹനങ്ങളാണുളളത്. എന്നാൽ വീടുകളിൽ ചാർജ് ചെയ്തതിന് ശേഷം ഒരു ലോങ്ങ് റൂട്ട് പോകണമെങ്കിൽ പലരും ഇന്ന് മടിക്കുകയാണ്. 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും അതിനൊപ്പം തന്നെ 1,169 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും കെഎസ്ഇബി സ്ഥാപിച്ചിരുന്നു.

ആഡംബര എസ്‌യുവി വാങ്ങി കേരളത്തിന്റെ മരുമകനും ഭാര്യയും

വസ്‌ത്ര വ്യാപര രംഗത്തെ വമ്പൻമാരായ പോത്തീസ് അറിയാത്തവരായി ആരും തന്നെയുണ്ടാവില്ലല്ലോ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ ഷോറൂം ശൃംഖലയുള്ള ഇവരുടെ ടെലിവിഷൻ പരസ്യ വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരിടയ്ക്ക് സാക്ഷാൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു പോത്തീസിന്റെ അംബാസിഡർ. പിന്നീട് ജയസൂര്യയിലേക്ക് ഈ പദവി എത്തിയതും മലയാളികൾക്ക് അത്രവേഗം മറക്കാനാവില്ല. പോത്തീസ് ഉടമയുടെ മകന്റെ വിവാഹവും അടുത്തുടെ ഇന്റർനെറ്റ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കോടീശ്വരപുത്രന്റെ ആഡംബര കല്യാണത്തിന്റെ വീഡിയോ ഇപ്പോഴും യൂട്യൂബിലും മറ്റും തരംഗമാണ്.

ഇന്ത്യയില്‍ കാര്‍ വില്‍പ്പനയില്‍ രണ്ടാമനായി മഹീന്ദ്ര

ഇന്ത്യയിലെ കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി എപ്പോഴും ഒന്നാം സ്ഥാനം മാരുതി സുസുക്കിക്കാണ്. അടുത്ത കാലത്തൊന്നും മറ്റൊരു കമ്പനിയും ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളെ മറികടക്കുമെന്ന് വ്യാമോഹിക്കുന്നില്ല. കാരണം മാരുതി സുസുക്കി ഒരു മാസത്തിനുള്ളില്‍ രണ്ട് ലക്ഷത്തിനടത്ത് കാറുകള്‍ വില്‍ക്കുമ്പോള്‍ തൊട്ടടുത്തുള്ള മൂന്ന് എതിരാളികളുടെ മൊത്തം വില്‍പ്പന ചേര്‍ത്താലും അതിനടുത്തെത്തില്ല. ആഭ്യന്തര വിപണിയില്‍ 1.60 ലക്ഷം യൂണിറ്റുകളടക്കം മൊത്തം 1.99 ലക്ഷം കാറുകളാണ് മാരുതി സുസുക്കി 2025 ഫെബ്രുവരിയില്‍ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുമായി മാരുതി സുസുക്കിയുടെ അന്തരം ഏകദേശം 1 ലക്ഷം കാറുകളാണ്.

21 വയസുളള രണ്ടാം ഭാര്യ; കല്യാണം നടത്തിയത് ബുർജ് ഖലീഫയിൽ

സെലിബ്രിറ്റികളുടെ ഇടയിൽ ആദ്യ ബന്ധം പിരിഞ്ഞതിന് ശേഷം രണ്ടാം വിവാഹം കഴിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാൽ 26 വയസിൻ്റെ പ്രായവ്യത്യാസമുളള പെൺകുട്ടിയെ കല്ല്യാണം കഴിക്കുക എന്ന് കേൾക്കുമ്പോൾ ഒരു അത്ഭുതം തോന്നിയേക്കാം. സഹിൽ ഖാൻ എന്ന പേര് കേൾക്കുമ്പോഴെ മനസിലേക്ക് വരുന്നത് മസിലൊക്കെ പെരുപ്പിച്ച് നടന്ന് വരുന്ന താരത്തെ ആയിരിക്കും. 2004 -ൽ നോർവീജിയൻ നടിയെ കല്ല്യാണം കഴിച്ചുവെങ്കിലും ഒരു വർഷം മാത്രമാണ് ദാമ്പത്യകാലം നീണ്ടുനിന്നത്. അതിന് ശേഷമാണ് 2025 -ൽ 21 വസയുളള തൻ്റെ സുഹൃത്തായ മിലേന അക്സാൻഡ്ര എന്ന യൂറോപ്പ്കാരിയെ വിവാഹം കഴിച്ചത്. ബുർജ് ഖലീഫയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

53 കി.മീ. മൈലേജുമായി ടിവിഎസിന്റെ ഫാമിലി സ്‌കൂട്ടർ വിപണിയിൽ

ഗിയർലെസ്‌ സ്കൂട്ടറുകളുടെ രാജാവാണ് ഹോണ്ട ആക്‌ടിവ എങ്കിൽ സെഗ്മെന്റിലെ രാജ്ഞിയാണ് ടിവിഎസ് ജുപ്പിറ്റർ (TVS Jupiter). ആക്‌ടിവ വേണ്ടെന്ന് വെക്കുന്നവരിൽ പലരും ഓടിപ്പോയി വാങ്ങുന്നത് ടിവിഎസിന്റെ ഈ സുന്ദരിയെയാണ്. ഒതുക്കമുള്ള രൂപവും നല്ല സ്റ്റോറേജ് സ്പേസും മികച്ച നിർമാണ നിലവാരവുമെല്ലാമാണ് ജുപ്പിറ്ററിനെ ഇത്രയും ജനപ്രിയമാക്കി മാറ്റിയത്. ഇന്ത്യക്കാരുടെ ഒറിജിനൽ ഫാമിലി സ്‌കൂട്ടറായി മോഡൽ മാറിയിട്ട് കാലം കുറച്ചായതിനാൽ പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യവുമില്ലതാനും. ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകൾ നിരത്തിലെത്തുന്ന ജുപ്പിറ്റർ ഇതുവരെ 71 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുള്ള സ്‌കൂട്ടാണ്.

5 കോടിയുടെ ലംബോര്‍ഗിനി വാങ്ങി ഫുഡ് ഡെലിവറി ഭീമന്‍

കോവിഡ് കാലത്തിന് ശേഷം ഏറ്റവും കൂടുതല്‍ മെച്ചമുണ്ടായ സംരംഭങ്ങളില്‍ ഒന്നാണ് ഫുഡ് ഡെലിവറി ആപ്പുകള്‍. ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാണ് സൊമാറ്റോ. 2008-ല്‍ ആരംഭിച്ച ഈ കമ്പനി കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ വമ്പന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. സൊമാറ്റോയെ ഇന്ന് കാണുന്ന ലെവലില്‍ വളര്‍ത്തിയെടുത്തതിന് പിന്നിലെ 'തല'കളില്‍ ഒന്നാണ് ദീപീന്ദര്‍ ഗോയല്‍ (Deepinder Goyal). സൊമാറ്റോയുടെ സ്ഥാപകരിലൊരാളായ ദീപീന്ദര്‍ ഗോയല്‍ നിലവില്‍ സൊമാറ്റോയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമാണ്. വ്യത്യസ്തമായ ചിന്തകളും ബിസിനസ് നിക്ഷേപങ്ങളും കാരണം പലപ്പോഴും അദ്ദേഹം തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.
Advertisement

മോളിവുഡിൽ ഓട്ടോബയോഗ്രഫി തരംഗം

റേഞ്ച് റോവർ ഓട്ടോബയോഗ്രഫിക്ക് കേരളത്തിലും അങ്ങ് ബോളിവുഡിലും വരെ ആരാധകരുണ്ട്. കൂടുതലും സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡലായി മാറിയിട്ടുണ്ട് ഇത്. മോളിവുഡിൽ മോഹൻലാൽ മുതൽ ഇങ്ങോട്ട് നിരവധി നടൻമാർ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.

രാജ്യത്തിന്റെ സ്വന്തം ഇലക്‌ട്രിക് സ്‌കൂട്ടർ ഡീലർഷിപ്പിലെത്തി

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ കുത്തക തകർക്കാനായി ആക്‌ടിവയുടെ വൈദ്യുതീകരിച്ച പതിപ്പുമായി ഹോണ്ട (Honda Activa Electric) എത്തിയ വിവരം ഇതിനോടകം ഏവരും അറിഞ്ഞിട്ടുണ്ടാവും. വിലയും ഇവിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളുമെല്ലാം പുറത്തുവിട്ട കമ്പനി അധികം വൈകാതെ ആക്‌ടിവ ഇവിക്കായുള്ള (Activa e) വിൽപ്പനയും ആരംഭിക്കാൻ ഒരുങ്ങുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി വാഹനം രാജ്യത്തുള്ള പ്രമുഖ ഡീലർഷിപ്പുകളിലെല്ലാം എത്തിത്തുടങ്ങിയതായാണ് വിവരം. 2025 ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഔദ്യോഗികമായി അവതരിപ്പിച്ച ഇവിക്ക് (EV) ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

വരുന്നത് കാറുകളുടെ 'മാര്‍ച്ച്' പാസ്റ്റ്!

2024 കലണ്ടര്‍ വര്‍ഷത്തില്‍ വണ്ടിക്കമ്പനികള്‍ മികച്ച വില്‍പ്പനയാണ് നേടിയത്. 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമാണ് മാര്‍ച്ച്. അതുകൊണ്ട് സാമ്പത്തിക വര്‍ഷം മികച്ച നേട്ടത്തില്‍ അവസാനിപ്പിക്കാനായി ബ്രാന്‍ഡുകള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ചില കാറുകള്‍ ഈ മാസം 'മാര്‍ച്ചായി' വിപണിയില്‍ എത്താന്‍ പോകുകയാണ്. ഇലക്ട്രിക് വാഹനങ്ങളാണ് മാര്‍ച്ചില്‍ പുറത്തിറങ്ങാന്‍ പോകുന്ന കാറുകളുടെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഫെബ്രുവരിയില്‍ മോഡല്‍ ഇയര്‍ അപ്ഡേറ്റുകളിലും സപ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളിലുമായിരുന്നു കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ആനന്ദ് മഹീന്ദ്ര പോലും ഇങ്ങനെ ചിന്തിച്ചില്ല

മഹീന്ദ്ര ഥാർ റോക്സ് അവതരിപ്പിച്ചതിന് ശേഷം ഉണ്ടായ ഓളം ചെറുതല്ല. ഇപ്പോഴും വാഹന വിപണിയിൽ എസ്‌യുവികളുടെ വിൽപ്പനയുടെ ചാർട്ട് ഉയർന്ന് തന്നെയാണ് ഇരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏതൊരു വാഹനം അവതരിപ്പിച്ചാലും അത് ഒന്ന് മോഡിഫിക്കേഷൻ നടത്തിയില്ലെങ്കിൽ നമ്മുടെ ചെറുപ്പക്കാർക്ക് ഒരു സമാധാനമില്ല. ഥാർ ത്രീ ഡോർ ഇറങ്ങിയപ്പോൾ മഹീന്ദ്ര പോലും വിചാരിക്കാത്ത തരത്തിലുളള മോഡിഫിക്കേഷനുകൾ കണ്ടതാണ്. ഇപ്പോഴിതാ ഥാർ റോക്സിൽ വരുത്തിയ ഒരു മാറ്റം കണ്ടു നോക്ക്. ബംബറും ഗ്രില്ലും വമ്പൻ ടയറുകളും മാറ്റിക്കൊണ്ടുളള മോഡിഫിക്കേഷനല്ല. വാഹനത്തിനൊരു ഡ്യുവൽ ടോൺ കളറാണ് വാഹനത്തിന് ഉടമ നൽകയിരിക്കുന്നത്.

7-സീറ്റർ എസ്‌യുവിയുടെ കച്ചോടം പൂട്ടിക്കെട്ടി കമ്പനി

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളാണ് സ്കോഡ. റാപ്പിഡ്, ഒക്‌ടാവിയ, സൂപ്പർബ് പോലുള്ള തട്ടുപൊളിപ്പൻ സെഡാൻ മോഡലുകളിലൂടെ ജനങ്ങളെ കൈയിലെടുത്ത ബ്രാൻഡ് ഇന്ന് അതിവേഗം വളരുകയാണ്. അതിന് കാരണക്കാരയത് ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എത്തിയ സ്ലാവിയ സി-സെഗ്മെന്റ് സെഡാനും കുഷാഖ് എന്ന മിഡ്-സൈസ് എസ്‌യുവിയുമാണ്. സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം ഒന്നിച്ച് കൊടുത്ത് ആളുകളെ മയക്കിയ ഇരുവരും നന്നായി കച്ചോടം പിടിക്കുന്നുണ്ട്. ഇതിനിടയിൽ ചെറിയ വിലയ്ക്ക് കൈലാക് എന്ന കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയെത്തിച്ച് തരംഗം സൃഷ്ടിക്കാനും സ്കോഡയ്ക്ക് സാധിച്ചിട്ടുണ്ട്.

28 ദിവസം കൊണ്ട് ഈ കമ്പനി വിറ്റത് 1.99 ലക്ഷം കാറുകള്‍!

മാര്‍ച്ച് മാസം പിറന്നതോടെ വണ്ടിക്കമ്പനികള്‍ ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആരാണെന്ന കാര്യത്തിന് ഇക്കുറിയും തര്‍ക്കമൊന്നും ഇല്ല. തുടര്‍ന്നങ്ങോട്ട് ആരൊക്കെയാണെന്ന് നോക്കിയാല്‍ മതി. 2025 ഫെബ്രുവരിയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മൊത്തം വില്‍പ്പനയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 2025 ഫെബ്രുവരിയില്‍ മൊത്തം 1,99,400 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 1,97,471 യൂണിറ്റായിരുന്നു വില്‍പ്പന. ആഭ്യന്തര, കയറ്റുമതി വിപണികളില്‍ സ്ഥിരത പുലര്‍ത്താനാകുന്നതാണ് മാരുതിയുടെ വിജയത്തിന് കാരണം. 2025 ഫെബ്രുവരിയിലെ മാരുതിയുടെ ആഭ്യന്തര, കയറ്റുമതി പ്രകടനം വിശദമായി വിലയിരുത്താം.

88 രൂപ മുടക്കിയാൽ ഇന്ധനം നിറയ്ക്കാം, കൂടെ 22 കി.മീ മൈലേജും

ഹാച്ച്ബാക്കിന്റെ വിലയ്ക്ക് ഇന്ത്യക്കാർക്കായി ഒരു കിടിലൻ എസ്‌യുവിയെ (SUV) സമ്മാനിച്ചവരാണ് നിസാൻ (Nissan). ആരും കയറാതിരുന്ന ഷോറൂമുകളിൽ ആളെ എത്തിച്ച മാഗ്നൈറ്റ് (Magnite) എന്ന കോംപാക്‌ട് സ്പോർട്ട് യൂട്ടിലിറ്റി വാഹനം ഇന്നും ആളുകൾക്ക് ഏറെ പ്രിയങ്കരമായി നിൽക്കാനുള്ള പ്രധാന കാരണം അതിന്റെ ചെറിയ വില തന്നെയാണ്. അടുത്തിടെ മുഖംമിനുക്കി എത്തിയപ്പോഴും ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാനൊന്നും നിസാൻ തയാറായിരുന്നില്ല. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിലെത്തുന്ന മോഡൽ എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്ത്തിപ്പെടുത്തുന്ന വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നതും.

ഏത് കരിഞ്ഞ പാനും ഇനി ക്ലീനാക്കാം

ബേക്കിംഗ് സോഡ, നാരങ്ങ, വിനാഗിരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് കത്തിയ പാത്രങ്ങൾ വൃത്തിയാക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ പ്രകൃതിദത്ത പരിഹാരങ്ങൾ കണ്ടെത്തൂ.
Advertisement

അബോര്‍ഷന് ശേഷം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഗർഭം അലസലിനു ശേഷമുള്ള വീണ്ടെടുക്കലിനുള്ള സുപ്രധാന പോഷകാഹാര തിരഞ്ഞെടുപ്പുകൾ കണ്ടെത്തൂ, ഒപ്റ്റിമൽ രോഗശാന്തിക്കും വൈകാരിക ക്ഷേമത്തിനും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഉൾപ്പെടെ.

അകാല വാര്‍ദ്ധക്യവും ചുളിവുകളും അകറ്റും

ആന്റിഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും വഴി പ്രകൃതിദത്തമായ ചർമ്മസംരക്ഷണ ഗുണങ്ങൾ നൽകിക്കൊണ്ട് ഗ്രീൻ ടീ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്തുക.

അടുക്കള വൃത്തിയാക്കുന്ന മാര്‍ഗ്ഗങ്ങള്‍

വിനാഗിരി, ബേക്കിംഗ് സോഡ, നാരങ്ങ, മറ്റും ഉപയോഗിച്ച് നിങ്ങളുടെ അടുക്കളയിൽ സുരക്ഷിതവും ഫലപ്രദവുമായ പ്രകൃതിദത്ത ക്ലീനിംഗ് ബദലുകൾ പര്യവേക്ഷണം ചെയ്യുക.

ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങളും വികാരങ്ങളും

ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങൾ വികാരങ്ങളെയും ക്ഷേമത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് പര്യവേക്ഷണം ചെയ്യുക. വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങളും പിന്തുണാ സംവിധാനങ്ങളുടെ പ്രാധാന്യവും പഠിക്കുക.

600 രൂപയ്ക്ക് 1600 കിലോമീറ്റർ സഞ്ചരിക്കാം

1600 കിലോമീറ്റർ ദുരം സഞ്ചരിക്കാൻ മൂന്ന് മണിക്കൂർ മതിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ഭാവിയിൽ നിങ്ങൾ ചിലപ്പോൾ അതിൽ യാത്ര ചെയ്തേക്കാം കേട്ടോ. സംഭവം വേറെ ഒന്നുമല്ല. സീ ഗ്ലൈഡറിനെ പറ്റിയാണ് പറഞ്ഞ് വരുന്നത്. ഐഐടി മദ്രാസിന്റെ ഇൻകുബേഷൻ സെല്ലും സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർഫ്ലൈ ടെക്നോളജീസ് കൂടി ചേർന്നാണ് സീ ഗ്ലൈഡർ യാഥാർത്ഥ്യമാക്കുക. രാജ്യത്തെ ഏതൊരു ടെക്നോളജിയേയും പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിൽ തന്നെയാണ് ആനന്ദ് മഹീന്ദ്ര. എയ്‌റോ ഇന്ത്യ 2025-ൽ ഇലക്ട്രിക് സീ-ഗ്ലൈഡറുകൾ ഉപയോഗിച്ച് വളരെ കുറഞ്ഞ നിരക്കിൽ ജലഗതാഗത സംവിധാനം ഉപയോഗിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്.