261 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി അൾട്രാല
ഓട്ടോമൊബൈൽസ്
- 1 year, 7 month, 2 days ago
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ വ്യത്യസ്‌തരാണ് അൾട്രാവയലറ്റ്. സൂപ്പർബൈക്കുകളോട് കിടപിടിക്കുന്ന F77 ഇലക്ട്രിക് മോട്ടോർസൈക്കിൾ പണിതിറക്കി ശ്രദ്ധനേടിയ ബ്രാൻഡിന് ഓരോ വാഹനപ്രേമിയുടേയും മനസിൽ പ്രത്യേക സ്ഥാനമായിരിക്കുമുള്ളത്. ഇപ്പോഴിതാ ഓലയും ഏഥറും പോലുള്ള വമ്പൻമാർ വിലസുന്ന വൈദ്യുത സ്‌കൂട്ടർ നിർമാണ രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് കമ്പനി. ടെസറാക്റ്റ് എന്നുപേരിട്ടിരിക്കുന്ന മോഡലുമായാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ വരവ്. ആദ്യ കാഴ്ച്ചയിൽ തന്നെ ആരുടേയും മനസിനെ മോഹിപ്പിക്കുന്ന സ്റ്റൈലും കാര്യങ്ങളുമുള്ള ഇവിക്ക് വെറും 1.20 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്.