ആക്‌ടിവ ഇവിയേക്കാൾ കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് സ്കൂട്ടർ
ഓട്ടോമൊബൈൽസ്
- 1 year, 8 month, 20 days ago
ഇലക്ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലേക്ക് ഹോണ്ട ആക്‌ടിവ ഇവിയും സുസുക്കി ഇ-ആക്‌സസും എത്തിയ ദിവസമാണിത്. ബജാജ് ചേതക്കിനും ടിവിഎസ് ഐക്യൂബിനും ഹീറോ വിഡയ്ക്കുമെല്ലാം പണികൊടുക്കാൻ മുഖ്യശത്രുക്കൾ ഒന്നിച്ച് ഇറങ്ങിയപ്പോൾ സംഭവം കളറായിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ ഇവി നിരയിലേക്ക് പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി സ്റ്റാർട്ടപ്പ് ബ്രാൻഡ് കടന്നുവന്നിരിക്കുകയാണ്. മുമ്പ് ഒകായ ഇവി എന്നറിയപ്പെട്ടിരുന്ന ഒപിജി മൊബിലിറ്റി (OPG Mobility) അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ ഫെറാറ്റോ ഡിഫി 22 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അനാവരണം ചെയ്തിരിക്കുകയാണ്.