പെർഫോമെൻസ് സ്പെക്ക് ഒക്ടാവിയ RS അവതരിപ്പിച്ച് സ്കോഡ
ഓട്ടോമൊബൈൽസ്
- 1 year, 8 month, 21 days ago
ഇപ്പോൾ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ സ്‌കോഡ ഇന്ത്യ നാം വളരെ കാലമായി കാത്തിരുന്ന 2025 ഒക്ടാവിയ RS -നെ വെളിപ്പെടുത്തി. ഈ ഹൈ പെർഫോമെൻസ് സെഡാൻ ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്ക് എത്തും. ഒക്ടാവിയ RS ഇന്ത്യയിൽ പുറത്തിറങ്ങുന്നത് ഇതാദ്യമല്ല, നേരത്തെയും, പെർഫോമൻസ് സ്പെക്ക് സെഡാന്റെ രണ്ട് വകഭേദങ്ങളായ RS 230, RS 245 എന്നിവ ഇന്ത്യയിൽ CBU റൂട്ട് വഴി പരിമിതമായ സംഖ്യകളിൽ നിർമ്മാതാക്കൾ വിറ്റഴിച്ചിരുന്നു. ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നതിനാൽ ആഭ്യന്തര വിപണിയിൽ നിലവിലെ സാഹചര്യത്തിൽ ഇതിന് നേരിട്ടുള്ള എതിരാളി ഉണ്ടാകില്ല.