ഇന്ത്യയിൽ വരാനിരിക്കുന്ന പുതിയ സബ്-4 മീറ്റർ എസ്‌യുവികൾ
ഓട്ടോമൊബൈൽസ്
- 9 month, 10 days ago
ഇന്ത്യൻ വാഹന വിപണിയിൽ അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ ഒരു കൂട്ടം പുതിയ സബ്-4 മീറ്റർ എസ്‌യുവികൾ എത്താൻ പോവുകയാണ്. ഇപ്പോൾ തന്നെ കൂടുതൽ വിൽപ്പനയുള്ളതും ജനപ്രിയവുമായ ഒരു സെഗ്മെൻ്റായി ഇത് മാറി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കമ്പനികളും കൂടുതൽ സ്റ്റൈലും സുരക്ഷയും ഫീച്ചറുകളുമുള്ള മോഡലുകൾ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. ടാറ്റ, ഹ്യൂണ്ടായി, മാരുതി, ഹോണ്ട, ഫോക്‌സ്‌വാഗൺ തുടങ്ങിയ പ്രധാന ബ്രാൻഡുകളാണ് പുതിയ കാറുകൾ പുറത്തിറക്കികൊണ്ട് മത്സരം കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങുന്നത്. ഇതോടെ അടുത്ത 2026-27 കാലയളവിൽ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റ് ഒരു പുത്തൻ ഉയർച്ച കൈവരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.