4.50 കോടിയുടെ ഹമ്മറില്‍ കറങ്ങുന്ന സംവിധായകനെ പിടികിട്ടിയോ?

സിനിമയില്‍ കാറുകള്‍ പറപ്പിക്കുന്ന ആക്ഷന്‍ കിംഗ് എന്നതിലുപരി, ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതി കയറിയ ഒരു സംവിധായകന്റെ വിസ്മയിപ്പിക്കുന്ന കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. പതിനേഴാം വയസ്സില്‍ വെറും 35 രൂപ പ്രതിഫലത്തിന് സ്‌പോട്ട് ബോയിയായി സിനിമാജീവിതം ആരംഭിച്ച ഇദ്ദേഹം, ഇന്ന് ഓടിക്കുന്നത് 4.50 കോടി രൂപ വില വരുന്ന ജിഎംസി ഹമ്മര്‍ ഇവിയാണ്. പട്ടിണിയും സാമ്പത്തിക പ്രയാസങ്ങളും നിറഞ്ഞ ഭൂതകാലത്തെ കഠിനാധ്വാനം കൊണ്ട് കീഴടക്കി ബോളിവുഡിലെ വിലപിടിപ്പുള്ള സംവിധായകനായി മാറിയ ആ ഹിറ്റ് മേക്കറുടെ ഹൃദയസ്പര്‍ശിയായ ജീവിതകഥയും പുതിയ വാഹനവുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാവിഷയം.

കഴിഞ്ഞ 9 മാസത്തിൽ വിറ്റത് 17.46 ലക്ഷം കാറുകൾ

ഇന്ത്യയിലെ വാഹന വിപണിയിൽ എന്ത് പരീക്ഷണം കൊണ്ടുവന്നാലും വിജയിപ്പിച്ചെടുക്കാൻ പ്രത്യേക കഴിവുള്ളവരാണ് മാരുതി സുസുക്കി. എന്ത് സേഫ്റ്റിയില്ലെന്ന് പറഞ്ഞാലും വിശ്വാസിച്ച് സാധാരണക്കാരന് കാർ വാങ്ങണമെങ്കിൽ മാരുതി തന്നെ വേണം. പിന്നെ പണ്ടത്തേത് പോലെയല്ലല്ലോ ഇപ്പോൾ ബ്രാൻഡിൻ്റെ മിക്ക കാറുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെ ലഭ്യവുമാണ്. ഒപ്പം നിർമാണ നിലവാരത്തിലും മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ മാരുതി വാങ്ങാൻ വരി നിൽക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വെറുതെ പറയുന്നതല്ല കേട്ടോ. 2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം ചരിത്രപരമായ റെക്കോർഡ് അടിച്ചെടുത്തിരിക്കുകയാണ് കമ്പനിയിപ്പോൾ.

യൂത്തിനെ കറക്കി വീഴ്ത്തുന്ന മാറ്റങ്ങളുമായി ഡിയോ X എഡിഷൻ

യൂത്തിന്റെ ഹരമായ ഡിയോ 125 സ്‌പോര്‍ട്ടി സ്‌കൂട്ടറിന് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ലോഞ്ചിന് മുന്നോടിയായി ഡിയോ 125 X എഡിഷനിന്റെ പ്രധാന സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തി. നിലവിലുള്ള ഡിയോ 125 മോഡലിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറില്‍ കമ്പനി ചില സൗന്ദര്യ വര്‍ധക മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പ്രകടനം മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, പുതിയ രൂപം ഡിയോ 125 X എഡിഷനിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. സ്‌റ്റൈലിഷും സ്‌പോര്‍ട്ടിയുമായ സ്‌കൂട്ടര്‍ തിരയുന്ന യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച പുതിയ ഡിയോ പതിപ്പിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
Advertisement

28 KM മൈലേജുള്ള സെഡാൻ്റെ കച്ചോടം കൂടി

ഇന്ത്യയിൽ എസ്‌യുവികൾ പെരുകിയതോടെ പ്രതാപം നഷ്‌ടപ്പെട്ടവരാണ് സെഡാനുകൾ. എന്നാൽ കഴിഞ്ഞ കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എന്ന പദവി നേടിയെടുത്തത് ഒരു കുഞ്ഞൻ സെഡാൻ കാർ ആയിരുന്നുവെന്നതാണ് സത്യം. ഹ്യുണ്ടായി ക്രെറ്റ, ടാറ്റ നെക്സോൺ തുടങ്ങിയ വമ്പൻമാരേയെല്ലാം തകർത്തുകൊണ്ട് ടോപ്പ് സെല്ലറായത് മാരുതി സുസുക്കി ഡിസയർ ആയിരുന്നു. സബ്-4 മീറ്റർ ശ്രേണിയിൽ തലമുറ മാറ്റത്തോടെയെത്തിയ ന്യൂജെൻ ഡിസയറിനെ ആളുകൾ നെഞ്ചോട് ചേർത്തുപിടിച്ചു. ഡിസയർ എന്ന് കേൾക്കുമ്പോഴേ പലർക്കും മനസിലേക്ക് ഓടിയെത്തുന്ന മറ്റൊരു വാഹനമാണ് ഹോണ്ട അമേസ്.

സിനിമക്കാരും ബിസിനസുകാരും ഈ വണ്ടി വാങ്ങാൻ ഇനി വരി നിൽക്കും

ആഡംബര കാറുകളുടെ സുൽത്താൻമാരാണ് ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. മെർസിഡീസ് ബെൻസ് എന്ന് പറയുമ്പോഴേ വണ്ടിഭ്രാന്തൻമാരുടെ മനസിൽ യാദൃശ്ചികമായി ഈയൊരു പേരും കടന്നുവരുന്നതായിരിക്കും. കഴിഞ്ഞ വർഷങ്ങളിലേത് പോലെ തന്നെ 2026 കലണ്ടർ വർഷത്തിലും പുതുമോഡലുകൾ സമ്പന്നമാക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതിനായി X3 30 xDrive M സ്പോർട്ട് പ്രോ എന്ന പുത്തൻ കാറിനെ ഇന്ത്യക്കായി അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളെല്ലാം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് ബിഎംഡബ്ല്യു. ലക്ഷ്വറി എസ്‌യുവിയെ 2026 ഫെബ്രുവരി 16-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

റെനോ ഡസ്റ്റർ പുതിയത് vs പഴയത്

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികളുടെ തലതൊട്ടപ്പനായ റെനോ ഡസ്റ്റര്‍ ഏതാനും വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് വിപ്ലവകരമായ മാറ്റങ്ങളോടെ മടങ്ങിയെത്തിയിരിക്കുകയാണ്. പഴയ മോഡലിലെ ലളിതമായ രൂപകല്‍പ്പനയില്‍ നിന്ന് മാറി അതിനൂതനമായ സാങ്കേതികവിദ്യകളും സ്‌പോര്‍ട്ടിയര്‍ ലുക്കും പുതിയ തലമുറ ഡസ്റ്ററിന്റെ പ്രത്യേകതയാണ്. ന്യൂജെന്‍ ഡസ്റ്റര്‍ ഇതിനോടകം തന്നെ നിരവധി ആളുകളുടെ ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി ഡസ്റ്റര്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. നിങ്ങള്‍ എസ്‌യുവി ബുക്ക് ചെയ്തവരോ ചെയ്യാന്‍ പോകുന്നവരോ ആണെങ്കില്‍ ഡസ്റ്ററിന്റെ പഴയ മോഡലും പുതിയതും തമ്മിലുള്ള പ്രധാന മാറ്റങ്ങള്‍ നോക്കിയാലോ?

ഫോക്‌സ്‌വാഗൻ്റെ 7-സീറ്റർ എസ്‌യുവിക്ക് അങ്കത്തിനുള്ള സമയമായി

ഇന്ത്യയിൽ പുതുമോഡലുകളിലൂടെ വിസ്‌മയിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. വെർട്ടിസും ടൈഗൂണും ടിഗുവാൻ R ലൈനും മാത്രമുള്ള നിരയിലേക്ക് പുതുതായി അഞ്ചോളം മോഡലുകൾ വിപണനത്തിന് എത്തുന്നതായിരിക്കും. ഇക്കൂട്ടത്തിലെ ആദ്യത്തെ വാഹനത്തെ കമ്പനി അവതരപ്പിക്കാൻ തയാറെടുത്തും കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന ടെയ്‌റോൺ R-ലൈൻ്റെ (Volkswagen Tayron R-Line SUV) എല്ലാ വിശദാംശങ്ങളും ഫോക്‌സ്‌വാഗൺ പുറത്തുവിട്ടു. ടിഗുവാൻ R ലൈനിന് മുകളിലായി ഫോക്‌സിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായിട്ടാവും ഈ 7 സീറ്റർ മോഡൽ വിപണനത്തിന് എത്തുക.
Advertisement

വരുന്നു ഫോക്സ്‍വാഗണിന്റെ 5 സുന്ദരന്മാര്‍!

ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 2026-ല്‍ പുറത്തിറക്കാനിരിക്കുന്ന അഞ്ച് പുതിയ വാഹനങ്ങളുടെ ടീസര്‍ ഫോക്സ്‍വാഗണ്‍ ഇന്ത്യ പുറത്തുവിട്ടു. എസ്‌യുവികള്‍, സെഡാനുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിപുലമായ നിരയാണ് കമ്പനി വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്നത്. ഔദ്യോഗികമായി പങ്കുവെച്ച ചിത്രത്തില്‍ അഞ്ച് വാഹനങ്ങള്‍ മൂടുപടമിട്ട് മറച്ച നിലയിലാണ് കാണപ്പെടുന്നത്. പുത്തന്‍ ചിത്രം വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ഈ വര്‍ഷം ഓരോ പാദത്തിലുമായി കമ്പനി കൊണ്ടുവരാന്‍ പോകുന്ന പുതിയ കാറുകള്‍ ഏതൊക്കെയാകുമെന്ന് നമുക്ക് പരിശോധിക്കാം.

ഹനാന്‍ ഷായുടെ യാത്രകള്‍ ഇനി ആഡംബര വാനില്‍

കഴിഞ്ഞ വര്‍ഷം ദുബായ്‌യില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടി കാണാനെത്തിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ നിയന്ത്രിക്കാന്‍ ദുബായ് പൊലീസ് പാടുപെട്ട സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആള് മലയാളിയാണെങ്കിലും അത് വേടനോ ഡബ്‌സിയോ ഒന്നുമായിരുന്നില്ല. വൈറല്‍ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ വൈറല്‍ ഗായകന്‍ ഹനാന്‍ ഷാ ആയിരുന്നു അത്. 2022-ല്‍ 'പറയാതെ അറിയാതെ' എന്ന ഗാനത്തിന്റെ കവര്‍ സോങ്ങിലൂടെയായിരുന്നു ഹനാന്‍ ശ്രദ്ധേയനായത്. പിന്നാലെ ചിറാപുഞ്ചി, കസവിനാല്‍, ഇന്‍സാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഇടനെഞ്ചിലേക്കാണ് മലപ്പുറംകാരന്‍ കുടിയേറിയത്.

ഇലക്‌ട്രിക് കാറിൻ്റെ ബാറ്ററിക്ക് പണികിട്ടി

ഇലക്ട്രിക് കാറുകളിലൂടെ വിസ്‌മയം തീർത്തുകൊണ്ടിരിക്കുകയാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. e6 എംപിവി, അറ്റോ 3 പോലുള്ള തട്ടുപൊളിപ്പൻ ഇവികളിലൂടെയാണ് ബ്രാൻഡ് വണ്ടിഭ്രാന്തൻമാരുടെ മനസിലേക്ക് കുടിയേറി പാർത്തത്. എന്നാൽ ബിവൈഡിയുടെ നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീൽ എന്ന സെഡാൻ മോഡലിനാണ്. അതിനുള്ള പ്രധാന കാരണം പോർഷയുടെ സ്പോർട്‌സ് കാറുകളോട് പോലും കിടപിടിക്കുന്ന രീതിയിലുള്ള തകർപ്പൻ ഡിസൈൻ തന്നെയാണ്. അതും 50 ലക്ഷം രൂപയിൽ താഴെ കിട്ടിയാൽ ഇന്ത്യക്കാർ വെറുതേയിരിക്കുമോ?

വില കൂടിയാലും 'ചീപ്പ് ആൻഡ് ബെസ്റ്റ്' 7-സീറ്റർ ഇതാണ്

സിട്രണ്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ എയര്‍ക്രോസ് X (Citroen Aircross X) എസ്‌യുവിയുടെ വില വര്‍ദ്ധിപ്പിച്ചു. വേരിയന്റുകള്‍ക്ക് അനുസരിച്ച് ഏകദേശം 45,000 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. പുതുക്കിയ വിലകള്‍ രാജ്യത്തുടനീളം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചതായി കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതാണ് കമ്പനി ഈ കടുത്ത തീരുമാനമെടുക്കാനുള്ള പ്രധാന കാരണം. ഇതേ കാരണം കൊണ്ട് 2026 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരവധി വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. കോംപാക്ട് എസ്‌യുവിയായ എയര്‍ക്രോസ് X മോഡലില്‍ വന്ന വില പരിഷ്‌കാരങ്ങള്‍ വിശദമായി വായിക്കാം.
Advertisement

ഈ 7-സീറ്റർ ഡീസൽ എസ്‌യുവി വാങ്ങാൻ ആള് വരുന്നില്ല

ഇന്ത്യയിൽ പുതിയൊരു സെവൻ സീറ്റർ വാഹനം വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ മിക്കവരുടേയും മനസിലേക്ക് ഓടിയെത്തുന്ന പേര് ടൊയോട്ട ഇന്നോവയും മാരുതി സുസുക്കി എർട്ടിഗയുമെല്ലാം ആവും. എന്നാൽ 7-സീറ്റർ എസ്‌യുവി സെഗ്മെൻ്റിനെക്കുറിച്ച് പലരും ഓർമിക്കാറുപോലുമില്ല. ടാറ്റ സഫാരി, എംജി ഹെക്‌ടർ പ്ലസ്, മഹീന്ദ്ര XUV 7XO, ഹ്യുണ്ടായി അൽകസാർ എന്നിങ്ങനെ നിരവധി മോഡലുകൾ വിപണിയിൽ സുലഭമായുണ്ട്. ഇതിൽ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള വാഹനമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ സെവൻ സീറ്റർ അൽകസാർ (Hyundai Alcazar).

FAME III വരുമോ? ബജറ്റിൽ കണ്ണുനട്ട് വാഹന ലോകം

2026-ലെ കേന്ദ്ര ബജറ്റ് (Budget 2026) അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി വലിയ പ്രതീക്ഷയിലാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി വളരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്കും ബജറ്റില്‍ ലഭിക്കാവുന്ന ഇളവുകളെ കുറിച്ചാണ് വാഹന നിര്‍മ്മാതാക്കളും ഒപ്പം ജനങ്ങളും ഉറ്റുനോക്കുന്നത്. വാഹന വിപണിയുടെ സുസ്ഥിരമായ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച നടക്കാന്‍ പോകുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ബജറ്റില്‍ വാഹന വിപണിയുടെ പ്രധാന പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ക്രെറ്റ ഇവിയിലേക്ക് യമണ്ടൻ മാറ്റവുമായി ഹ്യുണ്ടായി

പുതിയൊരു ഇവി വാങ്ങാൻ പോവുന്നവരുടെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാവും ചാർജിംഗുമായി ബന്ധപ്പെട്ടത്. പബ്ലിക് ചാർജിംഗ് അടിസ്ഥാന സൌകര്യങ്ങൾ ഇപ്പോഴും പരിമിതമായ ഇന്ത്യ പോലൊരു രാജ്യത്ത് പക്ഷേ വൈദ്യുത വാഹനങ്ങൾക്ക് പ്രചാരമേറിവരികയാണ്. ദീർഘദൂര യാത്രകൾ ചെയ്യുന്നവർക്കെല്ലാം പൊതുനിരത്തിൽ സമയം പോവുന്ന കാര്യമാണ് ഇവി ചാർജ് ചെയ്യുന്നത്. ഇതോർക്കുമ്പോൾ തന്നെ ആളുകൾ വൈദ്യുത വാഹനങ്ങളിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാൻഡായ ഹ്യുണ്ടായി തങ്ങളുടെ ടോപ്പ് സെല്ലിംഗ് മോഡലായ ക്രെറ്റയെ വരെ വൈദ്യുതീകരിച്ച് വിപണിയിലെത്തിച്ചത് കഴിഞ്ഞ വർഷമായിരുന്നു.

ഡസ്റ്ററിൽ ഡീസൽ എഞ്ചിൻ ഇല്ലാത്തതിന്റെ കാരണങ്ങൾ

ഇക്കഴിഞ്ഞ ദിവസം കൃത്യമായി പറഞ്ഞാല്‍ തിങ്കളാഴ്ച രാജ്യം റിപബ്ലിക് ദിനം ആഘോഷിച്ച അന്ന് റെനോ ഡസ്റ്റര്‍ ഐക്കണിക് ലുക്കിലും അത്യാധുനിക സാങ്കേതികവിദ്യകളുമായി ഇന്ത്യന്‍ വിപണിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പഴയ മസ്‌കുലര്‍ രൂപം നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ സ്‌പോര്‍ട്ടിയായ ഡിസൈനിലാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. എന്നാല്‍, ഡസ്റ്ററിന്റെ പഴയ പ്രതാപത്തിന് കാരണമായിരുന്ന ഡീസല്‍ എഞ്ചിന്‍ ഇത്തവണ ഒഴിവാക്കിയത് വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ന്യൂജെന്‍ ഡസ്റ്ററില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ എന്തുകൊണ്ട് ഡീസല്‍ എഞ്ചിന്‍ ഒഴിവാക്കി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നമ്മള്‍ ഈ ലേഖനത്തില്‍.
Advertisement

390 അഡ്വഞ്ചർ ബൈക്കിൻ്റെ പുത്തൻ വേരിയൻ്റുമായി KTM

ഇന്ത്യൻ വിപണയിൽ പഴയ ഫോമിലേക്ക് ഉയരാനുള്ള കഠിനപ്രയത്നത്തിലാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം. പണ്ട് ബജാജിൻ്റെ കൈപിടിച്ച് ആഭ്യന്തര വിപണിയിൽ കാലുകുത്തിയപ്പോൾ കമ്പനി സ്വപ്‌നം കാണാത്തത്ര സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ യൂത്തിനിടയിൽ നിന്നും ജനപിന്തുണ പതിയെ കുറഞ്ഞുവന്നു. എന്നാൽ പുത്തൻ അഡ്വഞ്ചർ ബൈക്കുകൾ കളത്തിലിറക്കിയത് മുതൽ ഷോറൂമിൽ എത്തുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുമുണ്ടായി. ഒപ്പം ഡ്യൂക്ക് 160, RC 160 പോലുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾ കൂടി വിപണിയിലെത്തിച്ചതോടെ കെടിഎം വീണ്ടും യൂത്തിനിടയിൽ ഹീറോ പരിവേഷമണിഞ്ഞു.

മഹീന്ദ്ര ഇവി കത്തിനശിക്കാൻ കാരണം ബാറ്ററിയല്ല!

ഇലക്ട്രിക് വാഹന ഉടമകളുടെ പേടിസ്വപ്‌നമാണ് വണ്ടിക്ക് തീപിടിക്കുക എന്നത്. പലപ്പോഴും വിദേശ രാജ്യങ്ങളില്‍ നിന്ന് പാര്‍ട്‌സുകളും മറ്റും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ എത്തിച്ച് അസംബിള്‍ ചെയ്ത് വില്‍ക്കുന്ന ചില 'തട്ടിക്കൂട്ട്' ഇലക്ട്രിക് ടൂവീലറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തുടര്‍ക്കഥയായിരുന്നു. എന്നാല്‍ നൂതന സാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചെത്തുന്ന മോഡേണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും കാറുകളും സജീവമായതോടെ ഇവികള്‍ കത്തുന്ന സംഭവങ്ങള്‍ തുലോം കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗുലാത്തിക്ക് സമീപം മഹീന്ദ്രയുടെ പുതിയ BE 6 ഇലക്ട്രിക് എസ്‌യുവിക്ക് തീപിടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറി.

സ്കോഡയുടെ ലോട്ടറിയായി കൈലാക്

ഒക്‌ടാവിയ, റാപ്പിഡ് തുടങ്ങിയ സെഡാനുകളാണ് സ്കോഡ (Skoda) എന്ന ബ്രാൻഡിന് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്തത് എങ്കിൽ ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളെ സാധാരണക്കാരിലേക്ക് അടുപ്പിച്ചത് ഇന്ത്യ 2.0 തന്ത്രത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ മൂവർ സംഘമാണ്. അതായത് കുഷാഖ്, സ്ലാവിയ, കൈലാക് എന്നിവരാണെന്ന് സാരം. സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് എത്തിയ മലയാളി പേരിട്ട കൈലാക് (Skoda Kylaq) ശരിക്കും ഒരു ഗെയിം ചേഞ്ചറായിരുന്നു. സ്കോഡ അതുവരെ സ്വപ്നം പോലും കാണാത്ത വിൽപ്പന കണക്കുകളാണ് മോഡൽ കമ്പനിക്കായി കൊണ്ടുവന്നത്.

കുറഞ്ഞ വിലയിൽ പുത്തൻ ഫാമിലി കാർ! നിസാൻ എംപിവിയുടെ നിറങ്ങൾ

ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്ന നിസാന്‍ പുതിയ ഗ്രാവൈറ്റ് എംപിവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ കളര്‍ ഓപ്ഷനുകളും ടീസറും കമ്പനി വെളിപ്പെടുത്തി. നിസാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ എംപിവി മോഡലായിരിക്കും ഇത്. പുതിയ ടീസര്‍ വീഡിയോ പ്രകാരം അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ നിസാന്‍ ഗ്രാവൈറ്റ് ലഭ്യമാകും. ആകര്‍ഷകമായ ടീല്‍ നിറമാണ് ഇതില്‍ ഹൈലൈറ്റ്. കൂടാതെ വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്രേ എന്നീ പരമ്പരാഗത നിറങ്ങളും എംപിവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Advertisement

ഫോർച്യൂണറിനെ തോൽപ്പിക്കാൻ എംജിയുടെ പുത്തൻ എസ്‌യുവി

ഇന്ത്യയിലെ ഡി-സെഗ്മെൻ്റ് എസ്‌യുവി നിരയിൽ കാലങ്ങളായി കിരീടം കൈവശം വെച്ചിരിക്കുന്ന മോഡലാണ് ടൊയോട്ട ഫോർച്യൂണർ. സാക്ഷാൽ ഫോർഡ് എൻഡവർ പോലും വിചാരിച്ചിട്ട് പോലും ജാപ്പനീസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ താഴെയിറക്കാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. പിന്നീട് ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്, എംജി ഗ്ലോസ്റ്റർ പോലുള്ള വമ്പൻമാർ ശ്രമിച്ചിട്ടും ഫോർച്യൂറിൻ്റെ കോട്ടയ്ക്ക് അനക്കമൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഒരിക്കൽ കൂടി ടൊയോട്ടയുടെ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ഇറങ്ങിത്തിരിക്കുകയാണ് എംജി മോട്ടോർസ്. മജസ്റ്റർ എന്ന കൊലകൊമ്പനെ ഇന്ത്യയിലെത്തിച്ച് എല്ലാത്തിനും ഉത്തരം നൽകാനാണ് ബ്രാൻഡിൻ്റെ തീരുമാനം.

ഡ്യാഷ് ക്യാമറയും ഹെഡ്-അപ്പ് ഡിസ്പ്ലേയും 29,499 രൂപയ്ക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളും ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളും തമ്മിൽ കൈകോർത്തപ്പോൾ പിറവിയെടുത്ത മിഡ്-സൈസ് എസ്‌യുവിയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. ഗ്രാൻഡ് വിറ്റാരയുടെ അപരൻ എന്നാണ് പലരും വിശേഷിപ്പിക്കുന്നതെങ്കിലും ഇപ്പോൾ മിക്കമാസങ്ങളിലും മാരുതിയുടെ കാറിനേക്കാൾ കൂടുതൽ കച്ചോടവുമായി ആശാൻ കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സെഗ്മെൻ്റിൽ അടുത്തിടെ ടാറ്റ സിയറയും റെനോ ഡസ്റ്ററും പുനരവതരിച്ചിരുന്നു. ഈ മത്സരത്തെ മറികടക്കുവാനായി തങ്ങളുടെ മോഡലിലേക്ക് ചെറിയ പരിഷ്ക്കാരവുമായി കടന്നുവന്നിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട (Toyota).

2026 KTM DUKE 250 പുതിയ സിൽവർ നിറത്തിൽ എത്തുന്നുണ്ടേ

ഓസ്ട്രിയൻ ഇരുചക്രവാഹന ബ്രാൻഡായ കെ.ടി.എം, തങ്ങളുടെ 2026 ഡ്യൂക്ക് 250 മോഡലിന് പുതിയ സിൽവർ നിറം അവതരിപ്പിച്ചിരിക്കുകയാണ്. ബജാജ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഡ്യൂക്ക് 250, ഇന്ത്യൻ വിപണിയിലെ ജനപ്രിയ എൻട്രി ലെവൽ നേക്കഡ് സ്പോർട്സ് മോട്ടോർസൈക്കിളാണ്. അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കിയ ഈ നിറം, ഉടൻ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യൂക്ക് 250-ക്ക് വർഷങ്ങളായി നിരവധി അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഡിസൈൻ, ഫീച്ചർ ഘടകങ്ങൾ പലതും ഡ്യൂക്ക് 390-ൽ നിന്ന് കടമെടുത്തതാണ്. 2026 മോഡലിൽ പുതിയ സിൽവർ നിറത്തിനൊപ്പം ഗ്രാഫിക്സിലും ദൃശ്യപരമായ ചില മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

പുതിയ റെക്കോർഡ് സൃഷ്‌ടിച്ച് ടിവിഎസ് ഇലക്‌ട്രിക് സ്‌കൂട്ടർ

പെട്രോൾ സ്‌കൂട്ടറുകളേക്കാൾ സ്വീകാര്യത നേടി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ മുന്നേറുകയാണെന്ന് പണ്ടേ മനസിലാക്കിയവരാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ്. അതിൻ്റെ ഭാഗമായി നല്ലൊരു ഫാമിലി ഇവിക്കും കമ്പനി രൂപംകൊടുക്കുകയുണ്ടായി. ഇതുവരെ കുറ്റങ്ങളോ പരാതികളോ ഒന്നും കേൾപ്പിക്കാതെ സൈലൻ്റായി വെന്നിക്കൊടി പാറിച്ച ഐക്യൂബിൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്. കൃത്യമായ ഇടവേളകളിൽ പരിഷ്ക്കരിച്ച് കാലത്തിനൊത്ത് ഐക്യൂബിനെ മുന്നോട്ട് കൊണ്ടുപോവാനും കമ്പനിക്കാവുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വൈദ്യുത സ്‌കൂട്ടറാണിത്. ബജാജ് ചേതക്കിനെയും ഏഥർ റിസ്‌തയെയും ഓല S1 സീരീസിനെയും എല്ലാം വെട്ടിക്കണമെങ്കിൽ റേഞ്ച് ചെറുതൊന്നും പോരല്ലോ.
Advertisement

പൾസർ NS400Z കെടിഎം ഡ്യൂക്ക് 390-നെ വെല്ലുമോ?

ബജാജ് ഓട്ടോയുടെ പൾസർ NS400Z അവരുടെ ലൈനപ്പിലെ ഏറ്റവും കരുത്തുറ്റ പൾസറാണ്. മിഡ്-പ്രീമിയം നേക്കഡ് വിഭാഗത്തിൽ മികച്ച മൂല്യം നൽകുന്ന ഈ മോട്ടോർസൈക്കിൾ, താങ്ങാനാവുന്ന വിലയിൽ മികച്ച പ്രകടനവും റേസിംഗ് അനുഭവവുമാണ് വാഗ്ദാനം ചെയ്യുന്നത്. 400 സിസി വിഭാഗത്തിലാണ് ഇത് മത്സരിക്കുന്നത് എന്നത് കൊണ്ട് തന്നെ, ഈ വിഭാഗത്തിലെ കെടിഎം ഡ്യൂക്ക് 390-യുമായി NS400Z-നെ താരതമ്യം ചെയ്യുകയാണ്. ബജാജ് പൾസർ NS400Z-ന്റെ ഡിസൈനിൽ ഒരു പുതിയ കാലഘട്ടത്തിന്റെ ഡിസൈൻ ദൃശ്യമാണ്. എൻഎസ്, എൻ സീരീസ് മോട്ടോർസൈക്കിളുകളുടെ ഡിസൈൻ ഭാഷയുമായി ഇത് ചേർന്നുനിൽക്കുന്നുണ്ട്.