ഈ ബൈക്കുകൾ ഇനി കിട്ടില്ല കേട്ടോ; ഈ വർഷം വിട പറയുന്നവർ
ഓട്ടോമൊബൈൽസ്
- 9 month, 6 days ago
ഇന്ത്യൻ ഇരുചക്രവാഹന വിപണി എപ്പോഴും മത്സരാധിഷ്ഠിതമാണ്. ഫീച്ചറുകൾ, അപ്‌ഡേറ്റുകൾ, വില എന്നീ ഘടകങ്ങളിൽ മാറ്റം വരുത്താതെ ഒരു മോഡലുകൾക്കും ഇവിടെ നിലനിൽപ്പില്ല. 2026 മുതൽ നിരവധി മോഡലുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുകയാണ്. 2025 അവസാനത്തോടെ ഇവ നിർത്തലാക്കുമെന്നാണ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഹാർലി-ഡേവിഡ്സൺ, കെടിഎം, ബജാജ്, ഹോണ്ട, റോയൽ എൻഫീൽഡ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ബൈക്കുകൾ ഇതോടെ ഇനി നിങ്ങൾക്ക് വാങ്ങാൻ കിട്ടില്ല. ഏതൊക്കെ മോഡലുകളാണ് എന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.