ഹോണ്ടയുടെ 1 മാസത്തെ വില്‍പ്പനയുടെ ഇരട്ടി കച്ചോടമുള്ള കാർ

പുതിയ കാര്‍ വാങ്ങാനൊരുങ്ങുന്നവര്‍ ഉയര്‍ന്ന മൈലേജ്, കുറഞ്ഞ വില, കുറഞ്ഞ പരിപാലനച്ചെലവ്, ആകര്‍ഷകമായ രൂപകല്‍പ്പന എന്നിവയെല്ലാം ഒത്തുചേരുന്ന ഒരു മോഡല്‍ ലഭിക്കാന്‍ ആഗ്രഹിക്കും. ഉപഭോക്താക്കളുടെ ഈ പ്രതീക്ഷകളെല്ലാം പൂര്‍ണമായും നിറവേറ്റാന്‍ പ്രയാസമാണ്. ചില കാറുകള്‍ ഉയര്‍ന്ന മൈലേജ് നല്‍കുമെങ്കിലും അവയുടെ വില കൂടുതലായിരിക്കും. കാണാന്‍ നല്ല ലുക്കും പെര്‍ഫോമന്‍സുമുള്ള ചില കാറുകള്‍ 'തീറ്റിപ്പോറ്റാന്‍' പാടായിരിക്കും. എന്നിരുന്നാലും, മുകളില്‍ പറഞ്ഞ എല്ലാ പ്രതീക്ഷകളും ഒരുപരിധി വരെ നിറവേറ്റുന്ന ചില കാറുകള്‍ ഉണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റ് അതിന് പറ്റിയ മികച്ച ഒരു ഉദാഹരണമാണ്.

പുത്തൻ സെൽറ്റോസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃത്യമായ ഇടവേളികളിൽ മോഡൽ നിരയിൽ മാറ്റങ്ങൾക്കൊണ്ടുവരുന്നതിൽ മിടുക്കൻമാരാണ് കിയ. പുത്തൻ വേരിയൻ്റുകൾ കൊണ്ടുവരുന്നതായാലും, ഫെയ്‌സ്‌ലിഫ്റ്റുകൾ അവതരിപ്പിക്കുന്നതിലായാലും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലായാലും മറ്റ് ബ്രാൻഡുകൾ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളെ കണ്ടുപഠിക്കണം. ഇപ്പോഴിതാ തങ്ങളുടെ മിഡ്-സൈസ് എസ്‌യുവിയായ സെൽറ്റോസിൻ്റെ പുതുതലമുറ മോഡലുമായി ഇന്ത്യയിൽ എത്തിയിരിക്കുകയാണ് കിയ. നിലവിൽ ക്ഷീണത്തിലുള്ള വിൽപ്പന പഴയപടി കൊണ്ടുവരാനുള്ള ശ്രമം എന്തായാലും വിജയം കാണുമെന്ന് ഉറപ്പാണ്. അമ്മാതിരി ഗ്ലാമറിലാണ് ആശാൻ്റെ വരവ്. മാത്രമല്ല, മുമ്പത്തേക്കാൾ കൂടുതൽ ഫീച്ചറുകളും എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട് കിയ.

സിയറയുടെ ടോപ്പ് സ്പീഡ് ടെസ്റ്റുമായി ടാറ്റ!

ടാറ്റ സിയറ ലോഞ്ച് ചെയ്തത് മുതൽ സോഷ്യൽ മീഡിയയിൽ റീലുകളുടേയും ചിത്രങ്ങളുടേയും തിരയിളക്കമാണ്. റോഡിൽ ഇറങ്ങുന്നതിന് മുൻപ് അതായത് ബുക്കിങ്ങ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപ് പല വേരിയൻ്റുകളുടേയും സ്പൈ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടേയും യുട്യൂബുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ടാറ്റ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും യുട്യൂബിലും സിയറയുടെ ടോപ്പ് സ്പീഡ് ടെസ്റ്റ് നടത്തിയതിൻ്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. എന്നാൽ പ്രൊഡക്ഷൻ പതിപ്പിലും ഈ വേഗത കൈവരിക്കാൻ സാധിക്കുമോ എന്നുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുളള ഉത്തരം ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

മാരുതിക്ക് വരെ പേടിയുള്ള കാര്‍ മൂന്നാറില്‍ പരീക്ഷണത്തില്‍

ടാറ്റ മോട്ടോര്‍സിന്റെ വാഹനനിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ടാറ്റ പഞ്ച്. താങ്ങാനാവുന്ന വിലയും, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നീ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കുമൊപ്പം ടാറ്റയുടെ ട്രേഡ്മാര്‍ക്കായ സേഫ്റ്റിയുമാണ് പഞ്ചിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. കഴിഞ്ഞ വര്‍ഷം മാരുതി കാറുകളെ തൂക്കി ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ആയി മാറിയെങ്കിലും ഈ വര്‍ഷം പഞ്ച് വില്‍പ്പനയില്‍ അല്‍പ്പം പിന്നിലാണ്. സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ചേട്ടനായ നെക്സോണ്‍ പഞ്ചിനെ പിന്തള്ളി ടോപ്പിലെത്തി. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 1,24,225 യൂണിറ്റ് പഞ്ച് കാറുകളാണ് ടാറ്റ വിറ്റഴിച്ചത്.
Advertisement

നടൻ പുതുതായി വാങ്ങിയത് കോടികൾ വില വരുന്ന ആഡംബര എസ്‌യുവി

വിലയേറിയ ആഡംബര കാറുകൾ വാങ്ങിക്കൂട്ടുന്നത് സെലിബ്രിറ്റകളുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്. മാസങ്ങളും ദിവസങ്ങളും വ്യത്യാസത്തിൽ കോടിക്കണക്കിന് വില വരുന്ന വാഹനങ്ങൾ സിനിമാ താരങ്ങൾ സ്വന്തമാക്കാറുള്ള വാർത്തകൾ നാം കാണാറുള്ളതല്ലേ... ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തിൽ മുമ്പിൽ നിൽക്കുന്നത്. ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിൻ്റെ ഡിഫെൻഡർ എസ്‌യുവിയോടാണ് പലർക്കും താത്പര്യം ഏറെയുള്ളത്. പല രൂപങ്ങളിൽ വിപണിയിലെത്തുന്ന മോഡൽ ഐക്കണിക് സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയാണ് കേട്ടോ. ഈ മോഡൽ വാങ്ങുന്ന ഏറ്റവും പുതിയ താരമായി മാറിയിരിക്കുകയാണ് ഹിന്ദി നടൻ സെയ്‌ഫ് അലി ഖാൻ.

അച്ഛാ ഇത് മിനിയുടെ ഇരട്ട സഹോദരി!

Explore the 2025 Mini Cooper Convertible's expected India launch, price (₹45-50 lakh), specs & features. A thrilling open-top driving experience awaits! | 2025 മിനി കൂപ്പർ കൺവേർട്ടിബിളിന്റെ ഇന്ത്യയിലെ ലോഞ്ച്, വില (₹45-50 ലക്ഷം), സവിശേഷതകൾ എന്നിവ അറിയുക. ഒരു ത്രില്ലിംഗ് ഡ്രൈവിംഗ് അനുഭവം നിങ്ങളെ കാത്തിരിക്കുന്നു!

മിനി ടെല്ലുറൈഡ് ലുക്കുമായി ന്യൂജെൻ സെൽറ്റോസ്

കിയയെന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ അഡ്രസുണ്ടാക്കി കൊടുത്ത എസ്‌യുവിയാണ് സെൽറ്റോസ്. കന്നി മോഡൽ തന്നെ ഉയരങ്ങൾ കീഴടക്കിയപ്പോൾ ബ്രാൻഡിന് അതിവേഗം ജനഹൃദയങ്ങൾ കീഴടക്കുവാനായി. ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാണിരുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിനെ കൈയിലെടുക്കാൻ സെൽറ്റോസിന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. ലുക്കിനൊപ്പം മോഡേൺ ഫീച്ചറുകളും കുത്തിനിറച്ച് എത്തിയതായിരുന്നു മോഡലിനെ വലിയ വിജയമാക്കി തീർത്തത്. ക്രെറ്റയുടെ ഒന്നാം സ്ഥാനം വരെ അടിച്ചെടുത്ത് മിന്നിത്തിളങ്ങിയ കാലമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെയുണ്ട്. കൃത്യമായ ഇടവേളകളിൽ വാഹന നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും കിയ പ്രത്യേകം ശ്രമിക്കാറുണ്ട്.

30.61KM മൈലേജുള്ള കാര്‍ ₹1 ലക്ഷം ഓഫറിട്ട് വിൽക്കുന്നു

ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന മാസത്തില്‍ ടൊയോട്ട തങ്ങളുടെ പ്രീമിയം, മാസ്-മാര്‍ക്കറ്റ് കാറുകള്‍ക്ക് ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള എസ്‌യുവികള്‍, ആഡംബര എംപിവികള്‍ മുതല്‍ ഹൈബ്രിഡ്, ക്രോസ്ഓവറുകള്‍ വരെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ആനുകൂല്യത്തില്‍ അവ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. 15,000 മുതല്‍ ആഡംബര ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ക്ക് 13.6 ലക്ഷത്തിലധികം വരെയുള്ള ആനുകൂല്യങ്ങളുടെ വിശാലമായ ശ്രേണിയാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്‌ചേഞ്ച് ഓഫറുകള്‍, കോര്‍പ്പറേറ്റ് ബെനഫിറ്റുകള്‍, റഫറല്‍ ആനുകൂല്യങ്ങള്‍, എക്‌സ്റ്റന്റഡ് വാറണ്ടി പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
Advertisement

ഇന്ത്യയിൽ ടെസ്റ്റിംഗ് നടത്തി പുതിയ സിട്രണ്‍ eC3

ലോകമൊട്ടാകെ ഡിസൈനും മികച്ച കംഫർട്ടും കൊണ്ട് പ്രശസ്തമായ ഫ്രഞ്ച് വാഹന നിർമ്മാതാക്കളാണ് സിട്രണ്‍. ചുരിങ്ങിയ കാലയളവിൽ ഇന്ത്യൻ വിപണിയിലും വലിയ വിപ്ലവം സൃഷ്ടിക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് യോജിച്ച രൂപകൽപ്പനയും വിലയും ഫീച്ചറുകളും ഉള്ള മോഡലുകൾ കൊണ്ടുവരിക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. രാജ്യത്ത് ബ്രാൻഡിൻ്റെ ഏറ്റവും പ്രധാനപെട്ട കാർ എന്നു പറയുന്നത് eC3 ആണ്. ഇത് സാധാരണ C3 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമ്മിച്ച പൂർണ്ണ ഇലക്ട്രിക് മോഡലാണ്. ഇപ്പോൾ മിനുക്കിയ അപ്ഗ്രേഡുകളുമായി eC3 പരിക്ഷണയോട്ടം നടത്തി എന്ന വാർത്തയാണ് ചർച്ചയാകുന്നത്.

സെലിബ്രിറ്റികളുടെ അടുത്ത ലക്ഷ്യം ഇവൻ തന്നെ

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ പുതിയ തലമുറ GLB ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്. 2025 ഡിസംബർ 10-ന് പുറത്തിറങ്ങിയ ഈ 7 സീറ്റർ വാഹനം ICE, EV പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2025-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ വിൽപ്പന നിർത്തിയ മുൻതലമുറ GLB, പുതിയ മോഡലായ CBU വഴി തിരിച്ചെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.CLA സീരീസിന് ഉപയോഗിക്കുന്ന മെർസിഡസിന്റെ MMA പ്ലാറ്റ്‌ഫോമിലാണ് പുതിയ GLB ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ മനസ്സിൽ കണ്ടാണ് ബ്രാൻഡ് പുതിയ മോഡൽ ഡിസൈൻ ചെയ്തത് എന്ന് വ്യക്തമാണ്.

2025-ല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ 5 കാര്‍ ലോഞ്ചുകള്‍!

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയെ തന്നെ മാറ്റിമറിക്കാന്‍ പോന്ന പല സംഭവവികാസങ്ങളും നടന്ന ഒരു വര്‍ഷമായിരുന്നു 2025. ആഗോള ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല, വിന്‍ഫാസ്റ്റ് എന്നിവയുടെ ഇന്ത്യന്‍ എന്‍ട്രിയാണ് അതില്‍ ഒന്ന്. ഒപ്പം തന്നെ 2025-ല്‍ ഇന്ത്യന്‍ വാഹന വിപണി ശ്രദ്ധേയമായ ചില ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിച്ചു. കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും 2025-ല്‍ ഇന്ത്യ സാക്ഷ്യം വാഹിച്ച ഏറ്റവും വലിയ 5 ലോഞ്ചുകള്‍ ഏതൊക്കെയാണെന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

വെറും 57,750 രൂപയ്ക്ക് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായുള്ള (Electric Scooter) ആവശ്യം വർധിച്ചുവരികയാണ്. 106 രൂപ കൊടുത്ത് ഒരു ലിറ്റർ പെട്രോൾ വാങ്ങിയടിച്ചാൽ ഏറിപ്പോയാൽ 50 കിലോമീറ്റർ വരെ മൈലേജാണ് പെട്രോൾ സ്‌കൂട്ടറുകൾ നൽകുന്നത്. ഇതേസമയം ഇവിയാണെങ്കിൽ (EV) ഫുൾ ചാർജിൽ 100 കിലോമീറ്റർ വരെ എങ്കിലും റേഞ്ചും കുറഞ്ഞ ചെലവും മാത്രമേയാവൂ. മൊബൈൽ ഫോൺ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നത് പോലെ ശീലം ആയിക്കഴിഞ്ഞാൽ സംഗതി ശരിക്കും ലാഭകരമാണെന്നതാണ് സത്യം. ശരിക്കും സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഇന്ത്യക്കാരെ വൈദ്യുത ഇരുചക്ര വാഹനങ്ങളിലേക്ക് അടുപ്പിച്ചത്.
Advertisement

ഹൈറൈഡർ വാങ്ങിയാൽ കാശും കിട്ടും 27 KM മൈലേജും കിട്ടും

ഡിസംബർ മാസമായതോടെ വർഷാവസാന ഓഫറുകളുമായി കമ്പനികൾ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഓഫറുണ്ടെന്ന് കരുതി ഏത് വണ്ടിയും വാങ്ങുന്നവരല്ല കേട്ടോ ഇന്ത്യൻ ഉപഭോക്താക്കൾ, പ്രത്യേകിച്ച് കേരളത്തിൽ. തങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനത്തിന് ഓഫറില്ലെങ്കിൽ പോലും ആളുകൾ വാങ്ങിയിരിക്കും. എന്നാൽ അതിനൊപ്പം തന്നെ ജനപ്രിയ മോഡലുകൾക്ക് ഓഫറുണ്ടെങ്കിൽ പിന്നെ ഷോറൂമിൽ തിക്കും തിരക്കും ആയിരിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. അങ്ങനെ ഇനി തിക്കും തിരക്കും വരാൻ പോകുന്നത് ടൊയോട്ടയുടെ ഷോറൂമിലായിരിക്കും. കാരണം 27 കിലോമീറ്റ മൈലേജ് തരുന്ന എസ്‌യുവിക്ക് 1 ലക്ഷം രൂപ വരെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഹാർലി ഡേവിഡ്‌സൺ CVO സ്ട്രീറ്റ് ഗ്ലൈഡ് ഇന്ത്യയിലെത്തി

ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികളുടെ സ്വപ്നബ്രാൻഡായി നിലകൊള്ളുന്ന ഒന്നാണ് ഹാർലി ഡേവിഡ്‌സൺ. ഇപ്പോൾ ഈ അമേരിക്കൻ ബ്രാൻഡ് ഇന്ത്യയിൽ വീണ്ടും വലിയ ശ്രദ്ധ നേടുകയാണ്. തങ്ങളുടെ ഏറ്റവും പ്രീമിയം ബൈക്കുകളിൽ ഒന്നായ CVO സ്ട്രീറ്റ് ഗ്ലൈഡ് പുറത്തിറക്കികൊണ്ടാണ് കമ്പനി തിളങ്ങി നിൽക്കുന്നത്. 63.03 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഈ കിടിലൻ ബൈക്ക് ഇറക്കിയിരിക്കുന്നത്. ഇന്ത്യയിൽ വിൽക്കുന്ന ഹാർലി മോഡലുകളിൽ CVO റോഡ് ഗ്ലൈഡിന് ശേഷം രണ്ടാമത്തെ ഏറ്റവും വിലയേറിയ ബൈക്ക് കൂടിയാണിത്. ആഡംബര സവിശേഷതകളാൽ സമ്പന്നമായ ഇവൻ ഇന്നത്തെ യുവതലമുറയുടെ ഹ്യദയം പിടിച്ചുപറ്റാൻ ഒരിങ്ങിയിക്കുകയാണ്.

₹5.62 ലക്ഷം വിലയുള്ള എസ്‌യുവിക്ക് ₹1,36,000 ഡിസ്‌കൗണ്ട്!

ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ സബ് 4 മീറ്റര്‍ എസ്‌യുവിയായ മാഗ്നൈറ്റിന്റെ 2025 ഡിസംബറിലെ ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു. മാഗ്‌നൈറ്റിന്റെ ഒന്നിലേറെ വേരിയന്റുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ ലഭ്യമാണ്. ക്യാഷ് ബെനിഫിറ്റുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കുള്ള ബോണസുകളും നിസാന്‍ മോഡലിന്റെ ഡിസംബര്‍ മാസത്തെ കണ്‍സ്യൂമര്‍ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുക്കുന്ന ട്രാന്‍സ്മിഷനെയും വേരിയന്റിനെയും ആശ്രയിച്ച് 50,000 രൂപ മുതല്‍ 1,36,000 രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് ലാഭിക്കാനാകുക. ജനപ്രിയ എസ്‌യുവിയുടെ ഇയര്‍ എന്‍ഡ് ഓഫറുകളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

500 സിസി അഡ്വഞ്ചർ ബൈക്കിൻ്റെ വരവ് വൈകുമെന്ന് കമ്പനി

അടിക്കടി മോട്ടോർസൈക്കിളുകളുടെ വില ലക്ഷങ്ങളോളം കുറച്ച് വാർത്തകളിൽ ഇടംനേടുന്നവരാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് (Brixton Motorcycles). ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല് മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്ന കമ്പനി മോട്ടോഹൗസിൻ്റെ (Motohaus) പിന്തുണയോടെയാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. നിലവിലെ നാല് മോഡലുകളും തരക്കേടില്ലാത്ത രീതിയിൽ ആളുകളെ ചാക്കിലാക്കിയിട്ടുണ്ടെങ്കിലും വലിയ രീതിയിൽ ശോഭിക്കാനായിട്ടില്ലെന്നതാണ് സത്യം. എന്നാൽ തങ്ങളുടെ മോട്ടോർസൈക്കിൾ നിരയിലേക്ക് അഞ്ചാമൻ കൂടിയെത്തുന്നതോടെ കാര്യങ്ങൾ ശുഭകരമാവുമെന്നാണ് ബ്രിക്‌സ്റ്റൺ കണക്കുകൂട്ടുന്നത്.
Advertisement

പുത്തൻ ഹൈക്രോസിൽ നിന്ന് തുടങ്ങി ദിലീപ്

8 വർഷത്തെ പോരാട്ടം ഫലം കണ്ട് തൻ്റെ നഷ്ടപ്പെട്ട് പോയ സൂപ്പർസ്റ്റാർ പദവിയും സാമ്രാജ്യവും തിരിച്ചു പിടിച്ച ജനപ്രിയ നടനായ ദിലീപ് ആണല്ലോ ഇപ്പോൾ കേരളത്തിലെ ചർച്ചാവിഷയം. എട്ട് വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് തൻ്റെ നിരപരാധിത്വം തെളിയിച്ച് അദ്ദേഹം വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. വിധി വന്ന അടുത്ത ദിവസം തന്നെ ദിലീപ് തൻ്റെ യാത്രകളിൽ കൂട്ടായി ഒരാളേയും കൂടെ കൂട്ടിയിരിക്കുകയാണ്. യാത്രസുഖത്തിൻ്റെ കാര്യത്തിലും മൈലേജിൻ്റെ കാര്യത്തിലും എന്നും ദിലീപിനെ പോലെ തന്നെ ജനപ്രിയനായ ടൊയോട്ട ഹൈക്രോസ്.

XEV 9e, BE 6 മോഡലുകൾക്ക് ബാറ്ററി ഓപ്ഷനായി മൂന്നാമൻ

ഇന്ത്യൻ വാഹനലോകത്ത് മാറുന്ന കാലത്തിന്റെ സാന്നിധ്യമായി മഹിന്ദ്ര അവതരിപ്പിച്ച രണ്ട് മോഡലുകളാണ് XEV 9e, BE 6. പുതുതലമുറ സാങ്കേതികവിദ്യകൾ കോർത്തിണക്കികൊണ്ടുള്ള യാത്രാ അനുഭവമാണ് ഈ ഇലക്ട്രിക് കാറുകൾ സമ്മാനിക്കുന്നത്. BE 6 അതിന്റെ കൂപ്പെ-സ്റ്റൈൽ ശൈലിയും ഉയർന്ന ബോഡി പ്രൊഫൈലും കൊണ്ട് ശ്രദ്ധേയമായപ്പോൾ XEV 9e കൂടുതൽ സുഖകരമായ ഡ്രൈവിംഗ് നൽകികൊണ്ടാണ് ഷൈൻ ചെയ്തത്. എന്നാൽ ഇപ്പോൾ കമ്പനി ഈ മോഡലുകൾക്കായി മൂന്നാമതൊരു ബാറ്ററി ഓപ്ഷനും കൂടെ കൊണ്ട് വരാൻ പദ്ധതിയിടുന്നു എന്ന വിവരമാണ് ഏറ്റവും ശ്രദ്ധാമായിരിക്കുന്നത്.

KSRTC ഇതൊക്കെ അറിയുന്നുണ്ടോ!

ഇൻ്റർസിറ്റി യാത്രകൾക്ക് വേണ്ടി ഭാരത്ബെൻസ് പുതിയ 19.5 ടൺ 'BB1924' ബസ് ഷാസി അവതരിപ്പിച്ചിരിക്കുകയാണ്. ഡൈംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസിന്റെ (DICV) ഈ മോഡലിന് 19,500 കിലോഗ്രാം ആണ് വാഹനത്തിൻ്റെ മൊത്തത്തിലുളള ഭാരം. മികച്ച സീറ്റിങ്ങും യാത്രാശേഷിയും അതോടൊപ്പം തന്നെ സുരക്ഷയും കുറഞ്ഞ മെയിൻ്റെനൻസും ലക്ഷ്യമിട്ടാണ് ഭാരത് ബെൻസ് തങ്ങളുടെ പുതിയ ഷാസി ഡിസൈൻ ചെയ്തിരിക്കുന്നത്. 51+1+1 സീറ്റുകൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള BB1924, കൂടുതൽ ഭാരം വഹിക്കാനുമുള്ള കഴിവോടുകൂടിയാണ് എത്തിയിരിക്കുന്നത്. OM926 6-സിലിണ്ടർ ബിഎസ്6 ഒബിഡി-II ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ഹസ്ഖ്‌വർണ വാങ്ങിയവർക്കും എഞ്ചിൻ പണികിട്ടും

കെടിഎമ്മിൻ്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് മോട്ടോർസൈക്കിൾ ബ്രാൻഡാണ് ഹസ്ഖ്‌വർണ (Husqvarna). സ്വാർട്ട്പിലൻ, വിറ്റ്പിലൻ എന്നീ രണ്ട് മോഡലുകളിലൂടെ യുവാക്കൾക്കിടയിലേക്ക് ഇറങ്ങിയ കമ്പനി തുടക്കകാലത്ത് വലിയ തരംഗമായിരുന്നുവെങ്കിലും പിന്നീട് പതിയെ നിറംമങ്ങുകയായിരുന്നു. രണ്ടാംതലമുറ മോഡലുകൾ വിപണിയിലെത്തിച്ച് കുതിക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും കാര്യമായ ചനങ്ങളൊന്നും തീർക്കാൻ ഹസ്ഖികൾക്ക് സാധിച്ചില്ലെന്ന് വേണം പറയാൻ. ഇപ്പോഴിതാ ബൈക്കുകൾ വാങ്ങിയവർക്ക് ചെറിയ പണികിട്ടിയിരിക്കുകയാണ് കേട്ടോ. കെടിഎം 390 മോഡലുകൾ ആഗോളതലത്തിൽ തിരിച്ചുവിളിച്ചതിന് പിന്നാലെ ഹസ്ഖ്‌വർണ 2024-2026 സ്വാർട്ട്‌പിലൻ 401, വിറ്റ്‌പിലൻ 401 മോഡലുകളെയും ഔദ്യോഗികമായി തിരിച്ചുവിളിച്ചിരിക്കുകയാണ്.
Advertisement

എംജിയും കളത്തില്‍! പുതിയ ഹെക്ടറിന്റെ ടീസര്‍

2019 ല്‍ പുറത്തിറങ്ങിയ ശേഷ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട മിഡ്-സൈസ് എസ്‌യുവികളില്‍ ഒന്നായി വളര്‍ന്ന മോഡലാണ് എംജി ഹെക്ടര്‍. ധീരമായ റോഡ് പ്രസന്‍സിലൂടെയും സെഗ്മെന്റ്-ലീഡിംഗ് ഫീച്ചറുകള്‍ കുത്തിനിറച്ചും രൂപപ്പെടുത്തിയ ഹെക്ടര്‍ ടാറ്റ, ഹ്യുണ്ടായി, മഹീന്ദ്ര, കിയ തുടങ്ങിയ ബ്രാന്‍ഡുകള്‍ ആധിപത്യം പുലര്‍ത്തുന്ന സെഗ്‌മെന്റില്‍ എംജി മോട്ടോര്‍ ഇന്ത്യയെ ശക്തമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. വിശാലമായ സ്ഥലസൗകര്യം, ആധുനിക സാങ്കേതികവിദ്യ, പ്രീമിയം സുഖസൗകര്യങ്ങള്‍ എന്നിവ സംയോജിക്കുന്ന ഉപഭോക്താക്കള്‍ക്ക് എംജി ഹെക്ടര്‍ ഒരു ആകര്‍ഷകമായ പാക്കേജാണ്. പതിവ് അപ്ഡേറ്റുകളിലൂടെയും മത്സരാധിഷ്ഠിത വിലനിര്‍ണയത്തിലൂടെയും ഇന്ത്യന്‍ വിപണിയില്‍ ഒരു സ്മാര്‍ട്ട്, ഫീച്ചര്‍ റിച്ച് ഫാമിലി എസ്‌യുവിയായി സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഹെക്ടര്‍.

ടിവിഎസ് ഷോറൂമിൽ സാഹസികരുടെ തിക്കും തിരക്കും!

ടിവിഎസ് മോട്ടോർ തങ്ങളുടെ ഏറ്റവും പുതിയ സാഹസിക മോട്ടോർസൈക്കിളായ അപ്പാച്ചെ RTX 300-ൻ്റെ ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, പുതിയ മോഡലുകൾ റൈഡർമാരുടെ കൈകളിലേക്ക് എത്താൻ തുടങ്ങിയതോടെ രാജ്യത്തെ ടിവിഎസ് ഷോറൂമുകളിൽ തിക്കും തിരക്കും ആരംഭിച്ചിരിക്കുകയാണ്. സാഹസികതയെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ഈ ബൈക്ക്, വിപണിയിൽ ഒരു പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ഈ വർഷം വാങ്ങിയത് 1 ലക്ഷം പേർ

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിയെ ജനകീയരാക്കിയത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണെങ്കിലും ഇപ്പോൾ വിപണി മുഴുവൻ പിടിച്ചടക്കി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം കരുത്ത് കാട്ടിയിട്ടുണ്ട്. ടിവിഎസും ബജാജും ഹീറോ മോട്ടോകോർപ്പുമെല്ലാമാണ് ഇപ്പോൾ ഇവി വിപണിയിൽ നിന്നും ഏറ്റവും കൂടുതൽ പണംവാരുന്നത്. ഓലയെയും ഏഥറിനെയുമെല്ലൊം ഒതുക്കി നിലവിൽ പരസ്പരം മത്സരിക്കുന്നത് ഇവർ തമ്മിലാണ്. വിഡ (Hero Vida) ശ്രേണിയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയും വൈദ്യുത വാഹനങ്ങൾ നിർമിക്കുന്നതിലെ കഴിവ് ലോകത്തിന് മുന്നിൽ തെളിയിച്ചു.

സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് നാളെയെത്തും

ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാരായ കിയ തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ സെല്‍റ്റോസിന്റെ 2026 മോഡല്‍ നാളെ (2025 ഡിസംബര്‍ 10) അവതരിപ്പിക്കാന്‍ പോകുകയാണ്. വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോംപാക്ട് എസ്‌യുവിയുടെ പുത്തന്‍ മോഡലിന്റെ മൂടുപടമഴിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് ദിവസമായി ടീസറുകള്‍ പുറത്തുവിട്ട് കിയ ഹൈപ്പ് ഉയര്‍ത്തിയിരുന്നു. പുതിയ കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് കൂടുതല്‍ ആകര്‍ഷകവും കരുത്തുറ്റതുമായ സ്‌റ്റൈലിംഗില്‍ എത്തുമെന്നാണ് ടീസറുകള്‍ സൂചിപ്പിക്കുന്നത്. നാളെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന 2026 കിയ സെല്‍റ്റോസില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ഈ ലേഖനത്തില്‍ വായിക്കാം.
Advertisement

കൂടുതൽ പവർഫുൾ ആകാൻ BMW X3

ലക്ഷ്വറി കാറുകളുടെ ലോകത്ത് പേരും പ്രശസ്തിയുമുള്ള വാഹന നിർമ്മാതാക്കളിൽ ഒരാളാണ് ബിഎംഡബ്യു. ശക്തമായ എഞ്ചിനും, മികച്ച നിയന്ത്രണവും, പ്രീമിയം ഗുണനിലവാരവും, പുതിയ സാങ്കേതിക വിദ്യകളുമെല്ലാം കോർത്തിണക്കിയ വാഹനങ്ങൾ സമ്മാനിക്കുന്നതിനാലാണ് ബ്രാൻഡിനെ ആളുകൾ ഇഷ്ടപ്പെടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലുകളിൽ ഒന്നാണ് X3. മിഡ്-സൈസ് ലക്ഷ്വറി എസ്‌യുവി സെഗ്മെൻ്റിലെ മിന്നുംതാരം എന്നൊക്കെ വേണമെങ്കിൽ പറയാം. മികച്ച ഡ്രൈവിംഗ് അവുഭവം നൽകുന്നതിനാൽ ഈ മോഡലിനെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകളും ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോൾ ഈ ജനപ്രിയ എസ്‌യുവിയുടെ പെട്രോൾ വേർഷനിൽ ഒരു വലിയ അപ്ഗ്രേഡ് കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി.