മാരുതിയുടെ കന്നി ഇവിയിൽ ബാറ്ററി വാടകയ്ക്ക് കിട്ടും
ഓട്ടോമൊബൈൽസ്
- 9 month, 12 days ago
മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‍യുവി മോഡലായ ഇ-വിറ്റാര 2026 വർഷത്തിൻ്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 543 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡൽ, ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടി മികച്ച സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്.ഇ-വിറ്റാര രണ്ട് ബാറ്ററി പാക്കുകളിൽ ആണ് വിപണിയിൽ എത്തിക്കുന്നത്. 61 kWh, 49 kWh എന്നിങ്ങനെയുളള ബാറ്ററി പായ്ക്കിൽ 61 kWh പതിപ്പിൽ 174 PS ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമുണ്ടാകും. 49 kWh പായ്ക്ക് വേരിയന്റ് 144 PS മോട്ടോറുമായിട്ടായിരിക്കും എത്തുക. ഇരു മോഡലുകൾക്കും 192.5 Nm ടോർക്കും മുന്നിലെ ചക്രങ്ങളിലേക്കുള്ള ഡ്രൈവും ഉണ്ടാകും.