ക്രെറ്റക്ക് അടുത്ത 'പണി' കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ പോരാട്ടം കൂടുതല്‍ കലുശിതമാക്കി സ്‌കോഡ കുഷാഖ് ഫെയ്സ്ലിഫ്റ്റ് (Skoda Kushaq Facelift) അവതരിച്ചു. പുത്തന്‍ ഡിസൈനും മോഡേണ്‍ ഫീച്ചറുകളുമായാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാഖിന്റെ പരിഷ്‌കരിച്ച പതിപ്പ് എത്തുന്നത്. സ്‌കോഡ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വെളിപ്പെടുത്തിയെങ്കിലും വില ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ് കമ്പനി. കുഷാഖിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സെഗ്മെന്റഡ് എല്‍ഇഡി ഇന്‍സെര്‍ട്ടുകളോട് കൂടിയ പുതിയ ഗ്രില്‍, പരിഷ്‌കരിച്ച ബമ്പര്‍, പുതിയ ഹെഡ്ലാമ്പുകള്‍ എന്നിവയടങ്ങുന്ന കുഷാഖിന്റെ പുത്തന്‍ ഫ്രണ്ട് ഫാസിയ പ്രീമിയം ലുക്ക് നല്‍കുന്നു.

മാരുതി പണിയുന്ന ടൊയോട്ടയുടെ ഇലക്‌ട്രിക് എസ്‌യുവി വന്നേ

ഇന്ത്യക്കായുള്ള ആദ്യ ഇലക്‌ട്രിക് കാറുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട (Toyota). അർബൻ ക്രൂയിസർ ഇബെല്ല എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ പലർക്കും മുമ്പ് കണ്ട് പരിചയം ഉണ്ടെങ്കിലും തെറ്റുപറയാനാവില്ല. കാരണം ഇത് മാരുതി സുസുക്കി ഇ വിറ്റാരയുടെ റീബാഡ്‌ജ് പതിപ്പാണ്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വിൻഫാസ്റ്റ് VF6 എന്നീ വമ്പൻമാരുമായി പോരാടാൻ എത്തുമ്പോൾ ടൊയോട്ടയുടേതായ മുദ്രകളും പതിപ്പിച്ചുകൊണ്ടാണ് ഇബെല്ലയുടെ വരവ്. അടിസ്ഥാന രൂപം ഒന്നാണെങ്കിലും അല്ലറചില്ലറ മാറ്റങ്ങൾ ബ്രാൻഡ് വരുത്തിയിട്ടുണ്ടെന്ന് ചുരുക്കം.

ഇ-സ്കൂട്ടറിന് ആദ്യമേ വില കുറവ്, പോരാത്തതിന് ഡിസ്‌കൗണ്ടും!

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി മുന്‍നിര ബ്രാന്‍ഡുകളായ ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോര്‍ കമ്പനിയും തമ്മില്‍ കടുത്ത മത്സരമാണ്. വിപണി വിഹിതം ഉയര്‍ത്താനും ഒന്നാം സ്ഥാനമുറപ്പിക്കാനുമായി കഴിഞ്ഞ ആഴ്ചയാണ് ബജാജ് ഏറ്റവും പുതിയ ചേതക് C25 (Bajaj Chetak C25) പുറത്തിറക്കിയത്. നിലവിലെ ചേതക് നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് ചേതക് C25. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് പുതിയ ഉല്‍പ്പന്നം ബജാജ് അവതരിപ്പിച്ചത്.

പുതുപുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉർത്തിക്കൊണ്ടുവന്നത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണെന്ന് വേണം പറയാൻ. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം മടിച്ച് നിന്നപ്പോൾ ആംപിയർ, ഒഖിനാവ, ഏഥർ, ഓല തുടങ്ങിയ കമ്പനികളാണ് വൈദ്യുത വിപ്ലവത്തിന് തിരികൊളുത്തിയത്. ലോ-സ്പീഡ്, ഹൈ-സ്പീഡ് ഇവികൾ പുറത്തിറക്കി ജനസമ്മതരായവരാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ആംപിയർ (Ampere Electric Scooter). ഇന്നും വിപണിയിൽ പ്രത്യേക സ്ഥാനമുള്ള ഇവി കമ്പനി കൃത്യമായ ഇടവേളകളിൽ തങ്ങളുടെ മോഡൽ നിര പുതുക്കാൻ ശ്രമിക്കാറുണ്ട്.
Advertisement

ഒക്ടോബർ മുതൽ കാറുകൾക്ക് മൈലേജ് കുറയുമോ

ഇന്ത്യൻ വാഹന വ്യവസായത്തിന് വലിയ മാറ്റങ്ങളുമായി പുതിയ നിയമം വരുന്നു. വരുന്ന ഒക്ടോബർ മാസം മുതൽ, യാത്രാ വാഹനങ്ങളുടെ ഇന്ധനക്ഷമതാ പരിശോധന (മൈലേജ് ടെസ്റ്റ്) നടത്തുന്ന രീതിയിൽ കാതലായ മാറ്റങ്ങളുണ്ടാകും. പുതിയ നിർദ്ദേശമനുസരിച്ച്, ഇനിമുതൽ വാഹനങ്ങളിലെ എയർ കണ്ടീഷനിങ് (എസി) പ്രവർത്തിപ്പിച്ച് വേണം മൈലേജ് പരിശോധിക്കാൻ. ഇത് വാഹന നിർമ്മാതാക്കൾക്ക് വലിയൊരു വെല്ലുവിളിയായി മാറാൻ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മൈലേജ് എന്നത് ഇന്ത്യൻ വാഹന വിപണിയിലെ ഒരു പ്രധാന വിൽപ്പന തന്ത്രമാണ് എന്ന് അറിയാമല്ലോ. ഉയർന്ന ഇന്ധനക്ഷമത അവകാശപ്പെടുന്ന മോഡലുകൾക്ക് വിപണിയിൽ വലിയ ഡിമാൻഡുണ്ട്. എന്നാൽ നിർമാതാക്കൾ അവകാശപ്പെടുന്ന മൈലേജ് പലപ്പോഴും കിട്ടാറില്ല എന്നുള്ള പരാതികളും ഉയരാറുണ്ട്.

ബജാജ് ചേതക് C2501 vs ടിവിഎസ് ഐക്യൂബ് താരതമ്യം

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മികച്ച മത്സരം കാഴ്ചവെക്കുന്ന രണ്ട് പ്രമുഖ മോഡലുകളാണ് ബജാജ് ചേതക്കും ടിവിഎസ് ഐക്യൂബും. കഴിഞ്ഞ ആഴ്ച ബജാജ് ചേതക്കിന്റെ ഏറ്റവും താങ്ങാവുന്ന വിലയുള്ള 'ചേതക് C2501' വേരിയന്റ് വിപണിയിലെത്തിച്ചതോടെ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റിലെ മത്സരം വേറെ ലെവലായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചേതക്ക് വേണോ അതോ ഐക്യൂബ് വേണോ എന്ന തീരുമാനമെടുക്കാനാകാതെ ആശയക്കുഴപ്പത്തിലാകും ചിലര്‍. അതിനാല്‍ ടിവിഎസ് ഐക്യൂബിന്റെ ബേസ് 2.2 kWh വേരിയന്റും ബജാജ് ചേതക് C2501-മോഡലും തമ്മില്‍ നമുക്ക് താരതമ്യം ചെയ്ത് നോക്കാം.

35000 കോടി മുടക്കാൻ മാരുതി സുസുക്കി

മാരുതി സുസുക്കി ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് കരുത്തേകുന്ന നിർണായക പ്രഖ്യാപനവുമായി ഗുജറാത്ത് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ഗുജറാത്തിലെ സാനന്ദിന് സമീപമുള്ള ഖോറജിൽ 35,000 കോടി രൂപയുടെ വൻ നിക്ഷേപത്തോടെ പുതിയ വാഹന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനാണ് മാരുതി സുസുക്കി ഒരുങ്ങുന്നത്. ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി ഇത് മാറുമെന്ന് 100 ശതമാനം ഉറപ്പാണ്. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ നൽകുന്ന ഏകദേശം 1,750 ഏക്കർ സ്ഥലത്താകും ഈ മെഗാ പ്ലാന്റ് ഉയരുക. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

വിക്ടോറിസിന് ഈ സുന്ദരിയുടെ വക കിടിലൻ പ്രമോഷൻ

ബിഗ് ബോസ് തമിഴ് സീസൺ 9 ആവേശകരമായ ഫിനാലെയോടെ അവസാനിക്കുമ്പോൾ, വൈൽഡ് കാർഡ് എൻട്രിയായി എത്തിയ നടി ദിവ്യ ഗണേശൻ ചരിത്രവിജയം സ്വന്തമാക്കി. 77 ദിവസത്തെ ഹൗസ് യാത്രയ്ക്കൊടുവിൽ ട്രോഫി ഉയർത്തിയ ദിവ്യയ്ക്ക് 50 ലക്ഷം രൂപ ക്യാഷ് പ്രൈസിനൊപ്പം ഒരു പുത്തൻ മാരുതി സുസുക്കി വിക്ടേറിസ് എസ്‌യുവിയും സമ്മാനമായി ലഭിച്ചതാണ് ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നത്. അപ്രതീക്ഷിതമായ എൻട്രിയിൽ നിന്ന് ഗ്രാൻഡ് വിന്നറിലേക്കുള്ള ദിവ്യയുടെ യാത്ര സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി മാറിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

ടാറ്റ 'രഹസ്യമായി' നിര്‍മിക്കുന്ന കാര്‍ ആദ്യമായി നിരത്തില്‍

ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗത്തിലെ അതികായന്‍മാരാണ് ടാറ്റ മോട്ടോര്‍സ്. നിലവില്‍ അര ഡസനോളം ഇലക്ട്രിക് കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വില്‍ക്കുന്നത്. ടാറ്റയുടെ ഇവി പോര്‍ട്‌ഫോളിയോയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ഇവി വാങ്ങാന്‍ പ്രേരിപ്പിച്ച മോഡലുകളില്‍ ഒന്ന് കൂടിയാണിത്. ഇപ്പോള്‍ ടാറ്റ മോട്ടോര്‍സ് ജനപ്രിയ മോഡലായ ടിയാഗോ ഇവി അപ്‌ഡേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന പുതിയ ടിയാഗോ ഇവി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കാർവാലെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.

സെഗ്‌മെന്റിലെ ആദ്യ AMT CNG

ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് അൽപ്പം കൂടി പ്രീമിയം ലെവലിൽ പുറത്തിറക്കി. മികച്ച ഫീച്ചറുകൾ, സുരക്ഷ, ആധുനിക ഡിസൈൻ എന്നിവയെല്ലാം പുതിയ പഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്യുണ്ടായി എക്സ്റ്റർ, നിസാൻ മാഗ്‌നൈറ്റ് പോലുള്ള എതിരാളികളെക്കാൾ സെഗ്‌മെന്റിൽ വേറിട്ടുനിൽക്കുന്ന നിരവധി കിടിലൻ ഫീച്ചറുകളാണ് ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഉപഭോക്താക്കൾക്ക് വേണ്ടി നൽകുന്നത്. പഞ്ചിൻ്റെ പുത്തൻ വേരിയൻ്റിൽ എതിരാളികളേക്കാൾ വേറിട്ട് നിൽക്കുന്ന 5 ഫീച്ചറുകളാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

6 ലക്ഷം പോലും വിലയില്ലാത്ത എംപിവിയുടെ വിൽപ്പന കൂടി

നമ്മുടെ രാജ്യത്ത് ഇപ്പോള്‍ കൂടുതല്‍ ഇരിപ്പിട ശേഷിയുള്ള യൂടിലിറ്റി വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വരികയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റര്‍ എംപിവിയാണ് റെനോ ട്രൈബര്‍. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായ സബ് 4 മീറ്റര്‍ എംപിവി വില്‍പനയില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. 2025 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വാര്‍ഷികാടിസ്ഥാനത്തിലും മാസടിസ്ഥാനത്തിലും മികച്ച വളര്‍ച്ചയാണ് റെനോ ട്രൈബര്‍ എംപിവി കൈവരിച്ചിരിക്കുന്നത്. ബജറ്റ് ഫ്രണ്ട്ലി ഫാമിലി കാറുകള്‍ക്ക് ഇന്ത്യയിലുള്ള സ്വീകാര്യതയാണ് ഈ നേട്ടം അടിവരയിടുന്നത്.

THAR ROXX സ്വന്തമാക്കിയ ഹോട്ട് ആങ്കർ ആരാണെന്ന് കണ്ടോ

മലയാള ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായ മുഖങ്ങളിൽ ഒരാളായി അവതാരക മീര വിഷ്ണു ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായ അവതരണശൈലിയാണ് മീരയെ വ്യത്യസ്തയാക്കുന്നത്. ന്യൂസ് ഷോകളായാലും എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളായാലും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് മീരയെ ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. ആത്മവിശ്വാസവും ലളിതമായ അവതരണവുമാണ് മീരയുടെ ഗുണം. സോഷ്യൽ മീഡിയയിലും മീര ആക്ടീവാണ്. അവതാരക എന്നതിലുപരി താരം ഒരു വാഹനപ്രേമി കൂടിയാണ് കേട്ടോ. അടുത്തിടെ രണ്ട് വാഹനം ഒരുമിച്ച് സ്വന്തമാക്കുകയുണ്ടായി.ഇപ്പോഴിതാ തൻറെ ഗാരേജിലേക്ക് ഒരു ഓഫ്റോഡറിനെ എത്തിച്ചിരിക്കുകയാണ്. മീര തന്നെയാണ് സോഷ്യൽ മീഡിയ വഴി തൻ്റെ പുത്തൻ ഥാർ റോക്സ് വാങ്ങിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്.
Advertisement

ബുദ്ധിമാന്മാർ എസ്‌യുവി തഴഞ്ഞ് ഹാച്ച്ബാക്ക് വാങ്ങാൻ കാരണം

ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ പകുതിയിലധികവും സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). രാജ്യത്ത് എസ്‌യുവികള്‍ ജനപ്രിയമാകാന്‍ പ്രായോഗികവും സാമൂഹികവുമായ കാരണങ്ങളുണ്ട്. ഇവിടുത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ക്ക് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള എസ്‌യുവികളാണ് കൂടുതല്‍ സുരക്ഷിതവും ആശ്വാസകരവുമെന്നതാണ് ഒന്ന്. സീറ്റിംഗ് പൊസിഷനും അവയുടെ അകത്തളത്തിലെ വിശാലമായ സൗകര്യങ്ങളുമെല്ലാം കുടുംബങ്ങളെ എസ്‌യുവികളിലേക്ക് അടുപ്പിക്കുന്നു. വലുപ്പമേറിയ വാഹനമെന്ന നിലയില്‍ എസ്‌യുവികള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന ധാരണയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

ഈ എസ്‌യുവി 2 ലക്ഷം കുടുംബങ്ങൾ വാങ്ങി

പണ്ട് കാലം മുതലേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോറിന്‍ കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടൊയോട്ട. ജാപ്പനീസ് വാഹന ഭീമനെ ഇടത്തരം കുടുംബങ്ങളിലേക്ക് അടുപ്പിച്ചതും ഇന്ത്യയിലെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ സഹായിച്ചതും സുസുക്കിയുമായുള്ള ചങ്ങാത്തമാണ്. മാരുതി സുസുക്കിയുമായി ചേര്‍ന്ന് നിര്‍മിച്ച കോംപാക്ട് എസ്‌യുവി അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ (Toyota Urban Cruiser Hyryder) എന്ന പേരിലാണ് ടൊയോട്ട വില്‍ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ തരംഗമായി മാറിയ ടൊയോട്ട പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന നേട്ടമാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ കൈവരിച്ചത്.

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിയ 7-സീറ്റർ മാരുതിയുടേത്

വലിയ കുടുംബമുള്ളവർക്ക് എപ്പോഴും ഒരു സെവൻ സീറ്റർ മോഡൽ വാങ്ങണമെന്ന ആഗ്രഹം ഉള്ളിലുണ്ടാവും. എവിക്കെങ്കിലും യാത്ര തിരിക്കണമെങ്കിൽ വീട്ടിലുള്ള എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോവാൻ ഇത്തരമൊരു വണ്ടിയുടെ ആവശ്യം വളരെ വലുതാണ്. 7-സീറ്റർ എന്ന് കേൾക്കുമ്പോഴേ പലരുടേയും നോട്ടം ടൊയോട്ട ഇന്നോവയിലേക്കാവും. എന്നാൽ വില കേൾക്കുമ്പോൾ പലരും കുടുംബം വിൽക്കേണ്ടി വരുമല്ലോയെന്നാണ് വിചാരിക്കുക. അത്തരക്കാരെല്ലാം നേരെ ഓടിച്ചെല്ലുന്നത് സാക്ഷാൽ മാരുതി സുസുക്കിയിലേക്കാണ്. അവിടെ ഏതൊരു സാധാരണക്കാരനേയും സന്തോഷിപ്പിക്കുവാനായി എർട്ടിഗ കിടപ്പുണ്ടാവും. ചെറിയ ബജറ്റിൽ വിശ്വസിച്ച് വാങ്ങിക്കാൻ പറ്റുന്ന മറ്റൊരു 7-സീറ്റർ ഇന്ന് രാജ്യത്തുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു.

മാനുവൽ വേരിയൻ്റുകൾ നിർത്തലാക്കി ഫോക്‌സി

ഒരുകാലത്ത് പോളോ എന്ന പ്രീമിയം ഹാച്ച്ബാക്കിലൂടെയായിരുന്നു ഫോക്‌സ്‌വാഗൺ (Volkswagen) അറിയപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ വെർട്ടിസും ടൈഗൂണുമാണ് ജർമൻ വാഹന നിർമാതാക്കളുടെ അഡ്രസ്. ഇന്ത്യ 2.0 പ്രൊജക്റ്റിൻ്റെ ഭാഗമായി എത്തിയ ഇരുമോഡലുകളും രാജ്യത്ത് വലിയ ഓളമുണ്ടാക്കിയിട്ടുണ്ട്. എത്തിയിട്ട് കുറച്ച് വർഷമായെങ്കിലും ഇതുവരെ ജനപ്രീതിയിൽ ഇടിവൊന്നും സംഭവിക്കാതെ മുമ്പോട്ട് കൊണ്ടുപോവാൻ കമ്പനിക്കാവുന്നുണ്ട്. ഇപ്പോഴിതാ ഈ മോഡലുകൾ വാങ്ങിനിരിക്കുന്നവരെ കാത്ത് ഞെട്ടിക്കുന്നൊരു വാർത്തയാണ് ഫോക്‌സ്‌വാഗണിൽ നിന്നും വരുന്നത്. ഇരുമോഡലുകളുടെയും 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ ബ്രാൻഡ് നിർത്തലാക്കിയിരിക്കുകയാണ്.
Advertisement

പുതിയ TURBO PUNCH VS CVT MAGNITE!

സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലുകളാണ് ടാറ്റ പഞ്ച് ഫെയ്സ്‌ലിഫ്റ്റും നിസ്സാൻ മാഗ്നൈറ്റും. പുതിയ ടർബോ എഞ്ചിൻ, അപ്‌ഡേറ്റ് ചെയ്ത ഡിസൈൻ, ഫീച്ചറുകളോടെയാണ് ടാറ്റ പഞ്ച് ഫെയ്സ്‌ലിഫ്റ്റ് അടുത്തിടെ എത്തിയത്. നിസ്സാൻ മാഗ്നൈറ്റ് ആകട്ടെ, സ്റ്റൈലിഷും ഫീച്ചർ സമ്പന്നവുമാണ്. ഇവയിൽ ഏത് മോഡലാണ് നിങ്ങൾക്ക് വാങ്ങിയാൽ ഒരു മുതൽക്കൂട്ടാവുന്നത് എന്ന് വിശദമായി നോക്കിയാലോ. വില, എഞ്ചിൻ, മൈലേജ് എന്നിവയെല്ലാം നോക്കി രണ്ട് മോഡലുകളേയും താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇലക്‌ട്രിക് എസ്‌യുവിക്ക് 1.25 ലക്ഷത്തിൻ്റെ ഡിസ്‌കൗണ്ട് ഓഫർ

ഇലക്‌ട്രിക് കാറുകളും രാജ്യത്ത് പ്രചാരം നേടി കുതിക്കുകയാണ്. നിലവിൽ ടാറ്റ മോട്ടോർസും എംജിയുമാണ് വൈദ്യുത വാഹന വിഭാഗം ഭരിക്കുന്നതെങ്കിലും ഇന്ത്യയിൽ ആദ്യത്തെ മാസ് മാർക്കറ്റ് ഇവി പുറത്തിറക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കോന ഇവിയിലൂടെ നിശബ്‌ദ വിപ്ലവത്തിന് തിരികൊളുത്തിയ ബ്രാൻഡിന് പക്ഷേ തിളങ്ങാനാവാതെ പോയി. പിന്നീട് പതിയെ കളികാണാൻ ഗ്യാലറിയിലേക്ക് കയറിയ ഹ്യുണ്ടായി അയോണിക് 5, ക്രെറ്റ ഇവി തുടങ്ങിയ ഇടിവെട്ട് മോഡലുകളിലൂടെ വീണ്ടും മൈതാനത്തേക്ക് എത്തി. നിലവിൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്ന ഇലക്ട്രിക് മിഡ്-സൈസ് എസ്‌യുവി ആർക്കും ധൈര്യപൂർവം വാങ്ങിക്കാൻ കഴിയുന്ന വാഹനമാണ്.

ഇനി 99,999 രൂപ മതി ഈ ഇലക്‌ട്രിക് സ്‌കൂട്ടറിന്

വെറൈറ്റി ലുക്കുള്ള സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയവരാണ് VLF എന്നറിയപ്പെടുന്ന ഇറ്റാലിയൻ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ വെലോസിഫെറോ (Velocifero Electric Scooter). യൂത്തൻമാരെ ആദ്യ നോട്ടത്തിൽ തന്നെ കറക്കി വീഴിക്കാൻ പാകമായ ഗ്ലാമറുള്ള മോഡലുകൾ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിഞ്ഞിട്ടുമുണ്ട്. ഇലക്ട്രിക്, പെട്രോൾ പതിപ്പുകളിൽ VLF ബ്രാൻഡിൻ്റെ ടൂവീലറുകൾ വാങ്ങാനുമാവും. ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഏറ്റവും ലുക്കുള്ള വെലോസിഫെറോ ടെന്നീസ് ഇപ്പോഴിതാ ലാഭത്തിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ഇവിയുടെ എക്സ്ഷോറൂം വില 30,000 രൂപയോളം വെട്ടിക്കുറച്ചാണ് കമ്പനി ഞെട്ടിച്ചിരിക്കുന്നത്.

കുതിച്ചുയർന്ന് സോനെറ്റിൻ്റെ കച്ചോടം

സെൽറ്റോസിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന വാഹന നിർമാതാക്കളാണ് കിയ. പിന്നാലെ കാർണിവലും സോനെറ്റും കാരെൻസുമെല്ലാം പുറത്തിറക്കി വണ്ടിഭ്രാന്തൻമാരുടെയെല്ലാം മനസിൽ സ്ഥാനം ഉറപ്പിക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡിനായി. ഹ്യുണ്ടായിയുടെ കസിൻ ആണെങ്കിലും അതിൻ്റെ അഹങ്കാരം ഒന്നും കാണിക്കാതെയാണ് കിയ വളർന്ന് പന്തലിച്ചത്. ഇപ്പോഴും പുതുതന്ത്രങ്ങളിലൂടെ ആളുകളുടെ ഫേവറീറ്റായി കമ്പനി കുതിക്കുകയാണ്. ചെറിയ രൂപം കൊണ്ടും മോഡേൺ ഡിസൈൻ കൊണ്ടും ആളുകളെ അമ്പരപ്പിച്ച സോനെറ്റാണ് ഇപ്പോൾ കിയയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോഡൽ. ന്യായമായ വിലയ്ക്ക് ഇത്രയും ഫീച്ചറുകൾ കുത്തിനിറച്ച മറ്റൊരു മോഡൽ ഇന്ത്യയിലുണ്ടായിരുന്നില്ല.
Advertisement

ആദ്യത്തെ TATA SIERRA തൂക്കി ഗണേഷ്കുമാർ

പഴയകാല പ്രതാപികളായിരുന്ന പല മോഡലുകളും ഇന്ന് തിരിച്ചു വരവിൻ്റെ പാതയിലാണ്. അതിൽ പ്രധാനിയാണ് ടാറ്റയുടെ സിയറ എന്ന മോഡൽ. ഏതൊരു വാഹനപ്രേമിയുടേയും പ്രിയപ്പെട്ട മോഡലുകളിലൊന്നായിരുന്നു അത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് സ്വന്തമാക്കാൻ സാധിക്കാതിരുന്ന പലർക്കും ഇന്ന് അത് സ്വന്തമാക്കാൻ സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. നിരവധി കിടിലൻ മാറ്റങ്ങളും അത് പോലെ തന്നെ ടെക്നോളജി എല്ലാം കുത്തി നിറച്ച് കൊണ്ട് ഇതിഹാസത്തെ തിരികെ കൊണ്ടുവന്നപ്പോൾ ആളുകൾ രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പഴയ സിയറ സ്വന്തമായിട്ടുണ്ടായിരുന്ന കേരളത്തിലെ മന്ത്രിമാർക്കിടയിലെ വാഹനപ്രേമിയും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആദ്യത്തെ യൂണിറ്റ് തന്നെ അദ്ദേഹം വാങ്ങുമെന്ന് ഉറപ്പായിരുന്നു.

ബൊലേറോയുടെ കുതിപ്പിൽ പകച്ച് എതിരാളികൾ, കണക്കുകൾ പുറത്ത്

ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ അതികായന്മാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 2025 കലണ്ടര്‍ വര്‍ഷം വന്‍ നേട്ടത്തിന്റേതായിരുന്നു. പോയ വര്‍ഷം ഹ്യുണ്ടായിയെയും ടാറ്റയെയും പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായി ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ മാറിയിരുന്നു. മാത്രമല്ല 2025 ഡിസംബര്‍ മാസവും അരലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് കമ്പനി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. മഹീന്ദ്രയുടെ എക്കാലത്തെയും വിശ്വസ്ത വാഹനമായ ബൊലേറോ (Bolero) വിപണിയില്‍ അസാമാന്യമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പോയ മാസത്തെ ബൊലേറോയുടെ വില്‍പ്പന കണക്കുകളാണ് ഈ ലേഖനത്തില്‍ നമ്മള്‍ വിശദമായി പരിശോധിക്കാന്‍ പോകുന്നത്.

ജീപ്പ് വാങ്ങിയാൽ ഇനി തലവേദനയുണ്ടാവില്ല; ധൈര്യമായി തലവെച്ചോ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ ഒരാളാണ് ജീപ്പ് (Jeep). എന്നാൽ ഇവിടെ കാര്യമായ കച്ചോടം ഒന്നും ലഭിക്കാത്തതിൽ ഏറെ നിരാശരാണ് അമേരിക്കൻ ബ്രാൻഡ്. വിൽപ്പന എങ്ങനെയും വർധിപ്പിക്കാനുള്ള തീവ്രമായ ശ്രമം തുടരുന്ന ജീപ്പ് ഇപ്പോഴിതാ ചില കിടിലൻ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് മുമ്പോട്ട് എത്തിയിരിക്കുകയാണ്. കോമ്പസ്, മെറിഡിയൻ ഉപഭോക്താക്കൾക്കായി ജീപ്പ് ഇന്ത്യ 'കോൺഫിഡൻസ് 7' ഓണർഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ ബ്രാൻഡിൻ്റെ പുതിയ ഓണർഷിപ്പ് പ്രോഗ്രാം 7 ആനുകൂല്യങ്ങളാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.

കിതച്ചതിന് ശേഷം കുതിച്ച് മഹീന്ദ്ര എംപിവി! വിൽപ്പന കൂടി

ഇന്ത്യന്‍ വാഹന വിപണിയിലെ വിശ്വസ്തമായ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ ഒന്നായ (എംപിവി) മഹീന്ദ്ര മാറാസോ (Mahindra Marazzo) ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍. 2025-ന്റെ രണ്ടാം പകുതിയില്‍ നേരിട്ട വെല്ലുവിളികളെ അതിജീവിച്ച് വര്‍ഷാവസാനം മാറാസോ വില്‍പ്പനയില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നവംബര്‍ മാസത്തില്‍ നേടിയ 95 ശതമാനത്തിലധികം വരുന്ന പ്രതിമാസ വളര്‍ച്ചയുടെ തുടര്‍ച്ച ഡിസംബറിലും പ്രകടമാണെന്ന് റഷ്‌ലെയ്‌നില്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ ആറുമാസത്തെ വില്‍പന കണക്കുകള്‍ പരിശോധിച്ചാല്‍, ഒക്ടോബറില്‍ വെറും 2 യൂണിറ്റുകളിലേക്ക് ചുരുങ്ങിയ വില്‍പന നവംബറില്‍ 47 യൂണിറ്റുകളായും ഡിസംബറില്‍ 80 യൂണിറ്റുകളായും ഉയര്‍ന്നു.
Advertisement

80,000 മുതൽ സ്മാർട്ട് ബൈക്കുകൾ!

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഇപ്പോൾ പ്രീമിയം മോട്ടോർസൈക്കിളുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല കേട്ടോ. ബജറ്റ് വിഭാഗത്തിലുള്ള ഡെയ്‌ലി കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ പോലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ സഹായം, കോൾ അലേർട്ടുകൾ, ആപ്ലിക്കേഷൻ അധിഷ്ഠിത ഫീച്ചറുകൾ എന്നിവയുമായി എത്തുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ദൈനംദിന ഉപയോഗക്ഷമതയും നൽകുന്ന ഫീച്ചറുകളാണ്. നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ വിലയിൽ ലഭ്യമായ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുള്ള ചില പ്രധാന മോട്ടോർസൈക്കിളുകൾ ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുകയാണ്. പുതിയ ബൈക്ക് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് പ്രത്യേകം ഓർപ്പിക്കുകയാണേ.