ഇന്നും ഇന്ത്യ TOYOTA QUALIS മറക്കാത്തത് എന്തുകൊണ്ട്?

ഇന്ത്യൻ വാഹന ലോകത്ത് ചില കാറുകൾ വെറും ഗതാഗതത്തിന് വേണ്ടി മാത്രമുളളതല്ല മറിച്ച് അവ ഒരു തലമുറയുടെ ഓർമ്മകളാണ്. ടൊയോട്ട ക്വാളീസ് അത്തരത്തിലൊരു MPV ആണ്. നിർമ്മാണം നിർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും, ക്വാളീസ് ഇന്നും ഇന്ത്യക്കാരുടെ മനസ്സിൽ ജീവിക്കുന്നത് അതിന്റെ അപൂർവമായ വിശ്വാസ്യത കൊണ്ടാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അറ്റകുറ്റപ്പണികൾ കുറഞ്ഞ എഞ്ചിനാണ് ക്വാളീസിൻ്റെ ഏറ്റവും പ്രധാന സവിശേഷത. ലക്ഷകണക്കിന് കിലോമീറ്ററുകൾ താണ്ടിയ മോഡലുകൾ ഇന്നും നിരത്തുകളിലൂടെ ഒരു കുഴപ്പവും കൂടാതെ ഓടുന്നുണ്ട്. നഗര,ഗ്രാമീണ വ്യത്യാസമില്ലാതെ ഏത് പ്രദേശവും ക്വാളീസിന് ഒരുപോലെയാണ്.

മോഡല്‍ Y വിറ്റഴിക്കാന്‍ പുതിയ തന്ത്രവുമായി ടെസ്‌ല

ലോകപ്രശസ്ത ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല (Tesla) കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. എന്നാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയില്‍ ടെസ്‌ലക്ക് പ്രതീക്ഷിച്ച ലെവലിലുള്ള സ്വീകരണമായിരുന്നില്ല ലഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ 'മോഡല്‍ Y' (Tesla Model Y) എസ്‌യുവി വിറ്റഴിക്കാന്‍ പാടുപെടുകയാണ്. നിലവില്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് കാലിയാക്കുന്നതിനായി ടെസ്‌ല തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് 2 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചേതക് C25 വാങ്ങുന്നുണ്ടേൽ ഇക്കാര്യങ്ങൾ നോക്കിവെക്കണേ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി കത്തിക്കാനൊരുങ്ങി പുത്തൻ ചേതക് ഇവിയുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് ബജാജ്. ടിവിഎസ് ഐക്യൂബിനോട് നഷ്‌ടപ്പെട്ട ടോപ്പ് സെല്ലർ പദവി തിരിച്ചുപിടിക്കാനും മറ്റ് എതിരാളികളുമായുള്ള അകലം ഉയർത്താനുമായിട്ടാണ് ചേതക് C25 എന്നുവിളിക്കുന്ന പുത്തൻ പതിപ്പിൻ്റെ വരവ്. സിറ്റി യാത്രകൾ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ മോഡലിന് താങ്ങാനാവുന്ന വിലയാണുള്ളത്. 1 ലക്ഷം രൂപ വിലയിൽ താഴെ പുതിയൊരു ഇലക്ട്രിക് സ്‍‌കൂട്ടർ തേടുന്നവർക്ക് നേരെ ബജാജിൻ്റെ ഷോറൂമിലേക്ക് ഇനി ധൈര്യമായി വണ്ടിതിരിക്കാമെന്ന് ചുരുക്കം. ചേതക് C25 ഇവി വാങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞുതരാം.

DRISHYAM 3 റിലീസിന് മുൻപേ കാരവാൻ!

മലയാള സിനിമ മേഖലയിൽ കാരവാൻ തരംഗം പണ്ട് മുതലേ ഉളളതാണ്. സൂപ്പർസ്റ്റാറുകൾ കാരവാൻ സ്വന്തമാക്കുക എന്നത് വലിയ കാര്യമല്ലെങ്കിലും സംവിധായകൻ ഒരു കാരവാൻ സ്വന്തമാക്കുന്നത് വലിയ കാര്യം തന്നെയാണ് കേട്ടോ. മലയാള സിനിമയിലെ ഹിറ്റ്മേക്കർ സംവിധായകൻ ജിത്തു ജോസഫ് ഇനി ലൊക്കേഷനുകളിലേക്ക് എത്തുന്നത് തൻ്റെ പുത്തൻ കാരവാനിലായിരിക്കും. ഭാരത് ബെൻസ് 1017 CHS മോഡലിൻ്റെ ഷാസി സ്വന്തമാക്കിയിരിക്കുകയാണ് ജിത്തു. കാരവാൻ ആപ്ലിക്കേഷനിലാണ് വാഹനം ഡെലിവെറിയെടുത്തിരിക്കുന്നത്. കാരവാൻ മോഡലിന് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന ഷാസിയാണ് 1017 CHS .
Advertisement

ഏറ്റവും ചെറിയ കാറിന് വില കൂട്ടി

ഇലക്‌ട്രിക് കാർ വിപണിയിൽ രൂപം കൊണ്ടും വില കൊണ്ടും പ്രായോഗികത കൊണ്ടും വിസ്‌മയിപ്പിച്ച മോഡലാണ് എംജി കോമെറ്റ്. ടാറ്റ നാനോ പരാജയപ്പെട്ടുപോയ ഇത്തിരി കുഞ്ഞൻ രൂപം എത്രത്തോളം ഇന്ത്യക്കാർക്ക് ഉപകാരപ്പെടുമെന്ന് വ്യക്തമായി കാണിച്ചുതരാനും വാഹനത്തിനായി. ജോലിക്ക് പോവുന്ന സ്ത്രീകൾ വരെ ഇപ്പോൾ കോമെറ്റിലേക്കായി യാത്ര. നാട്ടിലൂടെ സ്കൂട്ടറിൽ പെട്രോളടിച്ച് കറങ്ങുന്നതിലും ലാഭമാണ് കോമെറ്റ് കൂടെയുണ്ടെങ്കിൽ. വീട്ടിൽ സോളാർ കൂടിയുണ്ടെങ്കിൽ വെയിലും മഴയും ഏൽക്കാതെ യാത്രകൾ ഫ്രീയായി നടക്കുകയും ചെയ്യും. എന്തിന് ഓട്ടോറിക്ഷ വിളിച്ചാലും കോമെറ്റ് ഇവി ചാർജ് ചെയ്യുന്നതിലും കൂടുതൽ പണം വേണ്ടിവരുമെന്നതാണ് സത്യം.

400 KM റേഞ്ചുള്ള 9-സീറ്റർ ഇലക്‌ട്രിക് കാറുമായി ഹ്യുണ്ടായി

മൾട്ടി പർപ്പസ് വാഹനങ്ങൾ അല്ലെങ്കിൽ എംപിവി എന്ന് കേട്ടാൽ ഇന്ത്യക്കാർക്ക് ആദ്യം മനസിലേക്ക് ഓടിവരുന്ന പേര് ടൊയോട്ടയുടെയോ മാരുതി സുസുക്കിയുടേതോ ആവാം അല്ലേ. എന്നാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ നിരയിൽ മിടുക്കനായ ഒരു 9-സീറ്റർ മോഡലുണ്ട് കേട്ടോ. ഇന്ത്യക്കാർക്ക് കിട്ടാക്കനിയായിട്ടുള്ള സ്റ്റാറിയ എംപിവിയുടെ (Hyundai Staria MPV) കാര്യമാണീ പറഞ്ഞുവരുന്നത്. നേരത്തെ ICE എഞ്ചിനിൽ മാത്രം ലഭ്യമായിരുന്ന കാറിൻ്റെ ഇലക്ട്രിക് പതിപ്പിനെ വിപണിയിൽ കൊണ്ടുവന്നിരിക്കുകയാണ് ഹ്യുണ്ടായി. ബ്രസൽസ് മോട്ടോർ ഷോയിലാണ് ഇവി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.

വെറും 91,399 രൂപയ്ക്ക് പുത്തൻ ചേതക് C25 എത്തി

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ കരുത്തരായ ബജാജ് ഓട്ടോ തങ്ങളുടെ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് പുതിയ 'ചേതക് C25' (Bajaj Chetak C25) മോഡല്‍ അവതരിപ്പിച്ചു. നഗരയാത്രകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഈ സ്‌കൂട്ടറിന് 91,399 രൂപയാണ് എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുഞ്ഞത്. കുറഞ്ഞ വിലയില്‍ മികച്ച പ്രകടനം ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ബജാജിന്റെ പുത്തന്‍ ഉല്‍പ്പന്നത്തെ കുറിച്ച് വിശദമായി അറിയാം.

ആദ്യദിനം ഉച്ച വരെ വിറ്റുപോയത് 93689 XEV 9S, XUV 7XO

ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ മുന്‍നിരക്കാരായ മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലുകളായ XEV 9S, XUV 7XO എന്നിവയ്ക്ക് വിപണിയില്‍ വന്‍ വരവേല്‍പ്പ്. ഇന്ന് (14 ജനുവരി 2026) റിസര്‍വേഷന്‍ ആരംഭിച്ച മോഡലുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 93,689 ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. 20,500 കോടിയിലധികം രൂപയുടെ ബുക്കിംഗ് മൂല്യമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ മഹീന്ദ്ര സ്വന്തമാക്കിയത്. പുതിയ കാലഘട്ടത്തിലെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പുറത്തിറക്കിയ ഈ വാഹനങ്ങള്‍ മഹീന്ദ്രയുടെ എസ്‌യുവി പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവയാണ്.
Advertisement

ആദ്യമായി ഇന്ത്യയിൽ നിർമിച്ച മെയ്ബാക്ക് എസ്‌യുവിയുമായി ബെൻസ്

സ്വന്തമായി ആനയുണ്ടെന്ന് പറയുന്നതുപോലെയാണ് വീട്ടിൽ ഒരു ബെൻസുള്ളതിൻ്റെ ഗമ. ആഡംബര കാറുകൾ ഇന്ത്യയിൽ പലതരമുണ്ടെങ്കിലും ത്രീ-സ്റ്റാർ എംബ്ലത്തിൻ്റെ പവർ ഒന്ന് വേറെ തന്നെയാണ്. അതിനാൽ തന്നെ ഇന്ത്യക്കാരോട് ജർമൻ വാഹന നിർമാതാക്കൾക്ക് പ്രത്യേകമൊരു അടുപ്പവുണ്ട്. സിനിമാക്കാരുടെയും കോടീശ്വരൻമാരുടെയും പ്രിയങ്കരനായ മെർസിഡീസ് ഇപ്പോഴിതാ ഇന്ത്യൻ വിപണിക്കായി ഏറ്റവും പുതിയ 2026 മെയ്ബാക്ക് GLS എസ്‌യുവി (Mercedes Maybach GLS) പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. മെർസിഡീസ് ബെൻസ് തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ മെയ്ബാക്ക് എന്ന പ്രത്യേകതയോട് കൂടിയാണ് അത്യാഡംബര മോഡൽ കടന്നുവരുന്നത്.

5.59 ലക്ഷത്തിന് 6 എയര്‍ബാഗും 360 ഡിഗ്രി ക്യാമറയുമായി പഞ്ച്

കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോര്‍സ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. മുന്‍ഗാമിയില്‍ നിന്ന് വിലയില്‍ നേരിയ മാറ്റം മാത്രമാണ് പഞ്ചിന്റെ മുഖംമിനുക്കിയ പതിപ്പിനുള്ളത്. 5.59 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാകുന്ന ഈ മോഡല്‍ അതിന്റെ സെഗ്‌മെന്റില്‍ ഇതുവരെ കാണാത്ത ആധുനിക സവിശേഷതകളുമായാണ് എത്തിയിരിക്കുന്നത്. സുരക്ഷയ്ക്കും പ്രകടനത്തിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളാണ് വാഹനത്തില്‍ കമ്പനി വരുത്തിയിട്ടുള്ളത്. പഞ്ചിനെ മൊഞ്ചാക്കുന്ന ആ സുപ്രധാന ഫീച്ചറുകള്‍ നമുക്ക് പരിശോധിക്കാം.

മഹീന്ദ്രയുടെ പുത്തൻ എസ്‌യുവിക്കായുള്ള ബുക്കിംഗ് തുടങ്ങി

പുതുമോഡലുകൾ അവതരിപ്പിച്ച് ഇന്ത്യക്കാരെ 2020 മുതൽ മറ്റൊരു വിധത്തിൽ വിസ്‌‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് സാക്ഷാൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. രണ്ടാംതലമുറ ഥാർ മുതൽ ഇങ്ങോട്ട് പുറത്തിറക്കിയിരിക്കുന്ന ഓരോ മോഡലുകളും എല്ലാ തലത്തിലും മികവുറ്റതാണ്. അവിടുന്ന് അങ്ങോട്ട് തങ്ങളുടെ ഇമേജ് പൊടിതട്ടിയെടുക്കാനും കമ്പനിക്കായിരുന്നു. XUV700, സ്കോർപിയോ N, ബൊലേറോ നിയോ, ഥാർ റോക്‌സ്, XUV 7XO, BE 6, XEV 9e എന്നീ ന്യൂജെൻ പിള്ളേരെല്ലാം മഹീന്ദ്രയെ വിൽപ്പനയിൽ കൈയയച്ച് സഹായിച്ചതോടെ മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറാൻ മഹീന്ദ്രയ്ക്ക് സാധിച്ചു.

പുത്തന്‍ ഥാര്‍ റോക്‌സ് വാങ്ങി വെറും വര്‍ഷ'

മലയാളം ടെലിവിഷന്‍ അവതാരകയും പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ വര്‍ഷ രമേഷ് (Varsha Ramesh) മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി മോഡലായ ഥാര്‍ റോക്‌സ് (Mahindra Thar ROXX) സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ബിഎംഡബ്ല്യു X1 സ്വന്തമാക്കിയ വര്‍ഷ ഥാര്‍ റോക്‌സ് സ്വന്തം അച്ഛന്റെ ഇഷ്ട പ്രകാരമാണ് വാങ്ങിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ജനപ്രിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായ വര്‍ഷ ബോഗണ്‍വില്ലെ, സാഹസം എന്നീ സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്നിരുന്നു.
Advertisement

ഇനി പെട്രോൾ പമ്പിൽ തന്നെ കാർ സർവ്വീസ്!

ഒരു കാർ നിർമ്മാതാവിൻ്റെ വിജയത്തിന് ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണല്ലോ മികച്ച സർവീസ് നൽകുക എന്നത്. പുതിയൊരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ അതിൻ്റെ സർവ്വീസ് സൗകര്യങ്ങളും ഗുണനിലവാരവും സസൂക്ഷ്മം വിലയിരുത്താറുണ്ട്. മികച്ച സർവ്വീസ് ലഭ്യമല്ലെങ്കിൽ ആ ബ്രാൻഡിൽ വിശ്വാസം നഷ്ടപ്പെടുകയും മറ്റ് ബ്രാൻഡുകൾ തേടാൻ നിർബന്ധിതരാകുകയും ചെയ്യാം. ഇന്ത്യൻ വാഹന വിപണിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മാരുതി സുസുക്കിയുടെ സുപ്രധാന വിജയരഹസ്യങ്ങളിലൊന്ന് അവരുടെ വിപുലമായ സർവ്വീസ് ശൃംഖലയാണ്. രാജ്യത്തുടനീളം 2,882 നഗരങ്ങളിലായി 5,780 സർവ്വീസ് സെന്ററുകളാണ് മാരുതി സുസുക്കിക്കുള്ളത്.

ബിസിനസ്സ് വളര്‍ത്താന്‍ ഇതാ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍

ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ സീലിയോ ഇ-മൊബിലിറ്റി തങ്ങളുടെ പ്രമുഖ കാര്‍ഗോ ഇലക്ട്രിക് സ്‌കൂട്ടറായ ലോജിക്‌സിന്റെ (Logix) 2026 ഫേസ്ലിഫ്റ്റ് പതിപ്പ് വിപണിയിലിറക്കി. ഡെലിവറി പാര്‍ട്ണര്‍മാര്‍, ഗിഗ് വര്‍ക്കര്‍മാര്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 56,551 രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില ആരംഭിക്കുന്നത്.ലോജിസ്റ്റിക്‌സ് മേഖലയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മെച്ചപ്പെട്ട സ്‌റ്റൈലിംഗും മികച്ച പ്രകടനവുമാണ് ഈ പുതിയ വേരിയന്റില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന തെന്ന് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

എസ്‌യുവിക്ക് 98,000 രൂപയുടെ ഓഫറുമായി ഹ്യുണ്ടായി

ഇന്ത്യയിലെ മൈക്രോ എസ്‌യുവി വിഭാഗത്തിൽ ടാറ്റ പഞ്ചിൻ്റെ ഭരണം അവസാനിപ്പിക്കാനായി സാക്ഷാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി നിർമിച്ചെടുത്ത മോഡലായിരുന്നു എക്സ്റ്റർ. മികച്ച ഡിസൈനും അൾട്രാ മോഡേൺ ഫീച്ചേഴ്‌സുമായി എത്തിയ കമ്പനിയുടെ എൻട്രി ലെവൽ എസ്‌യുവിക്ക് നല്ല തുടക്കമാണ് നേടിയെടുക്കാനായതും. പക്ഷേ എന്തുകൊണ്ടോ പഞ്ചിനെപ്പോലെ മസ്ക്കുലർ ലുക്ക് കക്ഷിക്ക് ഇല്ലാതെ പോയത് വിനയായി. പഞ്ചിനില്ലാതിരുന്ന ഫോർ സിലിണ്ടർ എഞ്ചിൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊടുത്തിട്ടും വിൽപ്പന ടാറ്റയുടെ ഏഴയലത്ത് എത്തിയില്ല. എങ്കിലും നല്ലൊരു മിനി ഫാമിലി എസ്‌യുവിയായി ഇന്നും എക്സ്റ്റർ അരങ്ങുതകർക്കുന്നുണ്ട്.

ഇലക്‌ട്രിക് കാർ 65,000 രൂപ വിലക്കുറവിൽ വിറ്റഴിച്ച് എംജി

ഇന്ത്യയിൽ വിമാനത്തിലേത് പോലുള്ള യാത്രാസുഖം സമ്മാനിച്ച് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ വാഹനമാണ് എംജി വിൻഡ്‌സർ (MG Windsor EV). ഇലക്‌ട്രിക് കാർ വിപണിയിൽ വളരെ വേഗം ഇത്രയും സ്വീകാര്യത നേടിയെടുത്ത മറ്റൊരു ഇവിയുണ്ടോയെന്ന് വരെ സംശയമാണ്. 2025 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ വൈദ്യുത വാഹനമായി മാറിയ വിൻഡ്‌സർ ഇവി പലരുടേയും ഡ്രീം കാർ കൂടിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ മോഡലിന് ആദ്യമായി ഡിസ്കൌണ്ട് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. അതും 65,000 രൂപയുടെ അടിപൊളി ഓഫറുമായിട്ടാണ് എംജിയുടെ വരവ്.
Advertisement

1.04 ലക്ഷത്തിന് 550 KM ഓടുന്ന സ്പോർട്സ് ബൈക്കോ?

സ്പോർട്ടി ലുക്കും കരുത്തുറ്റ പ്രകടനവും ഒപ്പം പോക്കറ്റിന് താങ്ങാനാവുന്ന മികച്ച ഫീച്ചറുമുളള ഒരു ബൈക്കാണ് നിങ്ങൾ തേടുന്നതെങ്കിൽ, ഹീറോ എക്സ്ട്രീം 160R ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്നുറപ്പാണ്. 160cc വിഭാഗത്തിൽ ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചെ എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുയർത്തുന്ന ഈ മോഡൽ, ഹീറോയുടെ വിശ്വസനീയമായ പ്രകടന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന മോഡലാണ്. ഈ ബൈക്കിന്റെ വിലയും ഫീച്ചറുകളും വിശദമായി നോക്കിയാലോ.ബജാജ് പൾസറുമായി ഹീറോ എക്സ്ട്രീം 160യുടെ ചില വ്യത്യാസങ്ങളും ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഓല മുഹൂർത്ത മഹോത്സവത്തിൽ ഓഫർ പെരുമഴ, 2 ദിവസം മാത്രം

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ ജനപ്രിയ ക്യാമ്പയിനായ 'മുഹൂര്‍ത്ത മഹോത്സവം' വീണ്ടും അവതരിപ്പിച്ചു. 'പ്രരംഭ് 2026'-ന് മുന്നോടിയായാണ് ഈ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (ജനുവരി 14) മുതല്‍ രണ്ട് ദിവസത്തേക്കാണ് ഈ പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ 4680 ഭാരത് സെല്‍ (4680 Bharat Cell) അടിസ്ഥാനമാക്കിയുള്ള വാഹനങ്ങള്‍ക്കാണ് ഈ ക്യാമ്പയിനില്‍ പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. ഈ ഓഫറിന് കീഴില്‍ ഓല ശക്തി, S1 പ്രോ പ്ലസ് (S1 Pro+), റോഡ്സ്റ്റര്‍ X+ തുടങ്ങിയ മോഡലുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ നിർമാണം തുടങ്ങി യമഹ

ഇലക്‌ട്രിക് സ്‌കൂട്ടർ നിരയിലെ ഭീമൻമാരെ തകർക്കുവാനായി ഇന്ത്യയിലേക്ക് പുത്തൻ വൈദ്യുത സ്‌കൂട്ടറുമായി കടന്നുവരിയാണ് സാക്ഷാൽ യമഹ (Yamaha Electric Scooter). ഓല, ഏഥർ, ഒഖിനാവ തുടങ്ങിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ ആധിപത്യം സ്ഥാപിച്ച വിപണിയെ ടിവിഎസും ഹീറോയും ബജാജും ചേർന്ന് കൈപ്പിടിയിലാക്കിയപ്പോൾ കാഴ്ച്ചക്കാരായി ഗ്യാലറിയിലിരുന്ന യമഹ ഒടുവിൽ കളത്തിലിറങ്ങി കളിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അടുത്തിടെ പ്രദർശിപ്പിച്ച EC-06 ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് യമഹ. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി നിർമാണം കമ്പനി ആരംഭിച്ചതോടെ എതിരാളികളുടെ നെഞ്ചിൽ തീപടർന്നിട്ടുണ്ടാവും.

ഏഥർ റിസ്ത ഇനി തമിഴിൽ സംസാരിക്കും

ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജി, തങ്ങളുടെ റിസ്ത ഫാമിലി സ്കൂട്ടറിനായി തമിഴ് ഭാഷാ ഡാഷ്‌ബോർഡ് അവതരിപ്പിച്ചു. പ്രാദേശിക ഭാഷാ പിന്തുണയ്ക്കുന്നതിൻ്റെ ഭാഗമാണിത്. ചാർജിങ്, നാവിഗേഷൻ വിവരങ്ങൾ തമിഴിൽ ലഭ്യമാകുന്നതോടെ ഇത് പ്രാദേശിക ഉപയോക്താക്കൾക്ക് സ്കൂട്ടർ ഉപയോിക്കുന്നത് കൂടുതൽ എളുപ്പമാക്കും. റിസ്‌ത Z ലൈൻ ഉപയോക്താക്കൾക്കാണ് തമിഴ് ഡാഷ്‌ബോർഡ് ലഭ്യമാവുക. S ട്രിമ്മുകൾക്ക് ഇത് ലഭ്യമാവില്ല എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്ത മാസം മുതൽ OTA (ഓവർ-ദി-എയർ) അപ്‌ഡേറ്റ് വഴി ഈ ഫീച്ചർ ലഭ്യമാകും. എന്നാൽ, 2026 ഫെബ്രുവരി മുതൽ അപ്‌ഡേറ്റ് പൂർണ്ണമായി പുറത്തിറക്കുമെന്നും ഏഥർ അറിയിക്കുന്നു. സ്കൂട്ടറിൽ ഹിന്ദി കഴിഞ്ഞ വർഷം ചേർത്തിരുന്നു.
Advertisement

പഴയ പഞ്ചിനേക്കാള്‍ പുതിയതിനെ മികച്ചതാക്കുന്നവ

ഇന്ത്യന്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ടാറ്റ പഞ്ചിന്റെ ഏറ്റവും പുതിയ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് (Tata Punch Facelift) ഇന്ന് പുറത്തിറങ്ങി. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ മൈക്രോ എസ്‌യുവിയെ കൂടുതല്‍ ജനകീയമാക്കുന്നതിനായി എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും സുരക്ഷയിലും വന്‍ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. 5.59 ലക്ഷം മുതല്‍ 10.54 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്‌സ്-ഷോറൂം വില. ഔട്ട്‌ഗോയിംഗ് മോഡലും പുത്തന്‍ മോഡലും തമ്മിലുള്ള പ്രധാന മാറ്റങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

ആഡംബര കാറുകളെ വെല്ലുന്ന XUV 7XO!

മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിൽ ഏറ്റവും മോഡേണും ഡിമാൻ്റും വർധിച്ച് നിൽക്കുന്ന 7 സീറ്റർ എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര XUV 7XO. ആഡംബര കാറുകളേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന ടെക്നോളജിയും ഫീച്ചറുകളും ഈ വാഹനത്തിൽ ലഭ്യമാണ്. XUV 7XO വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് വേണ്ടി, കൂടുതൽ ഉതകുന്ന മൂന്ന് വേരിയന്റുകൾ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. XUV 7XO നിരയിലെ ഏറ്റവും മികച്ച ഓപ്ഷനാണ് ബേസ് മോഡലാണ് AX വേരിയന്റ്.

5-സ്റ്റാർ സേഫ്റ്റി വെറുതേ കിട്ടിയതല്ലെന്ന് പുത്തൻ പഞ്ച്

സേഫ്റ്റിയുടെ കാര്യത്തിൽ യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ച്ചകൾക്കും തയാറാല്ലാത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). ടിയാഗോ മുതൽ സഫാരി വരെ നീളുന്ന വാഹന നിരയിൽ എല്ലാവരും സുരക്ഷയുടെ കാര്യത്തിൽ കിടിലമാണ്. എൻട്രി ലെവൽ മോഡലുകളായ ടിയാഗോയും ടിഗോറും ഒഴികെ ബാക്കിയുള്ള കമ്പനിയുടെ കാറുകളെല്ലാം ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ളവരാണ്. ദേ പുതുതായി അവതരിച്ച പഞ്ച് ഫെയ്‌സ്‌ലിഫ്റ്റും (Punch Facelift) ഭാരത് NCAP ഇടിപ്പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി എത്തിയിരിക്കുകയാണ്. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിലും 5-സ്റ്റാറാണ് ഈ മൈക്രോ എസ്‌യുവി.

സർവീസിന് ചെന്ന ഗുസ്തി രാജാവ് മടങ്ങിയത് പുതിയ കാറുമായി!

നയന്റീസ് കിഡ്‌സിന്റെ കുട്ടിക്കാലം ശോഭനമാക്കിയ വ്യക്തികളില്‍ ഒരാളാണ് ജോണ്‍ സീന. ലോകപ്രശസ്ത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരവും ഹോളിവുഡ് നടനുമായ ജോണ്‍ സീന തന്റെ അവസാന മത്സരം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണീരണിഞ്ഞവര്‍ നിരവധിയാണ്. പ്രഫഷനല്‍ റസ്‌ലിംഗില്‍ നിന്ന് വിരമിച്ച താരം തന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ ഹോണ്ട പ്രെലൂഡ് (Honda Prelude) ചേര്‍ത്തിരിക്കുകയാണ്. തന്റെ സിവിക് ടൈപ്പ്-ആര്‍ സര്‍വീസിനായി ഷോറൂമില്‍ എത്തിയപ്പോഴാണ് താരം 2026 മോഡല്‍ പ്രെലൂഡ് വാങ്ങിയത്. ഹോണ്ടയുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ 'ബൂസ്റ്റ് ബ്ലൂ' സുന്ദരിയെ പരിചയപ്പെടുത്തിയത്.
Advertisement

വിന്‍ഫാസ്റ്റിന് 4 മാസത്തിനുള്ളില്‍ 1,000 യൂണിറ്റ് വിൽപ്പന

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവെച്ച് വെറും നാല് മാസത്തിനുള്ളില്‍ നിര്‍ണ്ണായക നേട്ടം കൈവരിച്ച് വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് (VinFast). 1,000 വാഹനങ്ങള്‍ എന്ന വില്‍പന നാഴികക്കല്ല് പിന്നിട്ടതോടെ ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി വിന്‍ഫാസ്റ്റ് മാറി. 2025 സെപ്റ്റംബറിലാണ് വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. 2025 ഡിസംബര്‍ മാസത്തില്‍ മാത്രം 375 യൂണിറ്റുകള്‍ വിറ്റഴിച്ച വിന്‍ഫാസ്റ്റ് ഹ്യുണ്ടായി, കിയ, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളെ പിന്നിലാക്കി എന്നതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണം.