പുതുചരിത്രം തീർത്ത് ടാറ്റയുടെ മൊഞ്ചൻ എസ്‌യുവി!
ഓട്ടോമൊബൈൽസ്
- 9 month, 26 days ago
ടാറ്റ മോട്ടോർസിൻ്റെ എസ്‌യുവി നിരയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ളത് പഞ്ചിനോ നെക്സോണിനോ ആയിരിക്കും അല്ലേ. എന്നാൽ കൂട്ടത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള മോഡലുകളിൽ ഒന്നാണ് ഹാരിയർ. ദേസി റേഞ്ച് റോവർ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ മോഡലിനും വണ്ടിഭ്രാന്തൻമാർക്കിടയിൽ പ്രത്യേക ഫാൻബേസാണുള്ളത്. വലിയ വിൽപ്പന കണക്കുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇപ്പോഴിതാ സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ടാറ്റ ഹാരിയർ (Tata Harrier SUV). 2019-ൽ വിപണിയിലെത്തിയതിന് ശേഷം ഇതുവരെ 1.50 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടമാണ് വാഹനം കൈവരിച്ചിരിക്കുന്നത്.