വിപണിയിലെത്തി ആദ്യ 19 ദിവസത്തിൽ വാങ്ങിയത് 16,359 പേർ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയ്ക്ക് ഇന്ത്യയിൽ പ്രത്യേക സ്ഥാനമാണുള്ളത്. RX 100, RX-Z, FZ, R-15, MT-15 എന്നിങ്ങനെ ഒട്ടേറെ കിടിലൻ മോട്ടോർസൈക്കിളുകൾ നമ്മുടെ രാജ്യത്തിന് സമ്മാനിച്ചിട്ടുള്ള ബ്രാൻഡ് പക്ഷേ ഏറെക്കാലമായി ഇന്ത്യയിൽ പുത്തനൊരു ബൈക്ക് പുറത്തിറക്കിയിട്ട്. നിലവിലുണ്ടായിരുന്ന മോഡലുകളെല്ലാം പുതുക്കിപുതുക്കി വെറുപ്പിച്ചുകൊണ്ടിരുന്ന യമഹ പക്ഷേ അടുത്തിടെ കിടിലനൊരു നിയോ റെട്രോ മോട്ടോർസൈക്കിളിനെ രാജ്യത്തിനായി സമ്മാനിക്കുകയുണ്ടായി. ഏറെക്കാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന XSR 155 (Yamaha XSR 155) എത്തിയതോടെ ഷോറൂമിലെല്ലാം വീണ്ടും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

മൈലേജ് ചാമ്പ്യന്‍മാരായ ഈ കാറുകളുടെ വില്‍പ്പന ഇരിട്ടിയായി

കേന്ദ്ര സര്‍ക്കാര്‍ 2025-ല്‍ ചരക്കുസേവന നികുതിയില്‍ (ജിഎസ്ടി) വരുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചെറുകാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ പല മോഡലുകളുടെയും വില ഗണ്യമായി കുറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും വിപുലമായ കോംപാക്ട് കാര്‍ പോര്‍ട്‌ഫോളിയോയുള്ള മാരുതി സുസുക്കി ഇതില്‍ നിന്ന് മികച്ച നേട്ടം കൊയ്യാനായി. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഉള്‍ക്കൊള്ളുന്ന 2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വന്‍ വളര്‍ച്ചയാണ് മാരുതി രേഖപ്പെടുത്തിയിരിക്കുന്നത്. ചെറു കാര്‍ വിപണിയില്‍ കമ്പനി അപ്രതീക്ഷിത മുന്നേറ്റമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്.

5.50 ലക്ഷത്തിൻ്റെ എസ്‌യുവിക്ക് ADAS സേഫ്റ്റി ഫീച്ചർ

മാരുതി സുസുക്കിയുടെ ബജറ്റ് കാറുകളുടെയെല്ലാം പേടി സ്വപ്‌നമായി ടാറ്റ മോട്ടോർസ് അവതരിപ്പിച്ച കുഞ്ഞൻ മൈക്രോ എസ്‌യുവിയാണ് പഞ്ച് (Tata Punch). സേഫ്റ്റിയൊന്നുമില്ലാത്ത ഹാച്ച്ബാക്കുകൾ വാങ്ങിക്കുന്നതിലും നല്ലത് ഇടിപ്പരീക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി സ്വന്തമാക്കിയ ഈ മോഡലാണെന്ന് തിരിച്ചറിയാൻ ഇന്ത്യക്കാർക്ക് അധിക സമയമൊന്നും ആവശ്യമായിരുന്നില്ല. ഗ്ലാമർ വേഷത്തിലെത്തിയ പഞ്ചിനെ ആദ്യ കാഴ്ച്ചയിൽ തന്നെ ഏവരും നെഞ്ചിലേറ്റി. വില കൂടി കേട്ടതോടെ ഷോറൂമിലെത്തുന്നവർക്കെല്ലാം ഈ സ്പോർട് യൂട്ടിലിറ്റി വാഹനം മതിയെന്ന അവസ്ഥയുമായി. ചൂടപ്പം പോലെ വിറ്റഴിഞ്ഞ പഞ്ച് അതിവേഗമാണ് ലക്ഷങ്ങളുടെ വിൽപ്പന കടന്നത്.

മഞ്ജു വാര്യരെ തല്ലിയും തലോടിയും സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോയോ വീഡിയോ മറ്റോ പോസ്റ്റ് ചെയ്താൽ പിന്നെ വൈറലാണ്. ഇത്തവണ BMW R 1250 GS എന്ന പ്രീമിയം അഡ്വെഞ്ചർ ബൈക്ക് ഓടിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്കിരിക്കുകയാണ്. വീഡിയോ പുറത്തുവന്നതോടെ ആരാധകരും ബൈക്ക് പ്രേമികളും ഒരുപോലെ ആവേശത്തിലാണ്. സ്റ്റൈലിഷ് റൈഡിംഗ് ഗിയറുകളോടെ, വളരെ അനായാസത്തോടെയും ആത്മവിശ്വാസത്തോടെയും മഞ്ജു വാര്യർ ബൈക്ക് കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വലിയ, ഭാരമേറിയ അഡ്വെഞ്ചർ ടൂറർ ബൈക്കായ BMW R 1250 GS സാധാരണയായി പരിചയസമ്പന്നരായ റൈഡർമാർ തിരഞ്ഞെടുക്കുന്നതാണ്.
Advertisement

6 ലക്ഷം രൂപയ്ക്ക് എസ്‌യുവി ഉടമയാകാം

ദിവസേനയുള്ള ഓഫീസ് യാത്രകൾക്കായി സ്റ്റൈലിഷും ഇന്ധനക്ഷമതയുമുള്ള ഒരു എസ്‌യുവി തേടുന്നവർക്ക് റെനോ കൈഗർ മികച്ചൊരു ഓപ്ഷനാണ്. നഗരത്തിലെ തിരക്കുകളിലും ഹൈവേകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ കോംപാക്റ്റ് എസ്‌യുവി, കുറഞ്ഞ ബഡ്ജറ്റിൽ പ്രീമിയം ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്നവർക്കിടയിൽ ഏറെ ജനപ്രിയമോഡലാണ. കൈഗറിൻ്റെ വിലയും സവിശേഷതകളും എന്തൊക്കെയെന്ന് വിശദമായി നോക്കിയാലോ.റെനോ കൈഗറിൻ്റെ എക്സ്-ഷോറൂം വില 'ഓതന്റിക്' വേരിയൻ്റിന് 5.76 ലക്ഷം മുതൽ ആരംഭിക്കുന്നു. ടോപ്-എൻഡ് 'എമോഷൻ' വേരിയൻ്റിന് ഇത് ഏകദേശം 10.34 ലക്ഷം വരെയാണ്. ഇനി എഞ്ചിൻ വിശേഷങ്ങളിലേക്ക് കൂടി നോക്കാം.

ഹോണ്ടയുടെ പാളിപോയ രണ്ട് ഇവി സ്കൂട്ടറുകൾ

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പതിറ്റാണ്ടുകളായി ഹോണ്ടയുടെ ആധിപത്യത്തിന് പിന്നിൽ ഹോണ്ട ആക്ടിവ മോഡലിന് വലിയ പങ്കുണ്ട്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ആക്ടിവ, ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിപണിയിലെത്തിക്കുന്നത്. പരമ്പരാഗത സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ടയ്ക്ക് 'രാജാവ്' എന്ന സ്ഥാനം നേടിക്കൊടുത്തതും ഈ ജനപ്രീതിയാണ് എന്ന് ഒരു സംശയവും വേണ്ട. ഇതേ വിജയം ഇലക്ട്രിക് സ്കൂട്ടർ രംഗത്തും ലഭിക്കുമെന്നാണ് ഹോണ്ട ആഗ്രഹിച്ചത് ഇതിനായി ഹോണ്ട ആക്ടിവ ഇ (Honda Activa e), ഹോണ്ട ക്യുസി1 (Honda QC1) എന്നീ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ കമ്പനി പുറത്തിറക്കിയെങ്കിലും, ഇന്ത്യൻ ഉപഭോക്താക്കളുടെ വലിയ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ല.

TATA SIERRA കണ്ടപ്പോൾ പൊലീസ് ചെയ്തത് കണ്ടോ

ഇന്ത്യൻ വിപണിയിൽ ടാറ്റാ സിയറ രണ്ടാമതും എത്തിയതിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. എന്നാൽ, ഈ വാഹനവുമായി ബന്ധപ്പെട്ട് ചണ്ഡിഗഡിൽ നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സാധാരണഗതിയിൽ രേഖകളോ ഗതാഗത നിയമലംഘനങ്ങളോ പരിശോധിക്കാൻ വാഹനങ്ങൾ നിർത്തുന്ന പോലീസുകാർ, ഒരു ടാറ്റാ സിയറയെ അവർക്ക് വേണ്ടി മാത്രം നിർത്തിയതാണ് ഈ സംഭവത്തെ വ്യത്യസ്തമാക്കുന്നത്. tv1indialive ഇൻസ്റ്റാഗ്രാം പേജിൽ പുറത്തുവിട്ട വീഡിയോ പെട്ടെന്നാണ് വൈറലായത്. 1991 മുതൽ 2003 വരെ ഇന്ത്യൻ വിപണിയിൽ ലഭ്യമായിരുന്ന ടാറ്റ സിയറ, ഏകദേശം 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ നവംബർ 25-നാണ് പുതിയ രൂപത്തിൽ വീണ്ടും അവതരിപ്പിച്ചത്.

TESLA എന്ന വൻമരം വീണു! ഒന്നാം സ്ഥാനം സ്വന്തമാക്കി BYD

ഇലക്ട്രിക് കാറുകളെ ആഗോളതലത്തിൽ ജനകീയമാക്കിയത് ടെസ്‌ലയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. കളിപ്പാട്ടങ്ങളായി കണ്ടിരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക്, ടെസ്‌ലയുടെ ഗുണമേന്മയും സാങ്കേതികവിദ്യയും പുതിയ ഒരു മാനം നൽകി എന്ന് തന്നെ പറയാം. ഇത് ആഗോള വിൽപ്പന ഗണ്യമായി വർധിക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്. ലോകത്തെ ഒന്നാം നമ്പർ ഇലക്ട്രിക് കാർ നിർമ്മാതാക്കളായിരുന്ന ടെസ്‌ലയെ മറികടന്ന് ചൈനീസ് സ്ഥാപനമായ ബി.വൈ.ഡി. (BYD) ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 2026 ജനുവരിയിലെ റിപ്പോർട്ടുകളിൽ നിന്ന് സ്ഥീരികരിച്ചിരിക്കുന്നത്.
Advertisement

പഴയ കാറുകളുടെ വില കുത്തനെ ഇടിയാൻ സാധ്യത

ഇന്ത്യ BS7 എമിഷൻ നോർമുകളിലേക്ക് മാറാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, പഴയ കാർ ഉടമകളിൽ ആശങ്ക വർധിക്കുകയാണ്. പുതിയ നിയമങ്ങൾ പരിസ്ഥിതി സൗഹൃദമാകുമെങ്കിലും, നിലവിലുള്ള BS4, BS6 കാറുകളുടെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങൾ ശക്തമാകുന്നു. പ്രത്യേകിച്ച് റീ-സെയിൽ വിലയെ ഇത് എങ്ങനെ ബാധിക്കും എന്നതാണ് പ്രധാന ചർച്ച. BS7 നടപ്പാകുന്നതോടെ പഴയ കാറുകൾ നിരോധിക്കുമോ എന്ന് പോലും ഭയം പലർക്കുമുണ്ട്. എന്നാൽ, മുൻ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ ഉടൻ റോഡിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എന്നിരുന്നാലും, പുതിയ നിയമങ്ങൾ വന്നാൽ പഴയ കാറുകൾക്ക് അധിക നിയന്ത്രണങ്ങളും ഉപയോഗപരിധികളും ഉണ്ടാകാൻ സാധ്യതയുണ്ട്.

27KM മൈലേജുളള എസ്‌യുവി കാത്തിരിക്കുന്നത് 35000 പേർ

മാരുതി സുസുകിയുടെ കോംപാക്ട് എസ്‍യുവി ശ്രേണിയിലെ പുതിയ താരമായ വിക്ടോറിസ് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യത നേടിയിരിക്കുകയാണ്. വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ 70,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായിട്ടാണ് ഇപ്പോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ നേട്ടം മാരുതിക്ക് ശക്തമായ ആത്മവിശ്വാസം നൽകുന്നു. ഇനിയിപ്പോൾ 2026-ൽ മാരുതി സുസുക്കിയെ പിടിച്ചാൽ കിട്ടൂല്ല എന്ന് തന്നെ പറയാം. ഡിസംബർ മാസത്തിലെ വിൽപ്പന കണക്കുകൾ വിക്ടോറിസ് ജനപ്രിയത വ്യക്തമാക്കുന്നുണ്ട്. മാരുതി കഴിഞ്ഞ മാസം ആകെ 38,000 കോംപാക്ട് എസ്‍യുവികൾ വിറ്റഴിച്ചപ്പോൾ, അതിൽ 14,000 യൂണിറ്റ് വിക്ടോറിസ് ആയിരുന്നു.

ഇന്ത്യയുടെ പറക്കും ടാക്സി യാഥാര്‍ത്ഥ്യമാകുന്നു

നഗരം ഏതായാലും അവിടെ വസിക്കുന്നവരെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന ഒന്നാണ് ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബ്ലോക്കുകളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒന്നിലേറെ നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. ഇനി ജീവിതത്തിലെ വിലപ്പെട്ട സമയം ഗതാഗതക്കുരുക്കില്‍ കളയുന്നതിനെ ഓര്‍ത്ത് ഇന്ത്യക്കാര്‍ക്ക് നിരാശരാകേണ്ടി വരില്ല. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന 'പറക്കും ടാക്സികള്‍' (Flying Taxis) ഇന്ത്യന്‍ ആകാശത്ത് ചിറകുവിരിക്കാന്‍ ഇനി അധികകാലം വേണ്ട. ഇതിന്റെ ഭാഗമായുള്ള നിര്‍ണായകമായ പരീക്ഷണങ്ങള്‍ക്ക് ബെംഗളൂരുവില്‍ വിജയകരമായി തുടക്കം കുറിച്ചു. കര്‍ണാടകയില്‍ നിന്നുള്ള സരള ഏവിയേഷന്റെ പറക്കും ടാക്സിയെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ക്രെറ്റയ്ക്ക് പൂട്ടിടാൻ ന്യൂജെൻ എസ്‌യുവി വരുന്നു

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യത്തിന് തടയിടാൻ ഇന്ത്യയിലേക്ക് പുതിയൊരു മോഡൽ കൂടി എത്തുകയാണ്. പണ്ട് തുടക്കകാലത്ത് ക്രെറ്റയ്ക്ക് ഏറ്റവും കൂടുതൽ ഭീഷണിയായിരുന്നു റെനോ ഡസ്റ്ററാണ് ന്യൂജെൻ ലുക്കിൽ തിരിച്ചുവരവിന് ഒരുങ്ങുന്നത്. 2026 ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ പുതുതലമുറ മോഡലിനെ രാജ്യത്തിന് സമ്മാനിക്കാനാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ തയാറെടുക്കുന്നത്. 2022-ൽ ഔദ്യോഗികമായി പടിയിറങ്ങിയ ഡസ്റ്റർ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോൾ പ്രതീക്ഷകൾക്കും ഏറെ വകയുണ്ട്. എന്നാൽ മുമ്പത്തേക്കാൾ ഏറെ വെല്ലുവിളികളും റെനോയുടെ എസ്‌യുവിയെ കാത്തിരിപ്പുണ്ടെന്നതും ശ്രദ്ധേയമാവും.
Advertisement

11 ലക്ഷത്തിന് വാങ്ങാൻ സെൽറ്റോസോ ക്രെറ്റയോ മികച്ചത്!

മിഡ്-സൈസ് എസ്‌യൂവി വിഭാഗത്തിൽ കിയ അടുത്തിടെ പുറത്തിറക്കിയ പുത്തൻ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റയുമായി ശക്തമായ മത്സരം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സ്റ്റൈൽ, ഫീച്ചറുകൾ, പെർഫോമൻസ് എന്നിവയിൽ രണ്ടും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കാര്യം രണ്ട് പേരും സഹോദര മോഡലുകളാണെങ്കിലും ഉപഭോക്താക്കളുടെ താൽപ്പര്യവും ഇഷ്ടവും രണ്ട് വാഹനങ്ങളോടും വ്യത്യസ്ത രീതിയിലാണ്. അത് കൊണ്ട് മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലെ രണ്ട് കിടിലൻ മോഡലുകളെ ഒന്ന് വിശദമായി താരതമ്യം ചെയ്യുകയാണ്. 2026-ൽ പുതിയ എസ്‌യൂവി വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് ഈ ലേഖനം വളരെ ഉപകാരപ്രദമാകുമെന്ന് ഓർമിപ്പിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ടീമില്‍ സീറ്റുറപ്പിച്ചതോടെ യാത്ര ഉറൂസിലാക്കി പേസര്‍

ഇന്ത്യയില്‍ ഏറ്റവും ഗ്ലാമാറും പണക്കൊഴുപ്പുമുള്ള കായിക വിനോദമായ ക്രിക്കറ്റില്‍ പേരെടുത്താല്‍ കളിക്കാരുടെ ജീവിതം തന്നെ മൊത്തത്തില്‍ മാറുന്നത് നാം കണ്ടിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ഒരുവശത്ത് പ്രശസ്തിക്കൊപ്പം ബാങ്ക് ബാലന്‍സും കൂടുന്നു. ഐപിഎല്ലാണ് നിരവധി യുവതാരങ്ങളുടെ തലവര മാറ്റിയത്. ഐപിഎല്‍ വഴി ദേശീയ ടീമിലെത്തി നാലാള്‍ അറിയുന്ന നിലയിലെത്തി കഴിയുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ വില കൂടിയ ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ പേസര്‍ ഹര്‍ഷിത് റാണയാണ് (Harshit Rana) ഇപ്പോള്‍ ആഡംബര കാറുകളുടെ ലോകത്തേക്ക് ചുവടുവെച്ചിരിക്കുന്നത്.

ഡിസംബർ മാസം ഹോണ്ടയ്ക്ക് കഷ്ടക്കാലം

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) 2025 ഡിസംബറിലെ പ്രതിമാസ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. ആഭ്യന്തര, കയറ്റുമതി വിൽപ്പന ഉൾപ്പെടെ 8,159 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2024 ഡിസംബറിലെ 9,460 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 13.75 ശതമാനത്തിൻ്റ കുറവാണ്, അതായത് 1,301 യൂണിറ്റുകളുടെ ഇടിവ് ആണ് രേഖപ്പെടുത്തിയത്. എങ്കിലും, 2030-ഓടെ ഏഴ് എസ്‌യുവികൾ ഉൾപ്പെടെ 10 പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഹോണ്ടക്ക് വലിയ പദ്ധതികളുണ്ടെന്ന് കമ്പനി അറിയിച്ചിരുന്നു.
Advertisement

2025-ല്‍ മൈലേജ് കിംഗ് എത്തിയത് 1.94 ലക്ഷം വീടുകളിൽ

പുതുവര്‍ഷം പിറന്നതോടെ വാഹന നിര്‍മ്മാതാക്കളും 2025 കലണ്ടര്‍ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് കൊണ്ടിരിക്കുകയാണ്. പതിവ് പോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച കമ്പനി മാരുതി സുസുക്കിയാണ്. 12 മാസം കൊണ്ട് മൊത്തം 23 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പനയുമായി മാരുതി റെക്കോഡ് തിരുത്തി. പോയ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കാര്‍ എന്ന നേട്ടം മാരുതി സുസുക്കി വാഗണ്‍ ആര്‍ (Maruti Suzuki Wagon R) സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഏകദേശം രണ്ട് ലക്ഷത്തോളം ഉപഭോക്താക്കളാണ് ഈ ടോള്‍ ബോയ് ഹാച്ച്ബാക്ക് തിരഞ്ഞെടുത്തത്.

മെയ്‌ഡ് ഇൻ ഇന്ത്യ എസ്‌യുവിയുടെ ഡിമാൻ്റിൽ കണ്ണുതള്ളി മാരുതി

ഇന്ത്യയിൽ തന്നെ നിർമിക്കുന്ന വാഹനങ്ങൾ ഇന്ത്യൻ വാഹന വിപണിയിൽ പുറത്തിറക്കാതെ കൊതിപ്പിക്കാൻ പ്രത്യേക കഴിവുള്ളവരാണ് മാരുതി സുസുക്കി. നേരത്തെ വിദേശ വിപണികൾക്കായുള്ള ജിംനി ഇവിടെ നിർമിച്ച് വണ്ടിഭ്രാന്തൻമാരെ ഏറെ കൊതിപ്പിച്ചിട്ടുള്ളവരാണ് മാരുതി. അതുപോലെ തന്നെ ഇപ്പോൾ തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയും ഇവിടെ നിർമിച്ച് വിദേശത്തേക്ക് മാത്രം കയറ്റിയയക്കുകയാണ് ബ്രാൻഡ്. ഇ വിറ്റാര കാണിച്ച് കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കാലം ഇമ്മിണിയായിട്ടുണ്ട്. ഇതുവരെ നമ്മുടെ നിരത്തിലിറക്കാൻ പക്ഷേ കമ്പനിക്ക് സമയമായിട്ടില്ലെന്ന് വേണം കരുതാൻ. അടുത്തിടെ രാജ്യത്ത് പ്രദർശിപ്പിച്ചുവെങ്കിലും ലോഞ്ച് തീയതിയൊന്നും മാരുതി പുറത്തുവിട്ടിട്ടില്ല.

ബസിലെ കമ്പിയിൽ തൂങ്ങി ഓഫീസിൽ പോക്ക് നിർത്തിക്കോ!

ദൈനംദിന യാത്രകൾക്ക് ഏറ്റവും പ്രായോഗികവും ബഡ്ജറ്റ് സൗഹൃദവുമായ മോട്ടോർസൈക്കിളാണ് ടി.വി.എസ് സ്പോർട്ട് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ്, വിശ്വസനീയമായ പ്രകടനം എന്നിവയൊക്കെയാണ് ഈ ബൈക്കിനെ ഏറെ ശ്രദ്ധേയമാക്കുന്ന സവിശേഷതകൾ. 109.7 സി.സി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനുമായാണ് ടി.വി.എസ് സ്പോർട്ട് വിപണിയിലെത്തുന്നത്. ഈ മോഡലിന്റെ വിലയും പ്രധാന സവിശേഷതകളും എന്തൊക്കെയാണെന്ന് വിശദമായി തന്നെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ. ടി.വി.എസ് സ്പോർട്ടിന്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില 55,500 രൂപയിലാണ് ആരംഭിക്കുന്നത്.

കുറഞ്ഞ വിലയില്‍ ടാറ്റ കാര്‍ ഈ മാസം!

ഏറ്റവും പുതിയ എസ്‌യുവിയായ സിയറയുടെ ഡെലിവറിയിലൂടെ ജനുവരിയില്‍ പുതുവര്‍ഷത്തിന് ബ്ലോക്ക്ബസ്റ്റര്‍ തുടക്കമിടാന്‍ പോകുകയാണ് ടാറ്റ മോട്ടോര്‍സ്. ഇതിന്റെ കൂടെ ഒരു പുത്തന്‍ ഉല്‍പ്പന്നം കൂടി പുറത്തിറക്കി 2026-ന് ഡബിള്‍ സ്‌ട്രോംഗ് സ്റ്റാര്‍ട്ട് കൊടുക്കാനാണ് കമ്പനിയുടെ പ്ലാന്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറിയ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയാണ് ഈ മാസം മുഖംമിനുക്കിയെത്തുന്നത്. പഞ്ചിന്റെ പുതുക്കിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ 2026 ജനുവരി 15-ന് വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കാര്‍ടോക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊങ്കല്‍ സീസണില്‍ തന്നെ വാഹനം നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Advertisement

567 KM റേഞ്ചുള്ള ചൈനീസ് കാറിന് വില കൂടും!

ഇന്ത്യൻ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള ബിവൈഡി സീലയൺ 7 ഇലക്ട്രിക് എസ്‌യുവിയുടെ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വില പുതുവർഷം വാഹനമെടുക്കാൻ ആഗ്രഹിക്കുന്നവരുടെ ചങ്ക് തകർക്കുന്ന കാര്യമാണ്. പുത്തൻ വർധനവ് പ്രകാരം, BYD Sealion 7-ന്റെ പ്രീമിയം വേരിയന്റിന് 50,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില 48.90 ലക്ഷത്തിൽ നിന്ന് 49.40 ലക്ഷമായി ഉയർന്നു. അതേസമയം, ടോപ്പ് സ്പെക്ക് പെർഫോമൻസ് വേരിയന്റിന്റെ വിലയിൽ മാറ്റമില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഡിസംബറിൽ പണംവാരി ഹ്യുണ്ടായി; വിറ്റത് 42,416 കാറുകൾ

ഹാച്ച്ബാക്കുകളുടേയും സെഡാനുകളുടേയും യുഗാന്ത്യം അടുത്തുവെന്ന് മനസിലാക്കിയവരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി (Hyundai). ബ്രാൻഡിനായി ഏറ്റവും കൂടുതൽ കച്ചോടം പിടിക്കുന്ന എസ്‌യുവി വിപണിയിൽ ശ്രദ്ധകൊടുത്ത് പണംവാരാനും ഹ്യുണ്ടായിക്ക് കൃത്യമായി സാധിക്കുന്നുണ്ട്. 2025 ഡിസംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ വർഷാവസാനം മികച്ച നിലയിൽ തന്നെ അവസാനിപ്പിക്കാനും സാധിച്ചിട്ടുണ്ട്. അതിനായി ഏറ്റവും കൂടുതൽ സഹായിച്ചത് അടുത്തിടെ വിപണിയിലെത്തിയ വെന്യു കോംപാക്‌ട് എസ്‌യുവിയുടെ (Venue Compact SUV) ന്യൂജെൻ മോഡലാണ്. കഴിഞ്ഞ മാസം 42,416 കാറുകളാണ് ഹ്യുണ്ടായി നിരത്തിലെത്തിച്ചത്.

പൾസറിന്റെ ഈ വാർഷിക ഓഫർ മിസ്സ് ചെയ്യരുത്

ഇന്ത്യയിലെ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് ബജാജ് പള്‍സര്‍. കരുത്തും മികച്ച പ്രകടനവും ഒത്തുചേരുന്ന റൈഡിംഗ് അനുഭവം നല്‍കിക്കൊണ്ടാണ് പള്‍സര്‍ യുവാക്കളുടെ പ്രിയപ്പെട്ട വാഹനമായി മാറിയത്. തുടക്കത്തില്‍ അവതരിപ്പിച്ച DTS-i പോലുള്ള സാങ്കേതികവിദ്യയുടെ കൂടെ ഉയര്‍ന്ന പെര്‍ഫോമന്‍സും സ്പോര്‍ട്ടി ഡിസൈനും പള്‍സറിനെ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചു. നിരന്തരമായ മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വിധേയമായ ബജാജ് പള്‍സര്‍ വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി '25 ഇയേഴ്‌സ് ഓഫ് പള്‍സര്‍ സെലിബ്രേഷന്‍ ഓഫര്‍' പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പള്‍സറിന്റെ പരിമിതകാല ഓഫറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ പരിശോധിക്കാം.

3 ലക്ഷം വീടുകളിൽ എത്തിയ ഇന്ത്യയുടെ ചീപ്പ് കാർ

അടുത്തകാലം വരെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ എന്ന പദവി ലോഡ് ആൾട്ടോയാണ് (Alto) വഹിച്ചിരുന്നതെങ്കിൽ പുതിയ ജിഎസ്‌ടി പരിഷ്ക്കാരങ്ങളോടെ ഈയൊരു കിരീടം മാരുതി സുസുക്കിയുടെ മറ്റൊരു വാഹനം സ്വന്തമാക്കുകയുണ്ടായി. മറ്റാരുമല്ല മൈക്രോ എസ്‌യുവി സ്റ്റൈലുള്ള എസ്-പ്രെസോയാണ് (Maruti Suzuki S-Presso) ആ മിടുക്കൻ. തിരക്കേറിയ നഗരങ്ങളിലൂടെ എസിയിട്ട് അനായാസം കൊണ്ടുനടക്കാനാവുന്ന എസ്-പ്രെസോ സ്ത്രീകളുടെ വരെ ഫേവറീറ്റ് കാറുകളിൽ ഒന്നാണ്. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ ഈസിയാണ്.
Advertisement

സ്വന്തം നാട്ടിൽ അവഗണന, വിദേശികൾക്ക് പ്രിയപ്പെട്ടവൻ!

ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാവായ ബിവൈഡിക്ക് (BYD) 2025 വെല്ലുവിളികൾ നിറഞ്ഞ ഒരു വർഷമായിട്ടാണ് കണക്കാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, 2025-ൽ ബിവൈഡിയുടെ വിൽപ്പന വളർച്ച 7.73 ശതമാനമായി കുറഞ്ഞു. മൊത്തം വിൽപ്പന 46 ലക്ഷം യൂണിറ്റുകളിലെത്തിയെങ്കിലും, ആഭ്യന്തര വിപണിയിലെ കടുത്ത മത്സരം കമ്പനിയുടെ മുന്നേറ്റത്തെ കനത്ത രീതിയിൽ ബാധിച്ചു. ജൂലൈയ്ക്കുശേഷം ചൈനയിലെ ഇലക്ട്രിക് കാർ ഡിമാൻഡ് ദുർബലമായതോടെയാണ് ബിവൈഡി തന്റെ ആദ്യം പ്രഖ്യാപിച്ച വാർഷിക ലക്ഷ്യം 16 ശതമാനം കുറച്ചത്.