ഹേറ്റേഴ്‌സിന് പുത്തന്‍ കാറിലൂടെ മറുപടി നല്‍കി ശ്രുതി തമ്പി

ഗള്‍ഫിലുള്ളവര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കും സുപരിചിതയായ വ്യക്തിയാണ് ശ്രുതി തമ്പി (Sruthi Thampi). ടിക് ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിംഗ് ചെയ്ത് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ശ്രുതി തമ്പിക്ക് ഹേറ്റേഴ്‌സും കുറവല്ല. വിമര്‍ശനങ്ങളെ പ്രോത്സാഹനങ്ങളാക്കി മാറ്റുന്ന താരം പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനോടൊപ്പം ഏറെ നാളായി കൊതിച്ച പുത്തന്‍ എസ്‌യുവി കൂടി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. ദുബായ്‌യില്‍ കഴിയുന്ന ശ്രുതിക്ക് അവിടെ മിനി കൂപ്പര്‍ ഉണ്ടെങ്കിലും നാട്ടിലെ യാത്രകള്‍ മാരുതി സുസുക്കിയുടെ കുഞ്ഞന്‍ കാറായ സെലേറിയോയില്‍ ആയിരുന്നു.

KTM 390 DUKE-നെ വെല്ലുമോ ട്രയംഫ്!

ഇന്ത്യൻ വിപണിയിലെ ഇടത്തരം നേക്കഡ് ബൈക്ക് വിഭാഗത്തിൽ ട്രയംഫ് സ്പീഡ് 400, കെടിഎം 390 ഡ്യൂക്ക് എന്നിവ രണ്ടും കടുത്ത മത്സരമാണ് നടത്തുന്നത്. മോഡേൺ ഡിസൈൻ, മികച്ച പെർഫോമൻസ്, ദൈനംദിന ഉപയോഗം എന്നിവ ഇവയെ യുവാക്കൾക്ക് പ്രിയങ്കരമാക്കുന്ന കാര്യങ്ങളാണ്. സ്പീഡ് 400 സൗകര്യപ്രദമായ റോഡ്‌സ്റ്റർ ആണെങ്കിൽ, 390 ഡ്യൂക്ക് മസ്കുലറും ആവേശകരവുമായ യാത്രാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയിലേത് മികച്ചതെന്ന് ഈ ലേഖനത്തിലൂടെ വിശദമായി തന്നെ നോക്കിയാലോ. ഡിസൈനിൽ, ട്രയംഫ് സ്പീഡ് 400-ന് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ടിയർഡ്രോപ്പ് ടാങ്ക്, നേർത്ത പിൻഭാഗം എന്നിവയുള്ള ആധുനിക-റെട്രോ രൂപകൽപ്പനയാണുള്ളത്.

ലോകത്ത് ഇന്ത്യയിൽ മാത്രം വിൽപ്പനയുളള KTM മോഡൽ

കെടിഎമ്മിന്റെ പ്രീമിയം സൂപ്പർസ്പോർട്ട് മോഡലായ RC390 ആഗോളതലത്തിൽ ഉത്പാദനം നിർത്തിയെങ്കിലും, ഇന്ത്യയിൽ ഇപ്പോഴും വിൽപനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. നിലവിൽ, ഇന്ത്യയിൽ മാത്രമാണ് ആർസി 390 വിൽപ്പനയ്ക്കുള്ളത്. കെടിഎമ്മിന്റെ ഇന്ത്യൻ നിർമ്മാണ പങ്കാളിയായ ബജാജ് ഓട്ടോയാണ് ഈ മോഡൽ പ്രാദേശികമായി രാജ്യത്ത് നിർമ്മിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഒറ്റ സിലിണ്ടർ 373 സിസി എഞ്ചിനുള്ള ഈ മോട്ടോർസൈക്കിളിന് ആഗോള തലത്തിൽ ഡിമാൻഡ് കുറവായിരുന്നു. യൂറോ 5+ എമിഷൻ നിയമങ്ങൾ പാലിക്കാൻ എഞ്ചിൻ അപ്ഡേറ്റ് ചെയ്യേണ്ടി വന്നതും ഒരു കാരണമാണ്. ഇത് അന്താരാഷ്ട്ര വിപണികളിൽ ബൈക്കിന്റെ വില ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു.

GST 2.0 വന്നിട്ടും വില കൂട്ടാതിരുന്നത് ഇതിനായിരുന്നല്ലേ..!

2025 സെപ്റ്റംബര്‍ 22-ന് കേന്ദ്ര സര്‍ക്കാര്‍ ചരക്കുസേവന നികുതി (ജിഎസ്ടി) സ്ലാബുകളില്‍ മാറ്റം വരുത്തിയിരുന്നു. 350സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള മോട്ടോര്‍സൈക്കിളുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. അതേസമയം അതിന് മുകളിലോട്ടുള്ള ബൈക്കുകളുടെ നികുതി 40 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. നേരത്തെ 28 ശതമാനം നികുതിയും 3 ശതമാനം സെസും ചേര്‍ത്ത് 31 ശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ 350സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് 9 ശതമാനം നികുതി വര്‍ധനവുണ്ടായി.
Advertisement

സജിയേട്ടാ നിങ്ങളുടെ കാർ സേഫാണോ!

ഒരു കാർ ഷോറൂമിലെത്തുന്നതിന് മുൻപ് നിരവധി കർശന പരിശോധനകളിലൂടെയാണ് കടന്നുപോകുന്നത്. ഡിസൈൻ മുതൽ അവസാന പ്രൊഡക്ഷൻ വരെ, സേഫ്റ്റി, ദൃഢത, വിശ്വാസ്യത എന്നിവ ഉറപ്പാക്കാൻ നൂറുകണക്കിന് ടെസ്റ്റുകൾ നടക്കുന്നുണ്ട്. ഉപഭോക്താവ് ഒരിക്കലും കാണാത്ത ഈ പരീക്ഷണങ്ങളാണ് ഒരു കാറിന്റെ യഥാർത്ഥ ഗുണനിലവാരം നിർണ്ണയിക്കുന്നത് തന്നെ. ക്രാഷ് ടെസ്റ്റെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്. ഒരു വാഹനം ഏതൊക്ക തരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ് പോകുന്നതെന്ന് വിശദമായി തന്നെ പരിശോധിച്ചാലോ. ആദ്യഘട്ടം ലാബ് ടെസ്റ്റുകളാണ്. എഞ്ചിൻ, ഗിയർബോക്സ്, സസ്പെൻഷൻ പോലുള്ള ഘടകങ്ങൾ ആയിരക്കണക്കിന് മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിച്ച് പരിശോധിക്കും.

മൈലേജ് വീരനായി 'ഹൈപ്പീരയന്‍'! ഹാരിയര്‍ പെട്രോൾ മൈലേജ്

ഹൈപ്പീരിയന്‍ എന്ന പേരിലുള്ള ടാറ്റ മോട്ടോര്‍സിന്റെ പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ സിയറ എസ്‌യുവിയിലൂടെ അരങ്ങേറ്റം കുറിച്ചിരുന്നു. സിയറ മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള നാഷനല്‍ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കില്‍ വെച്ച് നടത്തിയ 12 മണിക്കൂര്‍ എന്‍ഡ്യൂറന്‍സ് റണ്ണില്‍ ലിറ്ററിന് 29.9 കിലോമീറ്റര്‍ മൈലേജും മണിക്കൂറില്‍ 222 കിലോമീറ്റര്‍ ടോപ് സ്പീഡും കൈവരിച്ചു. ഈ എഞ്ചിന്‍ സജ്ജീകരിച്ചെത്തുന്ന ഹാരിയര്‍, സഫാരി എസ്‌യുവികളുടെ പുതിയ പെട്രോള്‍ പതിപ്പുകള്‍ കഴിഞ്ഞ ദിവസമാണ് കമ്പനി വെളിപ്പെടുത്തിയത്. ഇതേ ട്രാക്കില്‍ പരീക്ഷിച്ച ഹാരിയര്‍, സഫാരി പെട്രോള്‍ പതിപ്പുകളുടെ ഇന്ധനക്ഷമത, ടോപ് സ്പീഡ് കണക്കുകള്‍ വിശമായി പരിശോധിക്കാം.

ടൊയോട്ട എംപിവി ₹1.71 ലക്ഷം കുറച്ച് വാങ്ങാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള കാര്‍ വിഭാഗങ്ങളില്‍ ഒന്നാണ് 7 സീറ്റര്‍ എംപിവികളുടേത്. പണ്ട് ടൊയോട്ടയുടെ 7 സീറ്റര്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ മുന്നില്‍ ഇന്നോവ പോലെ പ്രീമിയം മോഡലുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പക്ഷേ താങ്ങാവുന്ന വിലയില്‍ 'റൂമിയോണ്‍' എന്ന ഓപ്ഷന്‍ ഉപഭോക്താക്കളുടെ മുന്നിലുണ്ട്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പാണ് ടൊയോട്ട റൂമിയോണ്‍. അതുകൊണ്ട് എര്‍ട്ടിഗയുടെ 'ഇരട്ട'യെന്ന് റൂമിയോണിനെ വിശേഷിപ്പിക്കാം. ഇരട്ടകളെ പോലെ വേര്‍തിരിച്ചറിയാന്‍ ചില്ലറ ഡിസൈന്‍ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ടെന്നല്ലാതെ ബാക്കി മെക്കാനിക്കല്‍ വശങ്ങളിലെല്ലാം രണ്ട് മോഡലുകളും സമമാണ്.

അമിത വെയിറ്റിങ്ങ് പീരിയഡിന് പിന്നിലെ സത്യാവസ്ഥ എന്ത്!

ഇന്ത്യയിൽ പുതിയ കാർ വാങ്ങാൻ പോകുന്നവർ ആദ്യം കേൾക്കുന്ന വാക്കാണ് വെയിറ്റിംഗ് പീരിയഡ്. ഡിമാൻഡ് കൂടുതലായതിനാലാണ് താമസമെന്നതാണല്ലോ പൊതുവേ പറയുന്ന വിശദീകരണം. പക്ഷേ ശരിക്കും, ഈ കാത്തിരിപ്പ് പലപ്പോഴും നിർമാതാക്കളും ഡീലർമാരും ചേർന്ന് നിയന്ത്രിക്കുന്നതായിരിക്കുമെന്നതാണ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം. കൃത്രിമ ഡിമാൻ്റ് സൃഷ്ടിക്കുവാനും അത് പോലെ തന്നെ വാഹനത്തിൻ്റെ വാല്യു ഉയർത്തുന്നതിനും വിപണിയിൽ ഒരു ഓളം ഉണ്ടാക്കുന്നതിവ് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പ്രധാന കാരണങ്ങളിൽ ഒന്ന് ഉൽപ്പാദനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്.അതായത് നിർമ്മാതാക്കൾ പലപ്പോഴും ഫാക്ടറികൾ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാറില്ല. ജനപ്രിയ മോഡലുകളുടെ ഉൽപ്പാദനം പരിമിതപ്പെടുത്തുന്നതിലൂടെ ചെലവ് നിയന്ത്രിക്കാനും, സ്റ്റോക്ക് കെട്ടിക്കിടക്കാനുള്ള റിസ്ക് ഒഴിവാക്കാനും കഴിയും.
Advertisement

ഇനി എല്ലാ ദിവസവും കാറിൽ പോകാം! പോക്കറ്റ് കീറില്ല

ദിവസേന ഓഫീസിലേക്കും ബിസിനസ് സംബന്ധമായി കാർ ഉപയോഗിക്കുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് ചെലവ് കുറവ്, വിശ്വസനീയത, ഇന്ധനക്ഷമത എന്നിവയൊക്കെ. ഈ മൂന്നു ഘടകങ്ങളും ഒരുമിച്ച് നൽകുന്ന കാറുകളാണ് ഇന്ത്യൻ വിപണിയിൽ എന്നും വിജയിക്കുന്നത്. 2025 മോഡൽ മാരുതി സുസുക്കി ഡിസയർ ഇത്തരത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഡിസൈൻ ചെയ്ത മികച്ച കമ്മ്യൂട്ടർ കാറാണ് എന്നതാണ് പ്രത്യേകത.അത് കൊണ്ട് തന്നെ എല്ലാ ദിവസവും കാറുപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റാതിരിക്കുകയും ചെയ്യും.33 കിലോമീറ്ററാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിൻ്റെ മൈലേജ്.

കാറുകളില്‍ ഇനി ഹെല്‍മെറ്റ് എയര്‍ബാഗും!

ഹെല്‍മെറ്റ് ധരിക്കാത്തതിന് കാര്‍ ഉടമകള്‍ക്ക് ചലാന്‍ വന്ന വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ചലാന്‍ സിസ്റ്റത്തിലെ തകരാര്‍ കാണമാണ് പലപ്പോഴും ഇത്തരത്തില്‍ ഫൈന്‍ വരുന്നത്. ചില സാഹചര്യങ്ങളില്‍ മോഷ്ടിച്ച ബൈക്കില്‍ ഫേക്ക് നമ്പര്‍ ഘടിപ്പിച്ച് പോകുന്ന വിരുതന്‍മാര്‍ക്ക് നമ്പര്‍ വെച്ച് ചലാനിട്ടപ്പോള്‍ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയായ കാറുകാരന് മെസേജ് പോയ സംഭവങ്ങളും ഉണ്ട്. മോഡേണ്‍ കാറുകള്‍ ഇന്ന് മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വരുന്നത്. തങ്ങളുടെ കാറുകള്‍ അപകടത്തില്‍ 'പപ്പടമാകരുത്' എന്നും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കണെമെന്നും കമ്പനികള്‍ നിര്‍ബന്ധം പിടിച്ച് തുടങ്ങിയിട്ടുണ്ട്.

പുത്തൻ നിറത്തിന് 14000 രൂപ കൂടുതൽ മുടക്കണം!

കവസാക്കി 2026 മോഡൽ നിഞ്ച 650 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. മുൻപുളള മോഡലിനേക്കാൾ 14,000 രൂപ കൂടുതലാണ് ഈ പുതിയ പതിപ്പിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. നിലവിലെ എക്സ്-ഷോറൂം വില 7.91 ലക്ഷം രൂപയാണ്. പുതിയൊരു 'ലൈം ഗ്രീൻ' കളർ സ്കീമിലാണ് പ്രധാന അപ്ഡേറ്റ് വരുന്നത്. മറ്റ് വലിയ മാറ്റങ്ങളൊന്നും വാഹനത്തിൽ കമ്പനി വരുത്തിയിട്ടില്ല. ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, എയറോഡൈനാമിക് മുൻ വിൻഡ്‌ഷീൽഡ്, ഷാർപ്പ് നിഞ്ചാ സ്റ്റൈലിംഗ്, സ്പോർട്ടി സ്പ്ലിറ്റ് സീറ്റുകൾ, മസ്കുലർ ഫ്യുവൽ ടാങ്ക്, പൂർണ്ണമായി ഫെയറിങ് ചെയ്ത ഡിസൈൻ, വീതിയുള്ള മിററുകൾ, കവസാക്കിയുടെ റേസിംഗ് ലൈവറി എന്നിവയെല്ലാം മാറ്റമില്ലാതെ തുടരുന്നുണ്ട്.

ജനുവരിയിൽ ഹോണ്ട കാറുകള്‍ക്ക് വില കൂടും

പുതുവര്‍ഷത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ പോകുന്ന ഏറ്റവും പുതിയ കമ്പനിയായി ഹോണ്ട കാര്‍സ് ഇന്ത്യ. തങ്ങളുടെ കാറുകള്‍ക്ക് 2026 ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ജാപ്പനീസ് ബ്രാന്‍ഡ് പ്രഖ്യാപിച്ചത്. അസംസ്‌കൃത വസ്തുക്കളുടെയും ലോജിസ്റ്റിക്സ് ചെലവുകളുടെയും വര്‍ധനവ് കാരണം വാഹന നിര്‍മ്മാതാക്കള്‍ ഇടയ്ക്കിടെ വില ക്രമീകരിക്കുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്ന ഒരു പ്രവണതയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ന്നുവരുന്ന ഉല്‍പാദനച്ചെലവുകള്‍ ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ ഹോണ്ട ശ്രമിച്ചിരുന്നു. നിലവിലുള്ള വിലകള്‍ നിലനിര്‍ത്തുന്നത് താല്‍ക്കാലികാശ്വാസം നല്‍കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് വില കൂട്ടാന്‍ കമ്പനി നിര്‍ബന്ധിതരായത്.
Advertisement

കയറ്റുമതിയിലും എസ്‌യുവികളുടെ കടന്നുകയറ്റം

ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയിൽ എസ്‌യുവി വിഭാഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരമ്പരാഗത പാസഞ്ചർ കാറുകളെക്കാൾ എസ്.യു.വി. മോഡലുകളോടാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ താൽപ്പര്യം വർധിച്ചിരിക്കുന്നത്. ഈ പ്രവണത ആഭ്യന്തര വിപണിയിൽ മാത്രമല്ല, വാഹന കയറ്റുമതിയിലും വളരെ പ്രകടമായി കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വിശദമായ സ്ഥിതിവിവരക്കണക്കുകൾ കൂടി ഒന്ന് പരിശോധിച്ചാലോ. ഇന്ത്യൻ വിപണിയിൽ എസ്.യു.വി., എം.പി.വി. വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യമായി കാർ വാങ്ങുന്നവർ പോലും കൂടുതലും ഈ സെഗ്‌മെന്റിലെ മോഡലുകൾ തിരഞ്ഞെടുക്കാനാണ് ശ്രദ്ധിക്കുന്നത്.

SEDAN കാറുകളുടെ കാലം കഴിഞ്ഞോ!

ഒരു കാലത്ത് ഇന്ത്യൻ കുടുംബങ്ങളുടെ ആദ്യ ഓപ്ഷനായിരുന്നു സെഡാൻ കാറുകൾ.എന്നാൽ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും SUV-കളുടെ എണ്ണം വേഗത്തിൽ വർധിക്കുകയാണ്. റോഡുകളുടെ അവസ്ഥ, ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ, ഉപഭോക്തൃ ചിന്താഗതിയിലെ വ്യത്യാസങ്ങൾ എന്നിവയൊക്കെയാണ് ഇന്ത്യക്കാർ സെഡാൻ വിട്ട് എസ്‌യുവികളിലേക്ക് ചേക്കേറാനുളള പ്രധാന കാരണങ്ങളായി പറയുന്നത്. റോഡുകളുടെ മോശം അവസ്ഥ കാരണം സെഡാൻ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുണ്ട്. ഒരു വെളളക്കെട്ടുണ്ടായാലോ, റോഡുകളിലെ ഉയർന്ന സ്പീഡ് ബ്രേക്കറുകളെ മറികടക്കണമെങ്കിൽ എസ്‌യുവി തന്നെ വേണം. അത് പോലെ തന്നെ എസ്‌യുവികളുടെ ഉയർന്ന ഡ്രൈവിംഗ് പോസിഷൻ ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു കാരണമാണ്.

ഇത്രയും കുറഞ്ഞ വിലയില്‍ പുത്തന്‍ പള്‍സറോ?

ഇന്ത്യയിലെ സാധാരക്കാര്‍ക്ക് വരെ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കികളുകള്‍ ഓടിക്കാന്‍ പഠിപ്പിച്ചത് ബജാജ് പള്‍സര്‍ റേഞ്ചാണ്. ശ്രേണിയില്‍ സാധാരക്കാരായ ആളുകള്‍ക്കിടയില്‍ ഏറെ ജനപ്രിയ മോഡലാണ് പള്‍സര്‍ 150. ഈ ഒരു നെയിംപ്ലേറ്റ് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഇടംപിടിക്കാന്‍ കാരണമായ മോഡലുകളില്‍ ഒന്ന് എന്ന് വേണമെങ്കില്‍ പറയാം. വിപണിയില്‍ എത്തി വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞിട്ടും ഇന്ത്യക്കാര്‍ക്ക് പള്‍സര്‍ 150 മോഡലിനോടുള്ള പ്രിയം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും ലഭിക്കുന്ന മികച്ച ഡിമാന്‍ഡും വില്‍പ്പനയും കണക്കിലെടുത്ത് ബജാജ് ഓട്ടോ ബൈക്കിന് സമയബന്ധിതമായ അപ്ഡേറ്റുകള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ നവീകരണങ്ങളോടെ പുറത്തിറക്കിയിരിക്കുകയാണ് ബജാജ്.

സുസുക്കിയുടെ ഫാമിലി സ്‌കൂട്ടറിൻ്റെ കച്ചോടം കൂടി

സ്‌കൂട്ടറുകളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ് ഇന്ത്യക്കാർ. ഒരു കാറിൻ്റെ പണിയെടുക്കാൻ ശേഷിയുള്ള ഇവരാവട്ടെ ഇന്ത്യയിലെ എല്ലാ വീടുകളിലും സാന്നിധ്യമറിയിച്ചിട്ടുമുണ്ട്. സ്‌കൂട്ടർ എന്നാൽ പലർക്കും അവസാന വാക്ക് ആക്‌ടിവയാണെങ്കിലും അതേ അംഗീകാരം ലഭിക്കുന്നൊരു മോഡലാണ് സുസുക്കി ആക്‌സസ്. 19 വർഷങ്ങളായി വിപണിയിലുള്ള വാഹനം ഇന്ന് ഫാമിലി സ്‌കൂട്ടറുകളിലെ സൂപ്പർസ്റ്റാർ കൂടിയാണ്. യൂത്തൻമാർക്കും ലേഡീസിനും വയസായവർക്കുമെല്ലാം ഒരുപോലെ കൊണ്ടുനടക്കാനാവുന്ന ഗിയർലെസ് സ്‌കൂട്ടർ വേറെയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചെറുപ്പക്കാർക്ക് വേണ്ട പെർഫോമൻസും സ്റ്റൈലും, വീട്ടുകാർക്ക് വേണ്ട മൈലേജും സ്റ്റോറേജ് സ്പേസും അങ്ങനെ എല്ലാം ഒത്തുചേർന്ന ഓൾറൗണ്ടറാണ് കക്ഷിയാണിത്.
Advertisement

നാടുവിട്ട പോയ ബ്രാൻഡുകൾ തിരിച്ചുവരവിൻ്റെ പാതയിൽ

ഒരു കാലത്ത് ഇന്ത്യൻ റോഡുകളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്ന നിരവധി കാർ ബ്രാൻഡുകൾ ഇന്ന് ഓർമ്മകളായി മാറിയിട്ടുണ്ട്. കടുത്ത മത്സരം, വിലനിർണയത്തിൽ വന്ന പിഴവ്, സർവീസ് നെറ്റ്‌വർക്കിൽ വന്ന അപാകതകൾ തുടങ്ങിയ കാരണങ്ങൾ ഇവയെ വിപണിയിൽ നിന്ന് പുറത്ത് പോകാൻ നിർബന്ധിരാക്കി എന്ന് തന്നെ പറയേണ്ടി വരും. എന്നാൽ 2025-ഓടെ, ഇന്ത്യയുടെ വളരുന്ന വാഹന വിപണി പഴയ ബ്രാൻഡുകളെ വീണ്ടും ആകർഷിക്കുന്നുണ്ട എന്നതാണ് സത്യം. തങ്ങൾക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഉളള സാധ്യതകൾ അവർക്ക് മുന്നിൽ തെളിയുന്നുണ്ട്. എന്നാൽ തിരിച്ചുവരുമ്പോൾ ഉപഭോക്താക്കളുടെ പ്രതികരണത്തെ കുറിച്ച് ബ്രാൻഡുകൾക്ക് നല്ല ആശങ്കയുണ്ട്. എന്നാൽ ടാറ്റ സിയറയ്ക്ക് ലഭിച്ച സ്വീകാര്യത കണ്ടില്ലെന്ന് നടിക്കാനും വയ്യ.

റോള്‍സ്-റോയ്‌സ് ഇവി ആദ്യം സ്വന്തമാക്കിയ സമ്പന്നനായ എംഎല്‍എ

പണ്ട് കാലത്ത് ലളിത ജീവിതം നയിച്ചിരുന്നവരായിരുന്നു രാഷ്ട്രീയക്കാര്‍. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആ ധാരണ പൂര്‍ണമായും മാറിക്കഴിഞ്ഞു. ആഡംബര കാറുകളും വലിയ സുരക്ഷാ വാഹനവ്യൂഹവും ഇപ്പോള്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങി പണക്കകാരായവരും, ധനികരായ ശേഷം അധികാരത്തിനായി രാഷ്ട്രീയത്തലിറങ്ങുന്നവരെയും നമുക്ക് കാണാം. കോടീശ്വരന്‍മാരായ രാഷ്ട്രീയക്കാരുടെ കാറുകളിലും ആ ഗമ കാണാം. ഇന്ന് കാറുകള്‍ ഒരു യാത്രാമാര്‍ഗം എന്നതിലുപരി സ്റ്റാറ്റസ് സിംബലും അധികാരത്തിന്റെ പ്രതീകവുമെല്ലാമായി മാറിയതിനാല്‍ രാഷ്ട്രീയക്കാര്‍ വളരെ സൂക്ഷിച്ചാണ് ഓരോ വാഹനവും തെരഞ്ഞെടുക്കുന്നത്.

25 ലക്ഷത്തിന് 500 കിലോമീറ്റർ റേഞ്ചോ?

ഇന്ത്യയിലും ലോകമെമ്പാടുമുള്ള വാഹന വിപണിയിൽ ഇലക്ട്രിക് കാറുകൾ അതിവേഗം പ്രചാരം നേടുകയാണ്. ഇലക്ട്രിക് വാഹന രംഗത്ത് ഇന്ത്യയിൽ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, എംജി മോട്ടോർ തുടങ്ങിയ പ്രമുഖ കമ്പനികൾ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. മഹീന്ദ്രയുടെ BE6, XEV 9E എന്നീ ഇലക്ട്രിക് കാറുകൾ നിലവിൽ വിപണിയിൽ മികച്ച വിൽപ്പന നേടുന്നു. അതിനൊപ്പം തന്നെ എംജിയുടെ വിൻഡ്സർ ഇവിയുടെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നുണ്ട്. ഈ മത്സരത്തെ നേരിടാൻ ടാറ്റ മോട്ടോഴ്സ് ശക്തമായ തന്ത്രങ്ങൾ ഒരുക്കുകയാണ് എന്നാണ് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.

ഈ ബൈക്കുകൾ വാങ്ങാൻ ഇനി കൂടുതൽ കാശ് കരുതിക്കോളൂ

അങ്ങ് ഇറ്റലിയിൽ നിന്നും ഇന്ത്യയിലെത്തി അതിവേഗം യുവാക്കളുടെ മനസിൽ കയറിപ്പറ്റിയവരാണ് അപ്രീലിയ. നല്ല കുറഞ്ഞ വിലയിൽ രണ്ട് എൻട്രി ലെവൽ സൂപ്പർബൈക്കുകൾ പുറത്തിറക്കിയതോടെ ഷോറൂമിലേക്ക് ആളുകൾ കൂടുതലായി എത്തിത്തുടങ്ങുകയും ചെയ്‌തു. RS 457 സ്പോർട് മോട്ടോർസൈക്കിൾ ഇന്ത്യയിൽ വലിയ ഹിറ്റായതോടെ ഇതിനെ അടിസ്ഥാനമാക്കിയുള്ള ടുവോണോ 457 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലും നിർമിക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു. എന്തായാലും അപ്രീലിയയ്ക്ക് ഇതോടെ നല്ലകാലം തുടങ്ങുകയും ചെയ്‌തു. 2025 സെപ്റ്റംബറിൽ 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്ടി നിരക്കുകൾ വർധിപ്പിച്ചിരുന്നുവെങ്കിലും വില ഉപഭോക്താക്കളിലേക്ക് കൈമാറാതെ സ്വയം ഏറ്റെടുത്ത് അപ്രീലിയ മാതൃകയായതും ശ്രദ്ധേയമായിരുന്നു.
Advertisement

NISSAN MAGNITE സിവിടി ടർബോയുടെ റിയൽ വേൾഡ് മൈലേജ് ടെസ്റ്റ്!

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബജറ്റ് ഓട്ടോമാറ്റിക് എസ്‌യുവികളിലൊന്നായ നിസാൻ മാഗ്നൈറ്റ് ടർബോ സിവിടി വേരിയൻ്റ് റിവ്യുവിന് വേണ്ടി ലഭിച്ചപ്പോൾ തന്നെ വിചാരിച്ച കാര്യമാണ് ഒരു റിയൽ വേൾഡ് മൈലേജ് ടെസ്റ്റ് നടത്തണമെന്നത്. കേരളത്തിലെ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ എത്രമാത്രം മൈലേജ് കിട്ടും എന്നത് പല ഉപഭോക്താക്കൾക്കും അറിയാൻ താൽപ്പര്യമുള്ള കാര്യം കൂടിയാണല്ലോ. ഹൈറേഞ്ചുകളും സിറ്റി ട്രാഫിക്കും ഉൾപ്പെടുന്ന കേരളത്തിലെ റോഡുകളിൽ അല്ലാതെ റിയൽ വേൾഡ് മൈലേജ് ടെസ്റ്റ് വേറെ എവിടെ നടത്താനാണ്. മൈലേജ് എത്ര കിട്ടിയെന്നറിയാൻ നിങ്ങൾക്ക് ആകാംക്ഷ കാണുമെന്ന് അറിയാം. തുടർന്ന് വായിക്കണേ

10 വർഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരിഞ്ഞ് ഹ്യുണ്ടായി!

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) ഒരു ആഗോള പങ്കാളിത്തത്തിനൊരുങ്ങി ഹ്യുണ്ടായി മോട്ടോർ കമ്പനി. 2026ലും 2027ലും നടക്കാനിരിക്കുന്ന ആറ് പ്രധാന ഐസിസി ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ മുഖ്യ പങ്കാളിയായി ഹ്യുണ്ടായി ഇതോടെ മാറുമെന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. 2011 മുതൽ 2015 വരെ ഐസിസിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഹ്യുണ്ടായി, ഏകദേശം ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് സ്പോൺസർഷിപ്പിലേക്ക് തിരിച്ചെത്തുന്നത് എന്നത് ഏറെ ആവശേകരമായ ഒരു കാര്യം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഒരേ കാർ, വ്യത്യസ്ത ക്രാഷ് ടെസ്റ്റ് സ്കോർ!

ഒരേ മോഡൽ കാർ വിവിധ NCAP ക്രാഷ് ടെസ്റ്റുകളിൽ വ്യത്യസ്ത സ്റ്റാർ റേറ്റിംഗുകൾ നേടുന്നത് പല ഉപഭോക്താക്കളെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിഷയമാണ്. ജപ്പാൻ NCAP, ഗ്ലോബൽ NCAP, ആസിയാൻ NCAP, ANCAP എന്നിവയിൽ ഒരേ വാഹനം പരീക്ഷിച്ചിട്ടും ഫലങ്ങൾ മാറുന്നതിന് പിന്നിൽ വ്യക്തമായ സാങ്കേതികപരമായ ചില മാനദണ്ഡങ്ങളാണ് കാരണം. ഉദാഹരണത്തിന് ഗ്ലോബൽ NCAP-ൽ 4 സ്റ്റാർ നേടിയ മാരുതി സുസുക്കി ഫ്രോങ്ക്സിന് ഓസ്ട്രലേഷ്യൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ 1 സ്റ്റാറാണ് ലഭിച്ചത്. ഏത് ക്രാഷ് ടെസ്റ്റിൽ വിശ്വസിക്കണം എന്ന് സ്വാഭാവികമായിട്ടും സംശയം തോന്നിയേക്കാം

2026-ല്‍ 3 'ഇലക്ട്രിഫയിംഗ്' ലോഞ്ചുകളുമായി ടാറ്റ

നിലവില്‍ ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് വാഹന ബ്രാന്‍ഡ് ആണ് ടാറ്റ മോട്ടോര്‍സ് (Tata Motors). 2019-ല്‍ നെക്‌സോണ്‍ ഇ-എസ്‌യുവി പുറത്തിറക്കിയാണ് ടാറ്റ ഇവി വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് രണ്ടര ലക്ഷത്തിലേറെ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് 66 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുകയാണ് ടാറ്റ. കമ്പനിയുടെ കന്നി ഇവിയായ നെക്‌സോണ്‍ ഇവി (Tata Nexon EV) ഇന്ത്യയില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നേടുന്ന ആദ്യ ഇലക്ട്രിക് കാര്‍ എന്ന നേട്ടവും സ്വന്തമാക്കി.
Advertisement

1.99 ലക്ഷം രൂപയുടെ ഇലക്‌ട്രിക് കാറുമായി ഇന്ത്യൻ കമ്പനി

ഒരു ഇലക്‌ട്രിക് കാർ വാങ്ങണമെന്ന് ആഗ്രഹിക്കത്തവർ ഇപ്പോൾ ഉണ്ടാവില്ലല്ലോ. പെട്രോളടിക്കാതെ നിസാര ചെലവിൽ നഗരം ചുറ്റാൻ ഇഷ്‌പ്പെടാത്തവർ ഉണ്ടാവില്ലല്ലോ. എന്നാൽ വാങ്ങായിലോ എന്ന് ചിന്തിക്കുമ്പോൾ ആദ്യം മുടക്കേണ്ട തുകയോർത്ത് പലരും വറണ്ടറടിക്കാറുണ്ട്. കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലെ ഇന്ത്യയിൽ ഒരു വൈദ്യുത കാർ സ്വന്തമാക്കാനാവൂവെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. ഒരു പ്രീമിയം മോട്ടോർസൈക്കിൾ വാങ്ങുന്ന പൈസയുണ്ടേൽ ഇലക്‌ട്രിക് കാർ വാങ്ങാൻ പറ്റുമെന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ 2 ലക്ഷം രൂപയ്ക്ക് നമ്മുടെ രാജ്യത്ത് തന്നെ നിർമിക്കുന്ന ഇവി വാങ്ങിക്കാൻ പറ്റും.