36.16 ലക്ഷത്തിന്റെ പുത്തൻ അഡ്വഞ്ചർ ബൈക്കുമായി ഡ്യുക്കാട്ടി
ഓട്ടോമൊബൈൽസ്
- 10 month, 7 days ago
പുതുപുത്തൻ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് തങ്ങളുടെ സൂപ്പർബൈക്ക് വിപുലീകരിക്കുന്ന തിരക്കിലാണ് നമ്മുടെ സ്വന്തം ഡ്യുക്കാട്ടി. അടുത്തിടെ പാനിഗാലെ V4, സ്ട്രീറ്റ്ഫൈറ്റർ V4, സ്‌ക്രാംബ്ലര്‍ റിസോമ, മൾട്ടിസ്ട്രാഡ തുടങ്ങിയ പ്രീമിയം മോട്ടോർസൈക്കിളുകളുടെ 2025 പതിപ്പുകളെ ആഭ്യന്തര നിരത്തിലെത്തിച്ച ബ്രാൻഡ് ഇപ്പോഴിതാ മൾട്ടിസ്ട്രാഡ V4 പൈക്സ് പീക്ക് വേരിയന്റിന്റെ പുതുപുത്തൻ ആവർത്തനവും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 36.16 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണനത്തിന് എത്തുന്നത്. ഈ ഏറ്റവും പുതിയ പതിപ്പ് E20 ഫ്യുവൽ നിലവാരത്തിലേക്ക് അതിന്റെ എഞ്ചിനും നവീകരിച്ചിട്ടുണ്ടെന്നാണ് ഡ്യുക്കാട്ടി പറയുന്നത്.