അപൂർവ നേട്ടവുമായി ഹോണ്ട ആക്‌ടിവ
ഓട്ടോമൊബൈൽസ്
- 10 month, 14 days ago
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യക്കാരുടെ ഏറ്റവും ഇഷ്‌ടപ്പെട്ട സ്‌കൂട്ടറാണ് ഹോണ്ട ആക്‌ടിവ. കൈനറ്റിക് ഹോണ്ടയ്ക്ക് ശേഷം രാജ്യത്ത് വിപ്ലവം കുറിച്ച മോഡൽ ഇപ്പോഴും ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിയുന്നത്. നല്ല വിശ്വാസ യോഗ്യമായ എഞ്ചിൻ, കുറഞ്ഞ മെയിന്റനെൻസ്, കിടിലൻ ബിൽഡ് ക്വാളിറ്റി, തരക്കേടില്ലാത്ത മൈലേജ് എന്നിവയെല്ലാമാണ് ആളുകളെ ആക്‌ടിവയിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾ. ഇന്നത്തെ പല മോഡലുകളിലുമുള്ള മോഡേൺ ഫീച്ചറുകളുടെ അകമ്പടിയൊന്നും ഇല്ലെങ്കിലും വിശ്വാസത്തിന്റെ പര്യായമായി ആക്‌ടിവയെ രാജ്യം കാണുന്നതാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ വിജയം.