ചരിത്രത്തിലേക്ക് ഫെറാറി പായിക്കാനൊരുങ്ങി ഡയാന
ഓട്ടോമൊബൈൽസ്
- 10 month, 14 days ago
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് ആരാധകരെ നിശബ്ദമാക്കിക്കൊണ്ട് ഓസ്ട്രേലിയ കപ്പടിച്ച് കൊണ്ട് പോകുമ്പോള്‍ വിഷമിച്ചവരാണ് ഇന്ത്യക്കാര്‍. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും അതിന്റെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെങ്കിലും ഇന്ത്യന്‍ പെണ്‍പുലികള്‍ കഴിഞ്ഞ ദിവസം ലോകകപ്പ് സെമി ഫൈനലിലൂടെ തോല്‍വിയുടെ വേദന ഓസ്ട്രേലിയക്കാരെ അറിയിച്ചു. ജമീമ റോഡ്രിഗസും ഹര്മന്പ്രീതുമടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമായപ്പോള്‍ മറ്റൊരു കായികവിനോദത്തില്‍ ഒരു പൂനെക്കാരി ചരിത്രം രചിക്കുകയാണ്. ഇന്റര്‍നാഷനല്‍ ഫെറാറി റേസിംഗ് സീരീസില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ഡയാന പുണ്ടോള്‍ (Diana Pundole).