കുറഞ്ഞ വിലയ്ക്ക് ഈ ഫീച്ചറുള്ള ബൈക്കുകൾ ഉണ്ടായിരുന്നോ
ഓട്ടോമൊബൈൽസ്
- 10 month, 13 days ago
പുത്തനൊരു ബൈക്ക് വാങ്ങുമ്പോൾ അതിൽ എല്ലാത്തരം ഫീച്ചറുകളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്ക് ശരിക്കും അഡ്വഞ്ചർ മോട്ടോർസൈക്കിളുകളാണ് നല്ലതെങ്കിലും എല്ലാവരുടേയും ടേസ്റ്റ് വ്യത്യസ്‌തമായിരിക്കുമല്ലോ. മികച്ച ഹാൻഡ്‌ലിംഗിനും സ്റ്റെബിലിറ്റിയും കിട്ടാൻ അപ്‌സൈഡ്-ഡൗൺ ഫോർക്കുകളുള്ള ബൈക്കുകളെങ്കിലും നോക്കി വാങ്ങാൻ ഇപ്പോൾ പലരും ശ്രമിക്കാറുണ്ട്. അടുത്തിടെയായി ഇന്ത്യയിലെ ബൈക്കുകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സവിശേഷതകളിൽ ഒന്നായി ഇത് മാറിയിട്ടുമുണ്ട്. പണ്ട് വില കൂടിയ ബൈക്കുകളിൽ മാത്രമായിരുന്നു ലഭ്യമായിരുന്നതെങ്കിൽ ഇപ്പോൾ ചെറിയ വിലയുള്ള 125 സിസി മോഡലുകളിൽ പോലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.