ടൊയോട്ടയുടെ ബെസ്റ്റ് സെല്ലിംഗ് കാറായി ഹൈറൈഡർ
ഓട്ടോമൊബൈൽസ്
- 11 month, 20 days ago
ടൊയോട്ടയെന്നാൽ ഇന്ത്യക്കാരുടെ അവസാനവാക്ക് ഇന്നോവയാണ്. എംപിവി സെഗ്മെന്റിൽ കാലങ്ങളായി തമ്പുരാനായി വിലസുകയാണ് ഈ ജനനായകൻ. ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്‌താൽ തന്നെ ആദ്യം ചിന്തിക്കുക ഒരു ഇന്നോവ ഒപ്പിച്ച് പോയാലോ എന്നാവും. യാത്രാസുഖവും, നല്ല മൈലേജും പെർഫോമൻസുമുള്ള എഞ്ചിനുമെല്ലാം കൂടി വരുമ്പോൾ മറിച്ചൊന്ന് ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇന്നോവയാവും (Toyota Innova) ടൊയോട്ടയുടെ ഏറ്റവും ബെസ്റ്റ് സെല്ലിംഗ് മോഡലെന്നാണ് ഏവരും ധരിച്ച് വെച്ചിട്ടുണ്ടാവുക. ഹൈക്രോസും ക്രിസ്റ്റയും ഒന്നിച്ച് നിന്നാൽ പോലും ഇപ്പോൾ ഈയൊരു വണ്ടിയെ തളയ്ക്കാനാവുന്നില്ലെന്നതാണ് സത്യം.