വഴി മാറിക്കോ ഇലക്ട്രിക്,ഹൈബ്രിഡ് വണ്ടി വരുന്നുണ്ടേ
ഓട്ടോമൊബൈൽസ്
- 11 month, 15 days ago
രാജ്യത്ത് ഇലക്ട്രിക്,ഹൈബ്രിഡ് വാഹനങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ എല്ലാ ബ്രാൻഡുകളും തങ്ങളുടേതായ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ മത്സരിക്കുകയാണ്. എന്നാൽ ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾക്ക് പുതിയ ഒരു നിബന്ധന വച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത തന്നെ ഐസിഇ എഞ്ചിനെ പോലെ വലിയ ശബ്ദമില്ല എന്നതാണ്. എന്നാൽ ഇപ്പോൾ കേന്ദ്ര മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്ന നിബന്ധന എന്താണെന്ന് വച്ചാൽ രാജ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാനാണ് പദ്ധതി. നിശബ്ദമായി വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പല അപകടങ്ങളും സംഭവിച്ചതിൻ്റെ ഭാഗമായിട്ടാണ് ഇത്തരമൊരു ഉത്തരവ്.