ടൊയോട്ടയിലെ വിലക്കുറവ് കണ്ടാല്‍ ആരായാലും വാങ്ങിപ്പോകും

ഇന്ത്യയില്‍ ഒരാള്‍ കാര്‍ വാങ്ങുമ്പോള്‍ മുടക്കുന്ന വിലയില്‍ വലിയൊരു പങ്ക് നികുതിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഗള്‍ഫ് രാജ്യങ്ങളിലും ഇവിടെയുമുള്ള നികുതി വ്യത്യാസം കാറുകളുടെ വിലകളില്‍ പ്രതിഫലിക്കുന്ന വാര്‍ത്തകളും വീഡിയോകളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അടുത്തിടെ രാജ്യത്തെ വാഹനപ്രേമികള്‍ക്ക് സന്തോഷം തരുന്ന ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടു. ചരക്കു സേവന നികുതിയില്‍ (ജിഎസ്ടി) കേന്ദ്രം മാറ്റം വരുത്തിയതോടെ വില കുറയുന്ന ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ കാറുകളും ബൈക്കുകളുമുണ്ടായിരുന്നു. ജിഎസ്ടി 2.0 പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ കാറുകളുടെയും ബൈക്കുകളുടെയും വില ഉടന്‍ തന്നെ ഗണ്യമായി കുറയാന്‍ പോകുകയാണ്.

ഈ കമ്പനിയുടെ കാറുകൾക്ക് 11 ലക്ഷം വരെ വില കുറയും

പുതിയൊരു വാഹനം വാങ്ങാനിരുന്നവർക്കെല്ലാം പുതിയ ജിഎസ്‌ടി നിരക്കിലെ കുറവ് ലോട്ടറിയായി മാറിയിരിക്കുകയാണ്. ചരക്ക് സേവന നികുതി വെട്ടിക്കുറച്ചതോടെ വാഹന നിർമാതാക്കളും ഹാപ്പിയായിട്ടുണ്ട്. ഇതിന്റെ ഗുണഫലങ്ങൾ ഉടനടി തന്നെ ആളുകളിലേക്ക് കൈമാറി ഷോറൂമിൽ ആളെക്കൂട്ടുകയാണ് രാജ്യത്തെ ബ്രാൻഡുകളെല്ലാം. മാരുതിയും മഹീന്ദ്രയും ടാറ്റയും ഹ്യുണ്ടായിയും മാത്രമല്ല, ആഡംബര വാഹന രംഗത്തെ പ്രമുഖരായ മെർസിഡീസ് ബെൻസ് വരെ ലക്ഷക്കണക്കിന് പൈസയാണ് അവരുടെ മോഡലുകൾക്ക് കുറച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കാറുകളുടെ വില 11 ലക്ഷം രൂപ വരെ കുറച്ചതായി കമ്പനി പത്രക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു.

ഒറ്റ ദിവസം കല്ല്യാൺ സ്വന്തമാക്കിയത് രണ്ട് കാറുകൾ

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്ത വ്യാപാരികളാണ് കല്ല്യാൺ ഗ്രൂപ്പ്. സ്വർണം,വസ്ത്രം,നിർമാണം അങ്ങനെ ഇവർ കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. തൃശൂരാണ് കല്ല്യാൺ ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസ്. ചെയർമാനായ പട്ടാഭിരാമൻ തൻ്റെ കുടുംബത്തിലേക്ക് രണ്ട് പുതിയ മോഡലുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏതൊരു ധനികനായ വ്യവസായിയെയും പോലെ തന്നെ, ഇദ്ദേഹത്തിനും വിലകൂടിയ നിരവധി കാറുകളുടെ ഒരു വമ്പൻ ശേഖരമുണ്ട്. പുതിയ ഏത് വാഹനമായാലും അത് കല്ല്യാൺ ഗ്രൂപ്പിൻ്റെ ഗാരേജിലേക്ക് വലിയ താമസമില്ലാതെ വരുമെന്നത് സത്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കല്ല്യാൺ ഗ്രൂപ്പ് ഒരു ദിവസം തന്നെ രണ്ട് കിടിലൻ വാഹനങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.

ലോഞ്ചിന് മുന്നേ ഇൻ്റീരിയർ ചിത്രങ്ങൾ പുറത്ത്

മെർസിഡീസ് ബെൻസിന് എന്നും ആരാധകരുണ്ട്. അത് ഏത് മോഡലാണെങ്കിലു അങ്ങനെ തന്നെ. വിവിധ എക്സ്പോകളിലാണ് ബ്രാൻഡ് തങ്ങളുടെ പുതിയ മോഡലുകളെല്ലാം അവതരിപ്പിക്കുന്നത്. ഇപ്പോൾ വാഹന വിപണി കാത്തിരിക്കുന്ന മോഡലാണ് ഇലക്ട്രിക് ജിഎൽസി വേരിയൻ്റ്. മ്യൂണിച്ചിൽ നടക്കുന്ന IAA മൊബിലിറ്റി 2025-ൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി മെർസിഡീസ് ബെൻസ് തങ്ങളുടെ വരാനിരിക്കുന്ന മോഡലിൻ്റെ ഇൻ്റീരിയറിലെ ചിത്രം പരസ്യപ്പെടുത്തിയിരിക്കുകയാണ്. കണ്ടവരെല്ലാം അത്ഭുതം എന്നല്ലാതെ പറയാൻ സാധ്യതയില്ല, കാരണം ഇൻഫോടെയ്ൻമെൻ്റിൻ്റെ ചിത്രം കണ്ട് അക്ഷരാർത്ഥത്തിൽ വാഹന വിപണി കണ്ണുത്തളളിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

ജനപ്രിയ 6 സീറ്ററിൽ ഈ ഫീച്ചറുകൾ ചേർത്ത് മാരുതി

ഏതൊക്കെ സെഗ്മെൻ്റിലാണെങ്കിലും ജനങ്ങൾക്ക് പ്രിയപ്പെട്ട മോഡലുകൾ മാരുതി സുസുക്കിയുടെ പക്കലുണ്ട്. എംപിവി സെഗ്മെൻ്റിൽ ഏറെ ഡിമാൻ്റുളള മോഡലാണ് എർട്ടിഗ. കുറച്ച് പ്രീമിയം ലുക്കും ഫീച്ചറുകളും നൽകി മറ്റൊരു മോഡലും മാരുതി സുസുക്കി അവതരിപ്പിച്ചു. അതാണ് XL6. 6 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കാറാണിത്. എര്‍ട്ടിഗ മാരുതിയുടെ അരീന ഡീലര്‍ഷിപ്പ് ശൃംഖല വഴി വില്‍ക്കുമ്പോള്‍ XL6 വില്‍പ്പനക്കെത്തുന്നത് നെക്‌സ ചാനല്‍ വഴിയാണ്. എന്തൊക്കെ മാറ്റങ്ങളാണ് മാരുതി സുസുക്കി തങ്ങളുടെ മൾട്ടി പർപ്പസ് വാഹനത്തിൽ നൽകിയിരിക്കുന്നത് എന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

74-ാം ജന്മദിനത്തിൽ 3 കോടിയുടെ ലാൻഡ് ക്രൂയിസറുമായി മമ്മൂക്ക

മലയാളത്തിൻ്റെ അഭിനയകുലപതിയായ മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ എഴുപത്തിമൂന്നാം ജന്മദിനമാണ് ഇന്ന്. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറച്ച് കാലം വിട്ടു നിന്നുവെങ്കിലും പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചെത്തുകയാണ് അദ്ദേഹം. ആരാധകരുടേയും എല്ലാ മലയാളികളുടേയും പ്രാർത്ഥന അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ചെറിയ അപ്ഡേറ്റുകൾ പോലും ആഘോഷമാക്കിയിരുന്നു സോഷ്യൽ മീഡിയ. ഇപ്പോൾ മമ്മൂക്ക പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും അറിയിക്കുന്നു എന്നാണ് ചിത്രത്തിൻ്റെ അടിക്കുറിപ്പ്. എന്നാൽ അതിനൊപ്പം തന്നെ ശ്രദ്ധ പോയത് മമ്മൂക്ക ചാരി നിൽക്കുന്ന വാഹനത്തിലേക്ക് കൂടിയാണ്. ലാൻഡ് ക്രൂയിസർ 300 GR സ്പോർട് എന്ന വേരിയൻ്റാണ് അത്.

ലോകം മുഴുവൻ സ്വിഫ്റ്റ് വിറ്റതിൽ 60 ശതമാനവും ഇന്ത്യയിൽ

മാരുതി സുസുക്കി സ്വിഫ്റ്റ് അന്നും ഇന്നും ഒരു വികാരം തന്നെയാണ്. വർഷങ്ങളായി നിരത്തുകൾ ഭരിക്കുന്ന സ്വിഫ്റ്റിൻ്റെ 10 മില്യൺ യൂണിറ്റുകളാണ് ഇതു വരെ വിൽപ്പന നേടിയതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളിലും കാർ ഓഫ് ദി ഇയർ എന്ന പുരസ്കാരം നേടിയ വാഹനം കൂടിയാണ് സ്വിഫ്റ്റ്. ഇതിൽ തന്നെ പ്രധാനപ്പെട്ടത് ഇതു വരെ മൊത്തത്തിൽ 10 മില്യൺ യൂണിറ്റുകൾ വിറ്റതിൽ 60 ശതമാനവും വിറ്റത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത. യൂറോപ്പിൽ 14 ശതമാനം, ജപ്പാൻ 8 ശതമാനം, അതോടൊപ്പം തന്നെ മറ്റ് പ്രദേശങ്ങളിൽ 18 ശതമാനം എന്നിവയാണ് കണക്കുകൾ.

ഒറ്റ കാർ ലോൺ 'അടവ്' കൊണ്ട് രണ്ട് ഗുണം!

പണ്ട് കാലത്ത് പെട്ടിയില്‍ പണമുള്ളവര്‍ക്ക് മാത്രമായിരുന്നു കാര്‍ വാങ്ങാന്‍ സാധിച്ചിരുന്നത്. കാറുകള്‍ ആഡംബരം എന്നതില്‍ നിന്ന് ആവശ്യമായി മാറിയതോടെ വായ്പയെടുത്തായാലും വീട്ടില്‍ ഒരു ഫോര്‍വീലര്‍ വേണമെന്ന ചിന്തയില്‍ മിഡില്‍ക്ലാസ് ഫാമിലികള്‍ എത്തി. ആകര്‍ഷകമായ പലിശ നിരക്കുകളും ഈസി ഇഎംഐ ഓപ്ഷനുകളും കാരണം പുതുതായി കാര്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കാര്‍ ലോണിനെ (Car Loan) ആശ്രയിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഒരുമിച്ച് വലിയ തുക മുടക്കുന്നതിനു പകരം മാസതവണകളായി അടയ്ക്കാന്‍ ആളുകള്‍ കൂടുതലായി ഇഷ്ടപ്പെടുന്നു. ഉദാഹരണം വെച്ച് തന്നെ നമുക്ക് നോക്കാം.
Advertisement

ബേസിക് അല്ലാത്ത വിക്ടോറിസിന്റെ LXi ബേസ് മോഡൽ

പുതിയൊരു കാർ വാങ്ങുമ്പോൾ കൂടുതൽ ആളുകളും ബേസ് മോഡൽ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാര്യമായ ഫീച്ചറുകളൊന്നും ഇല്ലാത്തതും ബേസിക്കായി മാത്രം കൊണ്ടുനടക്കാൻ മാത്രമേ ഉപകരിക്കൂവെന്നതുമാണ് പലരേയും ഇതിൽ നിന്നും അകറ്റി നിർത്തുന്ന കാര്യം. എന്നാൽ ബജറ്റ് പരിമിതിയുള്ളവരിൽ പലരും ബേസ് നോക്കി വാങ്ങാൻ ശ്രമിക്കാറുമുണ്ട്. എന്നിട്ട് കൈയിൽ കാശ് കിട്ടുന്നതനുസരിച്ച് ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ കുത്തിനിറച്ച് വണ്ടിയെ മോടിപിടിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ഒരുപാടാണ്. ഇന്ത്യൻ എസ്‌യുവി വിപണി വെട്ടിപ്പിടിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അടുത്തിടെ പുത്തനൊരു മോഡലിനെ അവതരിപ്പിക്കുകയുണ്ടായി.

സെൽറ്റോസും വിക്ടോറിസും മാറ്റുരയ്ക്കൽ അപാരത

മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിൽ നിരവധി മോഡലുകൾ തമ്മിൽ മത്സരിക്കുന്നുണ്ട്. അതിൽ തന്നെ മാരുതി സുസുക്കി തങ്ങളുടെ പുതിയ ബ്രഹ്മാസ്ത്രം അവതരിപ്പിച്ചിരിക്കുകയാണ്. വിക്ടോറിസ് എന്ന് പേരിട്ടിരിക്കുന്ന മോഡൽ ഗ്രാൻഡ് വിറ്റാറയ്ക്ക് മുകളിലാണ് ലൈനപ്പിൽ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ സെഗ്മെൻ്റിലെ രാജാവായി വിലസുന്ന കിയയുടെ സെൽറ്റോസുമായി ഒരു തുറന്ന യുദ്ധം തന്നെയാണ് നടക്കാൻ പോകുന്നത്. മാരുതി സുസുക്കി വിക്ടോറിസും സെൽറ്റോസും തമ്മിൽ വിശദമായി തന്നെ ഒരു താരതമ്യം നടത്തി നോക്കിയാലോ. വിക്ടോറിസിൻ്റെ ഡെലിവറി ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിക്ക് ഉളള സ്വാധീനം നന്നായി ഉപയോഗിക്കാൻ തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

GST 2.0: എല്ലാ കാറുകള്‍ക്കും 1 ലക്ഷം വരെ കുറച്ച് മഹീന്ദ്ര

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായി വാഹനങ്ങള്‍ അടക്കമുള്ള നൂറിലേറെ വസ്തുക്കളുടെ ചരക്കുസേവന നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന ഉത്സവ സീസണിന് മുമ്പായി വന്ന പ്രഖ്യാപനം പൊതുജനങ്ങളെ മാത്രമല്ല വണ്ടിക്കമ്പനികളെയും സന്തോഷിപ്പിച്ചു. ജിഎസ്ടി പരിഷ്‌കരണം വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുമെന്ന് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ച് വരികയാണ്. ടാറ്റ മോട്ടോര്‍സ്, റെനോ തുടങ്ങിയ ബ്രാന്‍ഡുകള്‍ തങ്ങളുടെ മോഡലുകളുടെ പുതുക്കിയ വിലകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ ഇപ്പോള്‍ മഹീന്ദ്ര തങ്ങളുടെ വാഹന നിരയിലെ മോഡലുകളുടെ പുതിയ വിലകള്‍ പ്രഖ്യാപിച്ചു. അത് വിശദമായി പരിശോധിക്കാം.

സിഎൻജി സെഗ്മെൻ്റ് കൈയ്യടക്കാൻ സിട്രൺ

മൈലേജ് എങ്ങനെ കൂടുതൽ ലഭിക്കുക എന്നതാണ് ഏതൊരു വാഹനയുടമകളും ചിന്തിക്കുക. പെട്രോളിനെക്കാൾ കൂടുതൽ മൈലേജ് ലഭിക്കുന്നത് സിഎൻഡി,എൽപിജി വാഹനങ്ങൾക്കാണ്. എന്നാൽ ചില സ്ഥലങ്ങളിൽ സിഎൻജിയുടെ ലഭ്യത കുറവ് ഒരു പ്രതിസന്ധിയാകുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ സിഎൻജി പമ്പുകളുടെ എണ്ണത്തിൽ അൽപ്പം വർധനവ് വന്നിട്ടുണ്ട്. പ്രധാന ബ്രാൻഡുകളുടെ എല്ലാം സിഎൻജി മോഡലുകൾക്ക് അത്യാവശം വിൽപ്പനയുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ രണ്ടാമത്തെ സിഎൻജി മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. എയർക്രോസ് മോഡലിന് സിഎൻജി വേരിയൻ്റ് നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്.
Advertisement

ആഡംബര എംപിവിയെ സ്വീകരിക്കാനെത്തി സജിത

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് സജിത ബേട്ടിയെന്ന അനശ്വര കലാകാരിയുടേത്. ബാലതാരമായി വന്ന താരം ടെലിവിഷൻ സീരിയലുകളിലും വെള്ളിത്തിരയിലും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്‌ത് തൻ്റേതായ സ്ഥാനം കണ്ടെത്തിയ മിടുക്കി ഇപ്പോഴും സ്ക്രീനിൽ സജീവമാണ്. ദിലീപിന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്ന വിശേഷണം വരെ കിട്ടിയിട്ടുള്ള നടികൂടിയാണ് ഇവർ. ദിലീപേട്ടന്റെ പടത്തിൽ സജിത മുഖംകാണിച്ചാൽ സിനിമ ഹിറ്റാവുമെന്നാണ് നടൻ തന്നെ പറഞ്ഞിരിക്കുന്നത്. അടുത്തിടെ സിനിമാ താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് സജിത പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും സന്തോഷമേയുള്ളൂവെന്ന് പറഞ്ഞ് പ്രേക്ഷകരുടെ മനംകവർന്ന നടിയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി വന്നെത്തിയിരിക്കുകയാണ്.

അപ്പാച്ചെ@20: ലിമിറ്റഡ് എഡിഷനുകള്‍ സമ്മാനിച്ച് TVS

പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുകയാണ് ടിവിഎസ്. അതിനുള്ള കാരണം അപ്പാച്ചെ മോഡല്‍ റേഞ്ച് ആണെന്ന് നമുക്കറിയാം. ഇന്ത്യയില്‍ സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിളുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നത് മനസ്സിലാക്കി 2005-ലാണ് ടിവിഎസ് അപ്പാച്ചെ ശ്രേണിക്ക് തുടക്കമിട്ടത്. RTR 150 എന്ന മോഡലിലൂടെ തുടങ്ങി ഇന്ന് RTR 160, 180, 200, RTR 310, ഫുള്ളി ഫെയേര്‍ഡ് RR 310 എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ശ്രേണിയിലേക്ക് അപ്പാച്ചെ വളര്‍ന്നു. റേസിംഗ് സാങ്കേതികവിദ്യ റോഡിലേക്ക് കൊണ്ടുവരുന്നതില്‍ വിജയിച്ചതോടെ 80 രാജ്യങ്ങളിലായി 6.5 ദശലക്ഷത്തിലധികം അപ്പാച്ചെകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു.

16 ലക്ഷം രൂപയ്ക്ക് 480 കിലോമീറ്റർ റേഞ്ചുള്ള ഇവി!

വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ് ഇന്ത്യയിലേക്ക് തങ്ങളുടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രണ്ട് കിടിലൻ മോഡലുകളാണ് ബ്രാൻഡ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് തങ്ങളുടെ VF6,VF7 എന്നീ രണ്ട് മോഡലുകൾ അവതരിപ്പിച്ച് കൊണ്ട് തീപാറുന്ന മത്സരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര BE6 എന്നിവരാണ് വിൻഫാസ്റ്റിൻ്റെ നേരിട്ടുളള എതിരാളികൾ.പുതിയ ബ്രാൻഡ് വരുമ്പോൾ വിലയാണല്ലോ എല്ലാവർക്കും അറിയേണ്ടത്. വിലയിലും എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് വിൻഫാസ്റ്റ്. 16 ലക്ഷം രൂപയ്ക്കാണ് VF6-ൻ്റെ VF6 എർത്ത് എന്ന മോഡലിൻ്റെ വില.

5.70 ലക്ഷത്തിന്റെ 7-സീറ്ററിലൂടെ പണംവാരി മാരുതി

മാരുതി വാൻ എന്നറിയപ്പെടുന്ന ഒമ്‌നി നമ്മുടെ രാജ്യത്ത് തീർത്ത ഓളം എത്രത്തോളമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിർത്തലാക്കിയിട്ട് ഏറെക്കാലമായെങ്കിലും പലർക്കും ഈയൊരു വണ്ടിയുടെ പേര് കേട്ടാൽ തന്നെ നൊസ്റ്റാൾജിയ വരും. ഒമ്‌നിയുടെ പകരക്കാരനായി എത്തിയ ഈക്കോ (Maruti Suzuki Eeco) ഇന്ന് വലിയ തരംഗമാണ് ഇന്ത്യയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മാസവും പതിനായിരക്കണക്കിന് ആളുകൾ സ്വന്തമാക്കുന്ന ഈ മോഡൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ കൂടിയാണ് കേട്ടോ. ജനപ്രിയനാണെങ്കിലും 7-സീറ്റർ എന്ന സങ്കൽപ്പത്തിൽ പലരും ഇവനെ കൂട്ടിയിട്ടില്ലെന്നതാണ് സത്യം.
Advertisement

ജിഎസ്ടി: വില ₹95000 വരെ വെട്ടിക്കുറച്ച് റെനോ

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ചരക്കുസേവന നികതി (ജിഎസ്ടി) ഘടന പരിഷ്‌കരിച്ചത് വാഹന ലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ചെറുകാറുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും വില കുറയാന്‍ കാരണമാകുന്ന പരിഷ്‌കരണം ഉത്സവകാലത്ത് വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ജിഎസ്ടി 2.0 (GST 2.0) വഴിയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നാണ് ഒട്ടുമിക്ക കാര്‍ നിര്‍മാതാക്കളും പ്രഖ്യാപിക്കുന്നത്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ പുത്തന്‍ നികുതി പരിഷ്‌കാരങ്ങളുടെ ഫലമായി വാഹന പോര്‍ട്ട്ഫോളിയോയിലുടനീളം 96,395 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

വിക്ടോറിസിനെ ഇനി ഷോറൂമിൽ കാണാം

ഇപ്പോൾ ഇന്ത്യൻ വാഹന വിപണിയിൽ സംസാര വിഷയമാണ് മാരുതി സുസുക്കിയുടെ മിഡ് സൈസ് എസ്‍‌‌യുവിയായ വിക്ടോറിസ്. ഇ വിറ്റാര പ്രതീക്ഷിച്ച് ഇരുനന് വിപണിയിലേക്ക് മാരുതിയുടെ സർപ്രൈസായിരുന്നു വിക്ടോറിസ്. ഗ്രാൻഡ് വിറ്റാറയ്ക്ക് മുകളിലാണ് ലൈനപ്പിൽ വിക്ടോറിസ് വരുന്നത്. ഒക്ടോബറിലേക്ക് വാഹനം നിരത്തുകളിൽ കാണാൻ സാധിക്കുമെന്നാണ് തോന്നുന്നത്. ഔദ്യോഗിക ലോഞ്ചിന് ശേഷം ദിവസങ്ങൾക്കുളളിൽ തന്നെ പല ഡീലർഷിപ്പുകളിൽ വാഹനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും ഉടൻ തന്നെ വിലയും കൂടി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.ഗ്രാൻഡ് വിറ്റാറയ്ക്ക് മുകളിൽ നിൽക്കുമ്പോൾ വിലയും അതിൽ കൂടുതൽ തന്നെ പ്രതീക്ഷിക്കാം.

നെക്സോണിന് 1.55 ലക്ഷം വരെ കുറയും

വാഹന ലോകം ഏറ്റവും കൂടുതൽ കാത്തിരുന്ന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ജിഎസ്‌ടി നിരക്ക് പരിഷ്ക്കാരം (GST Price Reduction). 28 ശതമാനമുണ്ടായിരുന്ന നികുതി 18 ശതമാനമായി കുറച്ചത് ആളുകളെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സെപ്റ്റംബർ 22-ാം തീയതി മുതൽ രാജ്യത്തെ കാറുകളുടേയും ബൈക്കുകളുടേയുമെല്ലാം വില കുറയുമെന്നും വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ തീരുമാനത്തെത്തുടർന്ന് ടാറ്റ മോട്ടോർസ് തങ്ങളുടെ പാസഞ്ചർ കാർ ശ്രേണിയിലുടനീളം വ്യാപകമായ വില പരിഷ്ക്കരണം പ്രഖ്യാപിച്ചും കഴിഞ്ഞിരിക്കുകയാണ്. പുതുക്കിയ വിലകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

22KM മൈലേജുള്ള കാറിന് അപ്‌ഡേറ്റുമായി ഹ്യൂണ്ടായി

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കുന്ന ജനപ്രിയ കോംപാക്ട് സെഡാന്‍ ആണ് ഓറ (Hyundai Aura). ഓറയ്ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് പുറമേ ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 2020 ജനുവരിയിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ പ്ലാറ്റ്ഫോമിലെ അപ്ഡേറ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ഓറ വിപണിയില്‍ എത്തിയത്. മാരുതി സുസുക്കി ഡിസയര്‍, ടാറ്റ ടിഗോര്‍, ഹോണ്ട അമേസ് എന്നീ കാറുകള്‍ക്കെതിരെ മത്സരിക്കുന്ന ഓറയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അതിന്റെ SX ട്രിമ്മില്‍ ഫീച്ചര്‍ അപ്‌ഗ്രേഡ് നടപ്പാക്കിയിരിക്കുകയാണ് കമ്പനി. കമ്പനി അതിന്റെ SX ട്രിം അപ്ഡേറ്റ് ചെയ്തതിനൊപ്പം ചെറുതായി വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.
Advertisement

പെട്രോളിൽ വരെ 28.65 KM മൈലേജുള്ള മാരുതിയുടെ പുത്തൻ എസ്‌യുവി

എസ്‌യുവി വിപണി കൈയടക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി (Maruti Suzuki). ഹ്യുണ്ടായിയിൽ നിന്നും മഹീന്ദ്രയിൽ നിന്നും ടാറ്റയിൽ നിന്നുമെല്ലാം ഉയരുന്ന മത്സരത്തിന് മറുപടി നൽകാൻ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്‌സ്, ബ്രെസ തുടങ്ങിയവർ മാത്രം മതിയാവില്ലെന്ന് മനസിലാക്കിയ കമ്പനി സർപ്രൈസായി പുതിയൊരു മോഡലിനെ രംഗത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. വിക്ടോറിസ് (Maruti Victoris) എന്നുപേരിട്ടിരിക്കുന്ന വണ്ടി വരും ദിവസങ്ങളിൽ ചർച്ചയാവുമെന്ന കാര്യം ഉറപ്പാണ്. വില കൂടിയറിഞ്ഞാൽ പുത്തൻ എസ്‌യുവി വാങ്ങാൻ മാരുതിയുടെ അരീന ഡീലർഷിപ്പുകളിൽ ഉത്സവത്തിരക്കായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

7.95 ലക്ഷത്തിന് ബസാൾട്ട് X അവതരിപ്പിച്ച് സിട്രൺ

ഉത്സവകാലത്തെ കച്ചോടം പിടിക്കാൻ എല്ലാ ബ്രാൻഡുകളും തങ്ങളുടെ മോഡൽ ലൈനപ്പുകൾ വിപുലീകരിക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ പതിവാണല്ലോ. പതിവ് തെറ്റിക്കാതെ സ്റ്റെല്ലാൻ്റിസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള സിട്രൺ ബ്രാൻഡും തങ്ങളുടെ പുത്തൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. പ്രാരംഭ വിലയായ 7.95 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന എക്സ്ഷോറൂം വിലയിൽ 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനോടൊപ്പം AT, MT വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രത്യേകത.ഓഗസ്റ്റ് 22 മുതലേ 11,000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പുതിയ മോഡലിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഡ്യുവൽ ടോൺ ക്യാബിൻ എന്നതാണ്.

സ്വന്തമായി ടയർ മാറാൻ ബേസിക് കാര്യങ്ങൾ അ‌റിഞ്ഞാൽ മതി

കാറുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ വളരെ സമാധാനമായി യാത്ര ചെയ്യുമ്പോഴായിരിക്കും ടയർ പഞ്ചറാകുന്നത്. അടുത്തെങ്ങും ഒരു ടയർ റിപ്പയറിങ്ങ് കടയോ സർവീസ് സെൻ്ററോ കാണുന്നില്ല എങ്കിൽ വേറെ വഴിയില്ല, നിങ്ങൾ തന്നെ ടയർ മാറ്റി ഇടേണ്ടി വരും. എന്നാൽ വലിയ വാഹനപ്രേമികളും വണ്ടിപ്രാന്തൻമാരും എന്നവകാശപ്പെടുന്ന പലർക്കും സ്വന്തം വാഹനത്തിൻ്റെ സ്പെയർ വീൽ മാറ്റിയിടാൻ അറിയില്ല. എല്ലാവരേയും അടചാക്ഷേപിക്കുകയാണെന്ന് വിചാരിക്കരുതേ. ചിലർക്ക് വാഹനത്തിൻ്റെ സ്പെയർ വീൽ എവിടെയാണെന്ന് പോലും അറിയില്ല. ഇനി എന്തായാലും നിങ്ങളുടെ കാറിൻ്റെ ടയർ പഞ്ചറായാൽ ധൈര്യമായി മാറ്റിയിടാം. ഈ ലേഖനം നിങ്ങൾക്ക് വേണ്ടിയുളളതാണ് കേട്ടോ.

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ വണ്ടി ഗതാഗത മന്ത്രിക്ക് തന്നെ

ലോകത്തിലെ ഏറ്റവും വലിയ ഇവി ഭീമനായ ടെസ്‌ല ഇന്ത്യയിൽ തങ്ങളുടെ ഷോറൂം ആരംഭിച്ചിട്ട് ഇപ്പോൾ ഒരു മാസം കഴിയുമ്പോൾ തങ്ങളുടെ ആദ്യം ഡെലിവറി നടത്തിയിരിക്കുകയാണ്. ജൂലൈ 15 ന് ഉദ്ഘാടനം ചെയ്യപ്പെട്ട മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ 'ടെസ്‌ല എക്സ്പീരിയൻസ് സെന്ററിൽ' നിന്ന് രാജ്യത്തെ ആദ്യ മോഡൽ വൈ വേരിയൻ്റ് ഡെലിവറി നടത്തിയിരിക്കുകയാണ്. എല്ലാവരേയും പോലെ ഞങ്ങളും വളരെ ആകാംക്ഷയോടെ കാത്തിരുന്നതാണ് ആരായിരിക്കും ആദ്യ വാഹനം സ്വന്തമാക്കുന്നത് എന്നറിയാൻ. അങ്ങനെ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ആദ്യ വാഹനം സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണെന്ന് അറിയണ്ടേ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

പവർ,ടെക്നോളജി,ലുക്ക് എന്നിവയുടെ കോംബോയുമായി ടിവിഎസ്

TVS NTorq 150 launched in India at a starting price of INR 1.41 lakh. It features sporty styling, connectivity features and segment-first features. | ടിവിഎസ് എൻടോർക് 150 ഇന്ത്യയിൽ 1.41 ലക്ഷം രൂപ പ്രാരംഭവിലയിൽ പുറത്തിറങ്ങി. സ്പോർട്ടി സ്റ്റൈലിംഗ്, കണക്റ്റിവിറ്റി ഫീച്ചറുകൾ, സെഗ്മെൻ്റിലെ ആദ്യ ഫീച്ചറുകൾ എന്നിവ ഇതിൽ ഉണ്ട്.