സെഡാനുകൾക്ക് പിന്നിൽ വൈപ്പറില്ലാത്തിന്റെ കാരണം അറിയുമോ?
ഓട്ടോമൊബൈൽസ്
- 1 year, 6 days ago
പുതിയൊരു കാർ വാങ്ങുമ്പോൾ എല്ലാ ഫീച്ചറുകളുമുള്ള മോഡൽ വാങ്ങാനായിരിക്കുമല്ലോ പലർക്കും താത്പര്യം. നിലവിൽ എസ്‌യുവി വാഹനങ്ങളോടാണ് എല്ലാവർക്കും കമ്പമെങ്കിലും പണ്ടൊക്കെ കാർ എന്നതിന്റെ അവസാന വാക്ക് സെഡാനുകളായിരുന്നു. അംബാസിഡർ, പ്രീമിയർ പദ്മിനി, മാരുതി എസ്റ്റീം അങ്ങനെ നിരത്തുകൾ വാണിരുന്ന വിരുതൻമാർ ഏറെയായിരുന്നു. മാരുതി 800-ന്റെ വരവോടെയാണ് ഹാച്ച്ബാക്കുകൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അപ്പോഴും പലരും സ്നേഹിച്ചിരുന്നത് ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകളായ സെഡാനുകളെയായിരുന്നു. ഇന്നത്തെ എസ്‌യുവികൾക്ക് പോലുമില്ലാത്ത പല ഗുണങ്ങളും ഈ വാഹനങ്ങൾക്കുണ്ടെങ്കിലും എല്ലാവർക്കും ട്രെൻഡിനൊപ്പം സഞ്ചരിക്കാനാണ് ഇഷ്ടം.