രണ്ടും ബജാജ് കുടുംബത്തിലെ പിളേളര് തന്നെ!

വർഷങ്ങളായി ചെറുപ്പക്കാരുടെ ഹരമായി നിലകൊളളുന്ന ബ്രാൻഡാണ് ബജാജ്. പൾസർ അവതരിപ്പിച്ചത് മുതൽ വിൽപ്പനയിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.ബജാജ് കെടിഎമ്മിൻ്റെ ഓഹരി കൂടി വാങ്ങിയെന്നുളള വാർത്ത ബൈക്ക് പ്രേമികളുടെ ഹൃദയം നിറയ്ക്കുന്നതായിരുന്നു. കെടിഎം ഇപ്പോൾ പുതിയ ഡ്യൂക്ക് 160 അവതരിപ്പിച്ചിരിക്കുകയാണ്. ബജാജ് കുടുംബത്തിലെ ഇതേ സെഗ്മെൻ്റിലുളള NS160-യുമായി ഒരു താരതമ്യം നടത്തി നോക്കിയാലോ. പെർഫോമൻസിലും മൈലേജിലും രണ്ട് മോഡലുകൾക്കും എത്രത്തോളം കഴിവുണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. നിങ്ങളൊരു ബജാജ് ആരാധകനാണോ, കെടിഎം ആരാധകനാണോ എന്ന് കമൻ്റിൽ രേഖപ്പെടുത്താനും മറക്കരുതേ.

500+ Km റേഞ്ചുള്ള റോഡ് ട്രിപ്പിന് പറ്റിയ ടോപ് 5 ഇവികള്‍

ഗണേശ ചതുര്‍ത്ഥി (Ganesh Chaturthi 2025) അടുത്തിരിക്കുകയാണ്. ഈ ഉത്സവകാലം ദൂരെയുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ പദ്ധതിയിടുന്ന അന്യദേശങ്ങളിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ബിസിനസ് ചെയ്യുകയോ ചെയ്യുന്ന ആളാണോ നിങ്ങള്‍?. ഗണേശ ചതുര്‍ത്ഥിക്ക് സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന അഞ്ച് ഇലക്ട്രിക് കാറുകള്‍ (Electric Car) ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഇവയുടെ എക്‌സ്‌ഷോറൂം വില 25 ലക്ഷം രൂപയില്‍ താഴെയാണ്. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്ന ആ വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കോടികൾ വിലയുള്ള റേഞ്ച് റോവർ സ്വന്തമാക്കി ഒരു സന്ന്യാസി

എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ആഡംബര മോഡലുകളിലൊന്നാണ് ലാൻഡ് റോവർ റേഞ്ച് റോവർ. മിക്ക ബിസിനസ് ടൈക്കൂണുകളും ബോളിവുഡ് സെലിബ്രിറ്റികളുമെല്ലാം ഈ വാഹനം വാങ്ങിക്കൂട്ടുന്നതിന്റെ കാരണവും ഇതുതന്നെയാണ്. നിരവധി അനവധി വേരിയന്റുകളിൽ ലഭ്യമാവുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനം സുരക്ഷിതവും അതുല്യവുമായ യാത്രകളാണ് സമ്മാനിക്കുന്നതും. റേഞ്ച് റോവർ എന്ന് കേൾക്കുമ്പോൾ തന്നെ സിനിമ താരങ്ങളെയാണ് നമുക്ക് എല്ലാവർക്കും ഓർമ വരുന്നതും. എന്നാൽ ഇന്റർനെറ്റിനെ വരെ ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ ഒരു സന്ന്യാസി കോടികൾ വില വരുന്ന ഈ മോഡൽ സ്വന്തമാക്കിയിരിക്കുകയാണ്.

ഓണം മൂഡ്! ₹2 ലക്ഷം വരെ കിഴിവുമായി ടാറ്റ

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ഇങ്ങ് അടുത്തെത്തിയിരിക്കുകയാണ്. 2025 സെപ്റ്റംബര്‍ അഞ്ചിനാണ് തിരുവോണം. എന്നാല്‍ ഈ മാസം മുതല്‍ തന്നെ ഓണത്തിനുള്ള മുന്നൊരുക്കങ്ങള്‍ മലയാളികള്‍ ആരംഭിക്കും. കേരളക്കരയിലുള്ളവര്‍ വാഹനങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം വാങ്ങാന്‍ ഏറ്റവും കൂടുതലായി തെരഞ്ഞെടുക്കുന്ന സമയവും ഓണക്കാലമാണ്. അതുകൊണ്ട് തന്നെ വാഹന നിര്‍മാതാക്കള്‍ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇപ്പോള്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഓണം (Tata Motors Onam Offer 2025) പ്രമാണിച്ച് കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു.
Advertisement

പുതിയ മാറ്റങ്ങളോടെ ടൊയോട്ടയുടെ കുറഞ്ഞ വിലയുള്ള എസ്‌യുവി

ടൊയോട്ട വാഹനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യക്കാർക്കെല്ലാം പ്രത്യേക താത്പര്യമാണുള്ളത്. അതിന്റെ പ്രധാന കാരണം വിശ്വസിച്ച് വാങ്ങിക്കാമെന്നത് തന്നെയാണ്. ലക്ഷക്കണക്കിന് കിലോമീറ്ററുകൾ യാതൊരു വെല്ലുവിളികളുമില്ലാതെ ഓടിത്തകർക്കുമെന്നതിന് പുറമെ, മെയിന്റനെൻസിന്റെ കാര്യമായാലും പോക്കറ്റ് കീറാതെ കിടന്നോളും. ഒപ്പം മികച്ച സർവീസും കൂടിയാവുമ്പോൾ ആളുകൾക്കെല്ലാം ടൊയോട്ടയോടുള്ള മതിപ്പ് വർധിക്കും. പ്രീമിയം ബ്രാൻഡ് ഇമേജുണ്ടെങ്കിലും സാധാരണക്കാരോട് അടുത്ത് നിൽക്കാൻ ജാപ്പനീസ് ബ്രാൻഡ് എപ്പോഴും ശ്രമിക്കാറുണ്ട്. മാരുതി സുസുക്കിയുടെ വണ്ടികൾ വാങ്ങി റീബാഡ്‌ജ് ചെയ്‌തിറക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ മാരുതിയിൽ നിന്നും കിട്ടിയ കാറുകൾ കൈയയഞ്ഞ് സഹായിച്ചിട്ടുമുണ്ട്.

ഡസ്റ്റർ തീപിടിക്കുന്നതിൻ്റെ പിന്നിലെ സത്യാവസ്ഥ ഇതായിരുന്നോ

വാഹനപ്രേമികളുടേയും റെനോ ഡസ്റ്റർ ഉടമകളുടേയും ഇപ്പോഴത്തെ ആശങ്കയാണ് ഹൈറേഞ്ച് യാത്രയ്ക്കിടെ തീപിടിക്കുന്ന ഡസ്റ്ററിനെ കുറിച്ച്. ഫെയ്സ്‌ബുക്കിലുളള വണ്ടിപ്രാന്തൻമാരും മെക്കാനിക്കുകളുടെ വിദഗ്ധ അഭിപ്രായം വാഹനത്തിൻ്റെ എഞ്ചിൻ ബേയിലുളള ഷീൽഡ് താഴേക്ക് അയഞ്ഞ് എഞ്ചിനിൽ നിന്ന് പോകുന്ന എക്സ്ഹോസ്റ്റ് പൈപ്പിലേക്ക് വീഴുകയും ചൂടുപിടിച്ച് തീപിടിക്കുന്നു എന്നാണ് അഭിപ്രായം. എന്നാൽ ശരിക്കും എന്താണ് സത്യാവസ്ഥ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു വാഹനം തീപിടിച്ചാൽ അതിൻ്റെ ഓതറൈസഡ് സർവീസ് സെൻ്ററിൽ അറിയിക്കുക എന്നതാണ് ചെയ്യേണ്ടത്. എന്നാൽ അതിശയമെന്ന് പറയട്ടെ ഈ കത്തിയെന്ന് അവകാശപ്പെടുന്നഒരു വാഹനങ്ങളും സർവീസ് സെൻ്ററിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്.

ഇന്ത്യക്കാര്‍ക്ക് സമ്മാനം 3 ആനിവേഴ്‌സറി എഡിഷനുകളുമായി ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) തങ്ങളുടെ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ജനപ്രിയ ടൂ-വീലറുകളുടെ സ്പെഷ്യല്‍ എഡിഷനുകള്‍ പുറത്തിറക്കി. ഹോണ്ട ആക്ടിവ 110 (Honda Activa 110), ഹോണ്ട ആക്ടിവ 125 (Honda Activa 125), ഹോണ്ട SP125 (Honda SP125) എന്നിവയുടെ ആനിവേഴ്സറി എഡിഷനുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഈ മൂന്ന് മോഡലുകളുടെയും ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കും. പുത്തന്‍ സ്പെഷ്യല്‍ എഡിഷന്‍ മോഡലുകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

10 ലക്ഷത്തിൽ താഴെ വിലയിൽ മഹീന്ദ്രയ്ക്കുമുണ്ട് 3 മോഡലുകൾ

മഹീന്ദ്രയുടെ വാഹനങ്ങൾക്ക് എന്നും ഒരു ഫാൻബേസുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. അതിൽ തന്നെ 7 സീറ്ററായി എത്തി മനം കവർന്ന മോഡലാണ് ബോലേറൊ. പൊലീസ് വേഷം കെട്ടാനും ഹൈറേഞ്ചിൽ കർഷകരുടെ സഹയാത്രികനാവാനും അങ്ങനെ റോളുകൾ പലവിധമാണ് ബോലോറോയ്ക്ക്. സ്റ്റാൻഡേർഡ്, നിയോ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ബൊലേറോ ലഭ്യമാവും. മുന്നിലും പിന്നിലും X ആകൃതിയിലുള്ള ബമ്പറുകൾ, വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ, ബോഡി-കളർ വീൽ കവറുകൾ, ഫ്രണ്ട് ആൻഡ് റിയർ ടോ ഹുക്കുകൾ, റിയർ ഫൂട്ട്‌സ്റ്റെപ്പ് എന്നിവയുമായെല്ലാമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ 7 സീറ്ററിന് നൽകിയിരിക്കുന്നത്.
Advertisement

മഹീന്ദ്രയുടെ ഈ കാളക്കൂറ്റനെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല!

മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് ആണ് ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആയ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന് കീഴില്‍ ഇപ്പോള്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ മാസം യെസ്ഡി റോഡ്‌സ്റ്റര്‍ മോഡല്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറക്കണ്ണില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് പ്രേമികള്‍ ആവേശത്തിലായിരുന്നു. ഏവരും കാത്തിരുന്ന 2025 യെസ്ഡി റോഡ്‌സ്റ്റര്‍ പുതിയ നിറങ്ങളും ചില അപ്‌ഗ്രേഡുകളുമായി ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുകയാണ്. 2025 യെസ്ഡി റോഡ്‌സ്റ്ററിന്റെ വില 2.09 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. നിറത്തിന് അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. ബൈക്കിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

400 കി.മി റേഞ്ചുളള സിറോസ് ഇവിയുമായി കിയ ഉടനെത്തും

സബ് കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിൽ വിലസുന്ന ബ്രാൻഡുകളിൽ ഒന്നാമതായി തന്നെ ടാറ്റ നെക്സോൺ ഉണ്ട്, എതിരാളികളായി മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര xuv 3xo എന്നിവരുമുണ്ട്. എന്നാൽ ഇലക്ട്രിക് മോഡലുകളിലേക്ക് നോക്കിയാൽ അവിടെ ഒന്നാമതായി നിൽക്കുന്നത് നെക്സോൺ ഇവിയാണ്. എന്നാൽ ഇനി ഒന്നാം സ്ഥാനമൊക്കെ തെറിക്കുമെന്ന് അവസ്ഥയിലാണ്. കാര്യം മറ്റൊന്നുമല്ല കിയ തങ്ങളുടെ സിറോസ് എന്ന് മോഡലിൻ്റെ ഇവി അവതരിപ്പിക്കാന ഒരുങ്ങുകയാണ്. വാഹനത്തിൻ്റെ ടെസ്റ്റ് മ്യൂൾ കണ്ടെത്തിയെന്നാണ് എച്ച്ടി ഓട്ടോ തങ്ങളുടെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. ചാർജിങ്ങ് സ്റ്റേഷനിൽ ചാർജ് ചെയ്യുമ്പോഴാണ് വാഹനം ശ്രദ്ധയിൽപ്പെടുന്നത്.

6.14 ലക്ഷത്തിന്റെ എസ്‌യുവിക്ക് 10 വർഷം വാറണ്ടിയും തരാമെന്ന്

ഇന്ത്യയിൽ നിസാന് പുതുജീവനേകിയ മോഡലാണ് മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവി. ഒറ്റയ്ക്ക് ഒരു കമ്പനിയെ കഴിഞ്ഞ 5 വർഷക്കാലമായി താങ്ങിനിർത്തുന്നത് നിസാര കാര്യമല്ലല്ലോ. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‌യുവി നിർമിച്ച് ഇന്ത്യക്കാർക്ക് നൽകിയവരെ അങ്ങനെ കൈയൊഴിയാനും ജനങ്ങൾക്കാവില്ലല്ലോ. കുറഞ്ഞ വിലയിൽ എസ്‌യുവി മുതലാളിയാവാം എന്നത് മാത്രമല്ല, നല്ല സേഫ്റ്റി, കിടിൻ ഫീച്ചറുകൾ, പോക്കറ്റിൽ ഒതുങ്ങുന്ന മെയിന്റനെൻസ് കോസ്റ്റ് എന്നിവയെല്ലാം കൂടിച്ചേർന്ന വണ്ടിയാണ് മാഗ്നൈറ്റ്. തലവേദനയോ ആശങ്കകളോ ഒന്നുമില്ലാതെ വാങ്ങിക്കാം ഈ നിസാന്റെ മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ.

ആകാശ്ദീപിന്റെ ഡ്രീം കാര്‍ 'പൊല്ലാപ്പായി' മാറിയോ!

ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി 2025 ടെസ്റ്റ് ക്രിക്കറ്റ് പരമ്പര അടുത്തിടെയാണ് ഇംഗ്ലണ്ടില്‍ സമാപിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ച് ആതിഥേയരും ഇന്ത്യയും സമനിലയില്‍ പിരിഞ്ഞിരുന്നു. പരമ്പരയില്‍ ഇന്ത്യക്കായി ഒരുപിടി യുവതാരങ്ങള്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. അതില്‍ ഒരാളായിരുന്നു ആകാശ്ദീപ്. പരമ്പരയിലെ 3 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ 28 കാരനായ പേസര്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തി താരമായി. ഓവലില്‍ നടന്ന നിര്‍ണയകമായ അഞ്ചാം ടെസ്റ്റില്‍ നൈറ്റ്‌വാച്ച്മാനായി ഇറങ്ങി അര്‍ധസെഞ്ച്വറി നേടി റെക്കോഡ് ബുക്കിലും ഇടംപിടിക്കാനും താരത്തിനായി.
Advertisement

2.49 ലക്ഷം കോടി രൂപ ശമ്പളം വാങ്ങി എലോൺ മസ്‌ക്

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ എലോൺ മസ്ക്കിന് (Elon Musk) പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ലല്ലോ. സ്റ്റാര്‍ലിങ്ക്, ടെസ്‌ല, സ്പെയ്സ് എക്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഉടമയായ ഇദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ബിസിനസുകാരനാണ്. എന്നാൽ സ്വന്തം കമ്പനിയായ ടെസ്‌ലയിൽ നിന്നും മസ്ക്കിന്റെ ശമ്പളം തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാനാവുമോ? സ്വന്തം കമ്പനിയായിട്ട് പോലും ശമ്പളം കിട്ടുന്നില്ലേയെന്ന് പലരും സംശയിച്ചേക്കാം. വര്‍ഷങ്ങളായി ടെസ്‌ലയില്‍ നിന്നും ശമ്പള ഇനത്തില്‍ മസ്ക്കിന് നയാപൈസ കിട്ടുന്നില്ലെന്ന റിപ്പോര്‍ട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

46 ഹൈടെക് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടേ

ഹൈവേയിലേക്ക് കയറുമ്പോൾ അറിയാതെ തന്നെ ആക്സിലറേറ്ററിൽ കാൽ അമർത്തി പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനി അങ്ങനെ പറപ്പിച്ചു വിടാൻ നോക്കിയാൽ നിങ്ങളെ നിരീക്ഷിക്കാൻ 46 ഹൈടെക് ക്യാമറകളാണ് കണ്ണുതുറന്ന് ഇരിക്കുന്നത്. കോഴിക്കോട് വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള 28 കിലോമീറ്ററിലാണ് പുതിയ ഹൈടെക് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതൊക്കെ പ്രവർത്തിക്കാൻ സാധ്യതയില്ല എന്ന ആത്മവിശ്വാസം ഒക്കെ ഇനി ഒഴിവാക്കിയേക്ക്. 24 മണിക്കൂറും പ്രവർത്തനസജ്ജമാണ് പുതിയ ക്യാമറകൾ. ആറുവരിപ്പാതയിലെ ടോള്‍പ്ലാസയിൽ നിന്നാണ് ക്യാമറുടെ നിയന്ത്രണം. ഓവർസ്പീഡ്, ലൈന്‍ ട്രാഫിക് ലംഘിക്കുക, എക്‌സിറ്റ്-എന്‍ട്രി പോയിന്റുകളിൽ നടത്തുന്ന നിയമലംഘനങ്ങള്‍ എന്നിവയെല്ലാം ഇനി ക്യാമറ നിരീക്ഷണത്തിലായിരിക്കും.

പുതിയ ഫോറിന്‍ കാറിന്റെ വില 7.91 ലക്ഷം മാത്രം

കിടിലന്‍ മോഡലുകള്‍ പുറത്തിറക്കിയിട്ടും ക്ലച്ച് പിടിക്കാതെ പോല സിട്രണ്‍ തന്ത്രം മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചിരുന്നു. സിട്രണ്‍ 2.0 - 'ഷിഫ്റ്റ് ഇന്റു ദ ന്യൂ' എന്ന തന്ത്രത്തിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി തങ്ങളുടെ പുതിയ മോഡലായ C3X (Citroen C3X ) ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. സാധാരണ C3 മോഡലിനെക്കാള്‍ മികച്ച ഫീച്ചറുകളോടെയാണ് C3X എത്തുന്നത്. ട്വിസ്റ്റുകളുള്ള ഹാച്ച്ബാക്ക് എന്ന് C3 മോഡലിനെ വിശേഷിപ്പിക്കാനുള്ള സിട്രണിന്റെ തീരുമാനം പാളിയതിന്റെ അടിസ്ഥാനത്തില്‍ C3X എസ്‌യുവി എന്ന വിശേഷണവുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പുത്തന്‍ ഫ്രഞ്ച് എസ്‌യുവിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ വായിക്കാം.

പുതിയ ലുക്കിൽ രാജ്യത്തെ കുറഞ്ഞ വിലയുള്ള എസ്‌യുവി വരുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോർസ്, നിസാൻ, റെനോ അങ്ങനെ രാജ്യത്തെ എണ്ണംപറഞ്ഞ കമ്പനികളെല്ലാം സാന്നിധ്യമറിയിച്ചിരിക്കുന്ന വിഭാഗത്തിൽ കുറഞ്ഞ വിലയുള്ള കിടിലൻ മോഡലുകൾ പുറത്തിറക്കുന്നവരാണ് നിസാനും റെനോയും. ഇരുവരും സഹകരിച്ച് പുറത്തിറക്കിയ മാഗ്നൈറ്റും കൈഗറും വലിയ വിജയവും കൈവരിച്ചിരുന്നു. കുറഞ്ഞ ബജറ്റുള്ളവർക്കെല്ലാം ധൈര്യമായി വാങ്ങിക്കാവുന്ന വണ്ടിയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ പക്കലുള്ള ആയുധം. ക്വിഡിന്റെ എസ്‌യുവി ടൈപ്പ് എന്ന് പലരും കളിയാക്കുന്നുണ്ടെങ്കിലും നല്ല പ്രായോഗികമായ ചെറു എസ്‌യുവികളിൽ ഒന്നാണ് കൈഗർ.
Advertisement

കോടികളുടെ മെര്‍സിഡീസ് സ്വന്തമാക്കിയ മലയാളി 'പവര്‍ കപ്പിള്‍സ്

മെര്‍സിഡീസ്-ബെന്‍സ് ജി-വാഗണ്‍ അതിന്റെ കരുത്തുറ്റ രൂപകല്‍പ്പന, ശക്തമായ പ്രകടനം, സമാനതകളില്ലാത്ത ഓഫ്-റോഡ് ശേഷി എന്നിവയ്ക്ക് പേരുകേട്ട ഒരു ആഡംബര എസ്‌യുവിയാണ്. 1979-ല്‍ ആദ്യമായി അവതരിപ്പിച്ച ഇത് പവര്‍, സ്‌റ്റൈല്‍, അന്തസ്സ് എന്നിവ സമന്വയിപ്പിക്കുന്ന ഒരു ഐക്കണാണ്. സമീപകാലത്തായി ഇന്ത്യയിലെ സെലിബ്രിറ്റികളുടെയും സമ്പന്നരായ ആളുകളുടെയും ഗരാജിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആഡംബര കാര്‍ ആയി മാറിയിരിക്കുകയാണ് മെര്‍സിഡീസ് ജി-വാഗണ്‍. മെര്‍സിഡീസ് AMG G63 വാങ്ങുന്നവരില്‍ ഭൂരിഭാഗം പേരും ബ്ലാക്ക് കളര്‍ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നത്. ദക്ഷിണണേന്ത്യയില്‍ ആദ്യമായി മാഗ്‌നോ ഓറഞ്ച് നിറത്തിലുള്ള മെര്‍സിഡീസ് AMG G63 സ്വന്തമാക്കിയിരിക്കുന്നത് ഒരു മലയാളിയാണ്. അത് ആരാണെന്ന് നമുക്ക് നോക്കാം.

23.24 KM മൈലേജുള്ള 8 സീറ്റർ എംപിവി ലാഭത്തിൽ വാങ്ങാം

ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഹൈക്രോസിനുള്ള ആരാധകവൃന്ദം ഒന്ന് വേറെ തന്നെയാണ്. ഗംഭീര വലിപ്പവും 8 സീറ്ററിന്റെ സൗകര്യവും ഒടുക്കത്തെ റോഡ് പ്രസൻസുമെല്ലാമായി വരുന്ന എംപിവി പലരുടേയും ഡ്രീം കാറാണ്. ഒപ്പം ഡീസലിനേക്കാൾ കിടുവായ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. പക്ഷേ ഹൈക്രോസിന്റെ ടോപ്പ് വേരിയന്റിന് 41 ലക്ഷം രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത് എന്ന് കേൾക്കുമ്പോൾ പലരും പിന്നോട്ട് വലിയാറാണ് പതിവ്. വില കുറച്ചുകൂടി കുറവായിരുന്നെങ്കിൽ നോക്കാമായിരുന്നുവെന്നാണ് പലരുടേയും മനസിലുള്ളത്.

അച്ഛന് ഥാർ റോക്സ് സമ്മാനിച്ച നടിയെ മനസിലായോ

പ്രപഞ്ചത്തിലെ വലിയ പോരാളിയാണ് അമ്മ, എന്നാൽ പലപ്പോഴും മറന്നു പോകുന്ന ഒരാളുണ്ട്. വീടിന് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനെ. എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല കേട്ടോ. നമ്മളുടെ സന്തോഷത്തിന് വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ചെറിയ ചെറിയ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കണം. കഷ്ടപ്പെട്ട് പഠിപ്പിച്ച്, ആഗ്രഹങ്ങൾക്ക് എപ്പോഴും പിന്തുണച്ച് കൂടെ നിന്ന പിതാവിന് ഒരു പുത്തൻ ഥാർ റോക്സ് സമ്മാനമായി നൽകിയിരിക്കുകയാണ് നടിയും,നിർമാതാവുമായ നീന മധു. താരം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അച്ഛന് സമ്മാനിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ബേബി ബുള്ളറ്റിന് പുതിയ ലുക്കുമായി റോയൽ എൻഫീൽഡ്

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ നിരയിലെ യങ് കിഡാണ് ഹണ്ടർ (Royal Enfield Hunter 350). വേട്ടക്കാരന്റെ വരവിന് ശേഷം മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ അതിവേഗം കുതിക്കാൻ കമ്പനിക്കായി. എൻഫീൽഡിന്റെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ എന്ന പദവി മാത്രമല്ല, അതുവരെ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും മോഡേൺ കൂടിയായിരുന്നു ഹണ്ടർ. 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 ഏറ്റവും വേഗത്തിൽ 5 ലക്ഷം യൂണിറ്റ് വിൽപ്പന നേടുന്ന ഇന്ത്യൻ ബൈക്ക് കൂടിയായി മാറി.
Advertisement

ടാക്‌സിക്കാര്‍ക്കായി ക്ലാവിസ് ഇവിയുടെ ഫ്ലീറ്റ് സ്‌പെക്

കഴിഞ്ഞ മാസമാണ് കിയ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ കാരെന്‍സ് ക്ലാവിസിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിച്ചത്. കാരെന്‍സ്, ക്ലാവിസ്, ക്ലാവിസ് ഇവി എന്നീ മൂന്ന് മോഡലുകളുടെ മികവില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുത്ത നെയിംപ്ലെയിറ്റ് ആയി ഇത് മാറി. ഇന്ത്യയില്‍ കിയ പുറത്തിറക്കിയ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇവി ആയിരുന്നു കാരെന്‍സ് ക്ലാവിസ് ഇവി (Kia Carens Clavis EV). നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് എംപിവി കൂടിയാണ് ഇത്.

ഡൽഹിക്ക് ടെസ്‌ലയുടെ ഇലക്ട്രിക് ഷോക്ക്

ടെസ്‌ല രാജ്യത്ത് എത്തിയപ്പോൾ മുതൽ എല്ലാവരും ആകാംക്ഷഭരിതരായി ഇരിക്കുകയായിരുന്നു. കിടിലൻ മോഡലുകൾ, കുറഞ്ഞ ചാർജിങ്ങ് സമയം, ഓട്ടോണോമസ് ഡ്രൈവിങ്ങ് സിസ്റ്റം അങ്ങനെ ടെസ്‌ലയുടെ ഗുണങ്ങൾ കേൾക്കുമ്പോൾ തന്നെ ചാർജ് ആകും. ആദ്യ ഷോറൂം മുംബൈയിൽ തുറന്നതിന് ശേഷം രണ്ടാമത്തെ ഷോറൂം എവിടെ ആണ് ആരംഭിക്കാൻ പോകുന്നതെന്ന് ബ്രാൻഡ് ഒരു സൂചന തന്നിരുന്നു. അങ്ങനെ രാജ്യ തലസ്ഥാനത്ത് തന്നെ തങ്ങളുടെ രണ്ടാമത്തെ ഷോറൂം ആരംഭിച്ചിരിക്കുകയാണ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിന് സമീപമുളള വേൾഡ്മാർക്കിലാണ് ആരംഭിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ വാടകയുളള 8000 സ്ക്വയർ ഫീറ്റ് വലിപ്പമുളള കെട്ടിടമാണ് ബ്രാൻഡ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

വില 8 ലക്ഷത്തില്‍ താഴെ! 6 എയര്‍ബാഗുള്ള കാറുകൾ

പുതുതായി കാര്‍ വാങ്ങുന്ന ആളുകള്‍ സുരക്ഷാ ഫീച്ചറുകള്‍ക്ക് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. 6 എയര്‍ബാഗുകളുള്ള വാഹനങ്ങളോട് ജനങ്ങള്‍ക്ക് പ്രിയം ഏറി വരുന്നത് ഇതിന്റെ തെളിവാണ്. പണ്ട് കാറുകളുടെ ടോപ് എന്‍ഡ് വേരിയന്റുകളില്‍ ആയിരുന്ന 6 എയര്‍ബാഗുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകളുമായി വരുന്ന ഒത്തിരി മോഡലുകള്‍ ഉണ്ട്. മാരുതിയുടെ അല്ലാതെ മറ്റ് ചില കമ്പനികളുടെ കുറഞ്ഞ വിലയുള്ള കാറുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി വരുന്നു. 8 ലക്ഷം രൂപയില്‍ തഴെ വിലയില്‍ 6 എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്ന ചില കാറുകള്‍ നമുക്ക് നോക്കാം.

160 സിസി എഞ്ചിനുമായി ചീറിപ്പായാൻ ഡ്യൂക്ക്, വില 1.85 ലക്ഷം

ചെറുപ്പകാരുടെ ഇടയിൽ തരംഗം സൃഷ്ടിക്കാൻ സാധിച്ച കുറച്ച് ബ്രാൻഡുകളേയുളളു. അതിൽ മുന്നിൽ തന്നെയുണ്ട് ലോകത്തിലെ ഒന്നാം നമ്പർ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം. ഓൺറോഡിലോ ഓഫ്റോഡിലോ കൈവച്ചിടത്തെല്ലാം വിജയിച്ചിട്ടേയുളളു. ഇപ്പോഴിതാ തങ്ങളുടെ രാജ്യത്തെ ലൈനപ്പ് ഒന്നു കൂടി വിപുലീകരിച്ചിരിക്കുകയാണ്. 160 സിസി സെഗ്മെൻ്റിലേക്കുളള തങ്ങളുടെ തുറുപ്പുചീട്ടായി ഡ്യൂക്ക് 160 അവതരിപ്പിച്ചിരിക്കുകയാണ് കെടിഎം. സ്പോർട്സ് ബൈക്ക് പ്രേമികളെ ഹരം കൊള്ളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്ലാന്റിക് ബ്ലൂ & സിൽവർ മെറ്റാലിക് മാറ്റ് നിറങ്ങളിൽ ലഭിക്കുന്ന മോഡലിൻ്റെ എക്സ്ഷോറൂം വില 1.84 ലക്ഷം രൂപയാണ്.
Advertisement

ഇന്ത്യയിലെ ആദ്യ സൈബർസ്റ്റർ തന്റെ ഭർത്താവിനായി വാങ്ങി ഭാര്യ

എംജിയെന്ന് കേട്ടാൽ തന്നെ ഇപ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഇലക്ട്രിക് കാറുകളായിരിക്കും (MG Electric Cars). വിൻഡ്‌സറും കോമെറ്റും നിരത്തുകൾ അടക്കി ഭരിക്കുമ്പോൾ ആഡംബര വിഭാഗത്തെ കൂടി കൈയിലെടുക്കാനായി കമ്പനി അടുത്തിടെ രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിച്ചിരുന്നു. M9 ഇവിയും, സൈബർസ്റ്റർ ഇവിയുമായിരുന്നു അവ. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് കാർ എന്ന നിലയിൽ പരിചയപ്പെടുത്തിയിരിക്കുന്ന ടൂ ഡോർ മോഡൽ ശരിക്കും ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. 72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ വണ്ടിയുടെ ഡെലിവറിയും തുടങ്ങിയിരിക്കുകയാണ് എംജിയിപ്പോൾ.