10 ലക്ഷം ബജറ്റില്‍ കാര്‍ വാങ്ങുന്നവര്‍ ഇത് ഗൗനിക്കാറേയില്ല
ഓട്ടോമൊബൈൽസ്
- 1 year, 1 month, 10 days ago
മോഡേണ്‍ കാറുകളില്‍ കണ്ടുവരുന്ന ഒരു സവിശേഷതയാണ് സ്മാര്‍ട് എയര്‍ പ്യൂരിഫയര്‍ (Smart Air Purifier). ഈ സവിശേഷത കാറുകളിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുകയും യാത്രക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. പൊടി, പുക, ദുര്‍ഗന്ധം, ദോഷകരമായ മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്തുകൊണ്ട് കാറിനകത്തെ വായു വൃത്തിയുള്ളതും പുതുമയുള്ളതുമായി നിലനിര്‍ത്താനായി സഹായിക്കുന്ന ഒരു ചെറിയ ഉപകരണമാണ് സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍ എന്ന് ലളിതമായി പറയാം. ഇത് HEPA, ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഫില്‍ട്ടറുകള്‍ എന്നിവ ഉപയോഗിച്ച് ചെറിയ പൊടിപടലങ്ങള്‍, ബാക്ടീരിയ, ദോഷകരമായ വാതകങ്ങള്‍ എന്നിവ ഫില്‍ട്ടര്‍ ചെയ്യുന്നു.