കിടിലൻ ലുക്കിൽ റേഞ്ച് റോവറിൽ വന്നിറങ്ങി 'ധുരന്ദർ'
ഓട്ടോമൊബൈൽസ്
- 1 year, 1 month, 8 days ago
ബോളിവുഡിലെ ഏറ്റവും വില പിടിപ്പുള്ള നായകൻമാരിൽ ഒരാളാണ് രൺവീർ സിങ്. ഒരു ചിത്രത്തിൽ അഭിനയിക്കാൻ 30 കോടി മുതൽ 50 കോടി രൂപ വരെയാണ് താരം പ്രതിഫലമായി ഈടാക്കുന്നതെന്നാണ് വിവരം. ഇത്രയും തുക വാങ്ങുമ്പോൾ എന്തായാലും ഇവരുടെ ജീവിതം എത്ര ആഡംബരപൂർവമായിരിക്കുമെന്ന് ഊഹിക്കാല്ലോ. യാത്ര ചെയ്യുന്ന കാറുകളായാലും താമസിക്കുന്ന വീടായാലുമെല്ലാം ഏതൊരു മനുഷ്യനും മോഹിച്ചുപോവുന്ന തരത്തിലുള്ളതാണ്. അടിക്കടി താരം വാർത്തകളിൽ നിറയാറുമുണ്ട്. പ്രായമായ ആരാധികയുടെ കാൽ തൊട്ട് വന്ദിച്ച്, കൈയിൽ ചുംബിക്കുകയും ചെയ്‌ത താരത്തിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു.