160 സിസി സെഗ്മെൻ്റിൽ രാജാവാകാൻ കെടിഎം; സിഗ്നൽ തന്ന് ബ്രാൻഡ്
ഓട്ടോമൊബൈൽസ്
- 1 year, 1 month, 10 days ago
യുവാക്കളുടെ ഹരമായി മാറിയ ബ്രാൻഡാണ് കെടിഎം. ബ്രാൻഡിൻ്റെ ഓരോ മോഡലുകൾക്കും ചെറുപ്പക്കാരുടെ ഇടയിൽ പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. ഇപ്പോഴിതാ 160 സിസി സെഗ്മെൻ്റിൽ പുത്തൻ അവതാരത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. പേരോ മറ്റ് വിശദാംശങ്ങളോ കമ്പനി പുറത്ത് വിട്ടിട്ടില്ല.കെടിഎം ഇന്ത്യയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു ചിത്രം മാത്രമാണ് പങ്കുവച്ചിരിക്കുന്നത്. 125 ഡ്യൂക്ക്, ആർസി 125 എന്നീ മോഡലുകളെല്ലാം പിൻവലിച്ചതിന് ശേഷം ശക്തമായി 160 സിസി സെഗ്മെൻ്റിലൂടെ തിരിച്ചവരവ് നടത്താനാണ് കമ്പനി പദ്ധതിയിടുന്നത് എന്ന് ഈ ചിത്രം പുറത്ത് വിട്ടതിലൂടെ വ്യക്തമാണ്.