1 കി.മീ. ഓടാൻ വെറും 57 പൈസ മതി

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹനവിപണിയായ ഇന്ത്യയിലേക്ക് ഇവി ഭീമനായ ടെസ്‌ല എത്തിയതിൻ്റെ ഓളങ്ങൾ കെട്ടടങ്ങിയിട്ടില്ല, തിരി കൊളുത്തിയതേയുളളു. ഇറക്കുമതി ചെയ്യുന്നത് കൊണ്ട് തന്നെ വാഹനങ്ങൾക്ക് വില കൂടുതലാണെന്ന് തുടക്കത്തിൽ തന്നെ സൂചനകൾ ലഭിച്ചിരുന്നു. ബ്രാൻഡിൻ്റെ ഏറ്റലും താങ്ങാനാവുന്ന മോഡലാണ് മോഡൽ Y. ഇന്ത്യയിൽ ആദ്യം അവതരിപ്പിച്ചിരിക്കുന്നതും ഈ മോഡൽ തന്നെയാണ്. റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ ലഭ്യമാകുന്ന ടെസ്‌ല മോഡൽ Y ഇവിക്ക് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ബുഗാട്ടി സിഇഒ ഡെയ്‌ലി യൂസിനായി വാങ്ങിയത് VW ഗോള്‍ഫ്

ഒരു കമ്പനിയുടേയോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെയോ ഏറ്റവും തലപ്പത്തുള്ള തസ്തികയാണ് സിഇഒ എന്ന് നാം ചുരുക്കി വിളിക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. കമ്പനിയുടെ വലിപ്പമനുസരിച്ച് സിഇഒമാരുടെ വരുമാനവും കൂടുതല്‍ ആയിരിക്കും. സാധാരണയായി കോടികള്‍ വിലമതിക്കുന്ന സൂപ്പര്‍ കാറുകളും എസ്യുവികളും സ്വന്തമാക്കുന്ന സിഇഒമാരെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സിഇഒയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കക്ഷി ഒരു കാര്‍ ബ്രാന്‍ഡിന്റെ സിഇഒ ആയിട്ട് കൂടി താരതമ്യേന വളരെ കുറഞ്ഞ വിലയുള്ള കാര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് തുറന്ന് പറഞ്ഞാണ് ശ്രദ്ധേയനാകുന്നത്. അത് ആരാണെന്ന് നമുക്ക് നോക്കാം.

80 Km മൈലേജ്, വില്‍ക്കുന്നത് 47000 രൂപക്ക്!

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്ന ഒരു ജനപ്രിയ ഇരുചക്ര വാഹനമാണ് ടിവിഎസ് XL 100. മോപ്പെഡ് വിഭാഗത്തില്‍ പെടുന്ന ഈ ഒരു മോഡലിന് ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ വലിയ സ്വീകാര്യതയുണ്ട്. കുറഞ്ഞ വിലയും മികച്ച മൈലേജുമാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട വാഹനമായി ഇത് മാറി. നിലവില്‍ ഐസി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന മോപ്പഡുകള്‍ ഇന്ത്യയില്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. ഇലക്ട്രിക് മോപ്പെഡുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും അവ വാങ്ങാനുള്ള ധൈര്യം ഭൂരിഭാഗത്തിനും ഇതുവരെ ആയിട്ടില്ല.

7-സീറ്റർ ഇലക്‌ട്രിക് എംപിവിയുടെ ബുക്കിംഗ് തുടങ്ങിയേ

മാരുതി എർട്ടിഗയോടും ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടും പടവെട്ടി ഇന്ത്യയിലെ എംപിവി വിഭാഗത്തിൽ വെന്നിക്കൊടി പാറിച്ച കിയ കാരെൻസ് ഇലക്ട്രിക്കിലേക്കും വേഷം മാറിയെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച വില പ്രഖ്യാപനമെല്ലാം കഴിഞ്ഞ് ആളുകളെ കൈയിലെടുത്ത കാരെൻസ് ക്ലാവിസ് (Kia Carens Clavis EV) ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറാണെന്ന പ്രത്യേകതയും ഇതിനുണ്ടെന്നതും ശ്രദ്ധേയമാണ്. വിലയിലും ലുക്കിലും റേഞ്ചിലുമെല്ലാം ഫ്ലാറ്റായവർക്ക് ഇന്ന് മുതൽ വാഹനം പ്രീ-ബുക്ക് ചെയ്‌തിടാം.
Advertisement

ഈ കാറുകൾ തിരിച്ചുവിളിച്ച് കമ്പനി

ടൊയോട്ടയും മാരുതിയുടെ പോലെ പ്രത്യക്ഷത്തിൽ രണ്ട് കമ്പനികളാണെങ്കിലും ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡയും ഒന്നാണെന്ന് പറയുന്നതാവും ശരി. ഇക്കാര്യം വണ്ടിഭ്രാന്തൻമാർക്കെല്ലാം കൃത്യമായി അറിയാവുന്ന കാര്യവുമാണ്. കുഷാഖ്, ടൈഗൂൺ, സ്ലാവിയ, വെർട്ടിസ് എന്നിവയെല്ലാം അടിസ്ഥാനപരമായി എഞ്ചിനും ട്രാൻസ്മിഷനും പ്ലാറ്റ്ഫോമുമെല്ലാം പങ്കിടുന്നവരാണ്. ഇപ്പോഴിതാ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 4 കാറുകളിൽ ചില നിർമാണ തകരാറുകൾ കണ്ടുപിടിച്ചിരിക്കുകയാണ് കമ്പനികൾ. ഇതിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഫോക്സ്‌വാഗൺ ഇന്ത്യ തങ്ങളുടെ മോഡലുകളെയെല്ലാം തിരിച്ചുവിളിച്ചിരിക്കുകയാണ്.

ഹൈക്രോസിനോട് ഭ്രമം കൂടാനുള്ള കാരണങ്ങൾ ഇതൊക്കെ

എംപിവി എന്ന് പറഞ്ഞാൽ അത് ഇന്നോവ ആണല്ലോ എല്ലാവരുടേയും മനസിൽ. സെഗ്മെൻ്റ് ഇന്നോവയ്ക്ക് മുൻപും പിന്നീടും എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. തലമുറ മാറ്റത്തിലൂടെ കടന്ന് വന്ന് ഹൈബ്രിഡ് ഹൃദയം കൂടി ആയപ്പോൾ ടൊയോട്ട ഷോറൂമിൽ തിരക്കോട് തിരക്കായി. വണ്ടി കിട്ടാനില്ലാത്ത അവസ്ഥ. എന്നാലോ വിലയാണെങ്കിൽ ടൊയോട്ട ഇടയ്ക്ക് വർധിപ്പിക്കുന്നുമുണ്ട്. എത്ര പൊള്ളുന്ന വിലയാണെങ്കിലും ഡിമാൻ്റിന് ഒരു കുറവുമില്ല. ഇന്നോവയുടെ ഹൈബ്രിഡ് പതിപ്പായ ഹൈക്രോസിൻ്റെ ഫീച്ചറുകളും വിലകളും എല്ലാം എല്ലാവർക്കും കാണാപാഠം ആണെങ്കിലും കുറച്ച് കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ.

ആളെ മയക്കുന്ന ചിരിയാണ് ഈ സുന്ദരിയുടെ മെയിൻ

ബോളിവുഡിലെ താരങ്ങൾക്ക് അമേരിക്കൻ ബ്രാൻഡായ ജീപ്പിനോട് അൽപ്പം പ്രിയം കൂടുതലാണ്. ബോവുഡിലെ സീരിയൽ സിനിമ നടീനടൻമാരൊക്കെ തങ്ങളുടെ തുടക്കകാലത്ത് സ്വന്തമാക്കുന്നത് പലപ്പോഴും ജീപ്പിൻ്റെ പല മോഡലുകളായിരിക്കും. അത്തരത്തിലൊരു സുന്ദരി നടിയാണ് മഹിമ മക്‌വാന. ബാല താരമായി മിലേ ജബ് ഹം തും, ബാലിക വധു എന്നീ ടെലിവിഷൻ സീരിയുകളിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നത്. പത്താം വയസിൽ അഭിനയം ആരംഭിച്ച മഹിമ ബോളിവുഡിൽ തൻ്റെ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. താരം തൻ്റെ പ്രിയ വാഹനമായ ജീപ്പ് കോമ്പസിൽ വന്നിങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മുക്കിലും മൂലയിലും വരെയുള്ള വണ്ടിക്കമ്പനികളിലെ 'ദൈവം'

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഒറ്റരാത്രി കൊണ്ടല്ല ഈ ഒരു സാമ്രാജ്യം സൃഷ്ടിച്ചെടുത്തത്. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകള്‍ വില്‍ക്കുന്ന മാരുതി ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡ് ആയി മാറാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് വില്‍പ്പനാനന്തര സേവനം. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്നാലും മാരുതി സുസുക്കിയുടെ സര്‍വീസ് സെന്ററുകള്‍ കാണാം. എതിരാളികളില്‍ പലരും സര്‍വീസിനെ കുറിച്ച് പരാതികള്‍ കേള്‍ക്കുമ്പോള്‍ മാരുതി അതിന് വലിയ പ്രാധാന്യം നല്‍കി വരുന്നു. ഇപ്പോള്‍ രാജ്യമെമ്പാടുമുള്ള തങ്ങളുടെ സര്‍വീസ് ശൃംഖല 5,500 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി ഇന്ത്യ.
Advertisement

ജനപ്രിയ എസ്‌യുവിക്ക് 10 വയസ് തികഞ്ഞു

എസ്‌യുവി വിപണിയിൽ ഓളം ഉണ്ടാക്കിയ ഹ്യുണ്ടായി മോട്ടോർസിൻ്റെ ജനപ്രിയ മോഡലാണ് ക്രെറ്റ. ഇന്ന് വിപണിയിലെത്തിയിട്ട് 10 വർഷം പൂർത്തിയാവുകയാണ്. 2015-ൽ കൊമ്പൻമാരുടെ ഇടയിലേക്ക് ഇറങ്ങുകയും ഡിസൈന മികവും, പവർ, പെർഫോമൻസ്, കംഫർട്ട് എന്നിവ കൊണ്ട് ഓരോ ഉപഭോക്താക്കളെ സന്തോഷിപ്പിച്ച് ഇന്ന് 1 ലക്ഷം കുടുംബങ്ങളുടെ യാത്രകളിൽ കൂട്ടായി ക്രെറ്റ ഉണ്ട്.സെഗ്മെൻ്റ് മൊത്തത്തിൽ കൈയ്യടക്കി എന്ന് പറയുന്നതാവും ശരി. ഹ്യുണ്ടായി ക്രെറ്റയുടെ യാത്ര ഞങ്ങൾക്ക് മാത്രമല്ല, അതിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ഓരോ ഉപഭോക്താവിനും വളരെ വൈകാരികമാണ്.

കാരെന്‍സ് ക്ലാവിസ് ഇവി നാളെ മുതല്‍ ബുക്ക് ചെയ്യാം

സാധാരണക്കാരന് വാങ്ങാന്‍ പറ്റിയ ഒറ്റ ഇലക്ട്രിക് വാഹനം പോലുമില്ലെന്ന ഇന്ത്യക്കാരുടെ പരാതി തീര്‍ത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കിയ കാരെന്‍സ് ക്ലാവിസ് ഇവി പുറത്തിറക്കിയത്. 7 പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഇലക്ട്രിക് എംപിവി ഇന്ത്യയില്‍ തദ്ദേശീയമായാണ് ദക്ഷിണ കൊറിയന്‍ കമ്പനി നിര്‍മിക്കുന്നത്. കിയ കരെന്‍സ് ക്ലാവിസ് ഇവിയുടെ വില 17.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടോപ് സ്പെക് വേരിയന്റിന് 24.49 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണ് ഇത്. ഈ പുത്തന്‍ ഇവി ഇതിനോടകം നിരവധി ഇന്ത്യക്കാരില്‍ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവി ഇനി കുറഞ്ഞ വിലയിൽ വാങ്ങാമല്ലോ

വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പുതുതലമുറ മോഡലുകളിലൂടെ വിസ്‌മയം തീർക്കുന്ന ബ്രാൻഡിന്റെ എല്ലാ വാഹനങ്ങൾക്കും ഇന്ത്യയിൽ ആവശ്യക്കാരുണ്ടെന്നതാണ് സത്യം. രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ XUV 3XO എന്ന മോഡലാണ് മിഡിൽ ക്ലാസുകാരുടെ ജനപ്രിയ മഹീന്ദ്ര എസ്‌യുവി. XUV300 പേരുമാറി XUV 3XO ആയതോടെയാണ് സെഗ്മെന്റിലെ എതിരാളികൾക്ക് വരെ പേടി സ്വപ്‌നമായി മാറിയത്. പുതിയ ലുക്കും പുത്തൻ ഫീച്ചറുകളുമെല്ലാമായി എത്തിയതോടെ വണ്ടി ഹിറ്റാവുകയും ചെയ്‌തു.

റോൾസ് റോയ്സിൻ്റെ അപകട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ആഡംബരത്തിൻ്റെ അവസാന വാക്കായി പറയുന്ന ബ്രാൻഡാണ് റോൾസ് റോയ്സ്. മറ്റൊരു പ്രത്യേകത എന്താണെന്ന് വചാൽ റോൾസ് റോയ്സിൻ്റെ വാഹനങ്ങളൊന്നും ഇതു വരെ ക്രാഷ് ടെസ്റ്റ് ചെയ്യാൻ നൽകിയിട്ടില്ല. അത് മറ്റൊന്നും കൊണ്ടല്ല വാഹനത്തിൻ്റെ അമിതമായ വിലയും ക്രാഷ് ടെസ്റ്റിന് ഒന്നിൽ കൂടുതൽ വാഹനങ്ങളും ആവശ്യമാണ്. മറ്റൊരു ഗ്രൂപ്പിന് വേണ്ടി കമ്പനി ക്രാഷ് ടെസ്റ്റിന് വാഹനങ്ങൾ നൽകാറില്ല, ബ്രാൻഡിൻ്റെ കർശനമായ ആന്തരിക പരിശോധനയും ഉപയോഗിക്കുന്ന വെർച്വൽ ക്രാഷ് സിമുലേഷനുകളെയാണ് കമ്പനി ആശ്രയിക്കുന്നത്. എന്നാൽ ഇപ്പേൾ റോൾസ് റോയ്സ് വാഹനം അപകടത്തിൽപ്പെട്ടിരിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Advertisement

130 KM റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി

പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകരായി വളർന്നുവരികയാണ് ഇലക്ട്രിക് സ്‌കൂട്ടറുകൾ (Electric Scooter). പരമ്പരാഗത ഇന്ധനത്തിലോടുന്ന പെട്രോൾ ഇരുചക്ര വാഹന നിർമാതാക്കളേക്കാൾ ലാഭകരമാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവയെന്ന് ഇന്ത്യക്കാർ മനസിലാക്കി കഴിഞ്ഞുവെന്ന് പറയാം. സൈലന്റായി പച്ച നമ്പർപ്ലേറ്റും ഘടിപ്പിച്ച് നിരത്തിലൂടെ നിശബ്‌ദനായി ഓടുന്ന ഇവികൾ കാഴ്ച്ചക്കും രസകരമാണ്. കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തപ്പിനടക്കുന്നവർക്ക് നിരവധി ഓപ്ഷനുകളും ഇന്ന് സുലഭമാണ്. സീലിയോ (Zelio) പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഈ സെഗ്മെന്റിൽ ഇപ്പോൾ കൂടുതൽ പണംവാരുന്നത്. നിരവധി വൈവിധ്യമാർന്ന ഇവികൾ പുറത്തിറക്കുന്നതിൽ പ്രത്യേക കഴിവുള്ള ബ്രാൻഡ് അടുത്തിടെയായി പരുടേയും മനസിൽ കയറിക്കൂടിയിട്ടുമുണ്ട്.

'പാവങ്ങളുടെ ഡിഫെന്‍ഡര്‍' ഇങ്ങെത്താറായി! ഏതാനും ദിവസം കൂടി

ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒന്നിലേറെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍ പലതും വ്യത്യസ്ത അവസരങ്ങളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. മഹീന്ദ്ര എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ അതായത് ഓഗസ്റ്റ് 15-ന് പുതിയ ഉല്‍പ്പന്നങ്ങളും കണ്‍സെപ്റ്റ് മോഡലുകളും പരിചയപ്പെടുത്താറുണ്ട്. ഈ വര്‍ഷം നടക്കുന്ന ഇവന്റില്‍ വെച്ച് മഹീന്ദ്ര പുറത്തിറക്കാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളില്‍ ഒന്നായിരിക്കും പുതുതലമുറ ബൊലേറോ. ഇന്ത്യന്‍ വാഹന വിപണിയില്‍ 20 വര്‍ഷത്തിലേറെയായി നിറഞ്ഞുനില്‍ക്കുന്ന വാഹനമാണ് മഹീന്ദ്ര ബൊലേറോ.

ടൊയോട്ടയുടെ കച്ചോടം പൂട്ടിക്കാൻ പുത്തൻ എംപിവിയുമായി എംജി

രാജ്യത്തെ വളർന്നുവരുന്ന ഇവി വിപണിക്ക് ഊർജം പകർന്നുകൊണ്ടിതാ പുത്തനൊരു വാഹനം കൂടി കടന്നുവന്നിരിക്കുകയാണ്. ഏറെ നാളായി ഇന്ത്യക്കാർ കാത്തിരുന്ന എംജിയുടെ അത്യാഡംബര ഇലക്ട്രിക് എംപിവിയായ M9 ഇവിയാണ് നിശബ്ദ വിപ്ലവത്തിനായി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. 69.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് കാറിനെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇവിയുടെ ഡെലിവറി ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിട്ടുമുണ്ട്. കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കുന്ന ആഡംബര ഇലക്ട്രിക് എംപിവി ആയിട്ടാണ് M9 എൻട്രി കൊടുത്തിരിക്കുന്നതെന്ന് പറയാം.

ഫോർഡിൻ്റെ പുത്തൻ ഇവി പതിപ്പ് ഉടനെത്തും

രാജ്യം വിട്ട് പോയ ഫോർഡ് മറ്റ് രാജ്യങ്ങളിൽ തങ്ങളുടെ പുതിയ മോഡലുകളെല്ലാം അവതരിപ്പിച്ച് വിപണിയിൽ ആറാടുന്നുണ്ട്. ഇന്ത്യയിലേക്ക് തിരികെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയത് കൊണ്ട് തന്നെ പലരുടേയും പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ ഫോർഡ് തങ്ങളുടെ ബ്രോങ്കോയുടെ ഇവി പതിപ്പ് ഉടൻ വരുമെന്ന് അറിയിച്ചിരിക്കുകയാണ്. ചൈനയിലെ ജിയാങ്‌ലിംഗ് മോട്ടോഴ്‌സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പുതുതായി നിർമ്മിച്ച എസ്‌യുവിയായ പുതിയ ഫോർഡ് ബ്രോങ്കോ ന്യൂ എനർജി, പൂർണ്ണമായും ഇലക്ട്രിക്, എക്സ്റ്റൻഡഡ്-റേഞ്ച് ഹൈബ്രിഡ് പതിപ്പുകൾ ഉടൻ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Advertisement

ക്രെറ്റയെ പൂട്ടാന്‍ 10 ലക്ഷത്തിന്റെ പുതിയ മാരുതി എസ്‌യുവി!

രാജ്യത്തെ നമ്പര്‍ 1 കാര്‍ ബ്രാന്‍ഡ് ആയ മാരുതി സുസുക്കിക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് നേരിടുന്നുണ്ട്. കയറ്റുമതിയിലെ വളര്‍ച്ച കൊണ്ടാണ് കമ്പനി ആ നഷ്ടം നികത്തുന്നത്. എന്നാല്‍ ആഭ്യന്തര വില്‍പ്പന തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നുണ്ട്. അതില്‍ ഒന്നാണ് എസ്‌യുവി പോര്‍ട്ഫോളിയോ വലുതാക്കുന്നത്. ഈ വര്‍ഷം തന്നെ തങ്ങള്‍ പുതിയ രണ്ട് എസ്‌യുവികള്‍ പുറത്തിറക്കാന്‍ പോകുന്നതായി മാരുതി സുസുക്കി വ്യക്തമാക്കിയതാണ്. അതില്‍ ഒന്ന് കമ്പനിയുടെ കന്നി എസ്‌യുവയായ ഇവിറ്റാരയാണ്. ഇത് കൂടാതെ മാരുതി സുസുക്കി ഈ ഉത്സവ സീസണില്‍ പുതിയ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

ആകാശത്തൂടി പറക്കേണ്ട അംബാനിയുടെ ഹെലികോപ്റ്ററല്ലേ ഇത്

അത്യാഡംബര വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വ്യക്തിയാരാണെന്ന് ചോദിച്ചാൽ സ്വാഭാവികമായും നമ്മുടെ മനസിലേക്ക് ആദ്യം വരുന്ന പേര് അംബാനി എന്നായിരിക്കുമല്ലോ. മെർസിഡീസ് ബെൻസ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാൻഡ്റോവർ, റോൾസ് റോയ്‌സ്, പോർഷ അങ്ങനെ എല്ലാത്തരം ആഡംബര വാഹനങ്ങളും ഒന്നിച്ച് കാണണമെങ്കിൽ അംബാനിയുടെ വീട്ടിലേക്ക് എത്തിനോക്കിയാൽ മതിയാവും. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ മുകേഷ് അംബാനി നിരത്തുകളിൽ മാത്രമല്ല ആകാശത്തിലൂടെയുള്ള യാത്രകൾക്കായി പ്രത്യേക ആഡംബര വിമാനങ്ങളും സ്വന്തമാക്കിവെച്ചിട്ടുള്ള ആളുകൂടിയാണ് കേട്ടോ.

ജനപ്രിയ ബൈക്കിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാന്‍ ഹോണ്ട

ഇരുചക്ര വാഹന വിപണിലെ മുന്‍നിരക്കാരാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ചില മാസങ്ങളില്‍ ഹോണ്ട ഒന്നാം സ്ഥാനവും കരസ്ഥമാക്കാറുണ്ട്. ഈ വര്‍ഷം 2025 ഓട്ടോ എക്‌സ്‌പോയിലൂടെ ആക്ടിവ e:, QC1 എന്നീ രണ്ട് സ്‌കൂട്ടറുകള്‍ പുറത്തിറക്കി ഹോണ്ട ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ ഇവി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കാനായി പുതിയൊരു ഇലക്ട്രിക് ബൈക്ക് കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. സ്‌കൂട്ടര്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോണ്ട ഇലക്ട്രിക് ബൈക്ക് രംഗത്തേക്ക് കടക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇവി പ്രേമികള്‍ ഉറ്റുനോക്കുന്നത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

548 KM റേഞ്ചുള്ള ഇലക്‌ട്രിക് എംപിവിയുടെ വില ഇന്ന് അറിയാം

ഇലക്ട്രിക് കാർ വിപണിയിൽ അതിവേഗം കുതിക്കുന്ന എംജി മോട്ടോർസ് ഇന്ത്യക്കായി പുതിയൊരു ഇലക്ട്രിക് എംപിവിയെ ഇന്ന് അവതരിപ്പിക്കും. കുറച്ചുനാളുകളായി വണ്ടിഭ്രാന്തൻമാർ കാത്തിരിക്കുന്ന M9 ഇവിയുടെ വിലയറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. ഇന്ത്യയിലെ എംജിയുടെ ആദ്യത്തെ പീപ്പിൾ-കാരിയർ എന്ന നിലയിലാണ് M9 രംഗത്തിറങ്ങുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന CBU ഉൽപ്പന്നമായതിനാൽ ഈ രാജകീയമായ കാറിന് 65 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. എംജിയുടെ പ്രീമിയം റീട്ടെയിൽ ശൃംഖലയായ സെലക്റ്റിലൂടെ വിപണത്തിന് എത്തുന്ന ആദ്യ മോഡൽ കൂടിയായിരിക്കും ഇത്.
Advertisement

5 ലക്ഷം രൂപ കൈയിലുണ്ടേൽ ഈ ബൈക്കുകൾ വാങ്ങാം

ഫോർവീലറുകളേക്കാലും ആളുകൾക്ക് എപ്പോഴും പ്രിയം ഇരുചക്രവാഹനങ്ങളോടാണ്. അത് കൊണ്ട് തന്നെ ടൂവീലർ വിപണിയിൽ വലിയ മാന്ദ്യമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്. പവറും മൈലേജും ഒത്തുപോകുന്ന നിരവധി മോഡലുകളാണ് വിപണിയിലുളളത്. 5 ലക്ഷത്തിൽ താഴെ 40 bhp കരുത്തുള്ള നിരവധി ബൈക്കുകളുണ്ട്. യുവാക്കളുടെ ഹരമായ ബൈക്കുകൾ ഏതൊക്കെയാണ് അല്ലെങ്കിൽ 5 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഏതൊക്കെയാണ് എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. 5 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾ എന്ന് പറയുമ്പോൾ സ്ട്രീറ്റ് നേക്കഡ്, അഡ്വഞ്ചർ ടൂററുകൾ മുതൽ ഫുള്ളി ഫെയർഡ് സ്‌പോർട്‌സ് ബൈക്കുകൾ വരെ ഉൾപ്പെടുന്നവയാണ്.

ഒറ്റചാര്‍ജില്‍ 227Km ഓടുന്ന ഇ-ഓട്ടോയുമായി ഇന്ത്യന്‍ കമ്പനി

പാസഞ്ചര്‍ ത്രീ-വീലര്‍ വിഭാഗത്തില്‍ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറി വരികയാണ്. പാസഞ്ചര്‍ ഓട്ടോ വിഭാഗത്തിലും കാര്‍ഗോ ഗുഡ്‌സ് വിഭാഗത്തിലുമെല്ലാം ഇപ്പോള്‍ വൈദ്യുത വാഹനങ്ങള്‍ സ്ഥാനം പിടിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പല ഓട്ടോ സ്റ്റാന്‍ഡുകളിലും പച്ച നമ്പര്‍പ്ലേറ്റുള്ള ഓട്ടോകളുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ L5 ഇലക്ട്രിക് പാസഞ്ചര്‍ ത്രീ-വീലര്‍ വിഭാഗത്തില്‍ ഒരു പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോഹിയ ഓട്ടോയാണ് (Lohia Auto) യോദ്ധ ( Youdha) എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി സഹകരിച്ച് തങ്ങളുടെ ആദ്യ ഉത്പന്നം പുറത്തിറക്കിയത്.

21 ലക്ഷം വില കുറച്ചിട്ടും പോയ മാസം ആരും വാങ്ങിയില്ല എസ്‌യുവി

മാഗ്നൈറ്റ് എന്നൊരു കൊച്ചുസൂപ്പർസ്റ്റാർ മാത്രം അരങ്ങുവാഴുന്ന നിസാന്റെ വലിയ വീട്ടിലേക്ക് ഏറെ പ്രതീക്ഷയോടെ കടന്നുവന്ന മോഡലായിരുന്നു X-ട്രെയിൽ (Nissan X-Trail SUV). വിദേശവിപണികളിൽ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്ന വണ്ടി ഇന്ത്യയിലെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ഉഷാറാവുമെന്നായിരുന്നു ജാപ്പനീസ് വാഹന നിർമാതാക്കളുടെ പ്രതീക്ഷ. എന്നാൽ ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഡി-സെഗ്മെന്റ് എസ്‌യുവി വിഭാഗത്തിൽ തളർന്നുവീഴാനിയിരുന്നു വിധി. മാഗ്നൈറ്റിന് കൂട്ടായിട്ടെത്തിയ X-ട്രെയിലിന്റെ കുഴി നിസാൻ സ്വയം കുഴിച്ചതുപോലെയാണ് തോന്നിയത്. പൂർണമായും വിദേശത്ത് നിർമിച്ച് വിപണനത്തിന് എത്തിച്ച വണ്ടിക്ക് അന്യായ വിലയാണ് ബ്രാൻഡ് ചോദിച്ചത്.

ടെസ്‌ല വന്നാലും ഹാരിയർ ഇവിയുടെ തട്ട് താണ് തന്നെയിരിക്കും

Discover the features, specifications, and charging details of the EV Model X. Learn about its range, battery options, and charging times for optimal performance.
Advertisement

ബിഗ്‌ബോസ് താരം അമ്മക്ക് നല്‍കിയത് ക്രെറ്റ

വിവാദങ്ങളിലൂടെ നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്ന ചിലര്‍ പിന്നീട് ജനങ്ങള്‍ക്കിടയില്‍ ജനപ്രിയരായി മാറുന്ന കാഴ്ച നാം ഏറെ കണ്ടിട്ടുണ്ട്. അടുത്ത കാലത്തായി ഇതിന് അവസരം ഒരുക്കിക്കൊടുക്കുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്. മലയാളം ബിഗ്‌ബോസില്‍ വന്ന് തങ്ങളുടെ നെഗറ്റീവ് ഇമേജ് മാറ്റിയെടുത്ത് ഏറെ ആരാധകരെ നേടിയവരാണ് അഖില്‍ മാരാര്‍, ഡോ. രജിത്കുമാര്‍ എന്നിവര്‍. സമാനമായ രീതിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവാദങ്ങളിലൂടെ മാത്രം വാര്‍ത്തകളില്‍ നിറഞ്ഞു ഒരു ബിഗ് ബോസ് താരം ഇപ്പോള്‍ പോസിറ്റീവ് കാര്യങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നമ്മള്‍ പറഞ്ഞുവരുന്നത് മലയാളം ബിഗ് ബോസിലെ മത്സരാര്‍ത്ഥിയെ കുറിച്ചാണെന്ന് തെറ്റിദ്ധരിക്കല്ലേ.