ഹീറോ ആകാൻ ഹീറോയുടെ ഇവി സ്കൂട്ടർ

ഇലക്ട്രിക് വാഹനങ്ങളാണ് ഇപ്പോൾ വിലസി നടക്കുന്നത്, എന്നാൽ ഇവി വിപണി ക്ലച്ച് പിടിച്ചത് കൂടുതലും ഇരുചക്രവാഹനങ്ങളിലൂടെയാണ് എന്നത് തർക്കമില്ലാത്ത കാര്യം തന്നെയാണ്. 2013-ലാണ് ഏഥർ തങ്ങളുടെ ഇവി സ്കൂട്ടർ അവതരിപ്പിക്കുന്നതി, പിന്നീടിങ്ങോട്ട് നിരവധി ബ്രാൻഡുകൾ ഇവിയിലേക്ക് തിരിയുകയും തങ്ങളുടെ കരുത്ത് കാണിക്കുകയും ചെയ്തിട്ടുളളതാണ്. എന്നാൽ ഹീറോയുടെ ഇവി സ്കൂട്ടറുകളോട് പ്രത്യേക ഒരു താൽപ്പര്യമുണ്ട് ഉപഭോക്താക്കൾക്ക് അതിൻ്റെ തെളിവ് വിൽപ്പനയിലും കാണാനുണ്ട്. ഹീറോ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഹീറോ വിഡ Vx2 സ്കൂട്ടറാണ് നമ്മുടെ വിഷയം. നിങ്ങളൊരു ഇവി സ്കൂട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഹീറോ വിഡ പരിഗണിക്കണം എന്ന വിശദമായി തന്നെ പറഞ്ഞു തരാം.

പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി വിപണിയില്‍

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ (ജെഎല്‍ആര്‍) ഏറ്റവും പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി വേരിയന്റ് 89.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം വാങ്ങാനാകും. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം വാങ്ങാനാകുന്ന ഡൈനാമിക് വേരിയന്റിനെക്കാള്‍ 5 ലക്ഷം രൂപ കൂടുതലാണ് ഇതിന്. അധിക പവര്‍ട്രെയിന്‍ ഓപ്ഷനിനൊപ്പം പുതിയ റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫിയില്‍ പുതുതായി എന്തൊക്കെയാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

ഷോറൂമിലെത്തുന്ന 10-ല്‍ 6 പേരും വാങ്ങുന്നത് ഈ രണ്ട് കാറുകള്‍

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പന രേഖപ്പെടുത്തിയത് 2025 ജൂണ്‍ മാസത്തിലാണ്. പ്രതിമാസ വില്‍പ്പന 40,000 യൂണിറ്റില്‍ താഴെയായതും ഇതാദ്യമാണ്. ഒരുകാലത്ത് തങ്ങളുടെ പിന്നിലായിരുന്ന മഹീന്ദ്ര വരെ ഇപ്പോള്‍ മാരുതിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. എങ്കിലും നെക്‌സോണ്‍, പഞ്ച് എന്നീ എസ്യുവികളുടെ മികച്ച പ്രകടനം കമ്പനിക്ക് നേട്ടമായി. മൊത്തം ആഭ്യന്തര വില്‍പ്പനയുടെ ഏകദേശം 60% ഈ രണ്ട് മോഡലുകളാണ് നേടിയത്. അതായത് കമ്പനിയുടെ ഏറ്റവും ചെറിയ എസ്‌യുവികളാണ് വില്‍പ്പനക്ക് ഏറ്റവും ഉയര്‍ന്ന സംഭാവന ചെയ്തത്.

ഡിഫൻഡറുമായി അങ്ങ് മലമുകളിലേക്ക് !

ബോർഡർ എന്ന ചിത്രം അക്കാലത്തെ ഏറെ പ്രിയപ്പെട്ടതും ഹിറ്റുമായിരുന്നു ചിത്രമായിരുന്നു. പടത്തിലെ നായകനായിരുന്നത് സണ്ണി ഡിയോളായിരുന്നു. അദ്ദേഹത്തിൻ്റെ എല്ലാ ചിത്രങ്ങളും ഹിറ്റ് ആയിരുന്നു.അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയത്തിലും അദ്ദേഹം തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഒരു സിനിമ കഴിഞ്ഞാൽ അദ്ദേഹം ഒരു യാത്ര പോകുന്നതാണ് ശീലം. യാത്രകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഒരു വലിയ വാഹനപ്രേമി കൂടിയാണ്. ബോർഡർ 2 എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് അവസാനിച്ചതിന് ശേഷം അദ്ദേഹം ഒരു യാത്ര പോയിരിക്കുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. താരം എങ്ങോട്ടാണ് പോയതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

4 വർഷത്തിൽ ടാറ്റയുടെ കുഞ്ഞൻ എസ്‌യുവി വാങ്ങിയത് 6 ലക്ഷം പേർ

മാരുതി വാഗൺആറും മാരുതി സ്വിഫ്റ്റും പോലുള്ള കിടിലൻ കാറുകൾ അരങ്ങുവാണിരുന്ന വില നിലവാരത്തിലേക്ക് ജനപ്രിയരായ ടാറ്റ മോട്ടോർസ് അവതരിപ്പിച്ച എസ്‌യുവിയായിരുന്നു പഞ്ച്. ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് എസ്‌യുവി വാങ്ങിപ്പിക്കാൻ ഇന്ത്യക്കാരെ പഠിപ്പിച്ച മോഡലായി ഈ കുട്ടിത്താരം പ്രശസ്‌തിയാർജിച്ചത് വളരെ വേഗത്തിലായിരുന്നു. മാരുതി കാറുകളെ വരെ താഴെയിറക്കി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന കാർ എന്ന ബഹുമതിയും പല മാസങ്ങളിൽ പഞ്ച് സ്വന്തമാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടുന്ന ഏറ്റവും സേഫ്റ്റി കൂടിയ വാഹനം എന്ന നിലയിലും മാർക്കറ്റ് ചെയ്‌തതോടെ എസ്‌യുവിയുടെ കച്ചോടം കുതിച്ചുയർന്നു.

1.20 ലക്ഷത്തിന് 2025 അപ്രീലിയ SR 125 വിപണിയില്‍

നിലവില്‍ ആഭ്യന്തര വിപണിയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്കിടയില്‍ സ്‌കൂട്ടറുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ്. അതേസമയം, അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സൗകര്യമുളളതിനാല്‍ ദെനംദിന യാത്രയ്ക്ക് സ്‌കൂട്ടറുകള്‍ ഒരു മികച്ച ഓപ്ഷനായി മാറുകയാണ്. സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ വളരെ എളുപ്പമാണ്. സ്‌കൂട്ടറുകളുടെ ഗണത്തില്‍ പെടുത്താമെങ്കിലും ബൈക്കിന്റെ പവറുള്ള സ്‌പോര്‍ട്‌സ് സ്‌കൂട്ടറുകളും ഇന്ന് ലഭ്യമാണ്. അത്തരത്തില്‍ ചില സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് അപ്രീലിയ. ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കുന്ന ഏറ്റവും പവര്‍ഫുളായ എയര്‍ കൂള്‍ഡ് സ്‌കൂട്ടറായ അപ്രീലിയ SR 175 എന്ന മോഡലിന് പിന്നാലെ അതന്റെ കുഞ്ഞിനിയനും വിപണിയില്‍ എത്തി.

പുത്തൻ ഇലക്‌ട്രിക് ക്രൂയിസർ ബൈക്കുമായി സ്റ്റാർട്ടപ്പ് കമ്പനി

പുതിയ വ്യത്യസ്‌ത മോഡലുകളാൽ സമ്പന്നമാവുകയാണ് ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി. നേരത്തെ സ്‌കൂട്ടറുകളായിരുന്നു ഈ നിര കീഴടക്കിയിരുന്നതെങ്കിൽ മോട്ടോർസൈക്കിളുകളും പതിയെ വിപണിയിൽ ശ്രദ്ധനേടിത്തുടങ്ങിയിട്ടുണ്ട്. റിവോൾട്ട്, ടോർക്ക്, അൾട്രാവയലറ്റ്, ഒബെൻ തുടങ്ങിയ ബ്രാൻഡുകളെല്ലാം കളത്തിലറങ്ങിയിട്ടുണ്ട്. എന്നാൽ ഇവർക്കെല്ലാം മുമ്പേ തന്നെ ക്രൂയിസർ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയവരാണ് കൊമാകി (Komaki). കാഴ്ച്ചയിൽ അത്ര ആഡംബരമോ സൌന്ദര്യമോ ഒന്നുമില്ലെങ്കിലും പ്രായോഗികതയിൽ റേഞ്ചർ ഇവി പുലിയാണെന്ന് വേണം പറയാൻ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ കൊമാകിയുടെ ഇപ്പോഴത്തെ വജ്രായുധം കൂടിയാണ് റേഞ്ചർ.

അരകോടിക്ക് ഒരു ബിഎംഡബ്ല്യു!

മുറ്റത്തൊരു ജർമൻ കാർ ഉണ്ടെങ്കിൽ അതിൻ്റെ അഴകൊന്ന് വേറെ തന്നെയാണേ. ഒരു ബിഎംഡബ്ല്യു സ്വന്തമാക്കുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. പക്ഷേ താങ്ങാൻ കഴിയാത്ത വില കാരണം ഇത് പലരുടേയും മനസിൽ ഇന്നും ഒരു സ്വപ്നം തന്നെയാണ്. പക്ഷേ ഇപ്പോഴിതാ കമ്പനി 48 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ഒരു കിടിലൻ 2 സീരിസ് ഗ്രാൻ കൂപ്പെ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാം തലമുറ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ, പെട്രോൾ പവർട്രെയിനിൽ മാത്രമാണ് ലഭ്യമാകുക. എല്ലാ ബിഎംഡബ്ല്യു ഇന്ത്യ ഡീലർഷിപ്പുകളിലും കാർ ബുക്ക് ചെയ്യുകയും ചെയ്യാം.
Advertisement

എർട്ടിഗയും ബലേനോയും വാങ്ങാൻ മറ്റൊരു കാരണം കൂടിയായി

ജനങ്ങളുടെ പൾസ് കൃത്യമായി മനസിലാക്കി പ്രവർത്തിക്കാൻ അറിയാവുന്നവരാണ് മാരുതി സുസുക്കി. സേഫ്റ്റിയില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തിവരെക്കൊണ്ട് പോലും കൈയടിപ്പിച്ച് അടുത്തിടെ തങ്ങളുടെ കാറുകളും പപ്പടമല്ലെന്ന് തെളിയിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ പുത്തൻ ഡിയസർ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയതിന് പിന്നാലെ ഗ്രാൻഡ് വിറ്റാരയും ഫുൾമാർക്ക് നേടി പാസായിരുന്നു. ഇതോടൊപ്പം തന്നെ ഇടിപ്പരീക്ഷയിൽ 4-സ്റ്റാർ നേടി ബലേനോയും ബലം തെളിയിച്ചിരുന്നു. അടുത്തിടെ ആൾട്ടോ ഉൾപ്പടെയുള്ള ചെറുകാറുകളിൽ വരെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ചേർത്ത് വിപ്ലവം സൃഷിടിക്കാനും കമ്പനിക്കായിരുന്നു.

ടെസ്‌ലയുടെ വരവില്‍ ടാറ്റയും ടീമും പേടിക്കണോ?

കാത്തുകാത്തിരുന്ന് ഒടുവില്‍ അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനായി കേന്ദ്ര സര്‍ക്കാറുമായി വര്‍ഷങ്ങളോളം വിലപേശിയിട്ടും അനുകൂല തീരുമാനമൊന്നും ഉണ്ടായില്ലെങ്കിലും ചൊവ്വാഴ്ച (15 ജൂലൈ 2025) ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിന് ഷട്ടര്‍ ഉയര്‍ന്നു. ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി എതിരാളികള്‍ പോലും ഉറ്റുനോക്കിയിരുന്നു. നിലവില്‍ ലോകത്ത് ഏറ്റവും കുടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനികളില്‍ ഒന്നായ ടെസ്‌ലക്ക് ബിവൈഡി അടക്കമുള്ള എതിരാളികളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

ഇന്നോവയുടെ എതിരാളികളിൽ ആരാണ് മിടുക്കൻ!

ടൊയോട്ട ഇന്നോവ ഹൈക്രോസിനെ എങ്ങനേയും താഴെ ഇറക്കുക എന്നതാണ് എതിരാളികളുടെ ലക്ഷ്യം. പലകുറി പലരും ശ്രമിച്ചിട്ടും നടക്കാതെ പോയ ഈ സ്വപ്നം എങ്ങനേയും സാധ്യമാക്കാൻ ഇറങ്ങിതിരിച്ചിരിക്കുകയാണ് ബിവൈഡിയും കൊറിയൻ ബ്രാൻഡായ കിയയും. അതും ഇലക്ട്രിക് മോഡലുകൾ വച്ച് ഇന്നോവ ഹൈക്രോസ് പോലെയൊരു വമ്പനോട് മുട്ടണമെങ്കിൽ ചെറിയ ചങ്കൂറ്റം ഒന്നും പോര. അത് കൊണ്ട് തന്നെ ബിവൈഡി emax7 എന്ന മോഡലും കിയ തങ്ങളുടെ ഏറ്റവും പുതുതായി അവതരിപ്പിച്ച ഇവി മോഡലായ കിയ കാരൻസ് ക്ലാവിസ് ഇവിയുമായി ഒരു താരതമ്യം ചെയ്തു നോക്കിയാലോ.

അഡാറ് മാറ്റങ്ങളുമായി ടിവിഎസിന്റെ പുതിയ അപ്പാച്ചെ RTR 310

കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ മുതൽ സ്പോർട് ബൈക്കുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് ടിവിഎസ് (TVS). എന്തിന് ഏറെ പറയുന്നു ടിവിഎസിന്റെ ഗിയർലെസ് സ്‌കൂട്ടറുകൾ വരെ ചൂടപ്പം പോലെയാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്. ബജാജ് പൾസറുകൾ അരങ്ങുവാണിരുന്ന കാലത്താണ് അപ്പാച്ചെ (Apache) എന്നൊരു ഇടിവെട്ട് സ്പോർട്‌സ് ബൈക്കിന് ബ്രാൻഡ് രൂപം കൊടുക്കുന്നത്. അന്നു മുതൽ ഇന്നുവരെ ഈയൊരു പേര് യൂത്തൻമാർക്കിടയിൽ വളരെ ഫേമസാണ്. കാലത്തിനൊത്ത് മാറാനും പുതിയ മോഡലുകളെ കൊണ്ടുവരാനും കാണിക്കുന്ന ധീരതയാണ് ഇത്രയും വലിയ വിജയത്തിന് കാരണമായിരിക്കുന്നത്.
Advertisement

ഈ ഒരൊറ്റ കാര്‍ വെച്ചാണ് ഒരു കമ്പനി ഓടുന്നത്!

ഇന്ത്യയില്‍ കാറുകള്‍ വില്‍പ്പന നടത്തുന്ന ഒന്നിലേറെ വിദേശ ബ്രാന്‍ഡുകള്‍ ഉണ്ട്. ചില ബ്രാന്‍ഡുകള്‍ ഒന്നിലേറെ കാറുകളുടെ ബലത്തില്‍ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കുന്നു. അവര്‍ക്ക് വ്യത്യസ്ത ബോഡി സ്‌റ്റൈലുകളിലുള്ള കാറുകള്‍ അണിനിരക്കുന്ന പോര്‍ട്‌ഫോളിയോ ഉണ്ടായിരിക്കും. എന്നാല്‍ ഒരു വണ്ടിക്കമ്പനിയെ ഒറ്റക്ക് തോളിലേറ്റുന്ന ഒരു കാര്‍ ഉണ്ട്. രണ്ട് കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്ന ഈ കമ്പനിയുടെ ഒരു കാര്‍ ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. മറ്റൊന്ന് വാങ്ങാന്‍ ഒരാള്‍ പോലും എത്തിയില്ല. ആ ബ്രാന്‍ഡിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

3 ലക്ഷം വീടുകളിലെത്തി മഹീന്ദ്രയുടെ കൊമ്പൻ

മഹീന്ദ്രയുടെ ഇന്നത്തെ സൗഭാഗ്യങ്ങൾക്കെല്ലാം കാരണക്കാരനായ മോഡൽ പുതുതലമുറ ഥാർ (New Gen Mahindra Thar) ആണെന്ന് വിശ്വസിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ മഹീന്ദ്ര എസ്‌യുവികളെ ഇത്രയും മോഡേണും ഫീച്ചർ റിച്ചാക്കിയതും XUV500 എസ്‌യുവിയുടെ പകരക്കാരനായിട്ട് അവതരിച്ച XUV700 ആണെന്ന് നിസംശയം വാദിക്കാം. അതുവരെ ഈ ബജറ്റിൽ കിട്ടാത്ത ഫീച്ചറുകളെല്ലാം അണിനിരത്തിയെത്തിയ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ നെഞ്ചിലേറ്റാൻ ഇന്ത്യക്കാർക്ക് മറിച്ചൊരു ചിന്തയുടെ ആവശ്യം വേണ്ടിവന്നിട്ടില്ല. ഇപ്പോഴിതാ 3 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പിന്നിട്ട് കുതിക്കുകയാണ് മഹീന്ദ്ര XUV700.

ഹൈക്രോസിന് ഭീഷണിയാണോ ഈ കൊറിയൻ എംപിവി

രാജ്യത്തെ ഉപഭോക്താക്കളുടെ ഇടയിൽ എംപിവിക്ക് പ്രത്യേക ഡിമാൻ്റുണ്ട്. എതിരാളികളില്ലാതെ വാഴുന്ന ടൊയോട്ടയുടെ എംപിവിയായ ഇന്നോവയ്ക്ക് ഒരു എതിരാളിയായി കാണാൻ സാധിക്കുന്ന ഒരു മോഡലാണ് കൊറിയൻ ബ്രാൻഡായ കിയ അവതരിപ്പിച്ചിരിക്കുന്നത്. എംപിവിയുടെ ഇലക്ട്രിക് പതിപ്പാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. നാലോളം വേരിയന്റുകളിൽ എത്തുന്ന ഇലക്ട്രിക് 7-സീറ്ററിന് 17.99 ലക്ഷം മുതൽ 24.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, എക്സ്റ്റെൻഡ് റേഞ്ച് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് എംപിവിയെ തരംതിരിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ പ്രാദേശികവൽക്കരിച്ച E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണിതിറക്കിയിരിക്കുന്നത് കൊണ്ട് തന്നെ വിൽപ്പനയിൽ ആശങ്കപ്പെടേണ്ടതില്ല.

ഓലയുടെ 388 ഷോറൂമുകൾക്ക് അടച്ചുപൂട്ടൽ ഭീഷണി!

ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം സൃഷ്ടിച്ചവരാണ് ഓല. ഒന്നാം സ്ഥാനത്തേക്കുളള ഓട്ടത്തിനിടയിൽ ഓലയ്ക് മഹാരാഷ്ട്ര സർക്കാരിൻ്റെ വക കിടിലൻ പണി കിട്ടിയത് വാഹന ലോകത്ത് വലിയ വാർത്തയായിരിക്കുകയാണ്. ഓല വാങ്ങിയവരുടെ അവസ്ഥ ഇനി എന്താകുമെന്നാണ് എല്ലാവരും ആശങ്കപ്പെടുന്നത്. എന്നാൽ എന്താണ് ഇതിന് പിന്നിലെ സത്യാവസ്ഥ എന്ന് പലരും അന്വേഷിക്കുന്നില്ല. ഓലയുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണോ ഇതിന് കാരണമെന്ന് വിശദമായി തന്നെ നോക്കിയാലോ. മഹാരാഷ്ട്രയിലെ 388 ഷോറൂമുകളാണ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിലൂടെ ഓലയുടെ വിൽപ്പനയെ ബാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
Advertisement

ഓഫീസില്‍ പോകാന്‍ പറ്റിയ ഇ-ബൈക്ക് ആമസോണിലും!

ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറവാണ്. ഓല ഇലക്ട്രിക് അടക്കം ഈ സെഗ്‌മെന്റില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും അതിന്റെ മാറ്റങ്ങള്‍ പ്രകടമായില്ല. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന കൂട്ടാനായി പരമ്പരാഗത മാര്‍ഗങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ റീട്ടെയില്‍ തന്ത്രങ്ങളും പയറ്റുകയാണ് ഇവി നിര്‍മാതാക്കള്‍. ഒബെന്‍ ഇലക്ട്രിക് തങ്ങളുടെ പുതിയ സിറ്റി കമ്മ്യൂട്ടര്‍ ബൈക്കായ റോര്‍ EZ (Oben Rorr EZ) ആമസോണില്‍ ലഭ്യമാക്കി തുടങ്ങി. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കങ്ങളാണ് ഇത് അടയാളപ്പെടുത്തുന്നത്.

പുതിയതിന്റെ വിലയ്ക്ക് രണ്ട് ഇന്നോവ വാങ്ങാം

കേരളത്തിൽ ടൊയോട്ടയുടെ വാഹനങ്ങൾക്ക് പ്രത്യേക ഫാൻ ബേസ് ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ, പ്രത്യേകിച്ച് എംപിവി സെഗ്മെൻ്റിലെ എതിരാളികളില്ലാത്ത മോഡലായ ഇന്നോവയ്ക്ക്.യാത്രാസുഖത്തിൽ ഇവനെ വെല്ലാൻ വേറെ ആരുമില്ല. ഒരു ഇന്നോവ വാങ്ങുക എന്നത് ഏതൊരു വാഹനപ്രേമിയുടേയും ആഗ്രഹമാണ്. പുത്തൻ വാങ്ങാനുള്ള ത്രാണി ഇല്ലെങ്കിൽ ഒരു സെക്കൻഡ് ഇന്നോവ കിട്ടാൻ കേരളത്തിൽ ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ അതിനും കൊടുക്കണം പൊന്നും വില. 2013 മോഡൽ ഇന്നോവയ്ക്ക് പോലും 9 ലക്ഷം രൂപയോളം വിലയുണ്ട് സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ.

ഇന്നോവ ഹൈക്രോസിന്റെ വില കൂട്ടി ടൊയോട്ട

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടൊയോട്ട. ഒന്നിലേറെ ബോഡിസ്‌റ്റൈലുകളില്‍ ടൊയോട്ട കാറുകള്‍ വിപണനം ചെയ്യുന്നുണ്ട്. അടുത്തകാലത്തായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) തങ്ങളുടെ ചില മോഡലുകളുടെ വിലകള്‍ പരിഷ്‌കരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം കമ്പനി ടൈസര്‍ ക്രോസ്ഓവര്‍ എസ്‌യുവിയുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മള്‍ട്ടി പര്‍പ്പസ് വാഹനമായ ഇന്നോവ ഹൈക്രോസിന്റെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയതിന് പിന്നാലെയാണ് കാറിന്റെ വില കൂട്ടിയതെന്നതാണ് ശ്രദ്ധേയം.

ഇവി വാങ്ങുന്നവരുടെ കൈയിലെ പണം ടയർ തിന്നുതീർക്കും!

പെട്രോൾ വിലയെ പേടിച്ച് ആളുകളെല്ലാം ഇവികളിലേക്ക് ചേക്കേറി തുടങ്ങിക്കഴിഞ്ഞു. മുമ്പ് ബാറ്ററി പായ്ക്കിനെ കുറിച്ചെല്ലാം ആശങ്കകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ലൈഫ് ടൈം വാറണ്ടികളെല്ലാം വാഗ്‌ദാനം ചെയ്‌ത് കമ്പനികൾ ഇതിനെല്ലാം പരിഹാരം കാണുകയും ചെയ്‌തതോടെ ഇലക്ട്രിക് കാർ വിൽപ്പന (Electric Car Sales) കുതിച്ചുയരുകയാണ്. ഇതോടൊപ്പം അടിക്കടിയുള്ള ഓയിൽ മാറ്റവും മറ്റ് മെക്കാനിക്കൽ പാർട്‌സുകൾ മാറേണ്ടതിന്റെ ആവശ്യം കൂടിയില്ലല്ലോ എന്നത് ആലോചിക്കുമ്പോൾ പലരും ഇലക്ട്രിക് വാഹനങ്ങളുടെ ഫാനായി മാറിയിട്ടുണ്ട്. പിന്നെ വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് ആകെ പേടിയുള്ളത് കറണ്ട് ചാർജിനെ ഓർത്തായിരിക്കും.
Advertisement

എസ്‌യുവി വാങ്ങി മിനിസ്ക്രീനിലെ കോൺസ്റ്റബിൾ മഞ്ജു

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് സ്വാതി നിത്യാനന്ദ്. മഴവില്‍ മനോരമയിലെ ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി സീരിയലുകൾക്ക് പുറമെ സിനിമയിലും മുഖംകാണിച്ചിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ സ്വാതിയെ കൂടുതൽ ആളുകൾ അറിയുന്നത് മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ആയിട്ടാവും അല്ലേ. ജീവിതത്തിലെ സുന്ദര നിമിഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരിലേക്ക് എത്തിക്കാനും താരം ഒട്ടും മടിക്കാറില്ല. നിലവിൽ കോൺസ്റ്റബിൾ മഞ്ചു എന്ന സൂര്യ ടിവിയിലെ സീരിയലിലെ നായികയാണ് കക്ഷി.

രണ്ട് സ്‌പെഷ്യല്‍ എഡിഷന്‍ എസ്‌യുവികളുമായി ജീപ്പ്

അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പ് ഇന്ത്യയില്‍ ഒന്നിലേറെ കിടിലന്‍ മോഡലുകള്‍ വില്‍ക്കുന്നുണ്ട്. അവയ്ക്ക് കമ്പനി ഇടക്ക് ലിമിറ്റഡ് എഡിഷന്‍ സമ്മാനിക്കാറുണ്ട്. ഇപ്പോള്‍ ജീപ്പ് അതിന്റെ കോമ്പസ്, മെറിഡിയന്‍ എസ്‌യുവികളുടെ ട്രയല്‍ എഡിഷനുകള്‍ പുറത്തിറക്കി. കോമ്പസ് ലോംഗിറ്റിയൂഡ് (O), മെറിഡിയന്‍ ലിമിറ്റഡ് (O) ട്രിം ലെവലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ട്രയല്‍ എഡിഷനുകള്‍. ജീപ്പ് കോമ്പസ്, മെറിഡിയന്‍ ട്രയല്‍ എഡിഷനുകള്‍ രാജ്യത്തുടനീളമുള്ള കമ്പനിയുടെ ഡീലര്‍ഷിപ്പുകളില്‍ പരിമിത കാലത്തേക്ക് വാങ്ങാനാകും. രണ്ട് ട്രയല്‍ എഡിഷന്‍ എസ്‌യുവികളും 'ജീപ്പ് ട്രസ്റ്റ്' എക്‌സ്‌ക്ലൂസീവ് ഓണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ദീര്‍ഘകാല ആനുകൂല്യങ്ങളോടെ ലഭ്യമാകും. പുത്തന്‍ മോഡലുകളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

കൊറിയൻ പിളേളരിൽ ആരോടാണ് നിങ്ങൾക്ക് പ്രിയം

ഇന്ത്യൻ ബ്രാൻഡുകൾ പ്രത്യേകിച്ച് മഹീന്ദ്രയും ടാറ്റയും ഇവി സെഗ്മെൻ്റിൽ രാജാക്കൻമാരായി വിലസുമ്പോൾ ആണ് കൊറിയൻ ബ്രാൻഡ് സഹോദരങ്ങളായ കിയയും ഹ്യുണ്ടായിയും തങ്ങളുടെ ഇവികളിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്. അങ്ങനെ ഹ്യുണ്ടായിയുടെ കോന ആദ്യം അവതരിപ്പിച്ചതിന് ശേഷം അയോണിക് മോഡൽ അവതരിപ്പിച്ചു. അതിന് ശേഷമാണ് എസ്‌യുവികളിലെ ജനപ്രിയ മോഡലായ ക്രെറ്റയുടെ ഇവി വേരിയൻ്റ് പുറത്തിറക്കിയത്. ഇപ്പോഴിതാ കിയയുടെ കാരൻസ് ക്ലാവിസ് എന്ന മോഡലിൻ്റെ ഇവി അവതരിപ്പിച്ചതോടെ ഇവി സെഗ്മെൻ്റിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്. എന്നാൽ ഇവരിൽ ഏത് വാഹനമാണ് ജനങ്ങൾക്ക് കൂടുതൽ ഇഷ്ടം എന്ന് നോക്കിയാലോ. ഒരു താരതമ്യം ആവാം.

പിള്ളേര് സെറ്റിന് 175 സിസി സ്പോർട്ടി സ്‌കൂട്ടറുമായി കമ്പനി

ജനങ്ങൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള വാഹനങ്ങളായി സ്‌കൂട്ടറുകൾ മാറിയിട്ട് കാലംകുറേയായി. കൈനറ്റിക് ഹോണ്ട, ഹോണ്ട ആക്‌ടിവ എന്നീ മോഡലുകൾ തീർത്ത വിപ്ലവത്തിന് പിന്നാലെ ധാരാളം ഗിയർലെസ് സ്‌കൂട്ടറുകളാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്. ഇന്ന് വൈവിധ്യമാർന്ന മോഡലുകളാൽ സെഗ്മെന്റ് സമ്പന്നമാണെന്ന് വേണം പറയാൻ. ഏത് വില നിലവാരത്തിലും ഏത് തരത്തിലുള്ള സ്‌കൂട്ടറുകളും വിപണിയിൽ സുലഭമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ രാജ്യത്തെ യൂത്തൻമാരെ ചാക്കിലാക്കാൻ പുതിയ 175 സിസി സ്‌കൂട്ടറുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ.
Advertisement

12 എണ്ണം മാത്രമുള്ള റേഞ്ച് റോവര്‍ സ്വന്തമാക്കി ജിം ഉടമ

കഴിഞ്ഞ മാസമാണ് ബ്രിട്ടീഷ് ആഡംബര എസ്‌യുവി നിര്‍മ്മാതാക്കളായ റേഞ്ച് റോവര്‍ പുതിയ റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ 4.99 കോടി രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയത്. ഈ അള്‍ട്രാ എക്‌സ്‌ക്ലൂസീവ് എസ്യുവി ലോകമെമ്പാടും 12 യൂണിറ്റ് മാത്രമായിരിക്കും വില്‍പ്പനക്കെത്തുക. ഇപ്പോള്‍ പ്രമുഖ ഇന്ത്യന്‍ സംരംഭകനും മികച്ച കാര്‍ ശേഖരത്തിന് ഉടമയുമായ ഒരു വ്യക്തി ഇന്ത്യക്കായി മാറ്റിവെച്ച ഏക റേഞ്ച് റോവര്‍ SV മസാര എഡിഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഈ എക്‌സ്‌ക്ലൂസീവ് കാറിന്റെ പ്രത്യേകതകളും അതിന്റെ ഉടമയെയും പരിചയപ്പെടാം.