12 എണ്ണം മാത്രമുള്ള റേഞ്ച് റോവര്‍ സ്വന്തമാക്കി ജിം ഉടമ
ഓട്ടോമൊബൈൽസ്
- 1 year, 2 month, 1 day ago
കഴിഞ്ഞ മാസമാണ് ബ്രിട്ടീഷ് ആഡംബര എസ്യുവി നിര്‍മ്മാതാക്കളായ റേഞ്ച് റോവര്‍ പുതിയ റേഞ്ച് റോവര്‍ SV മസാര എഡിഷന് 4.99 കോടി രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയത്. ഈ അള്‍ട്രാ എക്സ്ക്ലൂസീവ് എസ്യുവി ലോകമെമ്പാടും 12 യൂണിറ്റ് മാത്രമായിരിക്കും വില്‍പ്പനക്കെത്തുക. ഇപ്പോള്‍ പ്രമുഖ ഇന്ത്യന്‍ സംരംഭകനും മികച്ച കാര്‍ ശേഖരത്തിന് ഉടമയുമായ ഒരു വ്യക്തി ഇന്ത്യക്കായി മാറ്റിവെച്ച ഏക റേഞ്ച് റോവര്‍ SV മസാര എഡിഷന് സ്വന്തമാക്കിയിരിക്കുകയാണ്. ഈ എക്സ്ക്ലൂസീവ് കാറിന്റെ പ്രത്യേകതകളും അതിന്റെ ഉടമയെയും പരിചയപ്പെടാം.