സംഗതി മാരുതിയാണെങ്കിലും സേഫ്റ്റി മുഖ്യമെന്ന് ടൊയോട്ട!
ഓട്ടോമൊബൈൽസ്
- 1 year, 2 month, 6 days ago
എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ക്കും കോംപാക്ട് എസ്യുവികള്‍ക്കും ഇടയില്‍ ഇടത്തരക്കാരായ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന കാര്‍ വിഭാഗമാണ് പ്രീമിയം ഹാച്ച്ബാക്ക്. ആദ്യമായി വാങ്ങിയ ചെറുകാറില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുന്ന സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഇത്തരം കാറുകള്‍. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ടൊയോട്ട ഗ്ലാന്‍സ. ഇത് യഥാര്‍ത്ഥത്തില്‍ മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണ്. സെഗ്മെന്റില്‍ വമ്പന്‍ അപ്ഡേറ്റുകളുമായി എതിരാളിയായ ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് പുറത്തിറങ്ങിയതോടെ കാറിനെ സവിശേഷമാക്കാനുള്ള മാറ്റങ്ങള്‍ മാരുതിക്ക് മുമ്പേ നടപ്പാക്കുകയാണ് കമ്പനി.