കിങ്ങ്ഫിഷർ കലണ്ടർ ഗേളായിരുന്ന ഹോട്ട് ലേഡി

ഒരു കാലത്ത് കിങ്ങ്ഫിഷർ കലണ്ടർ ഗേളായി തെരഞ്ഞെടുക്കപ്പെടുക എന്നാൽ മിസ് ഇന്ത്യ പട്ടം ലഭിച്ചത് പോലെയായിരുന്നു. 2016-ൽ കലണ്ടർ ഗേളായി തെരഞ്ഞെടുക്കപ്പെട്ട സുന്ദരിയായിരുന്നു ഐഷ ശർമ്മ. മോഡലിങ്ങിലൂടെ തൻ്റെ കരിയർ ആരംഭിച്ച താരം ഇപ്പോൾ നിരവധി ബ്രാൻഡുകളുടെ മുഖമായി മാറിയിരിക്കുകയാണ്. ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി മ്യൂസിക് വീഡിയോയിലാണ് ബോളിവുഡിലേക്ക് കാൽ എടുത്ത് വച്ചത്. ജോൺ എബ്രഹാം, മനോജ് ബാജ്‌പേയി എന്നിവർക്കൊപ്പം സത്യമേവ് ജയതേ എന്ന ഹിന്ദി ആക്ഷൻ ത്രില്ലറിലൂം ഐഷ അഭിനയിച്ചു. സഹോദരി നേഹ ശർമ്മയും ബോളിവുഡിലെ ജനപ്രിയ നായികയും മോഡലുമാണ്. ഐഷയുടെ പുതിയവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിയിരുന്ന കാർ

മാരുതി സുസുക്കി സ്വിഫ്റ്റിനെയും വാഗൺആറിനെയും എർട്ടിഗയേയും മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി കുതിച്ചിരുന്നവനാണ് ടാറ്റയുടെ മൈക്രോ എസ്‌യുവിയായ പഞ്ച് (Tata Punch). സേഫ്റ്റി, കുറഞ്ഞ വില, അഡാറ് ഫീച്ചറുകൾ എന്നിവയെല്ലാമായി എത്തിയ ഇത്തിരി കുഞ്ഞനെ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. പിന്നെ ടാറ്റയോടുള്ള പ്രത്യേക സ്നേഹം കൂടിയായപ്പോൾ സംഗതി ഉഷാറായി. സാക്ഷാൽ നെക്സോണിനെ വരെ മറികടന്ന് ടാറ്റ കുടുംബത്തിന്റെ പ്രധാന ശക്തിയായി മാറാനും പഞ്ചിനായി. വാഗൺആറിന്റെ വിലയിൽ എസ്‌യുവി മുതലാളിയാവാനുള്ള അവസരം നഷ്ടപ്പെടുത്താൻ പലരും തയാറായിരുന്നില്ല.

6.89 ലക്ഷത്തിന് ഇതിലും മികച്ച കാര്‍ കിട്ടാൻ പാടാണ്...

ടാറ്റ മോട്ടോര്‍സ് സമീപകാലത്ത് പുറത്തിറക്കിയ കാറുകളില്‍ ഒന്നാണ് ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് (Altroz Facelift). 2020 ജനുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യത്തെ പ്രധാന മുഖംമിനുക്കലായിരുന്നു ഇത്. അകത്തും പുറത്തും വമ്പന്‍ അപ്‌ഡേറ്റുകളുമായി വന്ന ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇതിനോടകം ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ ടാറ്റ അള്‍ട്രോസ് ഫെയ്സ്ലിഫ്റ്റിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള വേരിയന്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയിട്ടുണ്ട്. ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ബേസ് വേരിയന്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഡീലര്‍ഷിപ്പില്‍ പോയാല്‍ വാഹനം കണ്ടറിയാന്‍ സാധിക്കും. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ബേസ് വേരിയന്റിന്റെ വാക്കറൗണ്ട് വീഡിയോയെ കുറിച്ച് വിശദമായി വായിക്കാം.

ട്രംപ് ശാപത്തിൽ വെന്തുരുകി ടെസ്‌ല!

ലോകത്തിലെ തന്നെ വലിയ ഇലക്ട്രിക് വാഹന ഭീമനയ ടെസ്‌ലയുടെ ഉടമയായ ഇലോൺ മസ്കും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായിട്ടുളള പിണക്കം സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും വലിയ ചർച്ചയാണ്. ട്രംപിനെതിരെ വെല്ലുവിളിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് വരെ മസ്ത് പറഞ്ഞിരുന്നു. മര്യാദയ്ക്ക് അല്ലെങ്കിൽ തൂക്കിയെടുത്ത് പുറത്ത് കളയുമെന്ന് ട്രംപും പറഞ്ഞിരുന്നു. എന്തായാലും ട്രംപിനോട് വെല്ലുവിളിച്ചത് കൊണ്ടാണോ എന്ന് അറിയില്ല കമ്പനിയുടെ 2025 രണ്ടാം പാദത്തിലെ വിൽപ്പയിൽ കുറവ് വന്നിരിക്കുകയാണ്. പുത്തൻ മോഡലുകൾ അവതരിപ്പിച്ചുവെങ്കിലും വിൽപ്പനയിൽ ശോഭിക്കാൻ കഴിഞ്ഞിട്ടില്ല.
Advertisement

2025 ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റ കാറുകൾ

2025 ജൂലൈ മാസം പിന്നിട്ട് ഒരു വാരം കഴിഞ്ഞിരിക്കുകയാണ്. വാഹന നിര്‍മാതാക്കള്‍ 2025 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ ബ്രാന്‍ഡുകളുടെ വില്‍പ്പനയും വിവിധ സെഗമെന്റ് തിരിച്ചുള്ള വില്‍പ്പന കണക്കുകളുമെല്ലാം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടിക ഇപ്പോള്‍ ഞങ്ങളുടെ കൈയ്യിലുണ്ട്. പതിവുപോലെ തന്നെ നമ്പര്‍ 1 ബ്രാന്‍ഡായ മാരുതി സുസുക്കിക്ക് തന്നെയാണ് ടോപ് 10 പട്ടികയില്‍ ആധിപത്യം. ടോപ് 10 പട്ടികയില്‍ ആറ് കാറുകളും ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്നതാണ്.

ടെസ്‌ലയെ വരെ ഞെട്ടിച്ച് 835 KM റേഞ്ചുള്ള ഷവോമി എസ്‌യുവി

സ്‌മാർട്ട്ഫോണുകളുടെ ലോകത്ത് വിപ്ലവം സൃഷ്‌ടിച്ചവരാണ് ചൈനീസ് ഭീമൻമാരായ ഷവോമി. കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകളുമായി എത്തി സാധാരണക്കാരുടെ മനംകവർന്ന ബ്രാൻഡ് ലോക വിപണി കാൽക്കീഴിലാക്കിയത് അതിവേഗമായിരുന്നു. നിലവിൽ സാംസങിനും വിവോയ്ക്കുമെല്ലാം പിന്നിലാണെങ്കിലും ഷവോമിയുടെ ഫോണുകളെ ഇന്നും സ്നേഹിക്കുന്നവർ ഏറെയാണ്. മൊബൈൽ ഫോണുകൾ മാത്രമല്ല, വേണ്ടിവന്നാൽ കാറുകളും പണിതിറക്കാനാവുമെന്നും ബ്രാൻഡ് തെളിയിച്ചിട്ടുണ്ട്. അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിയിൽ ചില കിടിലൻ വണ്ടികളിറക്കി പേരെടുക്കാഴ ഷവോമിക്കായിട്ടുണ്ട്. ചൈനീസ് വിപണിയിൽ മാത്രമാണ് നിലവിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഷവോമിയുടെ ഇവികളെക്കുറിച്ചറിയാൻ ആളുകൾക്ക് ഏറെ താത്പര്യമാണ്.

ഓടുന്ന ഇവിക്ക് ഒരു മുഴം മുന്നേ എറിഞ്ഞ് വിയറ്റ്നാം ബ്രാൻഡ്

ഇവികളുടെ മത്സരങ്ങൾക്ക് ഓളം കൂട്ടുന്നതിന് വേണ്ടി വിയറ്റ്നാമിൽ നിന്ന് ഒരു പോരാളി രാജ്യത്തേക്ക് വരവറയിച്ചിട്ടുണ്ട്. വിൻഫാസ്റ്റ് എന്ന പേര് ഇതിനോടകം തന്നെ എല്ലാവർക്കും സുപരിചിതമായിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിൽ ആയിരിക്കും പുതിയ ഷോറൂം വരുന്നത്. അതിന് മുൻപായി കേരളത്തിൽ പലയിടങ്ങളിലും തങ്ങളുടെ വാഹനം പ്രദർശനത്തിനായി വച്ചിരുന്നു. രാജ്യത്തെ പ്രമുഖ ഇവി ചാർജിംഗ്, ആഫ്റ്റർസെയിൽസ് സൊല്യൂഷൻസ് കമ്പനിയുമായി റോഡ്ഗ്രിഡുമായി തന്ത്രപരമായ സേവന പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ രാജ്യത്തുടനീളം വിൻഫാസ്റ്റ് സേവന, ചാർജിംഗ് കഴിവുകൾ ശക്തിപ്പെടുത്തുകയും, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിൽ പ്രീമിയം ഉടമസ്ഥാവകാശ അനുഭവം നൽകുകയും ചെയ്യുന്നു എന്നതാണ് ലക്ഷ്യമിടുന്നത്.

XUV 3XO REVX സീരിസ് അവതരിപ്പിച്ച് മഹീന്ദ്ര

ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുളളിൽ തന്നെ ഒരു ലക്ഷം യൂണിറ്റുകളെന്ന നേട്ടം കൈവരിച്ച മഹീന്ദ്രയുടെ മോഡലാണ് XUV 3XO. പ്രീമിയം ലുക്ക്, ഫീച്ചറുകൾ എന്നിവ കൊണ്ട് തന്നെ വാഹനപ്രേമികളുടെ മനം കവരാൻ ഈ മോഡലിന് സാധിച്ചുവെന്നതാണ് പ്രത്യേകത. ലൈനപ്പിൽ പുത്തൻ മോഡലുമായി REVX സീരീസുമായി XUV 3XO അവതരിപ്പിച്ചിരിക്കുകയാണ്. ഇതിൻ്റെ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ അദ്യം തന്നെ വിലയാണ്. 8.94 ലക്ഷം രൂപയാണ് വില. പുതിയ നിറമുള്ള ബോഡി ഗ്രിൽ, കറുത്ത അലോയ് വീലുകൾ, ഡ്യുവൽ-ടോൺ റൂഫ്, ബാഡ്ജിംഗ് എന്നിവയൊക്കെയാണ് എക്സ്റ്റീരിയറിൽ വന്നിരിക്കുന്ന മാറ്റങ്ങൾ.
Advertisement

6.82 ലക്ഷത്തിന്റെ കാർ എസ്‌യുവികള്‍ തലവേദനയായ 'ഒറ്റയാന്‍'

ഒരു കാര്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ ഇറങ്ങിയാല്‍ വിവിധ ബോഡിസ്‌റ്റൈലിലുള്ള മോഡലുകള്‍ നിങ്ങളുടെ മുന്നിലേക്ക് എത്തും. ഇന്ത്യന്‍ നിരത്തുകളില്‍ സെഡാന്‍ കാറുകള്‍ വാണിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയകാലത്ത പടക്കുതിരകളായ ഹിന്ദുസ്ഥാന്‍ അംബാസഡറും പ്രീമിയര്‍ പത്മിനിയുമെല്ലാം സെഡാന്‍ കാറുകളാണെന്ന് ഓര്‍മ വേണം. കാലചക്രം കറങ്ങി 2025-ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണി ഭരിക്കുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). സെഡാനുകള്‍ മാത്രമല്ല ഹാച്ച്ബാക്കുകള്‍ക്കും എസ്‌യുവികളുടെ ജനപ്രീതി വലിയ ക്ഷീണമായിട്ടുണ്ട്. വിപണിയില്‍ എസ്‌യുവികള്‍ മുന്നേറ്റം നടത്തുമ്പോള്‍ സെഡാന്‍ കാറുകളുടെ വില്‍പ്പന കുറഞ്ഞു വരികയാണ്.

അച്ഛന് ബുള്ളറ്റ് സമ്മാനിച്ച് യുവ ഡോക്‌ടർ

മക്കളുടെ ഏതൊരു സ്വപ്‌നങ്ങൾക്കും ചിറക് നൽകുന്നവരാണ് മാതാപിതാക്കൾ. ചെറുപ്രായം മുതൽ പഠിച്ച് നല്ലൊരു ജോലി വാങ്ങുന്നത് വരെ അവരുടെ കാര്യങ്ങളെല്ലാം മുടങ്ങാതെ ചെയ്‌തു കൊടുക്കാൻ അച്ഛനമ്മമാർ ശ്രമിക്കാറുണ്ട്. ഒപ്പം പരീക്ഷയിലും മറ്റും മികച്ച വിജയം നേടിയാൽ സൈക്കിളും ബൈക്കും സ്‌കൂട്ടറും എല്ലാം സമ്മാനം നൽകാമെന്ന് പല മാതാപിതാക്കളും മക്കൾക്ക് വാക്ക് നൽകാറുള്ള കാര്യമാണ്. എന്നാൽ ഇതുപോലെ മക്കൾക്ക് ഇത് രക്ഷിതാക്കളോട് പറയാൻ അധികം അവസരം കിട്ടാറില്ല. ആഗ്രഹിച്ചിട്ടും നടക്കാതെ പോയ സ്വപ്‌നങ്ങൾ പൂർത്തീകരിച്ചു കൊടുക്കാനുൻ ശ്രമിക്കുന്ന മക്കൾ നിരവധിയുണ്ട്.

ബാറ്ററികള്‍ക്കും ഇനി പാസ്‌പോര്‍ട്ട്! സംഗതി വേറെ ലെവലാണ്, ഇവി

പാസ്പോര്‍ട്ട് എന്നത് പൗരന്മാര്‍ക്ക് വിദേശയാത്രക്ക് വേണ്ടി അവരുടെ പൗരത്വവും വ്യക്തിത്വവും തെളിയിക്കുന്നതിന് വേണ്ടി ഒരു രാജ്യം അനുവദിക്കുന്ന ഔദ്യോഗിക രേഖയാണ്. ഇതില്‍ വ്യക്തിയുടെ പേര്, ജനനസ്ഥലം, ജനനത്തീയതി, പാസ്പോര്‍ട്ട് നമ്പര്‍, ഫോട്ടോ, ഒപ്പ് തുടങ്ങിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. വിദേശ യാത്രകള്‍ നടത്തിയിട്ടില്ലെങ്കില്‍ പോലും നമ്മില്‍ പലരും പാസ്‌പോര്‍ട്ട് എടുത്ത് വെച്ചിട്ടുണ്ടാകും. എന്നാല്‍ ബാറ്ററി പോലുള്ള വസ്തുക്കള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?. കേട്ടിട്ടില്ലെങ്കില്‍ ഇനി മുതല്‍ കേള്‍ക്കാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ബാറ്ററികള്‍ക്ക് പാസ്‌പോര്‍ട്ട് (Battery Passport) കൊണ്ടുവരാന്‍ പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.

മുഖം മിനുക്കൽ സർജറിയുമായി ജർമൻ ബ്രാൻഡ്!

ബിഎംഡബ്ല്യുവിൻ്റെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണ് എസ്‌യുവി സെഗ്മെൻ്റിലെ X5 എന്നത്. പുത്തൻ ഡിസൈൻ സ്വീകരിക്കുന്നതിൻ്റെ ഭാഗമായിട്ട് ബിഎംഡബ്ല്യു X5-ന് ഒരു പുതിയ മുഖം നൽകാനാണ് കമ്പനിയുടെ തീരുമാനം. പേരിൽ മാറ്റമുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെങ്കിലും പ്ലാറ്റ്ഫോമിൻ്റെ കാര്യത്തിൽ ഒരു മാറ്റവും കാണില്ല. 2026 അവസാനത്തോടെ അവതരിപ്പിക്കുന്ന മോഡൽ ഐസിഇ എഞ്ചിനിലും ഇലക്ട്രിക്കിലും പുറത്തിറക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. പലയിടത്തും വാഹനം ടെസ്റ്റ് റൺ നടത്തുന്നതിൻ്റെ ചിത്രങ്ങൾ വൈറലാണ്. പുതിയ മോഡൽ X5-ൽ ലെവൽ 3 ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയും ബിഎംഡബ്ല്യു അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
Advertisement

ക്ലാവിസ് ഇവിയി ഈയൊരു സംവിധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് കിയ

പുതിയൊരു 7-സീറ്റർ ഇലക്‌ട്രിക് എംപിവിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. മാരുതി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും മത്സരിച്ച് തന്റേതായ സ്ഥാനം കണ്ടെത്തിയ കിയ കാരെൻസിന്റെ ഇവി പതിപ്പാണ് വിപണിയിലേക്ക് എത്തുന്നത് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ വാഹനപ്രേമികൾക്ക് അതൊരു വിരുന്ന് തന്നെയായിരിക്കും. കിയ ഇന്ത്യ തങ്ങളുടെ ആദ്യത്തെ മൂന്നുവരി ഇലക്ട്രിക് മോഡലായ കാരെൻസ് ക്ലാവിസ് ഇവിയെ (Kia Carens Clavis EV) 2025 ജൂലൈ 15-ന് ലോകത്തിനായി സമർപ്പിക്കും. അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ ക്ലാവിസിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്.

കൈനിറയെ ഫീച്ചറുകളും റേഞ്ചും കൂട്ടി ഓല മൂവ്ഒഎസ് 5

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഏറെ കാലം ഈ വിഭാഗത്തിലെ നേതൃസ്ഥാനം വഹിച്ചിരുന്ന കമ്പനി ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. വില്‍പ്പന വീണ്ടെടുക്കാനും വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താനുമായി തങ്ങളാല്‍ കഴിയുന്നതെല്ലാം കമ്പനി ചെയ്യുന്നുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഡെലിവറി വൈകിയതും വില്‍പ്പനനാന്തര സേവനങ്ങളിലെ പ്രശ്‌നങ്ങളുമെല്ലാമാണ് കമ്പനിക്ക് തിരിച്ചടിയായത്. ഇപ്പോള്‍ ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കാനായി ഓല ഇലക്ട്രിക് തങ്ങളുടെ എല്ലാ S1 സ്‌കൂട്ടറുകളിലേക്കും റോഡ്സ്റ്റര്‍ X മോട്ടോര്‍സൈക്കിളുകളിലേക്കും മൂവ്്OS 5 ലഭ്യമാക്കുന്നതായി പ്രഖ്യാപിച്ചു.

ഒഴുകി നടക്കുന്ന ആഡംബര കൊട്ടാരമോ! എംപിവികളിലെ കേമനാര്

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട സെഗ്മെൻ്റാണ് എംപിവി. പ്രത്യേകിച്ച് ആഡംബര എംപിവികളിൽ പലതും സൂപ്പർസ്റ്റാറുകളുടേയും ബിസിനസുകാരുടേയും ഗാരേജിൽ ഉറപ്പായും കാണും. കിയ കാർണിവലിന്റേയും ടൊയോട്ട വെൽഫയറിന്റേയുമെല്ലാം അന്തകനായി ഒന്നാന്തരമൊരു ഇലക്ട്രിക് എംപിവിയാണ് എംജി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇക്കഴിഞ്ഞ 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച M9 ഇവിയാണ് കക്ഷി.90kWh ശേഷിയുള്ള നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. എതിരാളിയായ കിയ കാർണിവലുമായി ഒരു താരതമ്യം നടത്തി നോക്കിയാലോ. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

രാജ്യത്തെ ഏറ്റവും ചെറിയ കാറിന് വില കൂടി

ഇന്ത്യക്കാരുടെ കാർ എന്ന സങ്കൽപ്പത്തെ തല്ലിത്തകർത്ത് വെന്നിക്കൊടി പാറിച്ച മോഡലാണ് എംജി കോമെറ്റ് ഇവി. ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവം തീർത്ത ഇത്തിരി കുഞ്ഞൻ ഇന്ന് സ്ത്രീകളുടെ വരെ ഇഷ്‌ട വാഹനങ്ങളിൽ ഒന്നാണ്. വലിപ്പമല്ല, പ്രായോഗികതയാണ് കാറുകൾക്ക് വേണ്ടതെന്ന് തെളിയിച്ച് കോമെറ്റ് വേറിട്ടവഴിയാണ് സ്വീകരിച്ചത്. നാട്ടിലൂടെ സ്കൂട്ടറിൽ പെട്രോളടിച്ച് കറങ്ങുന്നതിലും ലാഭമാണ് ഇതിലെ സഞ്ചാരം. വീട്ടിൽ സോളാർ കൂടിയുണ്ടെങ്കിൽ ഫ്രീയായി വെയിലും മഴയും ഏൽക്കാതെ യാത്രകൾ നടക്കുകയും ചെയ്യും. എന്തിന് ഓട്ടോറിക്ഷ വിളിച്ചാലും കോമെറ്റ് ഇവി ചാർജ് ചെയ്യുന്നതിലും കൂടുതൽ പൈസ കൊടുക്കേണ്ടി വരുമെന്നതാണ് സത്യം.
Advertisement

വമ്പന്‍ അപ്‌ഡേറ്റുകളുമായി പള്‍സര്‍ NS400 Z പുറത്തിറങ്ങി

യൂത്തിനിടയില്‍ ട്രെന്‍ഡാകാന്‍ വേണ്ടി ഇക്കഴിഞ്ഞ ദിവസമാണ് ബജാജ് ഓട്ടോ 2025 ഡൊമിനാര്‍ പുറത്തിറക്കിയത്. ഡൊമിനാറിന് പിന്നാലെ കമ്പനി തങ്ങളുടെ 400സിസി നിരയിലെ മറ്റൊരു കരുത്തനെ കൂടി പരിഷ്‌കരിച്ച് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഡൊമിനാര്‍ സീരീസിന് പിന്നാലെ ബജാജ് ഓട്ടോ തങ്ങളുടെ ഏറ്റവും കരുത്തുറ്റ പള്‍സര്‍ മോഡലിനെയാണ് കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നത്. ബജാജ് പള്‍സര്‍ NS400Z മോട്ടോര്‍സൈക്കിളിന് കമ്പനി 1.92 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. പുത്തന്‍ പള്‍സര്‍ മോഡലില്‍ വരുത്തിയ പരിഷ്‌കാരങ്ങളും മറ്റ് സവിശേഷതകളും വിശദമായി ചുവടെ വായിക്കാം.

ബന്ധുവിനെ നാട്ടിലെത്തിക്കാൻ ഫോക്സ്‌വാഗൺ

ഫോക്സ്‌വാഗൺ ഗ്രൂപ്പിന് കീഴിൽ ഒരുപാട് ബ്രാൻഡുകളുണ്ടെന്ന് പലർക്കും അറിയാമായിരിക്കും, എന്നാൽ അത് ഏതൊക്കെയാണ് എന്ന് പലർക്കും ആശയക്കുഴപ്പം ഉണ്ടായേക്കാം. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ബ്രാൻഡുകളാണ് കമ്പനിക്ക് കീഴിലുളളത്. അത് ഏതെക്കെയാണെന്ന് ഇനി ആലോചിച്ച് തല ചൂടാക്കണ്ട, പറഞ്ഞു തരാം. ഫോക്‌സ്‌വാഗൺ, ഫോക്‌സ്‌വാഗൺ കൊമേഴ്‌സ്യൽ വെഹിക്കിൾസ്, സ്‌കോഡ, സീറ്റ്, കുപ്ര, ഔഡി, ലംബോർഗിനി, ബെന്റ്‌ലി, പോർഷെ, ഡ്യുക്കാട്ടി എന്നിവയൊക്കെയാണ് ഫോക്സ്‌വാഗൺ ബ്രാൻഡിന് കീഴിൽ ഉളളത്. അതിൽ ബെൻ്റ്ലി ഏവരുടേയും പ്രിയപ്പെട്ട ഒരു ബ്രാൻഡ് തന്നെയാണ്. രാജ്യത്ത് പല പണക്കാരും സ്വന്തമാക്കിയിട്ടുണ്ട്.

ഈ ബൈക്ക് വാങ്ങിയാൽ സർവീസ് 16,000 കിലോമീറ്റർ കൂടുമ്പോൾ മതി

രണ്ട് 400 സിസി മോട്ടോർസൈക്കിളുകളിലൂടെ ഇന്ത്യക്കാരുടെ സ്വന്തം ഇരുചക്ര വാഹന നിർമാതാക്കളായി മാറിയവരാണ് ട്രയംഫ്. ബജാജിന്റെ സഹകരണത്തോടെ വികസിപ്പിച്ച സ്പീഡ്, സ്ക്രാംബ്ലർ X എന്നിവ രാജ്യത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചുവെന്ന് വേണം പറയാൻ. റോയൽ എൻഫീൽഡ് അടക്കിവാണിരുന്ന മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിലെ വലിയൊരു ഭാഗം പിടിച്ചെടുക്കാനും ട്രയംഫിനായിട്ടുണ്ട്. സൂപ്പർബൈക്ക് ബ്രാൻഡിൽ നിന്നും ഇത്രയും കുറഞ്ഞ വിലയുള്ള വണ്ടികൾ കിണ്ടുമ്പോൾ ഇന്ത്യക്കാർക്ക് എങ്ങനെ മുഖംതിരിക്കാനാവും. ഇപ്പോഴിതാ വിൽപ്പന വേഗം വർധിപ്പിക്കാനായി ട്രൈഡന്റ് 660-യുടെ 2025 മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

5-സീറ്ററിന്റെ വില മാത്രമുള്ള ഫാമിലി എംപിവിക്ക് മേക്കോവർ

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയെ കുറിച്ച് ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച് പിന്നീട് പിന്‍വാങ്ങിയ റെനോ ഡസ്റ്ററിന്റെ ഗംഭീര മടങ്ങിവരവിനായി കണ്ണുംനട്ടിരിക്കുകയാണ് വാഹന പ്രേമികള്‍. ഡസ്റ്റര്‍ അടക്കമുള്ള പുത്തന്‍ മോഡലുകളുടെ കൂടെ നിലവില്‍ വില്‍പ്പനക്കെത്തുന്ന കാറുകള്‍ ഗംഭീര മേക്കോവറില്‍ കമ്പനി പുറത്തിറക്കാന്‍ പോകുകയാണ്. ഇന്ത്യന്‍ കുടുംബങ്ങള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഒരു മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ (എംപിവി) ലോഞ്ച് തീയതി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.
Advertisement

ഡോക്‌ടർമാരുടെ പ്രിയപ്പെട്ട എസ്‌യുവികൾക്ക് 3.90 ലക്ഷം വരെ ഓഫർ

ഇന്ത്യയിലെ വിൽപ്പന എങ്ങനെയും ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ സ്പോർട് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പ്. കോമ്പസും (Jeep Compass) മെറിഡിയനുമെല്ലാം തരക്കേടില്ലാതെ വിറ്റഴിയുന്നുണ്ടെങ്കിലും അമേരിക്കൻ ബ്രാൻഡ് കൂടുതൽ ജനകീയമാവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി അടുത്തകാലത്ത് സമാനതകളില്ലാത്ത ഓഫറുകളുമായി കമ്പനി രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇതെല്ലാം വായിച്ചറിഞ്ഞ വണ്ടിഭ്രാന്തൻമാരെല്ലാം വണ്ടറടിക്കുകയും ചെയ്‌തിരുന്നു. 2025 ജൂലൈ മാസത്തിലും ഷോറൂം കാലിയാക്കാൻ തീരുമാനിച്ചുറച്ച് ഇറങ്ങിയിരിക്കുകയാണ് ജീപ്പ്. ഉപഭോക്താക്കളെ ചാക്കിലാക്കാനായി കോമ്പസ്, ഗ്രാൻഡ് ചെറോക്കി, മെറിഡിയൻ എന്നീ മോഡലുകളിൽ അതിഗംഭീരമായ ഡീലുകളാണ് അണിനിരത്തിയിരിക്കുന്നത്.

കുറഞ്ഞ വിലയില്‍ 'മിനി സിയറ'യുമായി ടാറ്റ?

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കാര്‍ വിഭാഗങ്ങളില്‍ ഒന്നാണ് സബ്-4 മീറ്റര്‍ എസ്‌യുവികളുടേത്. ഈ വിഭാഗത്തില്‍ കാറുകള്‍ പുറത്തിറക്കിയതിന് പിന്നാലെ സ്‌കോഡ പോലുള്ള കമ്പനിയുടെ തലവര മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെക്കോഡ് വില്‍പ്പനയാണ് സ്‌കോഡ കൈലാക്ക് എന്ന സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വരവോടെ നേടിയത്. ഈ വിഭാഗത്തില്‍പ്പെട്ട കാറുകളുടെ വില്‍പ്പന കൂടാന്‍ കാരണം ഇവയ്ക്ക് താരതമ്യേന വില കുറവാണ് എന്നതാണ്. 4 മീറ്ററില്‍ താഴെയുള്ള എസ്‌യുവികള്‍ക്ക് നികുതി കുറയുന്നതിനാല്‍ ഇവ കുറഞ്ഞ വിലയില്‍ വില്‍പ്പനക്ക് വെയ്്ക്കാന്‍ സാധിക്കുന്നു.

സ്വപ്‌നസുന്ദരിയുടെ യാത്രകൾക്ക് പുതിയൊരു കൂട്ട്

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമ അടക്കിവാണിരുന്ന താരസുന്ദരിയായിരുന്നു സിമ്രാന്‍. മോഡേൺ വസ്ത്രത്തിലും ട്രഡീഷനൽ സാരിയിലും കോളിവുഡ് ഭരിച്ച സുന്ദരി ഇന്നും തമിഴർക്ക് പ്രിയപ്പെട്ടവളാണ്. അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ ബംബർ ഹിറ്റ് ചിത്രങ്ങളിലും സിമ്രാന് തിളങ്ങാനായിരുന്നു. നിർമാതാവ് ദീപക് ബാ​ഗയുമായുള്ള കല്യാണത്തിന് പിന്നാലെ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് പോയപ്പോൾ ഫാൻസെല്ലാം വലിയ നിരാശയിലായിരുന്നു. എന്നാൽ തിരിച്ചുവരവിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കാൻ നടിക്കാവുന്നതിലും ആരാധകർ ഹാപ്പിയാണ്. അഭിനയത്തിന് പുറമേ നിർമാതാവായും പിന്നണി ​ഗായികയായും കൊറിയോ​ഗ്രഫറായുമൊക്കെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സിമ്രാൻ.

മകള്‍ക്ക് കാര്‍ വാങ്ങിക്കൊടുത്ത് സംവിധായകൻ

മലയാള സിനിമാ ലോകത്തെ ഏറ്റവും പ്രബലമായ നാമങ്ങളില്‍ ഒന്നാണ് ബി ഉണ്ണികൃഷ്ണന്‍. സൂപ്പര്‍ താരങ്ങളെ വെച്ച് പടങ്ങള്‍ ചെയ്യുന്ന സംവിധായകന്‍ എന്നത് കൂടാതെ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഫെഫ്ക) എന്ന സംഘടനയുടെ അമരക്കാരന്‍ കൂടിയാണ് ബി ഉണ്ണികൃഷ്ണന്‍. 2008-ല്‍ സംഘടന രൂപീകരിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം തുടര്‍ന്ന് മൂന്ന് തവണ ഈ പദവി അലങ്കരിച്ചു. ടികെ രാജീവ് കുമാറിന്റെ ജലമര്‍മരങ്ങള്‍ എന്ന സിനിമയുടെ രചയിതാവായാണ് ബി ഉണ്ണികൃഷ്ണന്റെ അരങ്ങേറ്റം. തുടര്‍ന്ന് ഷാജി കൈലാസിന്റെ ശിവം, ദ ടൈഗര്‍ എന്നീ സിനിമകള്‍ക്കായി പേന ചലിപ്പിച്ചു.
Advertisement

2027 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയ്ക്ക് തീയതിയായി

വാഹനപ്രേമികളുടെ ഉത്സവമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയുടെ (Bharat Mobility Global Expo) മൂന്നാം പതിപ്പിന് തീയതിയായി. 2027 ഫെബ്രുവരി 4 മുതൽ 9 വരെയാണ് മുമ്പ് ഓട്ടോ എക്സ്പോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വാഹന മാമാങ്കം നടക്കുക. കേന്ദ്രസർക്കാരിന്റെ വാണിജ്യ മന്ത്രാലയമാണ് തീയതി സംബന്ധിച്ച തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. വ്യവസായ പ്രതിനിധികൾ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ മൊബിലിറ്റി വ്യവസായത്തിലുടനീളമുള്ള വിവിധ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്‌തു.