റെനോ കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റ് റിവ്യൂ

Renault Kiger facelift launched in India with updated design, features, and competitive pricing. Explore the new Kiger's specifications and driving experience. | പുതിയ രൂപകൽപ്പനയും ഫീച്ചറുകളുമായി റെനോ കെയ്ഗർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. പുതിയ കെയ്‌ഗറിൻ്റെ സവിശേഷതകളും ഡ്രൈവിംഗ് അനുഭവവും അറിയുക.

5.64 ലക്ഷത്തിന്റെ മാരുതിയുടെ കാറിന്റെ കച്ചോടം നഷ്‌ടത്തിൽ

രാജ്യത്തെ ചെറുകാർ വിഭാഗത്തിൽ മൈലേജ് വിപ്ലവം തീർത്ത മോഡലാണ് മാരുതി സുസുക്കി സെലേറിയോ. വാഗൺആർ വാങ്ങുന്ന അതേവിലയിൽ എന്തിനാണ് പുത്തനൊരു മോഡൽ എന്ന് പലരും അന്ന് ചോദിച്ചിരുന്നുവെങ്കിലും പിന്നീട് ആളുകൾ ചോദിച്ച് വാങ്ങുന്ന ഹാച്ച്ബാക്കായി സെലേറിയോ വളർന്നത് വളരെ പെട്ടന്നായിരുന്നു. ടോൾബോയ് രൂപവും നല്ല ഇന്റീരിയർ സ്പേസും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമെല്ലാമായി എത്തിയ വാഹനം നല്ലൊരു ഫാമിലി കാറായാണ് വിജയം കൊയ്‌തത്. ഒരു കാലത്ത് മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നായിരുന്നു ഇതെങ്കിലും ഇന്ന് അത്രയ്ക്ക് വിൽപ്പനയൊന്നും നേടാനാവുന്നില്ലെന്നതാണ് സത്യം.

ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ സമയമായെന്ന് സുസുക്കി

ഇലക്ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലെ മത്സരം കനക്കുമ്പോൾ പണ്ടുണ്ടായിരുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡുകളെല്ലാം രാജ്യത്തെ പ്രമുഖർക്ക് മുന്നിൽ അടിപതറുകയായിരുന്നു. നേരത്തെ ഇവി വിപണിയിൽ ഓലയും ഏഥറുമായിരുന്നു രാജാക്കൻമാരായി വിലസിയിരുന്നതെങ്കിൽ ഇന്ന് ബജാജും ടിവിഎസും ഹീറോയുമെല്ലാം ആസ്ഥാനം ഏറ്റെടുത്തു. സ്റ്റാർട്ടപ്പുകളെ ഒതുക്കി ആളാവാൻ ഹോണ്ടയും എത്തിയെങ്കിലും ഇതുവരെ ശോഭിക്കാനായില്ല. എന്നാൽ വിപണിയിലെ വമ്പൻമാരായ സുസുക്കിയും വൈദ്യുത വാഹന രംഗത്തേക്ക് കടന്നുവരികയാണ്. 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഇ-ആക്‌സസുമായി (Suzuki e-Access) കമ്പനി എന്ന് വിപണിയിൽ എത്തുമെന്ന് ആരാധകർ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വാഹനം വാങ്ങുമ്പോൾ കൂടുതലായി ചോദിക്കുന്ന ഫീച്ചർ

ടെക്നോളജിയുടെ അതിപ്രസരം കൊണ്ട് പുതിയതായി അവതരിപ്പിക്കുന്ന വാഹനങ്ങളിൽ ഒരുപാട് ഫീച്ചറുകൾ നൽകുന്നുണ്ട്. അതിൽ തന്നെ പലതും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. പലരും ഷോറൂമിൽ ചെല്ലുമ്പോൾ ചോദിക്കുന്ന ഫീച്ചറാണ് സൺറൂഫ്. എന്നാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് വലിയ കാര്യമായി അനുയോജ്യമായ ഒന്നല്ല ഇത്. വാഹനത്തിൻ്റെ ആഡംബരത്തിനൊരു ഫീച്ചർ എന്നുളളത് മാത്രമാണ് ഇത്. സൺറൂഫുളള വാഹനം വാങ്ങുന്നതിൽ തെറ്റില്ല, എന്നാൽ അത് മികച്ച രീതിയിൽ പരിപാലിക്കാൻ കഴിയുന്നതിലാണ് കാര്യം. സൺറൂഫൂളള വാഹനങ്ങൾ എങ്ങനെ പരിപാലിക്കണമെന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
Advertisement

ഫെബ്രുവരി വരെ വിറ്റത് 57 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻ്റ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ ഇതു വരെ എത്ര വാഹനങ്ങൾ വിറ്റു പോയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാൽ സർക്കാരിൻ്റെ പക്കലുള്ള കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത് ഫെബ്രുവരി മാസം വരെ 57 ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയിൽ ഇതുവരെ വിറ്റു പോയ ഇലക്ട്രിക് വാഹനങ്ങളുടെ കണക്ക്. മലിനീകരണം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ കൂട്ടാനും സർക്കാരിന് ഇതുവഴി സാധിച്ചു എന്നതിൻ്റെ തെളിവായി ഇതിനെ കാണാം. 2025 സാമ്പത്തിക വർഷത്തിൽ, ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന 11.49 ലക്ഷം യൂണിറ്റിലെത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 21 ശതമാനം വർധനവാണ് ഉണ്ടായത്.

ബിഎംഡബ്ല്യു X5 M സ്‌പോര്‍ട് പ്രോ പുറത്തിറങ്ങി

ആഡംബര കാര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു തങ്ങളുടെ ജനപ്രിയ X5 എസ്‌യുവിയുടെ പുതിയ വേരിയന്റായ X5 M സ്‌പോര്‍ട് പ്രോ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ ലഭ്യമാണ്. പെട്രോള്‍ വേരിയന്റായ X5 xDrive 40i M സ്‌പോര്‍ട് പ്രോ വേരിയന്റിന് 1.13 കോടി രൂപയാണ് വില. അതേസമയം ഡീസല്‍ വേരിയന്റ് ആയ X5 xDrive 30d M സ്‌പോര്‍ട് പ്രോയ്ക്ക് 1.15 കോടി രൂപയാണ് വില. എക്‌സ്-ഷോറൂം വിലകളാണ് ഇത്. പുതിയ M സ്പോര്‍ട് പ്രോ വേരിയന്റിനെ സ്റ്റാന്‍ഡേര്‍ഡ് X5-നേക്കാള്‍ കൂടുതല്‍ സ്‌റ്റൈലിഷും ആകര്‍ഷകവുമാക്കിയിട്ടുണ്ട് ബാവേറിയന്‍ ബ്രാന്‍ഡ്.

ഗൾഫിൽപ്പോയി റോൾസ് റോയ്സിനെയും മെരുക്കി മണിയമ്മ

ജീവിതത്തിൽ ഡ്രൈവിങ്ങ് പഠിച്ചിരിക്കേണ്ടത് വളരെ അത്യാവശമാണ്. വാഹനം സ്വന്തമായിട്ടില്ലാത്ത ഞാൻ എന്തിനാണ് ഡ്രൈവിങ്ങ് പഠിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ എപ്പോഴാണ് ഡ്രൈവിങ്ങിൻ്റെ ആവശ്യം വരിക എന്ന് ആർക്കും പറയാൻ സാധിക്കില്ല, ചിലപ്പോൾ അതൊരു തൊഴിലായി പോലും നിങ്ങൾക്ക് ഗുണമുണ്ടായേക്കാം. പലർക്കും ഡ്രൈവിങ്ങ് എന്ന് കേൾക്കുമ്പോൾ പേടിയാണ്. പ്രത്യേകിച്ച് പ്രായമായതിന് ശേഷം ഡ്രൈവിങ്ങ് പഠിക്കേണ്ടി വരുമ്പോൾ. അത്തരക്കാർക്കൊരു പ്രചോദനവും പ്രോത്സാഹനവുമാണ് കൊച്ചി തോപ്പുംപടി സ്വദേശിനി രാധാമണി അമ്മ. ഈ വളയിട്ട കൈ കൊണ്ട് ഇതു വരെ മെരുക്കാത്ത വാഹനങ്ങളില്ല എന്ന് തന്നെ പറയാം. ബൈക്ക് മുതൽ ക്രെയിനും ജെസിബിയും വരെ ഈ അമ്മയുട കൈയിൽ മെരുങ്ങി നിൽക്കും.

E20 പെട്രോൾ അടിച്ച് പണികിട്ടിയാലും വാറണ്ടി തരാമെന്ന് കമ്പനി

ഇന്ത്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ മോഡലുകൾക്ക് വലിയ സ്വീകാര്യതയാണ് എപ്പോഴുമുള്ളത്. ഒന്നാന്തരം നിർമാണ നിലവാരം, സേഫ്റ്റി, കാലത്തിനൊത്ത ഫീച്ചറുകൾ, കിടിലൻ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയെല്ലാമാണ് ഈ ജർമൻ കാറുകളുടെ പ്രധാന ഹൈലൈറ്റുകൾ. പോളോ, വെന്റോ പോലുള്ള മോഡലുകളാണ് ഫോക്‌സിക്ക് രാജ്യത്ത് വേരോട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത്. പ്രത്യേകിച്ച് പോളോ ഇവിടെ വൻ വിജയമായിരുന്നു. 2022-ൽ ഇത് നിർത്തലാക്കിയെങ്കിലും ഇന്നും നമ്മുടെ റോഡുകളിലെ നിറ സാന്നിധ്യമാണ് ഈ പ്രീമിയം ഹാച്ച്ബാക്ക്. നന്നായി മെയിന്റനെൻസ് ചെയ്‌ത് കൊണ്ടുനടക്കുന്ന ഇഷ്ടം പോലെ ഉടമകളും നമുക്കിടയിലുണ്ട്.
Advertisement

TVS ഓര്‍ബിറ്ററും ഏഥര്‍ റിസ്തയും തമ്മില്‍ മാറ്റുരച്ചാലോ?

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഐക്യൂബിനൊപ്പം പടവെട്ടാനായി ടിവിഎസ് ഇന്ന് പുത്തന്‍ ഒരു പോരാളിയെ കളത്തില്‍ ഇറക്കിയിരിക്കുകയാണ്. ടിവിഎസ് ഓര്‍ബിറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ ഇവി ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടുതല്‍ പ്രായോഗികവും സ്‌പേഷ്യസുമായ ഒരു ബദലായി സ്ഥാനം പിടിച്ചിരിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായ ഏഥര്‍ റിസ്തയുമായാണ് ഇത് ഏറ്റുമുട്ടുന്നത്. ഈ ഉത്സവ സീസണില്‍ നിങ്ങള്‍ ഒരു പുതിയ അത്യാവശ്യം നല്ല സ്‌പെയ്‌സുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ പുതുതായി പുറത്തിറക്കിയ ടിവിഎസ് ഓര്‍ബിറ്ററും ഏഥര്‍ റിസ്തയും നിങ്ങളുടെ മുന്നിലെത്തും.

ആഡംബര കാറുകളുടെ മാസ്റ്റർ ബ്ലാസ്റ്ററിന്റെ വണ്ടി കൊള്ളാല്ലോ

ക്രിക്കറ്റ് എന്ന് പറയുമ്പോഴേ നമ്മുടെയെല്ലാം മനസിലേക്ക് ആദ്യം വരുന്നത് ബാറ്റോ ബോളോ മൈതാനമോ ഒന്നുമായിരിക്കില്ലല്ലോ. മറിച്ച് ക്രിക്കറ്റിന്റെ ദൈവമായി കണക്കാക്കുന്ന സച്ചിൻ തെൻഡുൽക്കറിന്റെ മുഖമായിരിക്കും ഓരോ ക്രിക്കറ്റ് പ്രേമികളുടേയും മനസിൽ ആദ്യം ഓടിയെത്തുക. എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം ജനിച്ചവർക്ക് സച്ചിൻ എന്നാൽ വേറൊരു വികാരമാണ്. വിരമിച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞുവെങ്കിലും ഇന്നും മാസ്റ്റർ ബ്ലാസ്റ്ററിന്റെ ബാറ്റിൽ നിന്ന് പിറന്ന ഷോട്ടുകൾ ഓരോ ഇന്ത്യക്കാരന്റേയും മനസിൽ മായാതെ കിടപ്പുണ്ട്. 1989-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2013-ലാണ് ക്രിക്കറ്റ് മൈതാനത്തോട് വിടപറയുന്നത്.

ആള്‍ട്ടോയുടെ കഥകഴിക്കാന്‍ പുതിയ ഫോറിന്‍ കാര്‍ വരുന്നു

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോറിന്‍ കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഫ്രഞ്ചുകാരായ റെനോ. ഡസ്റ്റര്‍ അടക്കം ചില ഐതിഹാസിക മോഡലുകള്‍ സമ്മാനിച്ച റെനോ നിലവില്‍ മൂന്ന് കാറുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. അതില്‍ തന്നെ ട്രൈബര്‍ എംപിവിയും കൈഗര്‍ സബ് കോംപാക്ട് എസ്‌യുവിയും അടുത്തിടെ നവീകരിച്ച് വിപണിയിലെത്തി. ഇനി ബാക്കിയുള്ളത് ക്വിഡ് ആണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍പ്പനക്കെത്തുന്ന കുഞ്ഞന്‍ കാര്‍ ആണ് ക്വിഡ്. ഈ കാറിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കാര്‍വാലെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുത്തന്‍ കാറില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

ഓണം ചാർജാക്കാൻ മാവേലിക്കൊപ്പം വിൻഫാസ്റ്റും!

ഉത്സവ കാലം എന്നാൽ വാഹന വിപണിയെ സംബന്ധിച്ച് ചാകരയാണ്. ഉത്സവ കാലങ്ങളിൽ ബ്രാൻഡുകൾ കാൽ ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കേരളത്തിൽ ഓണക്കാലമായത് കൊണ്ട് തന്നെ പുത്തൻ വാഹനം വാങ്ങാൻ എത്തുന്നവരുടെ തിരക്കാണ് ഷോറൂമുകളിൽ. പല ബ്രാൻഡുകളും തങ്ങളുടെ പുത്തൻ മോഡലിനെ ഉത്സവ കാലത്ത് അവതരിപ്പിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. അത്തരത്തിൽ ഒരു ബ്രാൻഡാണ് വിയറ്റ്നാം വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ലോഞ്ചിന് മുൻപ് തന്നെ രാജ്യത്ത് വാഹനം അവതരിപ്പിക്കുകയും ബുക്കിങ്ങുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ബ്രാൻഡ് തങ്ങളുടെ രണ്ട് മോഡലുകളുടേയും ലോഞ്ച് തീയതി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
Advertisement

3 കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന സീരിയല്‍ നടി!

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ് വിനായക ചതുര്‍ഥി അഥവാ ഗണേശ ചതുര്‍ഥി. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ഗണപതിയുടെ ജന്മദിനേത്താടനുബന്ധിച്ചുള്ള ഈ ഉത്സവം കൊണ്ടാടുന്നത്. ഗണേശ ചതുര്‍ത്ഥിക്ക് ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു. മണ്ണു കൊണ്ടു നിര്‍മ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. ഈ വിഗ്രഹങ്ങള്‍ പൊതുവേ ഒഴുക്കുള്ള ജലാശയത്തില്‍ നിമജ്ജനം ചെയ്യപ്പെടുന്നു. ഗണപതി വിഗ്രഹങ്ങള്‍ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടത്തപ്പെടുന്നത്.

158 KM റേഞ്ചുള്ള അടിപൊളി ഇലക്‌ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ നിന്നും ഏറ്റവും കൂടുതൽ പണംവാരുന്ന കമ്പനികളിൽ ഒരാളാണ് ടിവിഎസ്. അതും ഒരൊറ്റ മോഡൽ വെച്ചാണ് ബ്രാൻഡ് ഇത്രയും വലിയ സ്വാധീനം ചെലുത്തുന്നതെന്നറിഞ്ഞാൽ ആരായാലും ഒന്ന് അത്ഭുതപ്പെട്ട് പോവും. അതയ്ക്ക് മിടുക്കനാണ് ഐക്യൂബ് ഇവിയെന്നത് ഏവർക്കും അറിയാം. ഫാമിലി സ്‌കൂട്ടറായി പേരെടുത്ത് മുന്നേറുന്ന ഐക്യൂബിന് കൂട്ടായി പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ് (TVS Orbiter Electric Scooter). അടുത്തിടെ ടീസറുകളിലൂടെ ഹൈപ്പ് കൂട്ടിയ ഓര്‍ബിറ്റര്‍ ഇവിയാണ് സർപ്രൈസായി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.

ഈ കാര്യത്തിൽ മാഗ്നൈറ്റിനേക്കാൾ മിടുക്കൻ റെനോയുടെ എസ്‌യുവി

ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ അത്ഭുതത്തോടെ നോക്കുന്ന ബ്രാൻഡാണ് നിസാൻ. കാരണം എണ്ണം പറഞ്ഞ നിരവധി മോഡുകളുണ്ടായിരുന്ന ബ്രാൻഡിനെ താങ്ങി നിർത്തുന്നത് മാഗ്നൈറ്റ് എന്ന ഒറ്റ മോഡലാണ്. ചെറിയ തീപ്പൊരി മതിയല്ലോ ആളിപ്പിടിക്കാൻ എ്ന് പറയുന്ന് പോലെയാണ് മാഗ്നൈറ്റിൻ്റെ കാര്യം. ഒരു മോഡലിൽ ഒതുങ്ങിപ്പോയെന്ന് കരുതി വിൽപ്പനയിൽ ഒരു കുറവും ബ്രാൻഡ് വരുത്തിയിട്ടില്ല. കട്ടയ്ക്ക് പിടിക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുളളത് കൊണ്ട് തന്നെ നിസാൻ്റെ ആവേശം കെട്ടു പോവില്ല. നിസാൻ മാഗ്നൈറ്റിനോട് മുട്ടാൻ റെനോ തങ്ങളുടെ കൈഗറിൻ്റെ ഫെയ്സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. രണ്ട് മോഡലുകളും തമ്മിലൊരു താരതമ്യം നടത്തി നോക്കിയാലോ.

എക്സ്ചേഞ്ച് ഓഫറിൽ പോർച്ചിൽ പുത്തൻ സ്കോഡ വാങ്ങിയിടാം

ഇന്ത്യൻ വിപണിയിൽ സ്കോഡയ്ക്കുള്ള ആരാധകരുള്ള എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. മികച്ച മോഡലുകൾ അവതരിപ്പിച്ച് ആളുകളുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുന്ന ബ്രാൻഡ് കൈലാക്, കുഷാഖ്, സ്ലാവിയ, കൊഡിയാക് എന്നീ 4 കാറുകൾ മാത്രമാണ് ഇപ്പോൾ വിപണനം ചെയ്യുന്നത്. ഇതിൽ ഏറ്റവും ഒടുവിൽ കൊണ്ടുവന്ന ചെറിയ എസ്‌യുവിയായ കൈലാക് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 10 ലക്ഷത്തിൽ താഴെ വിലയിൽ സ്കോഡ വാങ്ങാൻ കിട്ടുമ്പോൾ എങ്ങനെ ആളുകൾ മുഖംതിരിക്കും? ഇപ്പോഴിതാ എങ്ങനെയും ഒരു സ്കോഡ വാങ്ങണമെന്ന മോഹവുമായി നടക്കുന്നവർക്കെല്ലാം സന്തോഷം നൽകുന്ന വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.
Advertisement

10 ലക്ഷത്തില്‍ താഴെ വെന്റിലേറ്റഡ് സീറ്റുമായി വരുന്ന കാര്‍

നിലവില്‍ ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഒരു ഫീച്ചര്‍ ആണ് വെന്റിലേറ്റഡ് സീറ്റുകള്‍. പേരില്‍ നിന്ന് തന്നെ സംഗതി എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. മോഡേണ്‍ കാറുകളില്‍ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു സവിശേഷതയാണ് ഇത്. യാത്രക്കാരെ എപ്പോഴും ഒരേ ശരീര താപനിലയില്‍ നിലനിര്‍ത്തുന്നു എന്നതാണ് വെന്റിലേറ്റഡ് സീറ്റുകളുടെ പ്രത്യേകത. ഇന്ത്യയിലെ കാലയാവസ്ഥ വെച്ച് നോക്കുമ്പോള്‍ ഇത് വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത്. കാറിന് അനുയോജ്യമായ രീതിയില്‍ സീറ്റുകളുമുണ്ടെന്ന് ഉറപ്പാക്കാന്‍ വെന്റിലേറ്റഡ് സീറ്റുകള്‍ സഹായിക്കും.

350 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് വില കൂടും

ഇന്ത്യയിലെ പാസഞ്ചർ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില കുത്തനെ കുറയാൻ പോവുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഒക്ടോബറോടെ നിരക്ക് കുറയ്ക്കാനും ചരക്ക് സേവന നികുതി (ജിഎസ്ടി) ലളിതമാക്കാനുമായി സർക്കാർ എടുക്കുന്ന പുതിയ തീരുമാനമാണ് വില കുറയലിന് കാരണമാവുന്നത്. ചെറിയ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്ടി നികുതി പരിഷ്ക്കരണം ചെലവ് കുറയ്ക്കും. 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും നിലവിലെ 28 ശതമാനം നിരക്ക് 18 ശതമാനമായി കുറയ്ക്കാനാണ് നീക്കം. പക്ഷേ പുതിയ സ്ലാബുകൾ നടപ്പിലാക്കിയാൽ വലിയ ബൈക്കുകൾ വാങ്ങാനിരിക്കുന്നവർക്ക് തിരിച്ചടിയുണ്ടാവും.

മാരുതി സുസുക്കി ട്രൂ വാല്യുവിൻ്റെ പുതിയ നേട്ടം കണ്ടോ

സെക്കൻഡ് ഹാനഡ് വാഹനം വാങ്ങാൻ മനസിലുദേശിക്കുമ്പോൾ തന്നെ പലരും ആദ്യം തന്നെ തെരഞ്ഞെടുക്കുന്നത് മാരുതി സുസുക്കി ട്രൂവാല്യു ആണ്. ആദ്യമായി വാഹനം വാങ്ങാൻ പോകുമ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളും ബുദ്ധിമുട്ടുകളും ട്രൂ വാല്യു ടീം തീർത്തു തരും. അത് കൊണ്ട് തന്നെ 2001 മുതൽ ഇതുവരെ 60 ലക്ഷം കാറുകൾ വിൽക്കാൻ സാധിച്ചത്. മാരുതി സുസുക്കിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി തന്നെ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കും. വരുന്ന ഉപഭോക്താക്കളോടുളള ലാളിത്യവും, സുതാര്യത, വിശ്വാസ്യത, പ്രൊഫഷണലിസം എന്നിവ കൊണ്ടാണ് ഇത്രയും വലിയ വളർച്ച കൈവരിക്കാൻ സാധിച്ചത്.

ടിവിഎസിന്റെ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ

കാര്യക്ഷമവും സൗകര്യപ്രദവുമായ മൊബിലിറ്റി സൊല്യൂഷന്‍സ് തേടുന്ന അര്‍ബന്‍, സെമി അര്‍ബന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അവരുടെ ഉല്‍പ്പന്ന ശ്രേണി വികസിപ്പിക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മുന്‍നിരക്കാര്‍. നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിന്റെ തലപ്പത്താണ് ടിവിഎസ് മോട്ടോര്‍ കമ്പനി സ്ഥാനം പിടിച്ചിരിക്കുന്നത്. ഐക്യൂബ് എന്ന ഒറ്റ മോഡലിന്റെ ബലത്തില്‍ സമീപകാലത്തായി സെഗ്‌മെന്റ് ലീഡര്‍ സ്ഥാനം സ്വന്തമാക്കിയ കമ്പനി തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ്. നാളെ (28 ഓഗസ്റ്റ് 2025) അവതരിപ്പിക്കാന്‍ പോകുന്ന പുത്തന്‍ സ്‌കൂട്ടറിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
Advertisement

ലെക്സസ് എന്ന സ്വപ്നം നേടാൻ പറ്റിയ അവസരം ഇതാണ് കേട്ടോ

1989 -ലാണ് ഒരു മുൻനിര സെഡാനുമായു ലെക്സസ് എന്ന ബ്രാൻഡ് ഇൻ്റർനാഷണൽ ഓട്ടോമോട്ടീവ് വിപണിയിലേക്ക് ചുവടുവച്ചത്. അതിന് ശേഷം ഒരു ലക്ഷ്വറി ക്രോസ്ഓവർ വിഭാഗത്തിലേക്ക് RX മോഡൽ അവതരിപ്പിച്ചു. പിന്നീടിങ്ങോട്ട് ആഡംബര മോഡലുകളിലൂടെ വിപണി പിടിച്ചടക്കി മുന്നോട്ട് ജൈത്രയാത്ര തുടരുകയാണ്. 2017-ലാണ് ഇന്ത്യൻ വിപണിയിലേക്ക് ലെക്സസ് എത്തുന്നത്. ഹൈബ്രിഡ് വാഹനങ്ങളുടെ വരവോടെ ഡിസൈനിലെ മികവും ഫീച്ചറുകളും എല്ലാം ജനങ്ങൾക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. 2020-ൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മോഡലായ ES 300h കൂടി അവതരിപ്പിച്ചതോടെ ഇന്ത്യൻ വിപണിയിൽ ലെക്‌സസിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ സാധിച്ചു.

PDI ചെയ്യാതെ പുതിയ കാര്‍ വാങ്ങരുത്!

അത്തം തുടങ്ങിയതോടെ മലയാളികള്‍ ഓണം മൂഡിലാണ്. ഓണക്കാലത്ത് ഒരു പുതിയ കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഒത്തിരിയുണ്ടാകും. പുതിയ കാര്‍ വാങ്ങുന്നത് ഒരു പ്രത്യേക തരം അനുഭവമാണ്. പല ആളുകളെ സംബന്ധിച്ചും വീട് പോലെ അവരുടെ ജീവിതത്തില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാണ് കാര്‍. അതുകൊണ്ട് തന്നെ കാറിന്റെ ബുക്കിംഗ്, ടെസ്റ്റ് ഡ്രൈവ്, ഡെലിവറി എന്ന് തുടങ്ങി ഓരോ ഘട്ടങ്ങളും ശ്രദ്ധാപൂര്‍വം ചെയ്യുന്നു. എന്നാല്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ നമ്മളില്‍ പലരും വിസ്മരിക്കുന്ന ഒരു ഘട്ടമുണ്ട്. പിഡിഐ (PDI) എന്ന് ചുരുക്കി വിളിക്കുന്ന പ്രീഡെലിവറി ഇന്‍സ്‌പെക്ഷനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

നിങ്ങളുടെ ഥാറിന് 200 BHP പവർ വേണോ

ഥാർ എന്ന് കേൾക്കുമ്പോൾ തന്നെ മഹീന്ദ്രയുടെ മസ്കുലർ ഓഫ്റോഡറിൻ്റെ രൂപമാണ് മനസിലേക്ക് വരുന്നത്. സ്റ്റോക്ക് കണ്ടീഷനിൽ ഉളള ഥാർ കാണുന്നത് തന്നെ വളരെ ചുരുക്കമാണ്. കാരണം പുത്തൻ ഥാർ വാങ്ങിയാൽ അതിൽ ചെറുതായെങ്കിലും ഒരു മോഡിഫിക്കേഷൻ നടത്താതെ ഉറക്കം വരില്ല. എന്നാൽ വാഹനത്തിൻ്റെ എഞ്ചിൻ ട്യൂൺ ചെയ്ത് കൂടുതൽ പവർ സൃഷ്ടിക്കുന്നവർ വളരെ കുറവാണ്. അത്തരത്തിലൊരു കിടിലൻ മോഡിഫിക്കേഷൻ നടത്തി ഡീസൽ ഥാറിൻ്റെ bhp 130-ൽ നിന്ന് 200 ലേക്ക് എത്തിച്ചിരിക്കുകയാണ്. ദി ഡ്രൈവേഴ്‌സ് ഹബ് ആണ് വീഡിയോ അവരുടെ ചാനലിൽ പങ്കിട്ടിരിക്കുന്നത്. ഇതിൽ പ്രത്യേകമായി ഒരു AEM വാട്ടർ മെത്ത് ഇഞ്ചക്ഷൻ സിസ്റ്റമാണ് പ്രവർത്തിപ്പിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

സുസുക്കി ജിംനി 5-ഡോറിന്റെ വില്‍പ്പന നിര്‍ത്തി! കാരണം അജ്ഞാതം

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം 2023-ലാണ് മാരുതി സുസുക്കി ഐതിഹാസിക മോഡലായ ജിപ്‌സിയുടെ പിന്‍ഗാമിയായി ജിംനി 5 ഡോര്‍ എസ്‌യുവി പുറത്തിറക്കിയത്. തുടക്കത്തിലുണ്ടായിരുന്ന ഹൈപ്പിനെ നീതീകരിക്കുന്ന വില്‍പ്പന കാറിന് ഇന്ത്യയില്‍ നിന്ന് നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. മഹീന്ദ്ര ഥാര്‍ എന്ന മഹാമേരുവിനെതിരെ പോരാടാന്‍ ഇറങ്ങിയ ജിംനി കഴിവുറ്റ ഓഫ്‌റോഡര്‍ ആയിരുന്നിട്ട് കൂടി വിപണിയില്‍ പതറുകയാണ്. ഇന്ത്യന്‍ വിപണിയില്‍ തപ്പിത്തടയുകയാണെങ്കിലും വിദേശ വിപണികളില്‍ ജിംനി ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. 5-ഡോര്‍ ജിംനി, ഇന്ത്യയില്‍ നിര്‍മ്മിച്ച് ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ലാറ്റിന്‍ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
Advertisement

261Km റേഞ്ചുമായി നിയോ ഹൈറേഞ്ച് ഇ-ഓട്ടോ പുറത്തിറങ്ങി

ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിലെന്ന പോലെ വാണിജ്യ വാഹന വിഭാഗത്തിലും വൈദ്യുത വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വാണിജ്യ ഇവി വിഭാഗത്തിലെ പ്രമുഖരാണ് യൂലര്‍ മോട്ടോര്‍സ്. 'നിയോ ബൈ യൂലര്‍' എന്ന സബ് ബ്രാന്‍ഡിലൂടെ പാസഞ്ചര്‍ ഇവി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചിരിക്കുകയാണ് യൂലര്‍. ഭാഗമായി, നഗര മൊബിലിറ്റിയില്‍ പ്രകടനം, ഈട്, താങ്ങാനാവുന്ന വില എന്നിവയ്ക്കായി പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് ത്രീ-വീലര്‍ ഓട്ടോയായ നിയോ ഹൈറേഞ്ച് കമ്പനി അവതരിപ്പിച്ചു. പുതിയ സബ് ബ്രാന്‍ഡിനെയും ഇലക്ട്രിക് ത്രീവീലറിനെയും കുറിച്ച് ചുവടെ വിശദമായി വായിക്കാം.