ഹൈക്രോസ് ഇനി വക്കീൽ കുപ്പായമണിയും
ഓട്ടോമൊബൈൽസ്
- 1 year, 2 month, 25 days ago
ഇന്നോവ വിപണിയിൽ എത്തിയപ്പോൾ മുതൽ തന്നെ ആഡംബര സിംബൽ തന്നെയായി മാറിയിട്ടുണ്ട്. തലമുറകൾ മാറി ഇപ്പോൾ ഹൈക്രോസിലേക്ക് എത്തി നിൽക്കുമ്പോൾ രാജ്യത്തെ പ്രധാന നേതാക്കളുടെ യാത്ര ഇപ്പോൾ ഇന്നോവ ഹൈക്രോസിലേക്ക് മാറിയിട്ടുണ്ട്. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും വേണ്ടി പുതുതായി വാങ്ങുന്നത് 32 ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ ആണ്. ഇതിന് വേണ്ടി 9 കോടി രൂപയാണ് കേരള സർക്കാർ അനുവദിച്ചിരിക്കുന്നത്. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുളളതോ 80,000 കിലോമീറ്ററിൽ കൂടുതൽ ഓടിയ വാഹനങ്ങൾ മാറ്റണമെന്ന് സർക്കാരിന് അപേക്ഷ ലഭിച്ചിരുന്നു.