നിരത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട് ന്യൂജെൻ ബൊലേറോ
ഓട്ടോമൊബൈൽസ്
- 1 year, 3 month, 13 days ago
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നും ഇല്ലാത്ത വാഹനമാണ് മഹീന്ദ്ര ബൊലേറോ. ഏറ്റവും കൂടുതൽ ആരാധകരുള്ള അണ്ടർറേറ്റഡ് മൾട്ടി യൂട്ടിലിറ്റി വാഹനം കൂടിയാണ് ആശാൻ. ഒരേ രൂപത്തിലും ഭാവത്തിലും നിരത്തുകൾ ഭരിക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായെങ്കിലും ആളുകൾക്ക് ബൊലേറോയോട് മടുപ്പൊന്നും തോന്നിയിട്ടില്ലെന്ന് വേണം കരുതാൻ. മഹീന്ദ്ര നിരയിലെ വാഹനങ്ങളെല്ലാം പുതുതലമുറ ആവർത്തനങ്ങളിലേക്ക് ചേക്കേറിയപ്പോൾ എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്ന ചോദ്യമായിരുന്നു ബൊലേറോ എന്നാണ് മാറുകയെന്ന്. എന്നാൽ ഇതിനുള്ള ഉത്തരം കൃത്യമായ നൽകാൻ മഹീന്ദ്ര തയാറായിരുന്നില്ല. നിശബ്‌ദമായി അണിയറയിൽ എന്തൊക്കെയോ തട്ടിക്കൂട്ടുന്ന തിരക്കിലായിരുന്നു കമ്പനി.