ജാവ യെസ്ഡി ഡേയുടെ 24-ാം പതിപ്പും ഗംഭീര വിജയം

ജാവ (Jawa), യെസ്‌ഡി (Yezdi) തുടങ്ങിയ ക്ലാസിക് മോട്ടോർസൈക്കിൾ (Classic Motorcycle) പ്രേമികൾക്ക് എല്ലാ വർഷവും ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച്ച ഒരു ഉത്സവമാണ്. ഇന്നേ ദിവസമാണ് ലോകമെമ്പാടുമുള്ള ജാവ, യെസ്ഡി ബൈക്ക് ഉടമകളും ആരാധകരും ഒത്തുകൂടി റൈഡുകളും വിവിധ പരിപാടികളും സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ജാവ യെസ്ഡി ഡേ (International Jawa Yezdi Day) ആഘോഷിക്കപ്പെടുന്നത്. ഇത്തവണത്തെ 24-ാം പതിപ്പും വലിയ രീതിയിൽ ഇന്നലെ ആഘോഷിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള 7,500-ലധികം റൈഡർമാരെ പങ്കെടുപ്പിച്ചാണ് പരിപാടി ഗംഭീര വിജയമാക്കി തീർത്തിരിക്കുന്നത്.

ബേസ് മോഡലിനെ പോലും വെറുതേ വിട്ടില്ല

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മഹീന്ദ്രയുടെ മുഖം രക്ഷിച്ച മിടുക്കനാണ് XUV 3XO. വിൽപ്പനയില്ലാതിരുന്ന XU300 റീബ്രാൻഡ് ചെയ്‌ത് പുറത്തിറക്കിയതോടെ ബ്രാൻഡിന്റെ സമയം തെളിയുകയായിരുന്നു. സ്കോഡ പോലുള്ള വമ്പൻ മോഡലുകൾ കളത്തിലിറക്കിയിട്ടും കുലുക്കമില്ലാതെ കച്ചോടം പൊടിപൊടിക്കാൻ വാഹനത്തിനായിട്ടുണ്ട്. കഴിഞ്ഞ മാസം സാക്ഷാൽ മാരുതി ബ്രെസയെ പോലും തകർത്ത് വിൽപ്പനയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയ മോഡൽ വാങ്ങാൻ ഇനിയും ആളുകൾ വരി നിൽപ്പുണ്ട്. എന്നാൽ ഇവരെ സങ്കടപ്പെടുത്തുന്നൊരു വാർത്തയുമായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

E20 പെട്രോൾ കാരണം പണികിട്ടിയ ബെൻസ് മുതലാളി

എഥനോൾ കലർത്തിയ പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്ത് കൊഴുക്കുകയാണ്. E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതിനൊപ്പം എഞ്ചിനുളേയും തകരാറിലാക്കുമെന്ന് കേന്ദ്രസർക്കാർ പരോക്ഷമായി സമ്മതിച്ചതോടെ സംഭവം വലിയ ചർച്ചകളിലേക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇതിനിടെ എഥനോൾ മിശ്രിത പെട്രോളുമായി ബന്ധപ്പെട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്ലോഗർമാരിൽ ഒരാളായ സൗരവ് ജോഷിയുടെ വീഡിയോയും ശ്രദ്ധിക്കപ്പെടുകയാണ്. ഈ വിഷയം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. E20 പെട്രോൾ കാരണം തന്റെ ആഡംബര കാറിന് കിട്ടിയ പണിയെക്കുറിച്ച് വ്ലോഗിലൂടെ പരാമർശിച്ചത് രാജ്യം ഏറ്റെടുത്തിരിക്കുകയാണ്.

ഏറ്റവും കുറഞ്ഞ വിലയുള്ള ഇന്ത്യൻ കാർ നഷ്ടത്തിൽ

പണ്ട് കുറഞ്ഞ വിലയുള്ള കാറുകൾക്ക് ഏറ്റവും കൂടുതൽ ഡിമാന്റുണ്ടായിരുന്ന നാടായിരുന്നു നമ്മുടെ ഇന്ത്യ. എന്നാൽ വിപണിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വന്നതോടെ ബജറ്റ് സെഗ്മെമ്റിലെ മോഡലുകൾ വാങ്ങാൻ കാര്യമായി ആളുകൾ എത്തുന്നില്ല എന്നതാണ് സത്യം. വീട്ടിലേക്ക് രണ്ടാമതൊരു ചെറിയ വാഹനം വേണമെന്നുള്ളവരും സെക്കൻഡ് ഹാൻഡ് വാങ്ങി പൈസ കളയാൻ മടിയുള്ളവരുമെല്ലാമാണ് ഇപ്പോൾ എൻട്രി ലെവൽ വാഹനങ്ങൾ വാങ്ങാനെത്തുന്നത്. പക്ഷേ കഴിഞ്ഞ വർഷം ജിഎസ്‌ടി 2.0 നടപ്പിലാക്കിയതോടെ ഇത്തരം കാറുകൾക്ക് വലിയ രീതിയിൽ വില കുറഞ്ഞതോടെ ഒരുപാട് പേർ വാങ്ങാനായി എത്തി.
Advertisement

5-സ്റ്റാര്‍ സേഫ്റ്റിയുമുള്ള ടാറ്റക്ക് ₹13000 കൂട്ടി!

ടാറ്റ മോട്ടോര്‍സ് വിപണിയില്‍ എത്തിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി കുറച്ച് അധികം പണം കൈയ്യില്‍ കരുതണം. ടാറ്റ മോട്ടോര്‍സ് ഈ ജനപ്രിയ മോഡലിന് ഇപ്പോള്‍ 13,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. നിലവിലെ വിപണി സാഹചര്യങ്ങളും വര്‍ദ്ധിച്ചുവരുന്ന നിര്‍മ്മാണച്ചെലവും കണക്കിലെടുത്താണ് കമ്പനിയുടെ ഈ പുതിയ തീരുമാനം. പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഫ്യുവല്‍ ഓപ്ഷനുകളിലാണ് നിലവില്‍ ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്.

കിയയുടെ ആദ്യ ഹൈബ്രിഡ് കാർ ഇന്ത്യയിലേക്ക്

ഇന്ത്യന്‍ പ്രീമിയം എസ്‌യുവി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായി ഒരു പുതിയ പോരാളിയെ കളത്തിലിറക്കാന്‍ പോകുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കിയയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ 'സോറൻ്റോ'യുടെ അനൗദ്യോഗിക ബുക്കിംഗ് ഇന്ത്യയിലെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സോറൻ്റോ കിയയുടെ രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് വാഹനമായിരിക്കും.

'പർപ്പിൾ ഹാൽസിയോൻ' അശ്വനിയുടെ പുത്തൻ വണ്ടി കണ്ടോ?

ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷനിലൂടെ ഇന്ത്യയിലുടനീളം തരംഗം സൃഷ്ടിച്ച മലയാളി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അശ്വനി എ. (പര്‍പ്പിള്‍ ഹാല്‍സിയോന്‍ - Purplehalcyon) പുത്തന്‍ സ്‌കൂട്ടര്‍ സ്വന്തമാക്കി. തന്റെ പ്രിയപ്പെട്ട പര്‍പ്പിള്‍ നിറത്തോട് സാമ്യമുള്ള വെസ്പ 125 സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ ലൈലാക് എഡിഷനാണ് (Lilac Euforico) അശ്വനി വാങ്ങിയത്. സോഷ്യല്‍ മീഡിയ സെന്‍സേഷനായ അശ്വനി പുതിയ ടൂവീലര്‍ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ വെസ്പ അപ്രീലിയ ട്രിവാന്‍ഡ്രം (vespa_aprilia_trivandrum) എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനിലൂടെ കോടികളുടെ വരുമാനം നേടി പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കൊല്ലം സ്വദേശിയായ അശ്വനി.

വില്‍പ്പന ഒന്ന് പച്ചപിടിച്ച് വന്നതാ, അപ്പോഴേക്കും കൂട്ടി!

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് കിയ സെല്‍റ്റോസ്. ഈ വര്‍ഷം ന്യൂജെന്‍ പതിപ്പ് വിപണിയിലെത്തിയതിന് പിന്നാലെ സെല്‍റ്റോസ് പഴയ പ്രതാപത്തിലേക്ക് വീണ്ടും നടന്ന് കയറുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്. മികച്ച റോഡ് പ്രസന്‍സും അത്യാധുനിക ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും കൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ഈ വാഹനം വാങ്ങാനിരുന്നവരെ നിരാശരാക്കി കൊണ്ട് കിയ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില കൂട്ടി. പെട്രോള്‍, ഡീസല്‍ വേരിയന്റുകളെ രണ്ടിനെയും വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്.
Advertisement

ഈ ഫോറിന്‍ കാറിന് ഇനി ₹ 5 ലക്ഷത്തില്‍ താഴെ മുടക്കിയാല്‍ മതി

പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിടണ്‍ ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പന്ന നിരയിലെ തിരഞ്ഞെടുത്ത മോഡലുകളുടെ വില പരിഷ്‌കരിച്ചു. കമ്പനിയുടെ മുന്‍നിര മോഡലുകളായ ബസാള്‍ട്ട് X, എയര്‍ക്രോസ് X, C3 X എന്നീ മോഡലുകളുടെ വിലയിലാണ് മാറ്റം വന്നിരിക്കുന്നത്. പുതിയ വില പരിഷ്‌കരണം ഉടനടി പ്രാബല്യത്തില്‍ വന്നു. ഇതില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ വാങ്ങാന്‍ സാധിക്കുന്ന മികച്ച കാറാണ് C3 X. ഈ കാറിന്റെ വിലയില്‍ വന്ന മാറ്റങ്ങള്‍ നമുക്ക് വിശദമായി പരിശോധിക്കാം.

6 മിനിറ്റില്‍ വിറ്റുതീര്‍ന്ന ₹66.99 ലക്ഷത്തിന്റെ കാര്‍ !

പ്രമുഖ ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മതാക്കളായ സ്‌കോഡയുടെ ഏറ്റവും പുതിയ പെര്‍ഫോമന്‍സ് എസ്‌യുവി മോഡലായ 'കൊഡിയാക് RS' നിമിഷ നേരങ്ങള്‍ കൊണ്ടാണ് വിറ്റുപോയത്. കഴിഞ്ഞ മാസം അരങ്ങേറിയ ഈ പ്രീമിയം വാഹനത്തിന്റെ ഡെലിവറി ഇപ്പോള്‍ വളരെ സജീവമായി ആരംഭിച്ചിരിക്കുകയാണ്. സ്‌കോഡ കൊഡിയാക് RS എസ്‌യുവി ഇപ്പോള്‍ രാജ്യത്തെ ആദ്യ ഉപഭോക്താവിന് വിജയകരമായി കൈമാറിയിരിക്കുകയാണ്. എന്നാല്‍ ഈ ആദ്യ വാഹനം സ്വന്തമാക്കിയ വ്യക്തി ഒരു സാധാരണക്കാരനല്ല, മറിച്ച് സ്‌കോഡയുടെ തന്നെ ഒരു ഔദ്യോഗിക ഡീലര്‍ഷിപ്പിന്റെ പങ്കാളിയാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.

വിശ്വസിച്ച് വാങ്ങിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുമ്പോൾ ഏവരുടേയും മനസിലുള്ള ആശങ്കയാണ് വാങ്ങിയാൽ പണികിട്ടുമോയെന്നത്. പരമ്പരാഗത പെട്രോൾ ഇരുചക്ര വാഹനങ്ങളിൽ നിന്നും ഇവികളിലേക്ക് ചേക്കേറാൻ ആളുകൾ മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. എങ്കിലും മിക്ക നിർമാതാക്കളും ഇപ്പോൾ തങ്ങളുടെ വൈദ്യുത വാഹനങ്ങൾക്ക് കിടിലൻ വാറണ്ടി പാക്കേജ് നൽകി ആളുകളുടെ ഉത്കണ്ഠ കുറയ്ക്കുന്നുണ്ട്. സ്റ്റാൻഡേർഡ് കവർ, പണമടച്ചുള്ള എക്സ്റ്റൻഷനുകൾ അല്ലെങ്കിൽ സബ്‌സ്‌ക്രിപ്‌ഷൻ-ലിങ്ക്ഡ് പ്ലാനുകൾ എന്നിവയിലൂടെയാണ് വാറണ്ടി പ്രതിധാനം ചെയ്യുന്നതെന്ന് മാത്രം. ഇന്ത്യയിൽ അഞ്ച് വർഷം വരെ ബാറ്ററി വാറണ്ടി നൽകുന്ന വിശ്വസിച്ച് വാങ്ങാവുന്ന മിടുക്കൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഒന്ന് പരിചയപ്പെട്ടാലോ?

കുറഞ്ഞ വിലയില്‍ 500+ കി.മീ റേഞ്ചുമായി പുതിയ ഇവി വരുന്നു!

ഇന്ത്യന്‍ വാഹന വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിയ സിറോസ് ഇവിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ചില ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ഇവിയുടെ ബുക്കിംഗ് അൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. വെറും 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് ഈ പുതിയ വാഹനം ഇപ്പോള്‍ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം അവസാനത്തോടെ തന്നെ പുതിയ കിയ സിറോസ് ഇവി വിണിയിലെത്തുമെന്നാണ് നിലവിലുള്ള സൂചനകള്‍.
Advertisement

18 KM മൈലേജും ഉള്ള എസ്‌യുവിയുടെ കാര്യം കഷ്ടത്തിൽ

ഇന്ത്യയിൽ കാലുകുത്തിയത് മുതൽ കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാതെ മുമ്പോട്ട് പോവുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ആദ്യം പുറത്തിറക്കിയത് ഒരു ഗംഭീര മോഡൽ തന്നെയായിരുന്നുവെങ്കിലും വില നിർണയത്തിൽ പാളിപ്പോവുകയായിരുന്നു. അതേസമയം രണ്ടാമത് പുറത്തിറക്കിയ മെയ്‌ഡ് ഇൻ ഇന്ത്യ വാഹനത്തിൽ വരുത്തിയ വിട്ടുവീഴ്ച്ചകൾ തിരിച്ചടിയായതോടെ സിട്രണ് രക്ഷയില്ലാതെ പോയി. നിലവിൽ തങ്ങളുടെ നിരയിലെ മോഡലുകളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിക്കുന്നുണ്ടെങ്കിലും ആളുകൾ മൈൻഡ് ചെയ്യുന്നില്ല. 'ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ' എന്ന് പറയുന്നത് വെറുതേയല്ലെന്ന് കമ്പനിക്ക് ഇപ്പോൾ കൃത്യമായി മനസിലായിട്ടുണ്ടാവും.

വലിയ ബാറ്ററിയുമായി വിഡ VX2 പ്ലസ്

ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് സബ് ബ്രാന്‍ഡായ വിഡ തങ്ങളുടെ ജനപ്രിയ ശ്രേണിയിലേക്ക് പുതിയ ഫ്‌ലാഗ്ഷിപ്പ് കരുത്തനെ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അത്യാധുനിക സവിശേഷതകളോടെ എത്തുന്ന വിഡ VX2 പ്ലസ് 4.4 kWh (Vida VX2 Plus 4.4 kWh) സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്. വിവിധ സര്‍ക്കാറുകള്‍ നല്‍കുന്ന പര്‍ച്ചേസ് ആനുകൂല്യങ്ങള്‍ക്ക് ശേഷം 1,43,990 രൂപയാണ് ഈ പ്രീമിയം മോഡലിന്റെ ഡല്‍ഹി എക്‌സ്-ഷോറൂം വില.റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററികളാണ് ഈ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

6-സീറ്റർ എംപിവിക്ക് വില കൂട്ടി മാരുതി

മൾട്ടി പർപ്പസ് വാഹന നിരയിൽ മാരുതി സുസുക്കിയുടെ തുറപ്പുചീട്ടാണ് എർട്ടിഗ. ഒറ്റയടിക്ക് രാജ്യത്തെ ഏല്ലാ 7-സീറ്റർ വാഹനങ്ങളേയും മലർത്തിയടിച്ച് മുന്നേറുന്ന മോഡലിന് ഒരു 6-സീറ്റർ അനിയൻ കൂടിയുണ്ട്. എർട്ടിഗയുടെ പ്രീമിയം വേരിയന്റായി അറിയപ്പെടുന്ന XL6 (Maruti Suzuki XL6) എന്ന മിടുക്കനാണത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുമായി വരുന്ന ഈ എംപിവി യാത്രാ സുഖത്തിന്റെ കാര്യത്തിൽ സാക്ഷാൽ ടൊയോട്ടോ ഇന്നോവയെ വരെ വെല്ലാൻ കഴിവുള്ളവനാണ്. പക്ഷേ വിൽപ്പനയുടെ കാര്യത്തിൽ കാര്യമായി ശോഭിക്കാൻ ഈ ആറ് സീറ്റർ പതിപ്പിനായിട്ടില്ലെന്നതാണ് സത്യം.

സിറ്റിയും അമേസും വാങ്ങാന്‍ ഇനി ചെലവേറും

പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ മോഡലുകളുടെ പുതിയ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. 2026 ഓഗസ്റ്റ് ഒന്ന് മുതല്‍ പരിഷ്‌കരിച്ച വിലകള്‍ നിലവില്‍ വരും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉല്‍പ്പാദനച്ചെലവിലുണ്ടായ നിരന്തര വര്‍ദ്ധനവുമാണ് കമ്പനി ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്നാണ് വിപണിയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുതുക്കിയ നിരക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Advertisement

സിയറ വില്‍പ്പന 50000 കടന്ന് കുതിക്കുന്നു!

ടാറ്റ മോട്ടോര്‍സിന്റെ ഐക്കണിക് മോഡലായ സിയറയുടെ പുതിയ 'ജൂബിലി എഡിഷന്‍' ഇന്ത്യന്‍ വിപണിയിലെത്തി. രണ്ടാം വരവില്‍ വന്‍ വിജയമായി മാറിയ സിയറയുടെ വില്‍പ്പന 50000 യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ജൂബിലി എഡിഷന്‍ അവതരിപ്പിച്ചത്. ആകര്‍ഷകമായ മികച്ച ഡീലര്‍ അക്‌സസറി കിറ്റുകളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. സിയറ നിരയിലേക്ക് ഒരു വേരിയന്റ് കൂട്ടിച്ചേര്‍ക്കുന്നതിന് പകരം ഡീലര്‍ തലത്തില്‍ ഫിറ്റ് ചെയ്യാവുന്ന ആകര്‍ഷകമായ അക്‌സസറി കിറ്റുകളാണ് ടാറ്റ നല്‍കുന്നത്.

E20 കാറുകൾക്ക് ഏറ്റവും കൂടുതൽ കാലം വാറണ്ടി നൽകുന്ന കമ്പനികൾ

E20 പെട്രോളുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ പ്രചരിക്കുന്നത് തുടരുമ്പോൾ കാർ വാങ്ങാനിരിക്കുന്നവരെല്ലാം വല്ലാത്തൊരു ആശങ്കയിലാണ്. അടുത്തിടെ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനം ഉപയോഗിക്കുന്നതിൽ പെട്രോൾ വാഹന ഉടമകൾക്കിടയിൽ വ്യാപകമായ അതൃപ്തിയുണ്ടെന്ന് ഒരു സർവേയും പുറത്തുവന്നിരുന്നു. മൈലേജും മെയിന്റനെൻസും സംബന്ധിച്ച ആശങ്കകളാണ് ആളുകൾക്ക് പ്രധാനമായുമുള്ളത്. എഥനോൾ കലർത്തുന്നതിന്റെ ദീർഘകാല ഫലം 2027-ഓടെ വ്യക്തമാകുമെന്ന് കേന്ദ്രം അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്തായാലും E20 പെട്രോളും അതിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും മുന്നിൽ നിൽക്കുമ്പോൾ ധൈര്യമായി എങ്ങനെ കാർ വാങ്ങുമെന്ന സങ്കടത്തിലാണ് ആളുകൾ.

മാരുതി കാറിന്റെ വിൽപ്പന നഷ്‌ടത്തിൽ

ജിഎസ്‌ടി 2.0 നടപ്പിലാക്കിയത് മുതൽ ഇന്ത്യയിലെ ചെറുകാറുകളുടെ കച്ചോടം കുതിച്ചുയരുന്ന കാഴ്ച്ചയാണ് കണ്ടുവന്നത്. ആദ്യമായി കാർ വാങ്ങാനിരുന്ന പലരും ഇതോടെ കൂട്ടത്തോടെ ഷോറൂമിലെത്തുകയും ചെയ്തിരുന്നു. എസ്-പ്രെസോ, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളുടെ വിൽപ്പനയിൽ കാര്യമായ പുരോഗതിയും മാരുതി സുസുക്കി കൈവരിച്ചിരുന്നു. വിൽപ്പന മോശമായതോടെ അടുത്തിടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇഗ്നിസിന്റെ വിപണവും അവസാനിപ്പിച്ചിരുന്നു. ഇതോടെ നേട്ടം സെലേറിയോയ്ക്ക് (Maruti Celerio) ലഭിക്കുമെന്ന് മാരുതി കരുതിയിരുന്നു. എന്നാൽ ഈ അനുമാനങ്ങളൊന്നും ശരിയായില്ലെന്ന് വേണം പറയാൻ.

ഇവി രാത്രി മുഴുവൻ ചാർജിലിട്ടാൽ ബാറ്ററി ആയുസ് കുറയുമോ?

ഇലക്ട്രിക് വാഹനങ്ങള്‍ (EV) ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടെയും പ്രധാന സംശയങ്ങളിലൊന്നാണ് രാത്രി മുഴുവന്‍ വണ്ടി ചാര്‍ജ് ചെയ്യാന്‍ ഇടുന്നത് ബാറ്ററിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്നത്. എന്നാല്‍ ഒട്ടും ആശങ്കപ്പെടാതെ രാത്രിയില്‍ ഇവികള്‍ സുരക്ഷിതമായി ചാര്‍ജ് ചെയ്യാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ദൈനംദിന ഉപയോഗത്തിന് വാഹനങ്ങള്‍ എപ്പോഴും സജ്ജമാക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗവും ഇതുതന്നെയാണ്.
Advertisement

1 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാൻ പറ്റുന്ന നല്ല ഇവികൾ

ഇന്ത്യയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയരുകയാണ്. പെട്രോളിന് ഉയർന്നു നിൽക്കുന്ന വിലയും E20 പെട്രോളിന്റെ തലവേദനകളും കാരണം ആളുകൾ വൈദ്യുതി കരുത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ലക്ഷങ്ങൾ മുടക്കി വാങ്ങാൻ ഇപ്പോഴും മടിയുള്ളവരുണ്ട് എന്നതാണ് മറ്റൊരു സത്യം. റേഞ്ചുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ബാറ്ററി പോയാൽ പണികിട്ടുമോയെന്നുള്ള പേടിയുമെല്ലാം ഇന്നും ആളുകൾക്കിടയിൽ അതുപോലെ നിൽക്കുന്നുണ്ട്. അതിനാൽ കൂടുതൽ ആളുകളും 1 ലക്ഷം രൂപയിൽ താഴെ വിലയിൽ സ്‌കൂട്ടറുകൾ സ്വന്തമാക്കാനാണ് താത്പര്യം കാണിക്കുന്നത്. നിങ്ങളും ഈ കൂട്ടത്തിൽപ്പെടുന്നവരാണെങ്കിൽ വാങ്ങിക്കാൻ പറ്റിയ 1 ലക്ഷത്തിൽ താഴെ വില വരുന്ന കിടിലൻ ഇലക്ട്രിക് സ്കൂട്ടറുകളെ പരിചയപ്പെടുത്തി തരാം.

6000-ാമത്തെ സർവീസ് ഔട്ട്‌ലെറ്റുമായി മാരുതി കേരളക്കരയിൽ

ഇന്ത്യന്‍ വാഹന വിപണിയില്‍ വില്‍പ്പനയുടെയും സര്‍വീസിന്റെയും കാര്യത്തിലുള്ള നിരവധി റെക്കോഡുകള്‍ മാരുതി സുസുക്കിയുടെ പേരിലാണ്. ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ അജയ്യരായി കുതിക്കുവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് രാജ്യത്താകമാനം പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന കമ്പനിയുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് ശൃംഖലയാണ്. ഇപ്പോള്‍ രാജ്യത്ത് 6000 സര്‍വീസ് ഔട്ട്ലെറ്റുകള്‍ തുറന്ന് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി. ചരിത്ര നേട്ടം അടയാളപ്പെടുത്തുന്ന സര്‍വീസ് സെന്റര്‍ കോഴിക്കാട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കെവിആർ ഓട്ടോകാർ കോഴിക്കോട് പുതിയങ്ങാടിയിൽ സജ്ജീകരിച്ചിട്ടുള്ള ഈ കേന്ദ്രം മലബാറിലെ മാരുതി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും വേഗതയാര്‍ന്നതുമായ സര്‍വീസ് അനുഭവം ഉറപ്പാക്കും.

5 ലക്ഷം കുറച്ച് 7-സീറ്റർ എസ്‌യുവിയുടെ പുതിയ ബേസ് മോഡൽ

ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെ ഫോർച്യൂണറിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാൻ എംജി, സ്കോഡ, ഫോക്‌സ്‌വാഗൺ തുടങ്ങിയ ബ്രാൻഡുകളെല്ലാം കിണഞ്ഞുശ്രമിക്കുന്നുണ്ട്. എന്നാൽ ആർക്കും ജാപ്പനീസ് വാഹന നിർമാതാക്കളുടെ രോമത്തിൽ പോലും തൊടാനാവുന്നില്ലെന്നതാണ് സത്യം. എങ്കിലും ജർമൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ ടൊയോട്ടയെ വിടാതെ പിന്തരുകയാണ്. ഫോർച്യൂണറിന് പാരയായി കമ്പനി അടുത്തിടെ ടെയ്റോൺ R-ലൈൻ (Volkswagen Tayron) എന്നൊരു യൂറോപ്യൻ എസ്‌യുവിയെ ഇന്ത്യയിൽ പുറത്തിറക്കുകയുണ്ടായി. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ വില അൽപം കൂടുതലായിരുന്നു. അതെന്തായാലും ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ഫോർച്യൂണറിന് അനുഗ്രഹമായി.

പിറന്നാളിന് മെര്‍സിഡീസ് ഇവി വാങ്ങിയ 'ഖാന്‍'!

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ CLA 250+ ഇലക്ട്രിക് സെഡാന്‍ സ്വന്തമാക്കി തന്റെ ജന്മദിനം അവിസ്മരണീയമാക്കിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സായിദ് ഖാന്‍. മെര്‍സിഡീസ് ഡീലര്‍ഷിപ്പായ ഓട്ടോഹാഹാങ്ങറാണ് (autohangar) താരം പുത്തന്‍ കാര്‍ ഡെലിവറി എടുക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. പ്രശസ്ത നടനും സംവിധായകനുമായ സഞ്ജയ് ഖാന്റെ മകനായ സായിദ് ഖാന്‍ 2003-ല്‍ 'ചുരാ ലിയാ ഹേ തുംനെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം 'മേം ഹൂം നാ' (Main Hoon Na) സായിദിന്റെ കരിയറിലെ വഴിത്തിരിവായി.
Advertisement

ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുമായി യമഹ, വില 1.24 ലക്ഷം രൂപയേയുള്ളൂ

ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങളും E20 പെട്രോളുമെല്ലാം രാജ്യത്ത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലേക്ക് പുതിയ വാഹനങ്ങൾ പുറത്തിറക്കുകയാണ്. മാരുതി സുസുക്കിക്കും ഹീറോ മോട്ടോകോർപ്പിനും ശേഷം ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹയും പുതിയ യമഹ FZ ബ്ലൂ ഫ്ലെക്സ് എന്ന ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുമായി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. E20 മുതൽ E85 വരെയുള്ള എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന മോഡലാണിത്. സുസുക്കിക്കും ഹീറോയ്ക്കും ശേഷം ഫ്ലെക്സ് ഫ്യുവൽ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ നിർമാതാക്കളായി യമഹ മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്.